Sunday, September 30, 2012

ഹോമിയോ 'വിശ്വാസി'കളുടെ ശ്രദ്ധയ്ക്ക്!


'ഹോമിയോപ്പതി ഒരു വട്ടു സിദ്ധാന്തം' എന്ന കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി യുടെ പോസ്റ്റില്‍ ബ്രൈറ്റ് (മനോജ്) ഇട്ട കമന്‍റ് താഴെ വായിക്കുക:


ഹോമിയോപ്പതിയുടെ ഒരു അടിസ്ഥാന നിയമം The Law of
Infinitesimals ആണല്ലോ.പല ഹോമിയോ വിശ്വാസികള്‍ക്കും ഈ നിയമത്തിന്റെ പരിഹാസ്യത അറിയാത്തതുകൊണ്ട് ചെറുതായി ഒന്ന് വിശദീകരിക്കാം.മരുന്നുകള്‍ വളരെ നേര്‍പ്പിച്ചാണ് ഹോമിയോപ്പതിയില്‍ ഉപയോഗിക്കുന്നത്.നേര്‍പ്പിക്കും തോറും മരുന്നിന്റെ ശക്തി കൂടുമത്രേ. പത്തിരട്ടിയായി നേര്‍പ്പിക്കുന്ന മരുന്നുകളെ X (1X = 1/10, 2X = 1/100, 3X = 1/1,000, 6X = 1/1,000,000),നൂരിരട്ടിയായി നേര്‍പ്പിക്കുന്ന മരുന്നുകളെ C (1C = 1/100, 2C = 1/10,000, 3C = 1/1,000,000) എന്നിങ്ങനെയാണ് വിളിക്കുന്നത്‌.മിക്കവാറും മരുന്നുകള്‍ 6X മുതല്‍ 30C വരെയണ്. 30X എന്നാല്‍ 1:10 എന്ന തോതില്‍ മുപ്പതു തവണ നേര്‍പ്പിച്ച മരുന്ന് എന്നര്‍ത്ഥം.അതായത് 30X എന്നാല്‍ ഒന്നിന് ശേഷം ഒരു മുപ്പതു പൂജ്യങ്ങള്‍ ചേര്‍ത്താല്‍ കിട്ടുന്നതാണ് ഈ മരുന്നിന്റെ വീര്യം. ഒരു രണ്ടു ബില്യണ്‍ ഗുളികകള്‍ അകത്താക്കിയാല്‍ ഒരു മോളിക്യൂള്‍ മരുന്ന് അകത്തെത്തും!!! ഇനി ഇത് വെള്ളത്തില്‍ കലക്കാനാണെങ്കില്‍ ,ഒരു സീസി വെള്ളം പതിനഞ്ചു തുള്ളി എന്ന് കണക്കാക്കിയാല്‍ ഈ വീര്യമുള്ള മരുന്നുണ്ടാക്കാന്‍ ഭൂമിയുടെ അന്‍പതിരട്ടി വലുപ്പമുള്ള ഒരു പാത്രം വെള്ളം വേണം. എത്ര ഹോമിയോപ്പതി വിശ്വാസികള്‍ ഇത് മനസ്സിലാക്കീട്ടുണ്ട്?ഇതിന്റെ പരിഹാസ്യത മനസ്സിലാക്കുന്ന ഹോമിയോപ്പതിക്കാര്‍ തങ്ങളുടെ മരുന്നിന്റെ ശക്തി മരുന്നിന്റെ ലായകത്തില്‍ (വെള്ളം, ആല്‍ക്കഹോള്‍ ‍,ലാക്ടോസ് etc) മാറ്റം വരുത്തിയാണ് ഔഷധ വീര്യം ഉണ്ടാക്കുന്നത് എന്നാണ് ഇപ്പോള്‍ വാദിക്കുന്നത്.The water/alcohol mixture somehow 'remembers' that the substance was once there.

അതിന് ചില പ്രായോഗിക പ്രശ്നങ്ങളുണ്ട്.മരുന്ന് നേര്‍പ്പിക്കാന്‍ ഈ പ്രപഞ്ചത്തിലുള്ള വെള്ളം മുഴുവന്‍ മതിയാകില്ല എന്ന് തല്‍കാലം മറന്നാല്‍ തന്നെ,മരുന്നുണ്ടാക്കുമ്പോള്‍ ഓരോ തവണയും നേര്‍പ്പിച്ച ശേഷം ബാക്കി വരുന്ന ദ്രാവകം എന്ത് ചെയ്യും?വെറുതെ ഒഴിച്ചുകളഞ്ഞാല്‍ അത് വല്ല നദിയിലോ കിണറ്റിലോ എത്തി നമ്മുടെ ആരോഗ്യത്തെ ബാധിക്കില്ല്ലെ?ഹോമിയോ മരുന്ന് കഴിക്കുന്ന ആളുടെ മൂത്രം മരുന്നിന്റെ പവര്‍ 'ഓര്‍മ്മിക്കുമോ'?എങ്കില്‍ ഇന്ന് ലോകത്തുള്ള എല്ലാ വെള്ളവും ഹോമിയോ മരുന്നായിട്ടുണ്ടാകും.ഇല്ല എന്ന് ആരെങ്കിലും ടെസ്റ്റ്‌ ചെയ്തിട്ടുണ്ടോ?പിന്നെ മരുന്നുണ്ടാക്കുന്ന പാത്രങ്ങള്‍ എങ്ങിനെ വൃത്തിയാക്കും?പാത്രം വൃത്തിയായോ എന്ന് എങ്ങിനെ അറിയും?നേരത്തെ ഉണ്ടാക്കിയ വല്ല മരുന്നുകളെയും പാത്രം കഴുകുന്ന വെള്ളം 'ഓര്‍ക്കുന്നില്ല' എന്ന് എങ്ങിനെ ഉറപ്പിക്കും?

ഹോമിയോപ്പതി സത്യമാണെന്ന് വിശ്വസിക്കുന്ന ഹോമിയോ വിശ്വാസികള്‍ ഈ സമസ്യയ്ക്ക് വിശദീകരണം നല്‍കാന്‍ ബാധ്യസ്ഥരാണ്. അല്ലെങ്കില്‍ ഹോമിയോപ്പതി ഒരു വട്ടു സിദ്ധാന്തമാണെന്ന് വാദം അംഗീകരിക്കേണ്ടി വരും.
എന്തുപറയുന്നു?