Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Saturday, June 4, 2011

ജമാഅത്തെ ഇസ്‌ലാമിക്കാര്‍ മുശ്‌രിക്കുകള്‍??


"ഉലൂഹിയ്യത്തിനെക്കുറിച്ച മൗദൂദി സാഹിബിന്റെ മൗലിക കാഴ്‌ചപ്പാട്‌ നിലനിര്‍ത്തിക്കൊണ്ട്‌ ജമാഅത്തിന്‌ രാഷ്‌ട്രീയ പ്രവേശനം അസാധ്യമാണ്‌. ഹാകിമിയ്യത്ത്‌ അഥവാ നിയമം നിര്‍മിക്കാനുള്ള പരമമായ അധികാരം (സുപ്രീം സോവറേനിറ്റി) ദൈവത്തില്‍ നിക്ഷിപ്‌തമായിരിക്കെ, ആ അധികാരം പരമമായി പാര്‍ലമെന്റിനോ രാജാവിനോ വിട്ടുകൊടുക്കല്‍ ദൈവത്തിന്റെ സ്വിഫത്തില്‍ പങ്കുചേര്‍ക്കലും അതുകൊണ്ടു തന്നെ ശിര്‍ക്കുമാണ്‌ എന്നാണ്‌ മൗദൂദിയന്‍ കാഴ്‌ചപ്പാട്‌.

ജമാഅത്ത്‌ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇത്‌ സംബന്ധിച്ച്‌ ചോദ്യമുയര്‍ന്നു. ഹല്‍ഖ അമീര്‍ ആരിഫലി മൗദൂദി സാഹിബിനെ തള്ളിപ്പറഞ്ഞു. അസി. അമീര്‍ ശൈഖ്‌ മുഹമ്മദാവട്ടെ, ഒരു തറവേലയിലൂടെ പ്രശ്‌നം തരണംചെയ്യാന്‍ ബുദ്ധിപരമായി ഒട്ടും സത്യസന്ധമല്ലാത്ത മാര്‍ഗം സ്വീകരിച്ചു. മൗദൂദി സാഹിബ്‌ മുമ്പു തന്നെ കര്‍മശാസ്‌ത്രത്തിന്റെയും (ഫിഖ്‌ഹ്‌) ഇല്‍മുല്‍കലാമിന്റെയും കാര്യത്തില്‍ തനിക്ക്‌ സ്വകീയമായ അഭിപ്രായങ്ങള്‍ ഉണ്ടെന്നും അത്‌ അനുധാവനം ചെയ്യല്‍ ബാക്കി അംഗങ്ങള്‍ക്ക്‌ ബാധ്യസ്ഥമല്ലെന്നും വ്യക്തമാക്കിയിരുന്നു. ശൈഖ്‌ മുഹമ്മദ്‌ ആളുകളെ വിഡ്‌ഢികളാക്കിക്കൊണ്ട്‌ കര്‍മശാസ്‌ത്രത്തിലെ മൗദൂദിയുടെ ഈ വേറിട്ട നിലപാടിനെ രാഷ്‌ട്രീയത്തിന്‌ ബാധകമാക്കി. നഊദു ബില്ലാഹ്‌!

ഹുകൂമിയ്യത്തിന്റെ കാര്യത്തില്‍ മൗദുദിയന്‍ കാഴ്‌ചപ്പാടല്ല തങ്ങള്‍ക്കുള്ളതെന്ന്‌ തുറന്നുപറയാന്‍ ജമാഅത്ത്‌ സന്നദ്ധമാകുന്നതോടെ തീരും ജമാഅത്തിന്റെ കഥ. അന്നുതൊട്ട്‌ ജമാഅത്തെ ഇസ്‌ലാമി പടന്ന മുസ്‌ലിം ജമാഅത്തോ, ബോംബെമുസ്‌ലിം ജമാഅത്തോ പോലുള്ള ഒരു മയ്യിത്ത്‌ കുളിപ്പിക്കല്‍ ജമാഅത്തായി മാറും. മൗദൂദി സാഹിബ്‌ മഹാനായ ദാര്‍ശനികനും കാലഘട്ടത്തിലെ ഇസ്‌ലാമിക ചിന്തകരില്‍ മുന്‍നിരക്കാരനുമാണ്‌. എന്നാല്‍, ജനാധിപത്യത്തെ ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കാന്‍ പോന്ന ഒരു മാര്‍ഗമായി സ്വീകരിക്കുന്നതിനു പകരം, അതിനെ സ്വയം ഒരു ലക്ഷ്യമായി കരുതി ക്രൂശിക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. അതുതന്നെയാണ്‌ മതേതരത്വത്തിന്റെ കാര്യത്തിലും അദ്ദേഹത്തിന്റെ നിലപാട്‌. ദാര്‍ശനികമായ കാഴ്‌ചപ്പാടില്‍ ഇതില്‍ ശരിയുണ്ടാകാം. പക്ഷേ, പ്രായോഗിക രാഷ്‌ട്രീയത്തില്‍ അതിന്‌ അതിന്റേതായ പരിമിതികള്‍ ഉണ്ട്‌. പ്ലാറ്റോ റിപ്പബ്ലിക്ക എഴുതിയപ്പോള്‍ ബുദ്ധിജീവികളെ മുഴുവന്‍ പിടിച്ച്‌ കൂട്ടിലിടണമെന്ന്‌ എഴുതിയിരുന്നു. അത്‌ പ്രയോഗവത്‌കരിക്കപ്പെടുകയായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? മൗദൂദിയന്‍ ചിന്താഗതിയില്‍ മൗലികമായ മാറ്റം ആവശ്യമാണ്‌. പക്ഷേ, ആരിഫലി, ശൈഖ്‌ മുഹമ്മദ്‌ തുടങ്ങിയ അറബി മുന്‍ഷിമാര്‍ക്ക്‌ ചെയ്യാന്‍ കഴിയുന്നതല്ല പ്രസ്‌തുത ജോലി. അവര്‍ ചോക്കെടുത്ത്‌ കുട്ടികളെ അറയും ഉറിയും പഠിപ്പിക്കട്ടെ. മൗദൂദിയെ തിരുത്തുന്ന കാര്യം അവര്‍ സ്വയം ഏറ്റെടുക്കേണ്ട. തീപ്പെട്ടിക്കൊള്ളികൊണ്ട്‌ അളക്കാന്‍ കഴിയുന്നതല്ല ഹിമാലയത്തിന്റെ ഉയരം."

-ഒ. അബ്‌ദുല്ല
'ശബാബി'ല്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ ലേഖനവും വായിക്കാന്‍ ഇവിടെ ക്ലിക്കുക.

Sunday, May 15, 2011

അല്ലെങ്കിലും കമ്യൂണിസ്റ്റുകാര്‍ ഇങ്ങനെ തന്ന്യാ..


ജമാഅത്തെ ഇസ്‌ലാമി 'ബിഗ് സീറോ'

മലപ്പുറം: ജമാ അത്തെ ഇസ്nലാമി 'ബിഗ് സീറോ' ആണെന്നു സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി കെ. ഉമ്മര്‍. ഇതു പഞ്ചായത്ത് ഇലക്ഷനില്‍ തെളിഞ്ഞതാണെന്നും അദ്ദേഹം മനോരമ ന്യൂസിനോടു പറഞ്ഞു.

എല്‍ഡിഎഫിനുള്ള ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഉപദ്രവമായി. കടുത്ത മൌലികവാദികളുടെ സംഘടനയാണത്. സിപിഎമ്മിനു പരമ്പരാഗത വോട്ടുകള്‍ നഷ്ടമായെന്നും ഉമ്മര്‍ വിശദീകരിച്ചു.


അല്ലെങ്കിലും ഈ കമ്യൂണിസ്റ്റുകാര്‍ ഇങ്ങനെ തന്നെയാ. ചരിത്രപരമായ വങ്കത്തരങ്ങള്‍ വര്‍ത്തിച്ചുകൊണ്ടെയിരിക്കും; ബുദ്ധി വൈകിയേ ഉദിക്കൂ; പറഞ്ഞിട്ടു കാര്യമില്ല.

Sunday, March 27, 2011

ഇതും ഇസ്‌ലാമിന്‍റെ പേരില്‍!


സമാധാനം, ശാന്തി എന്നെല്ലാം അര്‍ത്ഥമുള്ള ഇസ്‌ലാം മതത്തെ പ്രതിനിധാനം ചെയ്യുന്ന 'മുസ്‌ലിം'കള്‍ ഇന്ന് ലോകത്തിനു മുമ്പില്‍ കാഴ്ച്ചവെക്കുന്ന ഇസ്‌ലാമിന്‍റെ‌ വികൃതവും നികൃഷടവുമായ രൂപത്തിന്‍റെ ഉദാഹരണമാണ് താഴെകാണുന്ന വീഡിയോ. അഹ്‌മദിയാ മുസ്‌ലിം ജമാഅത്തിന്‍റെ വിശ്വാസം സ്വീകരിച്ചു എന്ന ഒരേയൊരു കുറ്റത്തിന് മൂന്ന് അഹ്‌മദി യുവാക്കളെ അവരുടെ പള്ളിയില്‍ കയറി പൈശാചികമായ രീതിയില്‍ അടിച്ചു കൊല്ലുന്ന ഈ ദൃശ്യം ഏത് കഠിന ഹൃദയന്‍റെയും കരളലിയിക്കും.



ഇസ്‌ലാമിക അദ്ധ്യാപനങ്ങളെക്കുറിച്ച് വിവരമില്ലാത്താത്ത അവിവേകികളായ ജനങ്ങളുടെ അറിവുകേടായിക്കണ്ട് നിസ്സാരവല്ക്കരിക്കവുന്നതല്ല ഈ കൊടും ക്രൂരത. ആശയ സം‌വാദവും ചര്ച്ചയും നടത്തുന്നതില്‍നിന്നൊഴിഞ്ഞുമാറി, കാര്യബോധമില്ലാത്ത സാധാരണക്കാരില്‍ വിദ്വേഷം കുത്തിവെച്ച് ഇത്തരം ക്രൂരതകള്‍ക്ക് പ്രേരിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത് മത പണ്ഡിതന്മാര്‍ തന്നെയാണ്. ഒരു മഹാ പണ്ഡിതന്‍റെ ഫത്‌വ കാണുക:




ഇസ്‌ലാമിന്‍റെ പേരില്‍ ഇത്തരം കൊലയ്ക്ക് പ്രേരിപ്പിക്കുന്നവരും കൊല്ലുന്നവരും ആദ്യം കൊലചെയ്യുന്നത് ഇസ്‌ലാമിനെത്തന്നെയാണെന്ന് ഇവര്‍ ഓര്‍ക്കുന്നില്ല!

Related Links

http://www.youtube.com/watch?v=SrDpJ1y8rgQ

http://thecult.info/blog/2011/02/11/thoughts-on-the-ahmadi-killings-in-indonesia/

http://www.thepersecution.org/world/indonesia/11/02/jg09a.html

http://www.unhcr.org/refworld/country,,,,IDN,,4d590d5f2,0.html



Monday, September 13, 2010

ആരാണ് മുസ്‌ലിം?


സുശീല്‍ കുമാര്‍ പി.പി. യുടെ 'നുറുങ്ങേരികള്‍' ബ്ലോഗില്‍ ചിന്തകന്‍ ഇട്ട ഒരു കമന്‍റിലെ ഭാഗമാണ് ഇങ്ങനെ ഒരു പ്രതികരണത്തിന് കാരണം. കമന്‍റിലെ ഭാഗങ്ങള്‍ താഴെ:

'ഇസ്ലാമിന്റെ അടിസ്ഥാനകാര്യ ങ്ങളെ അംങ്ങീകരിക്കുന്ന ആരും മുസ്ലീംങ്ങളായിരിക്കും. ആര്‍ക്കും അവരെ പുറത്താക്കുക സാധ്യമേ അല്ല. ഖാദ്യാനികള്‍ മുസ്ല്ലിംങ്ങളല്ല എന്നത് മൌദൂതിയുടെ തീരുമാനമല്ല. മുസ്ലീം ലോകമംങ്ങീകരിക്കുന്ന അടിസ്ഥാനങ്ങളില്‍ അവര്‍ വിത്യസ്ഥമായത് കൊണ്ടാണ് അവര്‍ അഹമദീയ(ഖാദിയാനി) ആയിമാറിയത്. അടിസ്ഥാനങ്ങള്‍ അംഗീകരിച്ചാല്‍ അവരും മുസ്ലീങ്ങളായി മാറുമെന്നതില്‍ സംശയമേതുമില്ല.'

ആരാണ് മുലിം? ഒരു മുസ്ലിമിന്‍റെ യഥാര്‍ത്ഥ ഗുണങ്ങള്‍ എന്തെല്ലാം?

'ഇസ്‌ലാം അഞ്ചു കാര്യങ്ങളില്‍ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നു. അല്ലാഹു അല്ലാതെ ആരാധ്യനില്ല, മുഹമ്മദ് അവന്‍റെ ദൂതനാകുന്നു എന്ന സത്യസാക്ഷ്യം, നമസ്കാരം നിലനിര്‍ത്തല്‍, സക്കാത്ത് നല്‍കല്‍, റമദാനില്‍ നോമ്പനുഷ്ഠിക്കല്‍, സാധ്യതയുള്ളവര്‍ ഹജ്ജ് ചെയ്യല്‍ എന്ന സുസമ്മത പ്രവാചക വചനമാണ് ഇസ്‌ലാം എന്നാല്‍ എന്ത് എന്ന ചോദ്യത്തിന്‍റെ ആധികാരിക മറുപടി.'

ഈ ചോദ്യവും ഇത്തരവും എന്‍റെ സ്വന്തമല്ല. ജമാ‌അത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക മുഖപത്രമായ പ്രബോധനത്തില്‍ മുജീബ് നല്‍കിയതാണീ മറുപടി (പ്രബോധനം ഡിസം. 21, 2003).

ഈ പറഞ്ഞ അഞ്ചു കാര്യങ്ങളും പരിപൂര്‍ണ്ണമായി അംഗിക്കരിക്കുന്നവരാണ്  അഹ്‌മദി മുസ്‌ലിംകള്‍ എന്ന് അഹ്‌മദിയ്യാ ജമാഅത്തിനെക്കുറിച്ചു അല്പമെങ്കിലും അറിയാവുന്നവര്‍ക്കറിയാം.

മുജീബ് തുടരുന്നു: 'സമൂഹത്തില്‍ താന്‍ മുസ്‌ലിമാണെന്ന് വാദിക്കുകയും ഇസ്ലാമിനെ താത്വികമായി ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുന്നവരെ മുസ്‌ലിമായി കണക്കാക്കുകയാണ് സാമാന്യ രീതി. രഹസ്യം അറിയുക അല്ലാഹുവിനാണ്. വിധി കല്പിക്കേന്റതും അവന്‍ തന്നെ!'

രഹസ്യജ്ഞാനങ്ങള്‍ എല്ലാം ഇപ്പോള്‍ അല്ലാഹു ജമാ‌അത്തെ ഇസ്ലാമിക്ക് തുറന്നുകൊടുത്തിരിക്കുകയാണ്ല്ലോ! അല്ലാഹുവിന്‍റെ എല്ലാ പണികളും ഈയിടെയായി അല്ലാഹു ജമാ‌അത്തെ ഇസ്ലാമിയെ ഏല്പ്പിച്ചിരിക്കുകയുമാണ്!!

Monday, August 16, 2010

സി.കെ. ലത്തീഫിന്‍റെ വ്യാജാരോപണങ്ങള്‍

സി. കെ. ലത്തീഫ് എന്ന മൗദൂദി ആശയക്കാരന്‍റെ 'ഞാന്‍ അറിഞ്ഞ ജമാ‌അത്തെ ഇസ്‌ലാമി' എന്ന ബ്ലോഗില്‍ അഹ്‌മദിയ്യാ ജമാഅത്തിനെക്കുറിച്ചു വന്ന ഒരു പരാമര്‍ശവും അതിനു ഞാന്‍ നല്‍കിയ മറുപടിയുമാണ് താഴെ:

പരാമര്‍ശം:


ഏതാണ്ടെല്ലാ മുസ്ലിം മതപണ്ഡിത ന്മാരുടെയും കണ്ണില്‍, പുതിയൊരു പ്രവാചകനില്‍ വിശ്വസിക്കുന്ന അഹ്മദികള്‍ ഇസ്ലാമില്‍നിന്ന് പുറത്താണ് (അഹ്മദികളുടെ കണ്ണില്‍ മറ്റു മുസ്ലിംകളും)

എന്‍റെ മറുപടി:


പരസ്പരം ഇസ്‌ലാമില്‍ നിന്നു പുറത്താക്കാത്ത ഏതെങ്കിലും ഇസ്‌ലാമിക സംഘടന ഭൂലോകത്തുണ്ടെങ്കില്‍ അത് ലത്തീഫും 'മുജീബും' കാണിക്കട്ട. പിന്നെ എല്ലാവരും കൂടിച്ചേര്‍ന്ന് അഹ്‌മദികളെ ഇസ്‌ലാമില്‍ നിന്നു പുറത്തുപോയവര്‍ എന്നു പ്രഖ്യാപിച്ചെങ്കില്‍ അത് എഴുപത്തി രണ്ടും ഒരു ഭാഗത്തും ഒന്ന് മറുഭാഗത്തും ആയിരിക്കും എന്ന നബി(സ)യുടെ പ്രവചനത്തിനു തെളിവാണ്.


അഹ്‌മദികളുടെ കണ്ണില്‍ മറ്റുമുസ്‌ലിംകള്‍ ഇസ്‌ലാമിനു പുറത്താണെന്നുള്ള പ്രസ്താവന കള്ളമാണ്. തെളിവുണ്ടെകില്‍ നല്‍കുക. അഹ്‌മദികള്‍ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നവരാണ്. ഇസ്‌ലാമില്‍ നിന്നു പുറത്താക്കലും പുറത്തുപോയവരെ കൊല്ലലും ജമാ‌അത്തെ ഇസ്‌ലാമിയുടെ ജോലിയാണ്

ഇതിനു ലത്തീഫു നല്‍കിയ മറുപടി:

"ഏതാണ്ടെല്ലാ മുസ്ലിം മതപണ്ഡിതന്മാരുടെയും കണ്ണില്‍, പുതിയൊരു പ്രവാചകനില്‍ വിശ്വസിക്കുന്ന അഹ്മദികള്‍ ഇസ്ലാമില്‍നിന്ന് പുറത്താണ് (അഹ്മദികളുടെ കണ്ണില്‍ മറ്റു മുസ്ലിംകളും)"


അഹ്മദികളുടെ ഒട്ടേറെ പുസ്തകങ്ങള്‍ വായിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അവയില്‍നിന്ന് എനിക്ക് ലഭിച്ച ധാരണയും ഇതില്‍നിന്ന് വ്യത്യസ്ഥമല്ല. 'ഏതാണ്ടെല്ലാ മതപണ്ഡിതന്‍മാരുടെയും കണ്ണില്‍ പുതിയൊരു പ്രവാചകനില്‍ വിശ്വസിക്കുന്ന അഹ്മദികള്‍ ഇസ്‌ലാമില്‍നിന്ന് പുറത്താണ്' എന്നത് തികച്ചും സത്യസന്ധമായ ഒരു പരാമര്‍ശമാണ്. അത് കളവല്ല. അഹ്മദികളല്ലാത്ത മുഴുവന്‍ മതപണ്ഡിതന്‍മാരുടെയും കണ്ണില്‍ എന്ന് പറഞ്ഞാല്‍ പോലും അത് കളാവാകുമോ എന്ന കാര്യത്തില്‍ സംശയമാണ്.


ഇനി അഹ്മദികളുടെ കണ്ണില്‍ മറ്റുമുസ്‌ലിംകള്‍ ഇസ്‌ലാമില്‍നിന്ന് പുറത്താണ് എന്ന പ്രസ്താവനയെക്കുറിച്ചാണല്ലോ താങ്കള്‍ കളവെന്ന് പറഞ്ഞെത്. ഒരു പുതിയ പ്രവാചകന്‍ ആഗതനായാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവര്‍ നിഷേധികള്‍ തന്നെ, ആ നിലക്ക് അഹമദ് ഖാദിയാനിയെ നബിയായി അംഗീകാത്തവരെ എങ്ങനെയാണ് മുസ്‌ലിംകളായിത്തനെ അവര്‍ തിരിച്ചു കാണുന്നത് എന്ന് താങ്കളാണ് വിശദീകരിക്കേണ്ടത്.


അഹ്മദികളുടെ ഇസ്‌ലാമിലേക്കുള്ള ക്ഷണത്തില്‍ മറ്റുമുസ്‌ലിംകള്‍ പെടുമോ. ഉണ്ടെങ്കില്‍ മുജീബ് പറഞ്ഞത് കളവല്ല.


ജമാഅത്തെ ഇസ്‌ലമിക്കെതിരെ തീര്‍ത്തും നിന്ദ്യമായ ഒരു കള്ളാരോപണം താങ്കള്‍ ഒരു തെളിവുമില്ലാതെ കെട്ടിച്ചമച്ചാരോപിച്ചിട്ടുണ്ട്. താങ്കളുടെ പുതിയ പ്രവാചകാദ്ധ്യാപനമനുസരിച്ച് ഒരു പക്ഷെ അതില്‍ ഗൗരവതരമായി ഒന്നും ഉണ്ടായി എന്ന് വരില്ല. പക്ഷെ മുഹമ്മദീയ പ്രവാചകത്വമനുസരിച്ച് ഗുരുതരമായ പാതകമാണ് താങ്കള്‍ ചെയ്തത്.


മൗദൂദിയോ അദ്ദേഹത്തിന്റെ പ്രസ്ഥാനമോ ഏതെങ്കിലും മുസ്ലിം സംഘടനകളെ ഇസ്‌ലമില്‍നിന്ന് പുറത്താണ് എന്ന് പ്രഖ്യാപിച്ചിട്ടില്ല.


നിങ്ങള്‍ക്ക് ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തമാക്കാനുദ്ദേശ്യമുണ്ടെങ്കില്‍ താങ്കളുടെ ബ്ലോഗില്‍ വ്യക്തമാക്കിക്കൊള്ളുക. കാരണം ഇവിടെ ചര്‍ച ഖാദിയാനിസമല്ലല്ലോ.

ഇതിനു  ഞാന്‍ നല്‍കിയ വിശദീകരണം ലത്തീഫ് ഡിലീറ്റി. അതിപ്രകാരമായിരുന്നു.

താങ്കളുടെ ബ്ലോഗില്‍ അഹ്‌മദിയ്യാ ജമാഅത്തിനെക്കുറിച്ചു തറ്റായ പരാമര്‍ശം വന്നതുകൊണ്ട് അതിന്‍റെ യാഥാര്‍ത്ഥ്യം ഇവിടെ തന്നെ വ്യക്തമാക്കുക എന്‍റെ കടമയായി ഞാന്‍ കരുതുന്നു. ഇതിവിടെ നിലനിര്‍ത്തുകയോ ഡിലീറ്റുകയോ ചെയ്യല്‍ താങ്കളുടെ ഇഷ്ടം.


അഹ്‌മദികള്‍ മുസ്‌ലിംകളല്ല എന്നു മുജീബ് പറഞ്ഞത് ലത്തീഫ് ഏറ്റു പറഞ്ഞിരിക്കുകയാണ്. ഇതേ മുജീബ്, ആരാണ് മുസ്‌ലിം എന്ന ചോദ്യത്തിനു കുറച്ചു നാള്‍ മുമ്പ് നല്‍കിയ മറുപടി ശ്രദ്ധിക്കുക:


"ഇസ്‌ലാം അഞ്ചു കാര്യങ്ങളില്‍ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നു. അല്ലാഹു അല്ലാതെ ആരാധ്യനില്ല, മുഹമ്മദ് അവന്‍റെ ദൂതനാകുന്നു എന്ന സത്യസാക്ഷ്യം, നമസ്കാരം നിലനിര്‍ത്തല്‍, സക്കാത്ത് നല്‍കല്‍, റമദാനില്‍ നോമ്പനുഷ്ഠിക്കല്‍, സാധ്യതയുള്ളവര്‍ ഹജ്ജ് ചെയ്യല്‍ എന്ന സുസമ്മത പ്രവാചക വചനമാണ് ഇസ്‌ലാം എന്നാല്‍ എന്ത് എന്ന ചോദ്യത്തിന്‍റെ ആധികാരിക മറുപടി. ...... സമൂഹത്തില്‍ താന്‍ മുസ്‌ലിമാണെന്ന് വാദിക്കുകയും ഇസ്‌ലാമിനെ താത്വികമായി ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുന്നവരെ മുസ്‌ലിംകളായി കണക്കാക്കുകയാണ് സാമാന്യ രീതി. രഹസ്യം അറിയുക അല്ലാഹുവിനാണ്. വിധി കല്പ്പിക്കേണ്ടതും അവന്‍ തന്നെ!" (പ്രബോധനം ഡിസം. 21, 2003)


അഹ്‌മദികളെ സംബന്ധിച്ചിടത്തോളം നബിതിരുമേനി (സ) പറഞ്ഞതാണ് അടിസ്ഥാനം. മുകളില്‍ പറഞ്ഞ നിബന്ധനകള്‍ പാലിക്കുന്ന ആരെയും കാഫിര്‍ (അവിശ്വാസി) എന്നു വിളിക്കാന്‍ അഹ്‌മദികള്‍ തയ്യാറല്ല. അഹ്‌മദികളുടെ ഒട്ടേറെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട് എന്നു പറയുന്ന ലത്തിഫ് ഏതെങ്കിലും പുസ്തകത്തില്‍ നിന്ന് അഹ്‌മദികള്‍ അഹ്‌മദികളല്ലാത്ത മുസ്‌ലിംകളെ കാഫിര്‍ എന്നു വിളിച്ചതായി കാണിക്കാമോ?


അഹ്‌മദികള്‍ മറ്റുമുസ്‌ലിംകളെ അല്ലാഹുവിനാല്‍ നിയുക്തനായ മഹ്‌ദി ഇമാമിന്‍റെ ജമാഅത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവിന്‍റെ തൃപ്തിക്കു പാത്രീഭവിക്കണമെങ്കില്‍ അല്ലാഹുവിനാല്‍ നിയുക്തനായ മഹ്‌ദി ഇമാമിനെ സ്വീകരിക്കണം എന്നു അഹ്‌മദികള്‍ വിശ്വസിക്കുന്നു.


സുസമ്മതമെന്നു മുജീബ് തന്നെപറഞ്ഞ മേല്‍ പ്രവാചക വചനത്തിനെതിരായി എന്തെങ്കിലും അധ്യാപനങ്ങള്‍ അഹ്‌മദികള്‍ ചെയ്യുന്നതായി മുജീബിനോ ലത്തീഫിനോ ചൂണ്ടിക്കാണിക്കാനുണ്ടോ?


'സമൂഹത്തില്‍ താന്‍ മുസ്‌ലിമാണെന്ന് വാദിക്കുകയും ഇസ്‌ലാമിനെ താത്വികമായി ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുന്നവരെ മുസ്‌ലിംകളായി കണക്കാക്കുകയാണ് സാമാന്യ രീതി. രഹസ്യം അറിയുക അല്ലാഹുവിനാണ്. വിധി കല്പ്പിക്കേണ്ടതും അവന്‍ തന്നെ'


സമൂഹത്തില്‍ തങ്ങള്‍ മുസ്‌ലിമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നവരാണ് അഹ്‌മദികള്‍. അങ്ങനെയുള്ള അഹ്‌മദികള്‍ മുസ്‌ലിംകളല്ല എന്നു പറയാന്‍ മൗദൂദിക്കും, മുജീബിനും, ലത്തീഫിനും അല്ലാഹു രഹസ്യജ്ഞാനം വല്ലതും നല്‍കിയോ?


'ജമാഅത്തെ ഇസ്‌ലമിക്കെതിരെ തീര്‍ത്തും നിന്ദ്യമായ ഒരു കള്ളാരോപണം താങ്കള്‍ ഒരു തെളിവുമില്ലാതെ കെട്ടിച്ചമച്ചാരോപിച്ചിട്ടുണ്ട്.'


ഇതെന്താണെന്ന് ലത്തീഫ് വ്യക്തമാക്കണം.


എന്‍റെ കമന്‍റ് ഡിലീറ്റാന്‍ അദ്ദേഹം കണ്ടുപിടിച്ച ന്യായം:

തന്റെ മതപരമായ വിശദീകരണം കല്‍കി വീണ്ടും നല്‍കിയത് വിഷയവുമായി ബന്ധമില്ലാത്തതിനാല്‍ ഡിലീറ്റ് ചെയ്യുകയല്ലാതെ നിവൃത്തിയില്ല. മാത്രമല്ല അതില്‍ വലിയ കാര്യവും കാണുന്നില്ല. എങ്കിലും അതുമായി ബന്ധപ്പെട്ട ഒരു ചോദ്യം ഞാന്‍ പറഞ്ഞ് പോയത് കൊണ്ട് വ്യക്തമാക്കേണ്ടതുണ്ട്. അത് ഇതാണ്.


kalki said.


 'ജമാഅത്തെ ഇസ്‌ലമിക്കെതിരെ തീര്‍ത്തും നിന്ദ്യമായ ഒരു കള്ളാരോപണം താങ്കള്‍ ഒരു തെളിവുമില്ലാതെ കെട്ടിച്ചമച്ചാരോപിച്ചിട്ടുണ്ട്.'


ഇതെന്താണെന്ന് ലത്തീഫ് വ്യക്തമാക്കണം.


ഇസ്‌ലാമില്‍ നിന്നു പുറത്താക്കലും പുറത്തുപോയവരെ കൊല്ലലും ജമാ‌അത്തെ ഇസ്‌ലാമിയുടെ ജോലിയാണ്.

മുഹമ്മദീയ ശരീഅത്തനുസരിക്കുന്ന മുസ്‌ലിമിന് ഇത്രയും വലിയ കള്ളം ഇങ്ങനെ ആരോപിക്കാനാവില്ല. മൗദൂദിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ഖാദിയാനികള്‍കെതിരെ ഇസ്‌ലാമിന്റെ നിലപാട് വ്യക്തമാക്കിയ അദ്ദേഹത്തിന്റെ പുസ്തകമായ ഖാദിയാനി മസ്അലയെ എടുത്ത് പറയാറുണ്ട്. വിഷയവുമായി ബന്ധമില്ലെങ്കിലും ഇവിടെ മൗദൂദിയുടെ നിലപാട് കൂടുതല്‍ വ്യക്തമാക്കാനാണ്. ഖാദിയാനികള്‍ മറ്റുമുസ്ലിംകളെ നിഷേധികളായി കാണുന്നില്ലെങ്കില്‍ എനിക്കതില്‍ സന്തോഷമേ ഉള്ളൂ. അത്രയും അവര്‍ സത്യത്തോടടുത്തല്ലോ.

ഒരു പ്രസ്ഥാനത്തെക്കുറിച്ച് തികച്ചും വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും. അതിനു പറുപടി പറയുംമ്പോള്‍ ആ കമന്‍റുകള്‍ ഡിലീറ്റുകയും ചെയ്യുന്നത് ഏത് തത്ത്വശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തിലാണാവോ? മൗദൂദിയന്‍ തത്വശാസ്ത്രത്തില്‍ കളവുപറയലും നിരപരാധികളെക്കൊല്ലലും എല്ലാം എല്ലാം 'ജാഇസാ'ണല്ലോ; പലപ്പോഴും 'ഫര്‍സു' തന്നെയും ആകും. ഇസ്‌ലാമില്‍ നിന്നു പുറത്താക്കലും പുറത്തുപോയവരെ കൊല്ലലും ജമാ‌അത്തെ ഇസ്‌ലാമിയുടെ ജോലിയാണ്. എന്നതാണ് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് ഞാന്‍ നടത്തിയ ഗുരുതരമായ വ്യാജമായി ലത്തീഫ് കണ്ടത്. അതിനു ഞാന്‍ നല്‍കിയ തെളിവുകളും ലത്തീഫ് ഡിലീറ്റി.  അതിപ്രകാരമായിരുന്നു:

ഇതില്‍ എന്താണ് വ്യാജം? ലത്തീഫിന്‍റെ പോസ്റ്റില്‍ തന്നെ ഇതുള്ള തെളിവുണ്ടല്ലോ?

മൌദൂദിക്ക് പട്ടാളക്കോടതി വധശിക്ഷ വിധിക്കാന്‍ പോലും കാരണമായ കൃതിയാണ് 'ഖാദിയാനി പ്രശ്നം.' അതില്‍ പോലും അദ്ദേഹം എഴുതിയത് ഖാദിയാനികളെ അമുസ്ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ച് ന്യൂനപക്ഷങ്ങള്‍ക്കുള്ള എല്ലാ അവകാശങ്ങളും അവര്‍ക്ക് അനുവദിക്കണം എന്നാണ്.


ഇത് ഇസ്‌ലാമില്‍ നിന്നു പുറത്താക്കലല്ലേ? അമുസ്‌ലിംകളായി പ്രഖ്യാപിക്കണം എന്നു മൗദൂദി പറയുന്നതില്‍ നിന്നു തന്നെ അതുവരെ അഹ്‌മദികള്‍ മുസ്‌ലിംകളായാണ് ഗണിക്കപ്പെട്ടിരുന്നത് എന്നതിനു തെളിവാണല്ലോ.


പിന്നെ ഇസ്‌ലാമില്‍ നിന്നു പുറത്തുപോയവരെ കൊല്ലണം എന്ന മൗദൂദിയന്‍ തത്വശാസ്ത്രത്തെ ന്യായീകരിക്കാനാണല്ലോ ഈ പോസ്റ്റ് മുഴുവന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇനി മൗദൂദിയുടെ തന്നെ വാക്യങ്ങള്‍ ഇതാ:


'ഏതൊരു നാട്ടിലാണോ ഇസ്ലാമിക വിപ്ലവം ഉണ്ടാകുന്നത് അവിറ്റെയുള്ള മുസ്ലിം ജനതയ്ക്ക് ഒരു നോട്ടീസ് നല്‍കപ്പെടും. അതായത് അരാണോ ഇസ്ലാമില്‍ നിന്നും വിശ്വാസപരവും കര്‍മ്മ പരവുമായ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാഗ്രഹിക്കുന്നത് എന്നാരാഞ്ഞു കൊണ്ടുള്ളതാണ് ആ നോട്ടീസ്. ഈ വിളംബരത്തിനു ശേഷം ഒരു വര്‍ഷത്തിനകം അമുസ്ലിമാകാന്‍ ആഗ്രഹിക്കുന്നവര്‍ അമുസ്ലിംകളാണെന്നു പ്രഖ്യാപിച്ചു കൊണ്ട് മുസ്ലിം സൊസൈറ്റിയില്‍ നിന്നു പുറത്തു പോകേണ്ടതാണ്. ഈ കാലപരിധിക്കു ശേഷം ജന്മനാ മുസ്ലിംകളെല്ലാം മുസ്ലിംകളായി കണക്കാക്കപ്പെടും. ഇസ്ലാമിന്‍റെ എല്ലാ നിയമങ്ങളും അവരില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നതാണ്. ഇസ്ലാമിലെ എല്ലാ നിര്‍ബന്ധ കാര്യങ്ങളും അവരില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നതാണ്. ഇസ്ലാമിലെ എല്ലാ നിര്‍ബന്ധ കാര്യങ്ങളും ബാധ്യതകളും നടപ്പാക്കാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീരുന്നതാണ്. ഇതിനു ശേഷം ആരെങ്കിലും ഇസ്ലാമിക വൃത്തത്തില്‍ നിന്നു പുറത്തു പോകാന്‍ ആഗ്രഹിച്ചാല്‍ അവര്‍ വധിക്കപ്പെടുന്നതാണ്.
(മുത്തദ് കി സസാ ഇസ്ലാമീ ഖാനൂന്‍ മെ)


കള്ളം പറയല്‍ അഹ്‌മദികള്‍ക്ക് നിഷിദ്ധമാണ്. തെളിവില്ലാതെ അഹ്‌മദികള്‍ ഒന്നും പറയില്ല. കള്ളം പറയല്‍ ഹലാലാക്കിയ പണ്ഡിതന്‍ താങ്കളുടെ നേതാവ് മൗദൂദി തന്നെയാണ്. അതിനും തെളിവുവേണോ?


യാതൊരു തെളിവുമില്ലാതെ ഒരു പ്രസ്ഥാനത്തിനു നേരെ വ്യാജാരോപണങ്ങള്‍ ഉന്നയിച്ച ലത്തീഫ് അതിനു നല്‍കിയ മറുപടി പ്രസിദ്ധീകരിക്കാന്‍ വിസമ്മതിക്കുക മാത്രമല്ല, വാദിയെ പ്രതിയാക്കിക്കൊണ്ട് വ്യാജം എന്‍റെ മേല്‍ കെട്ടിവെക്കുകയുമാണിവിടെ. ഞാന്‍ നല്‍കിയ തെളിവുകള്‍ക്ക് എന്തുണ്ട് ലത്തീഫിനു മറുപടി?

Wednesday, August 4, 2010

അവിടെ മൗദൂദി കൃതികള്‍ക്ക് വിലക്ക്‌

ബംഗ്ലാദേശില്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍റെ കാലത്ത്, 1972-ല്‍ നിലവില്‍ വന്ന ഭരണഘടനയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളില്‍ ഒന്ന് അതിന്‍റെ 12-)൦ വകുപ്പായിരുന്നു. എല്ലാരൂപങ്ങളിലുമുള്ള മതാധിഷ്ഠിത രാഷ്ട്രീയത്തെ വിലക്കുന്നതായിരുന്നു ആ വകുപ്പ്. ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്ത മതനിരപേക്ഷതയും ജനാധിപത്യവും ദേശീയത്വവും സോഷ്യലിസവും സാമൂഹിക ജീവിതത്തില്‍ ഉറപ്പിക്കാന്‍ മതാസ്​പദ രാഷ്ട്രീയം നിരോധിച്ചേ മതിയാവൂ എന്ന പക്ഷക്കാരനായിരുന്നു മുജീബുര്‍ റഹ്മാന്‍. അങ്ങനെയാണ് 12-)൦ വകുപ്പ് ഭരണഘടനയുടെ ഭാഗമായത്.

1975-ല്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ വധിക്കപ്പെട്ടതോടെ സ്ഥിതിഗതികള്‍ മാറാന്‍ തുടങ്ങി. ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം അട്ടിമറിക്കപ്പെട്ടു. ജനറല്‍ സിയാവുര്‍ റഹ്മാന്‍റെ കാലത്ത്, 1979-ല്‍, ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് മതനിരപേക്ഷതയും ജനാധിപത്യവുമടക്കമുള്ള തത്ത്വങ്ങള്‍ നീക്കം ചെയ്യുകയും പന്ത്രണ്ടാംവകുപ്പ് റദ്ദാക്കുകയും ചെയ്തു. അതോടെ മതാധിഷ്ഠിത രാഷ്ട്രീയം നിയമവിധേയമായി. ഈ സാഹചര്യത്തിന്‍റെ ഏറ്റവും വലിയ ഗുണഭോക്താവ് രാജ്യത്തെ മുഖ്യ മതകക്ഷിയായ ജമാഅത്തെ ഇസ്‌ലാമിയായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ സഖ്യകക്ഷി എന്ന നിലയ്ക്ക് ബംഗ്ലാദേശിന്റെ ഭരണത്തില്‍ വരെ ജമാഅത്തെ ഇസ്‌ലാമി പങ്കാളിയായി.

2008-ലെ തിരഞ്ഞെടുപ്പില്‍ ബി.എന്‍.പി.-ജമാഅത്തെ ഇസ്‌ലാമി സഖ്യം തൂത്തെറിയപ്പെടുകയും ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിലേറുകയും ചെയ്തതിനെത്തുടര്‍ന്ന്, എഴുപതുകളുടെ അവസാനത്തില്‍ തിരസ്‌കരിക്കപ്പെട്ട മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം ബംഗ്ലാദേശില്‍ തുടങ്ങി. ഭരണകക്ഷിയായ അവാമി ലീഗിനെപ്പോലെ ജുഡീഷ്യറിയും മതേതര ജനാധിപത്യത്തിന്‍റെ പക്ഷത്താണ് നില്‍ക്കുന്നത്. ജൂലായ് 28-ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി അതിന്‍റെ തെളിവാണ്. 1979-ല്‍ ഭരണഘടനയുടെ ആമുഖത്തില്‍നിന്നു നീക്കം ചെയ്ത ഭാഗങ്ങളും പന്ത്രണ്ടാം വകുപ്പും പരമോന്നത നീതിപീഠം ഇപ്പോള്‍ പുനഃസ്ഥാപിച്ചിരിക്കുന്നു. ഈ അനുകൂല സാഹചര്യങ്ങളുടെ ബലത്തില്‍ മതമൗലിക- തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അവരുടെ പാര്‍ട്ടിയും മുന്നോട്ടു വന്നിട്ടുണ്ട്. അതിന്‍റെ പ്രത്യക്ഷ തെളിവത്രെ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനായ അബുല്‍ അഅ്‌ലാ മൗദൂദിയുടെ കൃതികള്‍ ലൈബ്രറികളിലും പള്ളികളിലും സൂക്ഷിക്കുന്നതിനെതിരെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം.

ഈ നിരോധനത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക ഫൗണ്ടേഷന്‍ ന്യായീകരിക്കുന്നത് ഇവ്വിധമാണ്: മതരാഷ്ട്ര സ്ഥാപനത്തില്‍ ഊന്നുന്ന മൗദൂദിയുടെ കൃതികള്‍ സമാധാനത്തിന്‍റെ ഇസ്‌ലാമിനു പകരം യുദ്ധത്തിന്‍റെ ഇസ്‌ലാമിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ആത്മത്തോടുള്ള പോരാട്ടമാണ് വാസ്തവത്തില്‍ ഇസ്‌ലാമിലെ ജിഹാദ്. പക്ഷേ, മൗദൂദി അതിനെ അപര സംസ്‌കാരങ്ങളോടും ആധുനിക മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥയോടുമുള്ള പോരാട്ടമായി വക്രീകരിച്ചിരിക്കുന്നു. ജമാഅത്ത് ഗുരുവിന്‍റെ രചനകള്‍ മതപരമായ സഹിഷ്ണുതയ്ക്കല്ല, മത തീവ്രവാദത്തിനും ഭീകരവാദത്തിനുമാണ് ഉത്തേജനം നല്‍കുന്നത്. അതിനാല്‍ത്തന്നെ അതിനു മൂക്കുകയറിട്ടേ മതിയാവൂ.

ബംഗ്ലാദേശ് സര്‍ക്കാറും ഇസ്‌ലാമിക ഫൗണ്ടേഷനും സ്വീകരിച്ച മേല്‍ നിലപാട് യാഥാര്‍ഥ്യനിഷ്ഠമാണെന്നും അബുല്‍ അഅ്‌ലാ മൗദൂദിയുടെ കൃതികള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥയോടുള്ള അതിരൂക്ഷമായ എതിര്‍പ്പാണ് മൗദൂദിയന്‍ ചിന്തകളുടെ അന്തര്‍ധാര. 'ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം' എന്ന തലക്കെട്ടില്‍ നേരത്തേ പുറത്തിറക്കിയതും പില്‍ക്കാലത്ത് 'മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വിക വിശകലനം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചതുമായ കൃതിയില്‍, മുസ്‌ലിങ്ങള്‍ മതനിരപേക്ഷ ജനാധിപത്യമോ മതനിരപേക്ഷ ദേശീയതയോ അംഗീകരിക്കാന്‍ പാടില്ലെന്നത്രെ മൗദൂദി വാദിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ലോകം നേരിടുന്ന മൂന്നു തിന്മകളാണ് മതനിരപേക്ഷതയും ജനാധിപത്യവും ദേശീയത്വവും. മൗദൂദി എഴുതുന്നു- ''പ്രസ്തുത മൂന്നു തത്ത്വങ്ങളും അബദ്ധ ജടിലങ്ങളാണ്... മനുഷ്യന്‍ ഇന്ന് അടിപ്പെട്ടുപോയിട്ടുള്ള സകല ദുരിതങ്ങളുടെയും വിനാശങ്ങളുടെയും നാരായ വേര് ആ തത്ത്വങ്ങളാണെന്നുകൂടി നാം ദൃഢമായി വിശ്വസിക്കുന്നുണ്ട്... നാം നമ്മുടെ മുഴുശക്തിയുപയോഗിച്ച് അവയ്‌ക്കെതിരെ സമരം നടത്തിയേ തീരൂ.'' (മൗദൂദി, മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വിക വിശകലനം, 2002, പു.11.) അദ്ദേഹം തുടരുന്നു- ''ആ വ്യവസ്ഥിതി (മതനിരപേക്ഷ ദേശീയ ജനാധിപത്യം) അധികാരം വാഴുന്നിടത്ത് ഇസ്‌ലാം വെറും ജലരേഖയായിരിക്കും. ഇസ്‌ലാമിനു സ്വാധീനമുള്ള ദിക്കില്‍ ആ വ്യവസ്ഥയ്ക്ക് സ്ഥാനമുണ്ടാവുകയില്ല.'' (അതേ പുസ്തകം, പു.22.) ജനാധിപത്യത്തെ പൈശാചിക വ്യവസ്ഥയായി വിലയിരുത്തുന്ന മൗദൂദി മുസ്‌ലിങ്ങളോട് ആവശ്യപ്പെടുന്നത് അല്ലാഹുവിന്‍റെ ഭരണം (ഖിലാഫത്ത് വ്യവസ്ഥിതി) സ്ഥാപിക്കാനാണ്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ 'ഖിലാഫത്ത് വ്യവസ്ഥിതി'യുടെ സ്ഥാപനാര്‍ഥം പ്രവര്‍ത്തിക്കുകയെന്നത് മുസല്‍മാന്മാരുടെ ഒഴിച്ചുകൂടാനാകാത്ത കര്‍ത്തവ്യമാകുന്നു. എന്തെന്നാല്‍, നന്മ വളരുകയും തിന്മ തളരുകയും ചെയ്യണമെങ്കില്‍, തനി പൈശാചികമായ ഈ വ്യവസ്ഥ (മതനിരപേക്ഷ ദേശീയ ജനാധിപത്യം) പോയി തത്സ്ഥാനത്ത് സത്യവ്യവസ്ഥ (ഖിലാഫത്ത് അഥവാ ഇസ്‌ലാമിക ഭരണ സംവിധാനം) സ്ഥാപിതമായേ പറ്റൂ.' (അതേ പുസ്തകം, പു.23.)

മേല്‍ച്ചൊന്ന ഇസ്‌ലാമിക ഭരണസംവിധാനം സ്ഥാപിക്കുക എന്നത് മുസ്‌ലിങ്ങളുടെ മതപരമായ ബാധ്യതയാണെന്ന് അടിവരയിട്ടു പറഞ്ഞ മൗദൂദി, പ്രസ്തുത ലക്ഷ്യം നേടുന്നതിനു തത്ത്വോപദേശങ്ങളും പ്രസംഗങ്ങളും മാത്രം മതിയാവില്ല എന്നു വ്യക്തമാക്കുകകൂടി ചെയ്തിട്ടുണ്ട്. ജമാഅത്ത് സ്ഥാപകന്‍ പറയുന്നു- ''അല്ലാഹുവിന്റെ ഭൂമിയില്‍നിന്ന് നാശമര്‍ദനങ്ങളെ എന്നെന്നേക്കുമായി വിപാടനം ചെയ്യണമെന്ന് ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കില്‍... വെറും ഉപദേഷ്ടാക്കളും പ്രാസംഗികന്മാരും മാത്രമായിക്കൊണ്ട് പ്രവര്‍ത്തിക്കുകയെന്നത് അവരെ സംബന്ധിച്ചിടത്തോളം തീരെ നിഷ്ഫലവും നിഷ്പ്രയോജനവുമാകുന്നു'' (മൗദൂദി, ഖുത്തബാത്ത്, 1952, പു. 364.)

ഫലവത്തായ മാര്‍ഗം എന്താണെന്നു മൗദൂദി തുടര്‍ന്നു വ്യക്തമാക്കുന്നുണ്ട്. ഭൂമിയില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ ജിഹാദ് എന്ന ഉപകരണമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. അല്ലാഹുവിന്‍റെ നിയമങ്ങള്‍ക്കനുസൃതമല്ലാത്ത എല്ലാഭരണസംവിധാനങ്ങളും നിര്‍മാര്‍ജനം ചെയ്യാനുള്ള ''അശ്രാന്ത പരിശ്രമത്തിനും ത്യാഗത്തിനുമാണ് ഇസ്‌ലാമിന്റെ ഭാഷയില്‍ ജിഹാദ് അഥവാ സമരം എന്നുപറയുന്നത്'' എന്ന് അദ്ദേഹം വിശദീകരിക്കുന്നു. (അതേപുസ്തകം, പു. 369.) ആചാര്യന്‍ ഇപ്രകാരം തുടരുന്നു: ''ഈ ദീന്‍ (ഇസ്‌ലാം) സത്യമാണെന്ന് യഥാര്‍ഥത്തില്‍ നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ഇതിനെ ഭൂമുഖത്ത് സ്ഥാപിക്കാനായി സര്‍വശക്തിയും പ്രയോഗിച്ച് അതിനെ സുസ്ഥാപിതമാക്കുകയോ അല്ലാത്തപക്ഷം അതേ പരിശ്രമത്തില്‍ ജീവനെ ബലിയര്‍പ്പിക്കുകയോ അല്ലാതെ നിങ്ങള്‍ക്ക് ഗത്യന്തരമില്ല.'' (അതേ പുസ്തകം, പു. 387.)

മൗദൂദിയുടെ 'ജിഹാദ്' എന്ന പുസ്തകത്തിലും ഇതേ ആശയങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. അഹിംസ ബുദ്ധിക്കോ പ്രകൃതിക്കോ നിരക്കാത്തതാണെന്നാണ് മൗദൂദി ആ കൃതിയില്‍ പറയുന്നത്. ദൈവിക വ്യവസ്ഥയായ ഇസ്‌ലാമിനു മുമ്പില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെയുള്ള ഹിംസ മുസ്‌ലിങ്ങളുടെ മതപരമായ ബാധ്യതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. രക്തംചിന്തലിനെ മതത്തിന്‍റെ പേരില്‍ മൗദൂദി ന്യായീകരിക്കുന്നുണ്ട്. മനുഷ്യജീവന്‍ ആദരണീയമാണെന്നാണ് ഇസ്‌ലാമിന്റെ നിലപാടെങ്കിലും മൗദൂദി അതിനെ തിരുത്തുന്നു. ഒരാള്‍ അന്യായം പ്രവര്‍ത്തിക്കാത്ത കാലത്തോളമേ അയാളുടെ ജീവന് ആദരണീയതയുള്ളൂ എന്നാണ് മൗദൂദിയുടെ വിധിതീര്‍പ്പ്. പക്ഷേ, അന്യായവും അനീതിയും എന്തെന്നു തീരുമാനിക്കുന്നത് ആരാണ്? മതനേതൃത്വമായിരിക്കും അത് ചെയ്യുന്നത്. വല്ലവരും ഇസ്‌ലാംമതത്തില്‍നിന്ന് മാറുന്നതോ ഇസ്‌ലാമിന്‍റെ സാമ്പ്രദായിക വ്യാഖ്യാനങ്ങളെ ചോദ്യം ചെയ്യുന്നതോ പ്രവാചകനെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതോ മാത്രമല്ല, ഇസ്‌ലാമിക രാഷ്ട്രീയത്തിനു പകരം മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതുപോലും അവരുടെ ദൃഷ്ടിയില്‍ അന്യായവും അനീതിയുമായിരിക്കും. അത്തരം ഘട്ടങ്ങളില്‍ ബന്ധപ്പെട്ടവരുടെ രക്തം ചിന്താതിരിക്കുന്നത് കടുത്ത പാപമായിരിക്കും എന്നത്രെ മൗദൂദിയുടെ വിലയിരുത്തല്‍. (മൗദൂദി, ജിഹാദ്, 2004, പു. 48.)

ജമാഅത്ത് ഗുരുവിന്‍റെ ചിന്തകള്‍ ആറ്റിക്കുറുക്കിയാല്‍ ലഭിക്കുന്നത് ഇതാണ് - തന്‍റെ വിഭാവനയിലുള്ള ഇസ്‌ലാം മാത്രമാണ് സ്വീകാര്യമായ ഒരേയൊരു ജീവിതവ്യവസ്ഥ. ജനാധിപത്യം ഉള്‍പ്പെടെ മറ്റെല്ലാ വ്യവസ്ഥകളും പൈശാചികവും അതിനാല്‍ത്തന്നെ വര്‍ജ്യവുമാണ്. അവയ്‌ക്കെതിരെയുള്ള പോരാട്ടംകൂടി ഉള്‍പ്പെടുന്നതാണ് ജിഹാദ്. അതാകട്ടെ മുസ്‌ലിമിന്‍റെ മതപരമായ കര്‍ത്തവ്യമാണ്. ആ കര്‍ത്തവ്യം നിവേറ്റുന്നതിനിടയില്‍ മരിക്കുന്നവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കുന്നവരാണ്. അവര്‍ അമരരാണ്.

ഈ ദിശയിലുള്ള ജമാഅത്ത് സ്ഥാപകന്‍റെ ചിന്തകള്‍ മതതീവ്രവാദത്തിനും ഭീകരവാദത്തിനും പ്രത്യയശാസ്ത്രപരമായ പിന്‍ബലം നല്‍ക്കുന്നുണ്ട് എന്നത് നിഷേധിക്കാനാവതല്ല. ബംഗ്ലാദേശില്‍ എന്നപോലെ ഇന്ത്യയ്ക്കകത്തും മറ്റു രാഷ്ട്രങ്ങളിലും മുസ്‌ലിങ്ങള്‍ക്കിടയിലെ ഒരു ചെറിയ ന്യൂനപക്ഷത്തെ തീവ്രവാദത്തിന്‍റെ പന്ഥാവിലെത്തിച്ചതില്‍ മൗദൂദിയന്‍ ചിന്തകള്‍ക്ക് അവഗണിക്കാനാവാത്ത പങ്കുണ്ട്. ആ നിലയ്ക്ക് അവയുടെ പ്രതിലോമപരത തുറന്നുകാട്ടാനുള്ള ഏതു ശ്രമവും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.

ഹമീദ് ചേന്നമംഗലൂര്‍, മതൃഭൂമി 05/08/2010

Tuesday, August 3, 2010

യുക്തിവാദത്തിന്‍റെ ആഴം

മത വിശ്വാസികള്‍ ശാസ്ത്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യമ്പോഴും, തങ്ങള്‍ വിശ്വസിക്കുന്ന വിശ്വാസാദര്‍ശവുമായി ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ താരതമ്യം ചെയ്യുമ്പോഴും നാസ്തികര്‍ക്ക് എന്തെന്നില്ലാത്ത ഒരു കലിപ്പാണ്. യുക്തിവാദി ബ്ലോഗര്‍മാരുടെ ബ്ലോഗുകളും കമന്‍റുകളും ഇത്തരം ഹാലിളക്കത്തില്‍ നിന്നുണ്ടാകുന്ന അസഹിഷ്ണുതാ പരമായ പ്രസ്താവനകള്‍ നിറഞ്ഞു നില്‍ക്കുന്നതായിക്കാണാം. മണ്ടശിരോമണികളായ വിശ്വാസികള്‍ ശാസ്ത്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍മാത്രം വളര്‍ന്നിട്ടില്ലെന്നും അവര്‍ അവരുടെ യുക്തിഹീനമായ വിശ്വാസവും ആരാധനകളുമായി ഏതെങ്കിലും ഒരു മൂലയില്‍ ഒതുങ്ങിക്കഴിഞ്ഞാല്‍ മതിയെന്നുമാണ് യുക്തിവാദികളുടെ പക്ഷം. അങ്ങനെ ഒതുങ്ങിക്കഴിയുകയാണെങ്കില്‍ അവര്‍ക്ക് വിരോധമൊന്നുമില്ല (ഭാഗ്യം).

ഇതിപ്പോള്‍ ഇവിടെ പറയാന്‍ കാരണം, ചന്ദ്രനില്‍ ജലാംശമുണ്ടെന്നുള്ള നാസയുടെ കണ്ടുപിടിത്തത്തെത്തുടര്‍ന്ന് ഈ വസ്തുത ഭാരതീയ ഋഷിമാര്‍ രചിച്ച പൗരാണിക ഗ്രന്ഥങ്ങളില്‍ മുമ്പേതന്നെ പ്രസ്താവിക്കപ്പെട്ടിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ വേണ്ടി 'ചന്ദ്രനിലെ ജലം പുതുമയല്ല' എന്ന തലക്കെട്ടില്‍ അഞ്ഞൂര്‍ രമേഷ് പണിക്കര്‍ മനോരമ പത്രത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു. ഇത് കണ്ടു കലിപൂണ്ട കാല്‍‌വിന്‍ എന്ന യുക്തിവാദി ബ്ലോഗര്‍ 'അതും നമുക്കറിയാമായിരുന്നു' എന്ന പേരില്‍ ഒരു പരിഹാസ പോസ്റ്റ് ഇടുകയുണ്ടായി. പരിഹാസം എന്നതില്‍ കവിഞ്ഞ് വസ്തുനിഷ്ഠമായ ഒരു വിമര്‍ശനവും കാല്‍‌വിന്‍ അതില്‍ നടത്തിയതായി കാണാന്‍ സാധിച്ചില്ല. അതില്‍ വന്ന കമന്‍റുകളും തഥൈവ.

അഞ്ഞൂര്‍ രമേഷ് പണിക്കരുടെ വാദത്തെ ന്യായീകരിക്കുകയോ, അതിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുകയോ അല്ല ഈ പോസ്റ്റ്കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച്, യുക്തിവാദികളെന്ന് ഊറ്റംകൊള്ളുന്ന നാസ്തികരുടെ ഉപരിപ്ലവമായ സമീപനവും മതവാദികളോടുള്ള അവരുടെ പരിഹാസ പൂര്‍ണ്ണമായ നിലപാടുകളും തുറന്ന് കാണിക്കുക മാത്രമാണിവിടെ.

കാല്‍‌വിന്‍റെ പ്രസ്തുത പോസ്റ്റില്‍ കണ്ട ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ എന്‍റെ ഒരു സംശയം അവിടെ കമന്‍റി. അതിങ്ങനെ:

[[["പ്രകാശശൂന്യേ ജലമയേ ചന്ദ്രമസി രവിരശ്മിസംപാതാത് സംപ്രകാശം ചന്ദ്രശരീരമുത്പദ്യതേ ഇതി യുക്ത്യാ സിദ്ധ്യതി
(പ്രകാശശൂന്യനും ജലമയനുമായ ചന്ദ്രനില്‍ സൂര്യരശ്മിയുടെ സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ ചന്ദ്രന്‍ പ്രകാശത്തോടു കൂടിയതാകുന്നു എന്നതു യുക്തിസിദ്ധമാകുന്നു)"

ചന്ദ്രന്‍ പ്രകാശ ശൂന്യനും സൂര്യപ്രകാശത്തിന്‍റെ പ്രതിഫലനമാണ് (വെള്ളത്തിന്‍റെ കാര്യം വിട്) ചന്ദ്രവെളിച്ചം എന്നും ഇവിടെ വ്യക്തമാകുന്നില്ലേ? ശാസ്ത്രം ഇക്കാര്യം സ്ഥിരീകരിക്കുന്നതിനു മുമ്പുള്ളതാണ് ഹോരശാസ്ത്രം എങ്കില്‍ (അറിവുള്ളവര്‍ വ്യക്തമാക്കുക) ഇത് ചിന്തിക്കേണ്ട വിഷയം തന്നെയല്ലേ? എന്‍റെ ചെറിയ പുത്തിയില്‍ വന്ന ഒരു സംശയം ചോദിച്ചുവെന്നേയുള്ളൂ കേട്ടോ.]]]


എന്‍റെ ഈ സംശയത്തെ പരിഹസിച്ചു കൊണ്ടുള്ള കാല്‍‌വിന്‍റെ മറുപടി ഇങ്ങനെ:

[[[അദ്ദാണ് കല്‍ക്കി ഞാനും പറയണത്. കല്‍ക്കി തന്നെ കണ്ട് പിടിച്ച് വെളിച്ചത് കൊണ്ട് വരൂ. ഞാനൊണ്ട് കല്‍ക്കിക്ക് സപ്പോര്‍ട്ടായി]]]

യുക്തിവാദി കന്‍റുകളില്‍ നിഴലിച്ച പരിഹാസവും പുച്ഛവും കണ്ട ഞാന്‍ വീണ്ടും ഒരു കമന്‍റു കൂടി ഇട്ടു:

[[[ചിരിച്ചു തള്ളാന്‍ വരട്ടെ ബുദ്ധിജീവികളേ,

ഹോരശാസ്ത്രം എട്ടാം നൂറ്റാണ്ടിലാണ് എഴുതിയത്. ചന്ദ്രന്‍റെ വെളിച്ചം സൂര്യപ്രകാശത്തിന്‍റെ പ്രഫലനമാണെന്ന് ശാസ്ത്രം മനസ്സിലാക്കുന്നതിന് വളരെ മുമ്പ്.

''പ്രകാശശൂന്യേ ജലമയേ ചന്ദ്രമസി രവിരശ്മിസംപാതാത് സംപ്രകാശം ചന്ദ്രശരീരമുത്പദ്യതേ ഇതി യുക്ത്യാ സിദ്ധ്യതി"
(പ്രകാശശൂന്യനും ജലമയനുമായ ചന്ദ്രനില്‍ സൂര്യരശ്മിയുടെ സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ ചന്ദ്രന്‍ പ്രകാശത്തോടു കൂടിയതാകുന്നു എന്നതു യുക്തിസിദ്ധമാകുന്നു) എന്ന് ഹോരശാസ്ത്ര കര്‍ത്താവ് എട്ടാം നൂറ്റാണ്ടില്‍ എങ്ങനെ എഴുതി? എന്താണ് ഇതിനുള്ള ശാസ്ത്രീയ വിശദീകരണം?]]]


ഇതിനുള്ള കാല്‍‌വിന്‍റെ മറുപടി:

[[[എനിക്കറിഞ്ഞൂടാ കല്‍ക്കി തന്നെ പറഞ്ഞു താ.]]]

[[[കല്‍ക്കീടെ കയ്യില്‍ ഹോരാശാസ്ത്രം ഒറിജിനലിന്റെ കോപ്പി കാണും എന്നൂഹിക്കുന്നു. ഒന്ന് സ്കാന്‍ ചെയ്ത് ഇട്ടേരെ.]]]


എന്‍റെ മറുപടി ഞാന്‍ ഇങ്ങനെ എഴുതി:

പറഞ്ഞു തരാം. അക്കാലത്തെ ഋഷമാര്‍ക്ക് ദൈവിക വെളിപാടിലൂടെ കിട്ടിയതാണ് ഈ ജ്ഞാനം. താങ്കള്‍ക്ക് ഇത് നിഷേധിക്കാം. പക്ഷേ, അവര്‍ക്കെങ്ങനെ ഈ അറിവ് കിട്ടിയെന്ന് 'ശാസ്ത്രീയമായി' താങ്കള്‍ തെളിയിക്കണം; അല്ലെങ്കില്‍ കുറഞ്ഞപക്ഷം ഹോരശാസ്ത്രത്തില്‍ അങ്ങനെ ഒരു ശ്ലോകം ഇല്ല എന്നെങ്കിലും. ഇതുരണ്ടും ചെയ്യുന്നില്ല എങ്കില്‍ "എനിക്കറിഞ്ഞൂടാ" എന്നുള്ള താങ്കളുടെ പ്രസ്താവനയില്‍ ഉറച്ച് മിണ്ടാതിരിക്കണം.

ഹോരശാസ്ത്രം എട്ടാം നൂറ്റാണ്ടിലാണ് എഴുതിയത് എന്ന് വിക്കി പറയുന്നു.

The Bṛhat Parāśara Horāśāstra is a composite work of 71 chapters. The first part (chapters 1-51) dates to the 7th and early 8th centuries, and the second part (chapters 52-71) dates to the latter part of the 8th century. A commentary by Govindaswamin on the second portion, which presupposes the first, is dated to ca. 850 CE and attests to the scope of the work at that date.

ഇതിനെ അവിശ്വസിക്കാന്‍ കാരണമൊന്നും ഞാന്‍ കാണുന്നില്ല. ഉണ്ടെങ്കില്‍ കാല്‍‌വിന്‍‍ വ്യക്തമാക്കുക.

ഒറിജിനല്‍ കയ്യെഴുത്തുപ്രതി നോക്കി മാത്രമേ എന്തെങ്കിലും ക്വാട്ട് ചെയ്യാന്‍ പാടു എന്നുള്ള മുരട്ട് ന്യായവാദം ഉത്തരം മുട്ടുമ്പോള്‍ കാട്ടുന്ന കൊഞ്ഞനത്തിന്‍റെ ഗണത്തില്‍ പെടുത്തി അവഗണിക്കുന്നു.]]]


കാല്‍‌വിന്‍ ഇപ്പോഴും മൗനം പാലിക്കുന്നു. ചിലപ്പോള്‍, മണ്ടശിരോമണിയായ ഈ മതവിഡ്ഢിയുടെ വിഡ്ഡിച്ചോദ്യം മറുപടി അര്‍ഹിക്കാത്തത് കൊണ്ടായിരിക്കാം!

Monday, July 5, 2010

മതനിന്ദയ്ക്ക് കൈവെട്ടലോ ശിക്ഷ?

മതനിന്ദ വികാര സാന്ദ്രമായ വിശ്വാസികളുടെ ഭാവുകത്വത്തെ വ്രണപ്പെടുത്തുകയും കലാപങ്ങള്‍ക്കും ലഹളകള്‍ക്കും കാരണമായിത്തീരുകയും ചെയ്യാറുണ്ട്. ഇതിനൊരുദാഹരണമാണ് വിവാദ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം മേധാവിയായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റിയ കിരാത സംഭവം. ഈക്രൂരതയ്ക്കെതിരെ മനുഷ്യത്ത്വം അല്പമെങ്കിലും അവശേഷിച്ചിട്ടുള്ള എല്ലാ മനുഷ്യസ്നേഹികളും പ്രതികരിച്ചിരിക്കുന്നു. ഈ കാടത്തം തികച്ചും അപലപനീയം തന്നെ

പ്രവാചകനെയും ഇസ്‌ലാം മതത്തെയും ടി.ജെ. ജോസഫ് ആക്ഷേപിച്ചു, ഇത് മതനിന്ദയാണ്, മതനിന്ദ നടത്തിയെ ജോസഫ് ശിക്ഷാര്‍ഹനാണ്, അതുകൊണ്ട് ഞങ്ങള്‍ അയാളെ ശിക്ഷിച്ചു എന്നായിരിക്കണമല്ലോ ഈ ക്രൂരകൃത്യം ചെയ്തവരുടെ ന്യായം. ഈ സാഹചര്യത്തില്‍ മതനിന്ദയ്ക്ക് ഇസ്‌ലാം എന്തു ശിക്ഷയാണ് വിധിക്കുന്നത് എന്നു പരിശോധിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും എന്നു കരുതുന്നു.

മത നിന്ദ ഒരു പാപമാണ്. എല്ലാ സമൂഹത്തിലും ദൈവത്തിലേക്ക് ക്ഷണിച്ചുകൊണ്ട് മത പുരുഷന്മാരെ നിയോഗിച്ചിട്ടുണ്ടെന്നാണ് വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നത്. എല്ലാ മതങ്ങളും ദൈവത്തില്‍ നിന്നുല്‍ഭവിച്ചതാണെന്നാണ് ഇസ്‌ലാമിക സങ്കല്പ്പം. മഹാന്മാരായ ആ മത പുരുഷന്മാരെ നിന്ദിക്കുന്നത് വാസ്തവത്തില്‍ പാപമായി ഇസ്‌ലാം കാണുന്നു. അത്തരം മത പുരുഷന്മാരുടെ യഥാര്‍ത്ഥ അധ്യാപനം ഉള്‍ക്കൊള്ളുന്നതിനു പകരം അവരുടെ ദൗത്യത്തിനു വിപരീതമായ നിലയില്‍ മിക്ക മതങ്ങളും അവരെ സമീപിക്കുന്നതായി ഇസ്‌ലാം കാണുന്നു. അതായത്, ദൈവത്തിലേക്കു നയിക്കാന്‍ മനുഷ്യര്‍ക്കു മാതൃകയായി മനുഷ്യര്‍ക്കിടയില്‍ ജീവിച്ച പ്രവാചകന്മാരെത്തന്നെ ദൈവമായി സങ്കല്പ്പിച്ച് ആരാധനാ മൂര്‍ത്തിയാക്കുന്നതിനോട് ഇസ്‌ലാം വിയോജിക്കുന്നു. ഈ ബ്രഹ്മാണ്ഡ കടാഹം സൃഷ്ടിച്ചു പരിപാലിക്കുന്ന സ്രഷ്ടാവായ ദൈവത്തിന്‍റെ ഉണ്മയും ഗുണങ്ങളും പ്രവര്‍ത്തനങ്ങളും മനുഷ്യന്‍ അതിന്‍റെ മഹിത ഭാവത്തില്‍ തിരിച്ചറിയണമെന്ന് ഇസ്‌ലാം അത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

മതങ്ങള്‍ തമ്മിലുള്ള ദാര്‍ശനികവും ദൈവശാസ്ത്രപരവുമായ ഇത്തരം വിയോജിപ്പുകളില്‍ ഏറ്റവും നല്ല നിലയില്‍ ആശയ സം‌വാസം നടത്താനാണ് ഇസ്‌‌ലാമിന്‍റെ നിര്‍ദ്ദേശം. ഖുര്‍‌ആന്‍ പറയുന്നു:

"തത്ത്വജ്ഞാനവും സദുപദേശവും കൊണ്ട് നിന്‍റെ നാഥന്‍റെ മാര്‍ഗ്ഗത്തിലേക്ക് നീ ക്ഷണിക്കുക. ഏറ്റവും ഉല്‍കൃഷ്ടമായ രീതിയില്‍ അവരോട് സം‌വാദം നടത്തുകയും ചെയ്യുക. തന്‍റെ മാര്‍ഗ്ഗത്തില്‍ ഇന്നു വ്യതിചലിച്ചു പോകുന്നവനെ സംബന്ധിച്ചു അല്ലായു നന്നായി അറിയുന്നവനാണ്. നേര്‍മാര്‍ഗ്ഗം പ്രാപിച്ചവനെയും അവന്‍ നന്നായി അറിയുന്നു"

അന്യ മതസ്ഥരുടെ ആരാധനാ മൂര്‍ത്തികളോടും, ആരാധനാ സമ്പ്രദായത്തോടും അഭിപ്രായ വ്യത്യാസം ഉണ്ടങ്കില്‍ തന്നെ അധിക്ഷേപിച്ചുകൊണ്ടോ നിന്ദിച്ചുകൊണ്ടോ ഒരു വാക്കുപോലും ഉച്ചരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ഖുര്‍‌ആന്‍ പറയുന്നു:

"അല്ലാഹുവിനു പുറ്മേ അവര്‍ മറ്റാരെ വിളിച്ചു പ്രാര്‍ഥിക്കുന്നുവോ അവരെ നിങ്ങള്‍ ശകാരിക്കരുത്; അപ്പോള്‍ ശത്രുത നിമിത്തം അവര്‍ അറിവില്ലാതെ അല്ലാഹുവിനെ ശകാരിച്ചേക്കും. ഇപ്രകാരം എല്ലാ സമുദായവും അവരവരുടെ പ്രവര്‍ത്തനങ്ങള്‍ അലങ്കൃതമായിക്കാണുന്നു. പിന്നീട് അവന്‍റെ നാഥന്‍റെയടുക്കലേക്കു തന്നെയാണ് അവരുടെ മടക്കം. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച് അവര്‍ക്ക് അവന്‍ വിവരം നല്‍കുന്നതാണ്." (6:109).

അല്ലാഹുവിനെ ശകാരിക്കുന്നത് കേള്‍ക്കാന്‍ മുസ്‌ലിംകള്‍ ഒരിക്കലും ഇഷ്ടപ്പെടില്ല. ഈയൊരു ബോധത്തെ ഉണര്‍ത്തിക്കൊണ്ട്, എല്ലാ മത വിശ്വാസികള്‍ക്കും അവരവരുടെ ആരാധനാ മൂര്‍ത്തികളും ആരാധനാ സമ്പ്രദായവും പ്രിയപ്പെട്ടവയും പവിത്രവുമാണെന്ന അധ്യാപനമാണ്താ ഖുര്‍‌ആന്‍ നല്‍കുന്നത്. പരലോകവുമായി ബന്ധപ്പെട്ട ആരാധനയുടെ ഗുണദോഷങ്ങള്‍ നോക്കല്‍ അല്ലാഹുവിന്‍റെ പരിധിയില്‍ പെട്ടതാണ്. അതുകൊണ്ട് വിശ്വാസികള്‍ തമ്മില്‍ അത്ന്‍റെ പേരില്‍ കലഹിക്കരുത് എന്ന പൊതു തത്ത്വം ഖുര്‍‌ആന്‍ അതിന്‍റെ വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു.

ആത്മീയ, ധാര്‍മ്മിക, സാമൂഹിക മൂല്യങ്ങളോടുള്ള തുറന്ന സംഘട്ടനം എന്ന നിലയില്‍ മതനിന്ദ തികച്ചും അപലപനീയമാണ്. പക്ഷേ, മതനിന്ദക്കെതിരെ നിയമ നിര്‍മ്മാണം നടത്തുന്നതിനോട് മതങ്ങളെ ബഹുമാനിക്കുന്ന ഇസ്‌ലാം യോജിക്കുന്നില്ല എന്നതാണ് വാസ്തവം. മത നിന്ദയ്ക്ക് ഇസ്‌ലാമില്‍ യാതൊരു ശിക്ഷയും നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. മത നിന്ദയെ ശിക്ഷമൂലം തടയാനല്ല ഇസ്‌ലാം അനുശാസിക്കുന്നത്. അത്തരം നിയമങ്ങള്‍ മനുഷ്യന്‍റെ ധൈഷണിക സ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയ്യേറ്റമായി പരിണമിച്ചേക്കാമെന്ന് ഇസ്‌ലാം ന്യായമായും ഭയപ്പെടുന്നു. മതത്തിനെതിരെയും മതത്തിന്‍റെ പേരിലുള്ളതുമായ കാര്യങ്ങളോടുള്ള ബുധിപരമായ വിയോജ്ജിപ്പും മാന്യമായ വിമര്‍ശനങ്ങള്‍ പോലും സഹിക്കാനും മറുപടി പറയാനും വികാര ജീവികളായ മത വിശ്വാസികളില്‍ മിക്കവരും, പ്രത്യേകിച്ച് മുല്ലാ വര്‍ഗ്ഗം കൂട്ടാക്കില്ല. മത നിന്ദാ നിയമത്തിന്‍റെ പേരില്‍ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ പോലും വധശിക്ഷയര്‍ഹിക്കുന്ന (പാക്കിസ്താനില്‍ മതനിന്ദയ്ക്ക് വധശിക്ഷയാണ്!) കുറ്റമായി മാറ്റാന്‍ നീതിപീഠത്തിലിരിക്കുന്ന മതത്തിന്‍റെ വക്താക്കള്‍ക്ക് ഏളുപ്പമാണ്. ഇസ്‌ലാം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന, മതങ്ങള്‍ തമ്മിലുള്ള സം‌വാദവും ആരോഗ്യകരമായ വിമര്‍ശനങ്ങളും അത് ഇല്ലാതാക്കുന്നു. അങ്ങനെ, അതുമൂലം ലഭിക്കുന്ന ധിഷണാപരമായ ഔന്നത്യവും മനോവികാസവും ഇത് മൂലം അന്യം നിന്നുപോകുകയും ചെയ്യുന്നു.

മത നിന്ദയെ പരാമര്‍ശിച്ച ഭാഗങ്ങളിലെല്ലാം വിശ്വാസികളോട് സം‌യമനവും ആത്മ നിയന്ത്രണവും പാലിക്കാനാണ് ഖുര്‍‌ആന്‍ ആഹ്വാനം ചെയ്യുന്നത്. ഏതെങ്കിലും വിഢികള്‍ ഇസ്‌ലാം മതത്തെയോ നബി(സ) യെയോ അധിക്ഷേപിക്കുമ്പോഴേക്കും വെളിച്ചപ്പാടായി ഉറഞ്ഞുതുള്ളുന്ന വികാര ജീവികളുടെ സമൂഹമല്ല ഇസ്‌ലാം വിഭാവന ചെയ്യുന്നത്. ഇസ്‌ലാം അതിന്‍റെ അനുയായികളുടെ ആത്മീയ ബലത്തിലും ആത്മ സം‌യമനത്തിലും വിശ്വസിക്കുന്നു. നിന്ദാ വചനം കേട്ടാല്‍ മുസ്‌ലിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഖുര്‍‌ആന്‍ പറയുന്നു:

"അവര്‍ നിരര്‍ഥക വചനം കേള്‍ക്കാനിടയായാല്‍ ഗ്വൗരവത്തോടെ നടന്നു കളയുന്നു. നിസ്സാര സംഗതികള്‍ക്കായി അവര്‍ ശണ്ഠ കൂടില്ല." (25:72).

മറ്റൊരു വചനത്തില്‍ ഖുര്‍‌ആന്‍ പറയുന്നു:

"അല്ലാഹുവിന്‍റെ വചനങ്ങളെ സംബന്ധിച്ച് നിഷേധം പ്രകടിപ്പിക്കുന്നതായും, പരിഹസിക്കപ്പെടുന്നതായും നിങ്ങള്‍ കേള്‍ക്കുന്നതായാല്‍, നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുത് എന്ന് അല്ലാഹു ഈ ഗ്രന്ഥത്തില്‍ വിധി ഇറക്കിയിട്ടുണ്ട്" (4:141)

മതം നിന്ദിക്കപ്പെടുമ്പോള്‍ അല്ലാഹുവിന്‍റെ വിധി അവരോടൊപ്പം ഇരിക്കാതെ വിട്ടുനില്‍ക്കാനാണ്. അല്ലാതെ നിന്ദ നടത്തുന്നവരുടെ കൈ വെട്ടാനോ അവരെ കൊല്ലാനോ അല്ല.