Sunday, May 23, 2010

ജമാഅത്തെ ഇസ്‌ലാമിയും തീവ്രവാദവും

തീവ്രവാദം എന്ന വാക്ക് കേരളക്കരയില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് അധികനാള്‍ ആയിട്ടില്ല. പത്രമാധ്യമങ്ങളും പോലീസ് ഡിപ്പാര്‍ട്ട്മെന്‍റുമെല്ലാം ഇത് ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് 'ജമാഅത്തെ ഇസ്ലാമി' തന്നെയാണ് അഭിമാന പൂര്‍‌വ്വം 'തീവ്ര വാദം' എന്ന വാക്ക് കെരളക്കരയില്‍ എത്തിച്ചത്. കാരണം സായുധ ജിഹാദ് ജമാഅത്തെ ഇസ്ലാമിയുടെ ഭരണം പിടിച്ചെടുക്കല്‍ പരിപാടിയുടെ അവിഭാജ്യ ഘടകമാണ്. ജമാഅത്തെ ഇസ്ലാമിയുടെ വാക്കുകളില്‍തന്നെ നമുക്കത് പരിശോധിക്കാം.

ജമാഅത്തെ ഇസ്ലാമിയുടെ ഇപ്പോഴത്തെ അസിസ്റ്റന്‍റ് അമീറായ ശൈഖ് മുഹമ്മദ് കാരകുന്ന് എഡിറ്ററായി 1992 ല്‍ പ്രസിദ്ധീകരിച്ച 'പ്രബോധനം ജമാഅത്തെ ഇസ്ലാമി അമ്പതാം വാര്‍ഷികപ്പതിപ്പ്' 145 - പേജില്‍ എഴുതുന്നു:

"താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനു ശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുല്‍ മുജാഹിദീന്‍ ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനു പുറമെ അല്ലാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാഅത്ത് രൂപം നല്‍കിയിട്ടുണ്ട്."

തുടരുന്നു: " വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാആത്തിന്‍റെ പങ്ക് പ്രധാനമാണ്"

വീണ്ടും എഴുതുന്നു: "സൈനിക മേഖലയില്‍ വിവിധ സായുധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ 'മുത്തഹിദ ജിഹാദ് കൗണ്‍സി'ലിന്‍റെ ചെയര്‍മാന്‍ അലി മുഹമ്മദ് ഡാറും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളില്‍ ഒരാളത്രേ!"

'കശ്മീര്‍ ജമാഅത്തെ ഇസ്ലാമി'യുടെ വിവരണത്തിലാണ് കേരള ജമാഅത്തെ ഇസ്ലാമി പണ്ഡിതന്‍ അഭിമാന പൂര്‍‌വ്വം ഇങ്ങനെ എഴുതിയിരിക്കുന്നത്.

ഇത് കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയാണ്, ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുമായി അതിനു യാതൊരു ബന്ധവുമില്ല എന്നു പറഞ്ഞു ലാഘവത്തോടെ കൈകഴുകാന്‍ കേരളക്കരയിലെ ജമാഅത്തെ ഇസ്ലാമിക്കാര്‍ക്കു കഴിയുമോ? ഒരു ബന്ധവുമില്ലെങ്കില്‍, കേരളക്കരയിലെ 'പ്രബോധന'ത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ അമ്പതാം വാര്‍ഷികപ്പതിപ്പില്‍ കശ്മീരിലെ തീവ്രവാദ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിമാനപൂര്‍‌വ്വം എന്തിനു ചേര്‍ത്തു? കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നാണോ ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നത്? ആണെങ്കില്‍ എന്തുകൊണ്ട് ഇന്ത്യന്‍ ജാമാഅത്തെ ഇസ്ലാമിയില്‍ കശ്മീര്‍ ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടുത്തിയില്ല? സ്വാധീനവും കഴിവും ഉള്ളിടത്ത് നിങ്ങള്‍ ആയുധം കൈയിലേന്തി ഭരണകൂടത്തിനെതിരെ തിരിഞ്ഞു. അതുമായി ഞങ്ങള്‍ക്ക് ഒരു ബന്ധവും ഇല്ലെന്നു പറഞ്ഞു നിങ്ങള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയുമോ? ജമാഅത്തെ ഇസ്ലാമി എവിടെയെല്ലാമുണ്ടോ അതിന്‍റെ പേരും വേരും ഒന്നാണെന്നു നിങ്ങള്‍ തന്നെ തുറന്നു പറഞ്ഞതല്ലേ?

അതേപുസ്തകത്തില്‍ പത്രാധിപരായ ശൈഖ് മുഹമ്മദ് കാരകുന്ന് തുടക്കത്തില്‍ തന്നെ 'രണ്ട് വാക്ക്' എന്നതില്‍ പറയുന്നു: "

"ജമാഅത്തെ ഇസ്ലാമി കേരളത്തിലോ, ഇന്ത്യയിലോ പരിമിതമായ ഒരു പ്രസ്ഥാനമല്ല. ഇന്ത്യാ ഉപഭൂകണ്ഡത്തില്‍ തന്നെ ഇതേ പേരും വേരുമുള്ള ആറു സംഘടനകളുണ്ട്"

ആറ് സംഘടനകളുടെയും പേരും വേരും ഒന്നാണെന്ന് ശൈഖ് മുഹമ്മദ് കാരകുന്ന് (ജമാഅത്തെ ഇസ്ലാമി കേരളയുടെ അസിസ്റ്റെന്‍റ് അമീര്‍) എഴുതിയിരിക്കുന്നു. ഒരേ പേരും വേരുമുള്ള ആറു സംഘടനകളില്‍ ഒന്നായ കശ്മീര്‍ ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ സൈന്യത്തിനെതിരെ സായുധ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു എന്നും, ഏറ്റവും ശക്തമായ തീവ്രവാദ ഗ്രൂപ്പ് ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തില്‍ ആണെന്നും കേരള ജമാഅത്തെ ഇസ്ലാമി തന്നെ തുറന്നു സ്മ്മതിച്ചിരിക്കേ, അതേ പേരും വേരുമുള്ള കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയും കഴിവും സ്വാധീനവും ലഭിച്ചാല്‍ ആയുധം കയ്യിലേന്തി ഭരണകൂടത്തിനെതിരെ തിരിയുമെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അത് തെറ്റാകില്ലല്ലോ!

12 comments:

shaji.k said...

ജമാഅത്തെ ഇസ്ലാമി ഇനി രണ്ടിലൊന്ന് തീരുമാനിക്കേണ്ടിവരും ഒന്നുകില്‍ മൌദൂദിസം അല്ലെങ്കില്‍ ജനാധിപത്യം മതേതരത്വം,മുഖംമൂടി അഴിച്ചുവേക്കെണ്ടിവരും എന്ന് ചുരുക്കം.കേരളത്തില്‍ ജമാഅത്തെ എന്ന സംഘടന നേരിടുന്ന ഏറ്റവും വലിയ പ്രസിതന്ധി ആണ് ഇപ്പോഴത്തേത്. അവരുടെ പുരോഗമന മുഖംമൂടി അഴിഞ്ഞു വീണു, കേരളത്തിലെ ഏറ്റവും വലിയ പുരോഗമന പ്രസ്ഥാനം എന്ന് അറിയപെടുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി എന്ന വലിയ ഒരു എതിരാളി ഉണ്ടായിരിക്കുന്നു.

Unknown said...

ജമാ അത്തെ ഇസ്ലാമിയെക്കുറിച്ച്‌ നിങ്ങള്‍ക്കെന്തറിയാം. ഒരു പാട്‌ നിഗൂഢ അജണ്ടകള്‍ മനോഹരമായി ഒളിച്ചുവെച്ച്‌ ജനങ്ങളുടെ മുമ്പില്‍ ആഹ്ലാദചിത്തരായി നില്‍ക്കുന്ന ആ സംഘടനയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച്‌ ഉള്ളുതൊട്ടുള്ള ലേഖനമുണ്ട്‌ ഇത്തവണത്തെ (മെയ്‌ 16, 2010) മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. വിവിധ മാതൃകകളില്‍ക്കൂടി മൗദൂദിയന്‍ ചിന്താഗതികളെ പരിചയപ്പെടുത്തുകയും അതിനടിപ്പെടുത്തുകയും ചെയ്യുന്ന ജമാ അത്തെ ഇസ്ലാമിയുടെ അകകാഴ്ചകള്‍ പരിചയപ്പെടുത്തുന്നു ഹമീദ്‌ ചേന്നമംഗലൂര്‍.

പൊതുസമ്മതികളിലെ ചതിക്കുഴികള്‍ എന്ന പേരില്‍ എഴുതിയ ലേഖനം ജമാ അത്തെ ഇസ്ലാമി വരുത്തിക്കൂട്ടുന്ന യഥാര്‍ത്ഥ ചതിക്കുഴികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. പന്ത്രണ്ടുപേജു നീളുന്ന ലേഖനത്തില്‍ മാധ്യമത്തെയും അതിന്റെ സംഘാടകരെയും വിറളിപിടിപ്പിക്കുന്ന ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്‌. സമൂഹത്തിലെ പ്രഗല്‍ഭവ്യക്തിത്വങ്ങളെ മുന്‍നിറുത്തി നടത്തുന്ന പിന്‍സീറ്റ്‌ ഡ്രൈവിംഗ്‌ എത്രമാത്രം അപകടകരമാവുന്നുവെന്ന്‌ ഹമീദ്‌ വരച്ചുകാട്ടുന്നു. ഒരേസമയം അപകടകരവും അപമാനകരവുമായ വസ്തുതകള്‍. ഇടയ്ക്ക്‌ ചില കവര്‍ ഓര്‍ഗനൈസേഷനുകള്‍ രൂപവത്കരിച്ചുകൊണ്ടും ജമാ അത്തെ ഇസ്ലാമിയുടെ ഇന്റലക്ച്വല്‍ ജിഹാദ്‌ മുന്നോട്ടുപോയി. 'ഫോറം ഫോര്‍ ഡിമോക്രസി ആന്‍ഡ്‌ കമ്മ്യൂണല്‍ ഏമിറ്റി (എഫ്‌.ഡി.സി.എ)യും 'ജസ്റ്റിഷ്യ'യും ഉദാഹരണങ്ങളാണ്‌. ജസ്റ്റിഷ്യ ജമാഅത്തനുകൂല അഭിഭാഷകരുടെ കൂട്ടായ്മയാണെങ്കില്‍ എഫ്ഡിസിഎ രാജ്യത്തിലെ ചില പ്രമുഖ വ്യക്തികളെ മുന്നില്‍ നിര്‍ത്തി മൗദൂദിസ്റ്റുകള്‍ പിന്‍സീറ്റ്‌ ഡ്രൈവിംഗ്‌ നടത്തുന്ന സംഘടനയത്രെ. മുന്‍ സീറ്റില്‍ വി.ആര്‍. കൃഷ്ണയ്യരും താര്‍കുണ്ഠെയും സ്വാമി അഗ്നിവേശുമുള്‍പ്പെടെയുള്ള സമാരാധ്യര്‍. പിന്നില്‍ സംഘടനയുടെ കടിഞ്ഞാണ്‍ കൈയിലെടുത്തുകൊണ്ട്‌ ജമാ അത്ത്‌ പ്രതിനിധികളും. ജനാധിപത്യത്തിനും സമുദായമൈത്രിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നു പറയപ്പെടുന്ന ഫോറത്തിന്റെ പ്രണേതാക്കള്‍ സെക്യുലര്‍ ഡിമോക്രസിയെ താത്ത്വികമായിത്തന്നെ തള്ളിക്കളയുന്നവരാണെന്ന്‌ ഒരു പക്ഷേ, കൃഷ്ണയ്യരെപ്പോലുള്ളവര്‍ മനസ്സിലാക്കിയിട്ടില്ല; അല്ലെങ്കില്‍ അതൊന്നും അത്ര കാര്യമാക്കേണ്ടതില്ലെന്ന ഉദാസീനതയ്ക്ക്‌ അവര്‍ സ്വയം കീഴടങ്ങിയിരിക്കുന്നു. ഇത്തരം ഉദാസീനതകളും മനസ്സിലാക്കായ്മകളും സമൂഹത്തിനുമേല്‍ സ്ഫോടനാത്മകമായ സ്ഥിതിവിശേഷമല്ലേ വരുത്തിക്കൂട്ടുക.

ഇനി മനുഷ്യാവകാശത്തിന്റെ കാര്യത്തിലെ ഇരട്ടത്താപ്പിനെക്കുറിച്ച്‌ ഹമീദ്‌ പറയുന്നത്‌ നോക്കുക: കേരളത്തിലേക്ക്‌ വരുമ്പോഴും മനുഷ്യാവകാശ പ്രശ്നത്തില്‍ ജമാഅത്ത്‌-സോളിഡാരിറ്റി പ്രഭൃതികള്‍ അനുവര്‍ത്തിക്കുന്ന ഇരട്ടത്താപ്പ് പ്രകടമാണ്‌. മിസ്റ്റര്‍ മഅ്ദനിയുടെയും മിസിസ്‌ മഅ്ദനിയുടെയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിരന്തരം ശബ്ദിച്ച മൗദൂദിസ്റ്റുകള്‍ ചേകന്നൂര്‍ മുഹമ്മദ്‌ അബ്ദുള്‍ ഹസന്‍ മൗലവി മതഫാഷിസ്റ്റുകളുടെ കൊലക്കത്തിക്കിരയായ സന്ദര്‍ഭത്തിലും പിന്നീടും ആ ക്രൂരമായ ഉന്മൂലനം ആവശ്യപ്പെടുന്ന ഗൗരവത്തില്‍ ആ വിഷയത്തെ സമീപിക്കാന്‍ തയ്യാറായിട്ടില്ല. ഇത്തരം തയ്യാറില്ലായ്മകളുടെ ജുഗുപ്സാവഹമായ സത്യങ്ങള്‍ പറയാന്‍ കേരളത്തില്‍ ആളില്ലാത്തതാണ്‌ ജമാ അത്തെ ഇസ്ലാമിയുടെയും അവരുടെ ശിങ്കിടിപ്പടയുടെയും വിജയം. അനീതിക്കെതിരെയും ദളിതര്‍ക്കെതിരെയും നടക്കുന്ന അതിക്രമങ്ങളെ തുറന്നുകാണിക്കാനും എതിര്‍ക്കാനും എന്ന പേരില്‍ ഇക്കൂട്ടര്‍ നടത്തുന്ന സകല പരിപാടികളുടെ ഉള്ളിലും നിഗൂഢമായ താല്‍പ്പര്യങ്ങള്‍ ഒളിച്ചുവെച്ചിരിക്കുന്നു. അതിലേക്ക്‌ ചെറിയൊരു വെളിച്ചംവീശാന്‍ ചേന്നമംഗലൂരിന്‌ കഴിയുന്നു എന്നത്‌ ആശ്വാസമത്രെ. മൂര്‍ഖന്റെ വിഷത്തിന്‌ പ്രതിവിധിയുണ്ട്‌; രാജവെമ്പാലയുടേതിനതില്ല എന്ന ജാഗ്രതയിലേക്ക്‌ സമൂഹം ഉണര്‍ന്നെങ്കിലേ രക്ഷയുള്ളൂ. അത്തരം ജാഗ്രതയിലേക്കുള്ള വഴിയായി ഈ ലേഖനത്തെ കണക്കാക്കാം.

Unknown said...

സര്‍, നിങള്‍ എങിനെയാന്ണോ ജമാ‍അതെ ഇസ്ലാമിയെ പുറത്ത് കാണുന്നത് അത് തന്നെയാണു അകത്തും. കാപട്യം ഇല്ല. നന്മ മാത്രമാണ് ലക്ഷ്യം. നിഗൂഢ അജണ്ടകള്‍ ഒന്നും തന്നെയില്ല.പ്ലീസ് ഞങളെ അടുത്തറിയുക.

AHAMED SHAMEEM O said...

മുന്‍ ധാരനകളില്ലാതെ ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുക.
സത്യം വിജയിക്കുക തന്നെ ചെയ്യും ... എത്ര ഫറോവമാര്‍ ഒന്നിച്ചാലും.

Siru's said...

Its really interesting to read these comments here. Hameed Chennamangallur previously wrote that Jamath is a Organisation which has no influence in the society. That same fellow is writing in a leading Weekly abt JIH spending 13 pages. Intersting!!! Now every corners, Media, Other organisations etc collectively attck JIH...Why? If this is an orgnsn which couldnt evoke any responses why you all worry abt it? The truth is not encouraging to them...JIH is gradually geeting good support from public. As its decided to contest in election, they all are worried...Let us have a gentle fight brothers...rather than arguing on wrong facts...May Allah bless us all

hafeez said...

ദയവായി ജമാത്തിനെ അറിയാന്‍ ശ്രമിക്കുക.ചേകന്നൂര്‍ മൌലവിയുടെ കാര്യത്തില്‍ ഇടപെട്ടില്ല എന്ന ഹമീദ്‌ ചേന്ദമംഗലൂരിന്റെ ആരോപണം ശരിയെല്ല.
ചേകന്നൂര്‍ മൌലവിയുടെ കാര്യത്തില്‍ മാധ്യമം എഡിറ്റോറിയല്‍ 18.08.1993 താഴെ കൊടുക്കുന്നു . ദേശാഭിമാനി ഇതില്‍ എഡിറ്റോറിയല്‍ എഴുതിയത്‌ മാധ്യമം എഴുതി ഒരു ആഴ്ച കഴിഞ്ഞാണ്. ഇതും ഒളിയജണ്ട ആണെന്ന് പറയുന്നവരോട് എനിക്കൊന്നും പറയാനില്ല.

hafeez said...

ചേകനൂര്‍ മൌലവിയുടെ തിരോധാനം
എഡിറ്റോറിയല്‍ (മാധ്യമം ) 18.08.1993

ചേകനൂര്‍ മൌലവി എന്നറിയപ്പെടുന്ന മൌലവി പി.കെ.എം.അബുല്‍ ഹസന്റെ തിരോധാനം ഇതിനകം ഗുരുതരമായ ഒരു സാമൂഹികപ്രശ്നമായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ നല്‍കുന്ന മൊഴികള്‍ വിശ്വസിക്കാമെങ്കില്‍ അനുയായികളെന്ന വ്യാജേന മൌലവിയെ സമീപിച്ച് സൂത്രത്തില്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയാണുണ്ടായത്. സാമ്പത്തിക കാരണങ്ങളോ വ്യക്തിവിരോധമോ ആണ് സംഭവത്തിനു പിന്നിലെന്ന് തുടക്കത്തില്‍ അനുമാനിക്കപ്പെട്ടിരുന്നുവെങ്കിലും അവയ്ക്കൊന്നുംതന്നെ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല. പബ്ളിസിറ്റിക്കു വേണ്ടി മൌലവി സ്വയം ഒളിവില്‍ പോയതാവാമെന്ന സംശയത്തിനും ഇപ്പോള്‍ പ്രസക്തിയില്ല. ഈ അവസ്ഥയില്‍ മൌലവിയുടെ തിരോധാനം ദുരൂഹമായ ഒരു സമസ്യയായിത്തന്നെ അവശേഷിക്കുന്നു.

hafeez said...

ഈ പശ്ചാത്തലത്തിലാണ് മൌലവിയെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ മതമൌലികവാദികളാണെന്ന പ്രചാരണത്തിന് ഊക്കു കൂടുന്നത്. ഇസ്ലാമിക ജീവിത വ്യവസ്ഥയെ സംബന്ധിച്ചേടത്തോളം ഇതര സംഘടനകളില്‍നിന്ന് വ്യത്യസ്തമായ ചില അഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്തുകയും സ്വന്തം പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് അവ പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളാണ് ചേകനൂര്‍ മൌലവി. പ്രസ്തുത ആശയങ്ങളോട് എതിര്‍പ്പുള്ളവര്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയെന്നും അപായപ്പെടുത്തി എന്നുമാണ് പ്രചാരണങ്ങളുടെ പൊരുള്‍. കേരളത്തിലെ ഏതാനും സംസ്കാരിക നായകന്മാര്‍ പുറപ്പെടുവിച്ച പ്രസ്താവനയിലും ഇങ്ങനെയൊരു സൂചനയുണ്ട്. അതായത് മൌലവിയുടെ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ പൊറുപ്പിക്കാന്‍ കഴിയാത്ത ഇതര മുസ്ലിംകള്‍ ഈ ഗൂഢനീക്കത്തിന് തുനിഞ്ഞിറങ്ങി എന്ന്. കാള പെറ്റു എന്നു കേട്ടപ്പോള്‍തന്നെ കയറെടുക്കുന്ന മനോഭാവത്തോടെ ബി.ജെ.പി ഇത് മുസ്ലിം മതമൌലികവാദത്തിന്റെ ഭീകരപ്രവര്‍ത്തനമാണെന്നു പറഞ്ഞ് പ്രതിഷേധവും ബന്ദും മറ്റുമായി ചാടിവീഴുകയും ചെയ്തിരിക്കുന്നു. ഹൈന്ദവ ഫാസിസ്റുകളെ ചെറുതായൊന്നു പരിഹസിച്ചുപോയാല്‍ ഏതു സാംസ്കാരിക പ്രവര്‍ത്തകന്റെ നേരെയും കയ്യോങ്ങുന്നവരാണ് ഇവര്‍ എന്നതിലെ വൈരുധ്യമിരിക്കട്ടെ. ഇവര്‍ക്ക് മൌലവിയുടെ തിരോധാനത്തെ മതസംഘടനകളുമായി ഒരു നിലയ്ക്കും ബന്ധിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് പരമാര്‍ഥം. എന്നിട്ടും വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് മൌലവിയുടെ ആശയത്തോട് എതിര്‍പ്പുള്ള മുസ്ലിം മതവാദികള്‍ അദ്ദേഹത്തെ അപായപ്പെടുത്തി എന്നാണ്. ഇസ്ലാമിന്റെ സഹിഷ്ണുതയില്ലായ്മയായിപ്പോലും ചിലര്‍ ഇതിനെ വ്യാഖ്യാനിച്ചുകളഞ്ഞിട്ടുണ്ട്.

മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഈ വ്യാഖ്യാനങ്ങളെല്ലാം പരമാബദ്ധങ്ങളാണ്. ചേകനൂര്‍ മൌലവി തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറേയേറെ വര്‍ഷങ്ങളായി. നാമമാത്രമായ അനുയായികള്‍ മാത്രമേ അദ്ദേഹത്തിനുള്ളൂ. സംഘടിതവും വ്യവസ്ഥാപിതവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടെന്ന് തോന്നുന്നില്ല. ഈ സ്ഥിതിക്ക് മതതീവ്രവാദികള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവാന്‍ സാധ്യത കാണുന്നില്ല. മാത്രവുമല്ല, ചേകനൂരിന്റേതിനേക്കാള്‍ കടുത്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന പ്രസ്ഥാന നായകര്‍ ഇസ്ലാമിന്റെ ചരിത്രത്തില്‍ ധാരാളം ഉണ്ടായിട്ടുണ്ട്. ഇന്നുമുണ്ട്. കേരളീയ മുസ്ലിം സമൂഹത്തില്‍ ചേകനൂര്‍ ഇപ്പോള്‍ കാര്യമായ കോളിളക്കങ്ങളൊന്നും ഉണ്ടാക്കാത്ത സ്ഥിതിക്ക് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയിട്ട് ഏതു തീവ്രവാദി പ്രസ്ഥാനത്തിനാണ് ഗുണം?

പക്ഷേ, ഇങ്ങനെയൊരു സംഭവം പടച്ചുണ്ടാക്കി അതില്‍നിന്ന് മുതലെടുക്കാന്‍ ചില കേന്ദ്രങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാവുക സ്വാഭാവികമാണ്. മലപ്പുറം ജില്ലയിലെ സിനിമാ തിയേറ്റര്‍ കത്തലിനു പുറകില്‍ ഇത്തരം ചില താല്‍പ്പര്യങ്ങളുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. മലപ്പുറത്ത് മുസ്ലിം തീവ്രവാദികള്‍ തങ്ങള്‍ക്കെതിരു നില്‍ക്കുന്നവരെ തട്ടിക്കൊണ്ടുപോകുന്നു എന്ന് വരുത്തിത്തീര്‍ത്ത് മാധ്യമങ്ങളിലൂടെ ഈ പ്രദേശത്തെ മറ്റൊരു കാശ്മീരാക്കി ചിത്രീകരിച്ചാല്‍ അതൊരുപക്ഷേ, ഹൈന്ദവ തീവ്രവര്‍ഗീയതയ്ക്ക് ഗുണം ചെയ്തേക്കും. മതമൌലികവാദികളുടെ നേരെ സംശയത്തിന്റെ വിരല്‍ ചൂണ്ടുന്ന നേരത്ത് ഈ സാധ്യതയും കണക്കിലെടുക്കാവുന്നതാണ്.

hafeez said...

കാരണമെന്തായാലും ഒരു വ്യക്തി -വിശേഷിച്ചും മതപണ്ഡിതനായ ഒരാള്‍-തിരോഭവിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു വിവരവും കിട്ടാതിരിക്കുക എന്നത് തീര്‍ച്ചയായും ഗൌരവത്തോടെ പരിഗണിക്കേണ്ടിയിരിക്കുന്നു. മൌലവിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണെങ്കില്‍ അതിന് ഉത്തരവാദികള്‍ ആരായാലും അവരെ കണ്ടുപിടിക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. ആശയത്തെ നേരിടേണ്ടത് ആശയംകൊണ്ടാണ്. വ്യക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങളും നിയമപരമായി മാത്രമാണ് കൈകാര്യം ചെയ്യേണ്ടത്. തട്ടിക്കൊണ്ടുപോകലും കൊല്ലും കൊലയുമൊന്നും അതിന് പ്രതിവിധിയല്ല. കേരളത്തില്‍ ഇങ്ങനെയൊരു സാമൂഹിക പശ്ചാത്തലം നിലനില്‍ക്കുന്നു എന്നതുതന്നെ നമ്മെ സംബന്ധിച്ചിടത്തോളം നടുക്കമുളവാക്കുന്നു.
ചേകനൂര്‍ മൌലവിയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ശരിയായ രീതിയിലാണോ മുന്നോട്ടുനീങ്ങുന്നത് എന്നും സംശയിക്കേണ്ടതുണ്ട്. സര്‍ക്കാറിന്റെ ഭാഗത്ത് ഒന്നുകില്‍ അലംഭാവമുണ്ട്. അല്ലെങ്കില്‍ ആരെയൊക്കെയോ സഹായിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. അതിനാല്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പുവരുത്താന്‍ സഹായകമായ രീതിയില്‍ കേസ് ഏതെങ്കിലും ബാഹ്യ ഏജന്‍സിക്ക് വിടണം. സി.ബി.ഐ അന്വേഷണമുണ്ടാവുകയാണെങ്കില്‍ കുറേക്കൂടി വേഗം തെളിവുകള്‍ ലഭിച്ചേക്കാം. എങ്ങനെയായാലും മൌലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരികയും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുകയും ചെയ്യാന്‍ ഉചിത നടപടികളുണ്ടായേ തീരൂ.

hafeez said...

please visit www.jihkerala.org for more information about jamaat

hafeez said...

ഹമീദ്‌ എഴുതുന്നതെല്ലാം അന്വേഷിച് സത്യാവസ്ഥ മനസ്സിലാക്കിയ ശേഷമേ വിശ്വസിക്കാവൂ. അദ്ദേഹം ജമാതിനെതിരെ വാളോങ്ങന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി.ഇതുവരെ ജമാഅത്ത് നാട്ടില്‍ ഒരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ല. പിന്നെ കേരളത്തിന്റെ പൊതുഇടവും സാമൂഹിക രംഗവും ആര്‍ക്കു വേണ്ടിയും സംവരണം ചെയ്തുവെച്ചിട്ടില്ല. നാസ്തികര്‍ക്കും മതനിരാസികള്‍ക്കും അരാജകത്വവാദികള്‍ക്കും മാത്രമേ സാമൂഹിക, സാംസ്കാരിക, ദേശീയ, സാര്‍വദേശീയ പ്രശ്നങ്ങളില്‍ ഇടപെടാന്‍ പാടുള്ളൂ എന്ന ബ്രാഹ്മണ്യവും ജനാധിപത്യയുഗത്തില്‍ നടപ്പാക്കാന്‍ നോക്കരുത്. മതധാര്‍മിക നൈതിക ഭൂമികയില്‍ നിലയുറപ്പിച്ചുകൊണ്ടുതന്നെ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി മുതല്‍ പ്രസ്ഥാനങ്ങള്‍ക്ക് പൊതു പ്രശ്നങ്ങളില്‍ ഇടപെടാനും അഭിപ്രായം പറയാനും അവകാശമുണ്ടെന്ന് മാത്രമല്ല, സംഹരിക്കുന്നവരേക്കാള്‍ നിര്‍മിക്കുന്നവര്‍ക്കാണ് ധാര്‍മികമായി അതിനുള്ള അവകാശം. ജീവല്‍ പ്രശ്നങ്ങള്‍ ഇത്രയും കാലം കൈയാളി കുളമാക്കിയവരാണല്ലോ, രാജ്യത്തെ ഇടതു-വലത് ഭൌതിക ശക്തികള്‍. ഇനി മനുഷ്യ സ്നേഹികള്‍ക്കും ഒരവസരം നല്‍കിയാല്‍ ആകാശം ഇടിഞ്ഞുവീഴാന്‍ പോകുന്നില്ല.
ഇതൊക്കെ നന്നായി തിരിച്ചറിഞ്ഞ സാംസ്കാരിക പ്രവര്‍ത്തകര്‍ ഇന്ന് ഭാഗ്യവശാല്‍ കേരളീയ സമൂഹത്തില്‍ വേണ്ടത്രയുണ്ട്. അവര്‍ പല വിഷയങ്ങളിലും ജമാഅത്തെ ഇസ്ലാമിയോടും സോളിഡാരിറ്റിയോടും വിയോജിച്ചുകൊണ്ടുതന്നെ പ്രസ്ഥാനത്തിന്റെ സാമൂഹിക ഇടപെടലുകളോടും സാമ്രാജ്യത്വ വിരുദ്ധ സമീപനങ്ങളോടും ജനസേവന പ്രവര്‍ത്തനങ്ങളോടും സഹകരിക്കുന്നു. ഹമീദ് എത്ര കരഞ്ഞു പറഞ്ഞാലും അവരുടെ മനസ്സ് മാറില്ല. കാരണം, വിവേചനബുദ്ധിയും ഇഛാസ്വാതന്ത്യ്രവുമുള്ളവരാണവര്‍. താനൊഴിച്ച് മറ്റുള്ളവരെല്ലാം ജമാഅത്തിന്റെ വലയില്‍ വീണവരാണെന്ന വിലാപം ലേഖകന്റെ സഹതാപാര്‍ഹമായ മാനസിക നിലയെ അനാവരണംചെയ്യുന്നു.
1987 ജൂണില്‍ മാധ്യമം പത്രം പ്രസിദ്ധീകരണമാരംഭിച്ചതിന്റെ മൂന്നാം നാള്‍ അത് കടലാസില്‍ പൊതിഞ്ഞ മത്സ്യമാണെന്ന് ദേശാഭിമാനിയില്‍ എഴുതിപ്പിടിപ്പിച്ചയാളാണ് നമ്മുടെ മതേതര നാട്യക്കാരന്‍. മീന്‍ ചീയുമ്പോള്‍ ആളുകള്‍ വിവരമറിയും എന്നാശ്വസിച്ച ലേഖകന്‍ പി.കെ ബാലകൃഷ്ണന്‍ വെറും സ്ഥാനീയ പത്രാധിപരാണെന്നും മാലോകരെ അറിയിച്ചിരുന്നു. ബാലകൃഷ്ണന്‍ അന്ത്യം വരെ മൂര്‍ച്ചയേറിയ തന്റെ ശൈലിയില്‍ സാമൂഹിക വിമര്‍ശനം കൊണ്ട് മാധ്യമത്തെ വേറിട്ടൊരു വായനാനുഭവമാക്കി. മതനിരപേക്ഷതയുടെ പ്രതീകമായിരുന്ന കെ.എ കൊടുങ്ങല്ലൂരായിരുന്നു അദ്ദേഹത്തിന്റെ ജീവിതാന്ത്യം വരെ വാരാദ്യമാധ്യമത്തിന്റെ സാരഥി. ഇന്നും കര്‍മനിരതനായി ജീവിച്ചിരിക്കുന്ന അനുഗ്രഹീത തൂലികാകാരന്‍ സി. രാധാകൃഷ്ണന്‍ മാധ്യമം ആഴ്ചപ്പതിപ്പിന്റെയും തുടര്‍ന്ന് ദിനപത്രത്തിന്റെയും എഡിറ്ററായി. മാതൃഭൂമി ആഴ്ചപ്പതിന്റെ എഡിറ്ററായ കമല്‍റാം സജീവും മാധ്യമം ആഴ്ചപ്പതിപ്പിലൂടെ വളര്‍ന്നവനാണ്. തുടക്കം മുതല്‍ മാധ്യമത്തിന്റെ സ്ഥിരം കോളമിസ്റാണ് ഇന്ത്യയിലെ ഏറ്റവും തലമുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍. മാധ്യമത്തിന്റെ ജമാഅത്ത് പശ്ചാത്തലമാകട്ടെ അദ്ദേഹത്തിന് അസ്സലായി അറിയാം. എം. റഷീദും ഒ.വി ഉഷയും ഡി. ബാബു പോളും വിജു വി. നായരുമെല്ലാമുണ്ട് മാധ്യമത്തിന്റെ കെണിയില്‍ വീണവര്‍. മാധ്യമം ആഴ്ചപ്പതിപ്പിലും വാര്‍ഷികപ്പതിപ്പുകളിലും എഴുതാത്തവരായി തലയെടുപ്പുള്ള സാഹിത്യകാരന്മാരില്‍ അപൂര്‍വമേയുള്ളൂ. ഇവരെയെല്ലാം തെറ്റിദ്ധരിപ്പിക്കാന്‍ ഹമീദടക്കമുള്ളവര്‍ നിരന്തരം ശ്രമിച്ചിട്ടും പരിഹാസ്യമായി പരാജയപ്പെട്ടതിന്റെ ഒടുവിലത്തെ സാക്ഷ്യമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പന്ത്രണ്ട് പുറം നീണ്ട 'ചതിക്കുഴികള്‍'.

Anonymous said...

ജമാഅത്തെഇസ്ലാമിയല്ല ,ഹമീദാണ് യഥാര്‍ത്ഥത്തില്‍ ചെളിക്കുണ്ടില്‍ വീണ് ഉരുളുന്നത്.കുറെ കാലമായല്ലോ ഹമീദും,കാരശ്ശെരിയുമൊക്കെ ജമാഅത്തിനെ ഭല്സിക്കാന്‍ തുടങ്ങിയിട്ട്-എന്നിട്ടോ അത് വളരുകയല്ലാതെ തളരുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ?അതാണ്‌ ജമാഅത്ത് മാജിക്ക്‌ ----