Sunday, March 27, 2011

ഇതും ഇസ്‌ലാമിന്‍റെ പേരില്‍!


സമാധാനം, ശാന്തി എന്നെല്ലാം അര്‍ത്ഥമുള്ള ഇസ്‌ലാം മതത്തെ പ്രതിനിധാനം ചെയ്യുന്ന 'മുസ്‌ലിം'കള്‍ ഇന്ന് ലോകത്തിനു മുമ്പില്‍ കാഴ്ച്ചവെക്കുന്ന ഇസ്‌ലാമിന്‍റെ‌ വികൃതവും നികൃഷടവുമായ രൂപത്തിന്‍റെ ഉദാഹരണമാണ് താഴെകാണുന്ന വീഡിയോ. അഹ്‌മദിയാ മുസ്‌ലിം ജമാഅത്തിന്‍റെ വിശ്വാസം സ്വീകരിച്ചു എന്ന ഒരേയൊരു കുറ്റത്തിന് മൂന്ന് അഹ്‌മദി യുവാക്കളെ അവരുടെ പള്ളിയില്‍ കയറി പൈശാചികമായ രീതിയില്‍ അടിച്ചു കൊല്ലുന്ന ഈ ദൃശ്യം ഏത് കഠിന ഹൃദയന്‍റെയും കരളലിയിക്കും.



ഇസ്‌ലാമിക അദ്ധ്യാപനങ്ങളെക്കുറിച്ച് വിവരമില്ലാത്താത്ത അവിവേകികളായ ജനങ്ങളുടെ അറിവുകേടായിക്കണ്ട് നിസ്സാരവല്ക്കരിക്കവുന്നതല്ല ഈ കൊടും ക്രൂരത. ആശയ സം‌വാദവും ചര്ച്ചയും നടത്തുന്നതില്‍നിന്നൊഴിഞ്ഞുമാറി, കാര്യബോധമില്ലാത്ത സാധാരണക്കാരില്‍ വിദ്വേഷം കുത്തിവെച്ച് ഇത്തരം ക്രൂരതകള്‍ക്ക് പ്രേരിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത് മത പണ്ഡിതന്മാര്‍ തന്നെയാണ്. ഒരു മഹാ പണ്ഡിതന്‍റെ ഫത്‌വ കാണുക:




ഇസ്‌ലാമിന്‍റെ പേരില്‍ ഇത്തരം കൊലയ്ക്ക് പ്രേരിപ്പിക്കുന്നവരും കൊല്ലുന്നവരും ആദ്യം കൊലചെയ്യുന്നത് ഇസ്‌ലാമിനെത്തന്നെയാണെന്ന് ഇവര്‍ ഓര്‍ക്കുന്നില്ല!

Related Links

http://www.youtube.com/watch?v=SrDpJ1y8rgQ

http://thecult.info/blog/2011/02/11/thoughts-on-the-ahmadi-killings-in-indonesia/

http://www.thepersecution.org/world/indonesia/11/02/jg09a.html

http://www.unhcr.org/refworld/country,,,,IDN,,4d590d5f2,0.html



4 comments:

Salim PM said...

ഇസ്‌ലാമിന്‍റെ പേരില്‍ ഇത്തരം കൊലയ്ക്ക് പ്രേരിപ്പിക്കുന്നവരും കൊല്ലുന്നവരും ആദ്യം കൊലചെയ്യുന്നത് ഇസ്‌ലാമിനെത്തന്നെയാണെന്ന് ഇവര്‍ ഓര്‍ക്കുന്നില്ല!

കുറ്റൂരി said...

നഊദു ബില്ലാഹ്... ഇത് ഇസ്ലാമിന്റെ പേരിൽ വരവു വെക്കാവുന്നതല്ല, ഇസ്ലാം ഇത്തരം ക്രൂരതകൾ പ്രവർത്തിക്കാൻ അനുശാസിക്കുന്ന മതമല്ല, ഇസ്ലാമിൽ ബലപ്രയോഗമില്ല, സത്യം മനസ്സിലാക്കിയവർക്ക് സ്വീകരിക്കാം അല്ലത്തവർക്ക് തള്ളാം, ഇതാണ്‌ ഇസ്ലാമിന്റെ നയം. മറ്റൊരു വിഭാഗത്തിൽ ചേർന്നതിന്റെ പേരിൽ ഇത്തരത്തിൽ ക്രൂരമായി പീഢിപ്പിച്ച് അവരെ കൊന്നുകളയണമെന്ന് ഇസ്ലാം ഒരിക്കലും കല്പിച്ചിട്ടില്ല. ഇത്തരം സംഭവങ്ങൾക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുന്ന പണ്ഡിതരെന്ന് പറയപ്പെടുന്ന വർഗ്ഗത്തെയാണ്‌ ആദ്യം സംസ്കരിക്കേണ്ടത്. നാഥൻ കാത്തു രക്ഷിക്കുമാറാകട്ടേ....അമീൻ

ആസാദ്‌ said...

ഇസ്ലാമിന്റെ പേരില്‍ ഒരു മനുഷ്യന്‍ പിഴച്ചു പോയാല്‍ പിന്നെ അവന്‍ വമ്പിച്ച പിഴവില്‍ തന്നെയാണ് പതിക്കുക. ഇതൊരുത്തനും ചെയ്യുന്ന പ്രവര്‍ത്തിക്കും ഇസ്ലാമിന്റെ അക്കൌണ്ട് തന്നെ ഉപയോഗിക്കുന്നു എന്നതാന്നു ഖേദകരം. താങ്കള്‍ പറഞ്ഞ പോലെ അറിവുള്ളവന്‍ മിണ്ടാതിരിക്കുമ്പോള്‍ ജനനങ്ങള്‍ ശരിക്കും പിഴവില്‍ തന്നെ ആകുന്നു.

Salim PM said...

"When any one of you sees anything that is disapproved (of by Allah), let him change it with his hand. If he is not able to do so, then let him change it with his tongue. And if he is not able to do so, then let him change it with his heart, though that is the weakest (kind of) faith."

[Muslim]

ഈ ബൂലോകത്ത് നബി(സ:അ)യുടെ ഈ വാക്കുകള്‍ ജീവിതത്തില്‍ പകര്‍ത്തുന്ന രണ്ടു സഹൃദയരെയെങ്കിലും കണ്ടുമുട്ടാന്‍ സാധിച്ചല്ലോ. ഭാഗ്യം.

നന്ദി കുറ്റൂരീ, നന്ദി ആസാദ്.