Sunday, September 30, 2012

ഹോമിയോ 'വിശ്വാസി'കളുടെ ശ്രദ്ധയ്ക്ക്!


'ഹോമിയോപ്പതി ഒരു വട്ടു സിദ്ധാന്തം' എന്ന കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി യുടെ പോസ്റ്റില്‍ ബ്രൈറ്റ് (മനോജ്) ഇട്ട കമന്‍റ് താഴെ വായിക്കുക:


ഹോമിയോപ്പതിയുടെ ഒരു അടിസ്ഥാന നിയമം The Law of
Infinitesimals ആണല്ലോ.പല ഹോമിയോ വിശ്വാസികള്‍ക്കും ഈ നിയമത്തിന്റെ പരിഹാസ്യത അറിയാത്തതുകൊണ്ട് ചെറുതായി ഒന്ന് വിശദീകരിക്കാം.മരുന്നുകള്‍ വളരെ നേര്‍പ്പിച്ചാണ് ഹോമിയോപ്പതിയില്‍ ഉപയോഗിക്കുന്നത്.നേര്‍പ്പിക്കും തോറും മരുന്നിന്റെ ശക്തി കൂടുമത്രേ. പത്തിരട്ടിയായി നേര്‍പ്പിക്കുന്ന മരുന്നുകളെ X (1X = 1/10, 2X = 1/100, 3X = 1/1,000, 6X = 1/1,000,000),നൂരിരട്ടിയായി നേര്‍പ്പിക്കുന്ന മരുന്നുകളെ C (1C = 1/100, 2C = 1/10,000, 3C = 1/1,000,000) എന്നിങ്ങനെയാണ് വിളിക്കുന്നത്‌.മിക്കവാറും മരുന്നുകള്‍ 6X മുതല്‍ 30C വരെയണ്. 30X എന്നാല്‍ 1:10 എന്ന തോതില്‍ മുപ്പതു തവണ നേര്‍പ്പിച്ച മരുന്ന് എന്നര്‍ത്ഥം.അതായത് 30X എന്നാല്‍ ഒന്നിന് ശേഷം ഒരു മുപ്പതു പൂജ്യങ്ങള്‍ ചേര്‍ത്താല്‍ കിട്ടുന്നതാണ് ഈ മരുന്നിന്റെ വീര്യം. ഒരു രണ്ടു ബില്യണ്‍ ഗുളികകള്‍ അകത്താക്കിയാല്‍ ഒരു മോളിക്യൂള്‍ മരുന്ന് അകത്തെത്തും!!! ഇനി ഇത് വെള്ളത്തില്‍ കലക്കാനാണെങ്കില്‍ ,ഒരു സീസി വെള്ളം പതിനഞ്ചു തുള്ളി എന്ന് കണക്കാക്കിയാല്‍ ഈ വീര്യമുള്ള മരുന്നുണ്ടാക്കാന്‍ ഭൂമിയുടെ അന്‍പതിരട്ടി വലുപ്പമുള്ള ഒരു പാത്രം വെള്ളം വേണം. എത്ര ഹോമിയോപ്പതി വിശ്വാസികള്‍ ഇത് മനസ്സിലാക്കീട്ടുണ്ട്?ഇതിന്റെ പരിഹാസ്യത മനസ്സിലാക്കുന്ന ഹോമിയോപ്പതിക്കാര്‍ തങ്ങളുടെ മരുന്നിന്റെ ശക്തി മരുന്നിന്റെ ലായകത്തില്‍ (വെള്ളം, ആല്‍ക്കഹോള്‍ ‍,ലാക്ടോസ് etc) മാറ്റം വരുത്തിയാണ് ഔഷധ വീര്യം ഉണ്ടാക്കുന്നത് എന്നാണ് ഇപ്പോള്‍ വാദിക്കുന്നത്.The water/alcohol mixture somehow 'remembers' that the substance was once there.

അതിന് ചില പ്രായോഗിക പ്രശ്നങ്ങളുണ്ട്.മരുന്ന് നേര്‍പ്പിക്കാന്‍ ഈ പ്രപഞ്ചത്തിലുള്ള വെള്ളം മുഴുവന്‍ മതിയാകില്ല എന്ന് തല്‍കാലം മറന്നാല്‍ തന്നെ,മരുന്നുണ്ടാക്കുമ്പോള്‍ ഓരോ തവണയും നേര്‍പ്പിച്ച ശേഷം ബാക്കി വരുന്ന ദ്രാവകം എന്ത് ചെയ്യും?വെറുതെ ഒഴിച്ചുകളഞ്ഞാല്‍ അത് വല്ല നദിയിലോ കിണറ്റിലോ എത്തി നമ്മുടെ ആരോഗ്യത്തെ ബാധിക്കില്ല്ലെ?ഹോമിയോ മരുന്ന് കഴിക്കുന്ന ആളുടെ മൂത്രം മരുന്നിന്റെ പവര്‍ 'ഓര്‍മ്മിക്കുമോ'?എങ്കില്‍ ഇന്ന് ലോകത്തുള്ള എല്ലാ വെള്ളവും ഹോമിയോ മരുന്നായിട്ടുണ്ടാകും.ഇല്ല എന്ന് ആരെങ്കിലും ടെസ്റ്റ്‌ ചെയ്തിട്ടുണ്ടോ?പിന്നെ മരുന്നുണ്ടാക്കുന്ന പാത്രങ്ങള്‍ എങ്ങിനെ വൃത്തിയാക്കും?പാത്രം വൃത്തിയായോ എന്ന് എങ്ങിനെ അറിയും?നേരത്തെ ഉണ്ടാക്കിയ വല്ല മരുന്നുകളെയും പാത്രം കഴുകുന്ന വെള്ളം 'ഓര്‍ക്കുന്നില്ല' എന്ന് എങ്ങിനെ ഉറപ്പിക്കും?

ഹോമിയോപ്പതി സത്യമാണെന്ന് വിശ്വസിക്കുന്ന ഹോമിയോ വിശ്വാസികള്‍ ഈ സമസ്യയ്ക്ക് വിശദീകരണം നല്‍കാന്‍ ബാധ്യസ്ഥരാണ്. അല്ലെങ്കില്‍ ഹോമിയോപ്പതി ഒരു വട്ടു സിദ്ധാന്തമാണെന്ന് വാദം അംഗീകരിക്കേണ്ടി വരും.
എന്തുപറയുന്നു?


6 comments:

Salim PM said...

ഹോമിയോപ്പതി സത്യമാണെന്ന് വിശ്വസിക്കുന്ന ഹോമിയോ വിശ്വാസികള്‍ ഈ സമസ്യയ്ക്ക് വിശദീകരണം നല്‍കാന്‍ ബാധ്യസ്ഥരാണ്. അല്ലെങ്കില്‍ ഹോമിയോപ്പതി ഒരു വട്ടു സിദ്ധാന്തമാണെന്ന് വാദം അംഗീകരിക്കേണ്ടി വരും.
എന്തുപറയുന്നു?

Unknown said...

ഞാൻ ചെറുപ്പം തൊട്ട് ഹോമിയോ മെഡിസിൻ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഇതു വരെ വർഷത്തിലെങ്ങാൻ വരുന്ന പനി പിന്നെ പണ്ട് ബാംഗ്ലൂർ തന്ന ചിക്കൻപോക്സും, മഞ്ഞപിത്തവും ഒഴിച്ചാൽ അസുഖങ്ങൾ വന്നിട്ടില്ല.അതിനും കഴിച്ചത് ഹോമിയോ മെഡിസിൻ തന്നെ. ചെക്കപ്പിനു വേണ്ടിയല്ലാതെ ഹോസ്പിറ്റലുകളിൽ പോയിട്ടുമില്ല. അതു കൊണ്ട് ഹോമിയോപതി ശരിയല്ല എന്ന് ഏത് വട്ടൻ സിദ്ധന്തിച്ചാലും അത് അംഗീകരിക്കാനും ഉദ്ദേശമില്ല. പിന്നൊന്ന് എന്താണെന്ന് വച്ചാൽ, തന്തപ്പടിക്ക് കാശുള്ളത് കൊണ്ട് മാത്രം മെഡിക്കൽ കോളേജിന്റെ തിണ്ണ നിരങ്ങുകയും, പിന്നീട് ഹൊസ്പിറ്റൽ മാനേജ്മെന്റിനോടും, മെഡിക്കൽ കമ്പനികളോടും കൂട്ട് ചേർന്ന് പാവങ്ങളുടെ നിക്കർ വരെ ഊരി വാങ്ങി പഠിച്ച ഫീസും, ഡൊണേഷനും, മൊതലും പലിശേം മൊതലാക്കി അസുഖം ശരിക്ക് ചികിൽസിക്കുക കൂടി ചെയ്യാത്ത അറവുകാരായ അലോപ്പതി ഡോക്ടർമാരേക്കാൾ എന്ത് കൊണ്ടും ഭേദം ഹോമിയോ മെഡിസിൽ തന്നെ.

ASOKAN T UNNI said...

To Mr.SUMESH VASU

അരിയെത്ര...പയറഞ്ഞാഴി..!

bright said...

ഈ കാര്യം പണ്ട് ഒരു പോസ്റ്റിന്റെ ഭാഗമായി പണ്ട് എഴുതിയപ്പോള്‍ അവിടെ വിശദീകരിച്ചതാണ്.ആ ഒരു എം എല്‍ Mother Tincture മുഴുവന്‍ വീര്യമുള്ള മരുന്നാക്കാന്‍ വേണ്ട വെള്ളത്തിന്റെ കണക്കാണ് ഞാന്‍ എഴുതിയത്.കണക്കു കൂട്ടിയതില്‍ ഒരു തെറ്റും പറ്റീട്ടില്ല.ഞാന്‍ തന്നെ പറഞ്ഞതുപോലെ അത് അവഗണിച്ചാലും മരുന്നുണ്ടാക്കുമ്പോള്‍ ഓരോ തവണയും നേര്‍പ്പിച്ച ശേഷം ബാക്കി വരുന്ന ദ്രാവകം എന്ത് ചെയ്യും?വെറുതെ ഒഴിച്ചുകളഞ്ഞാല്‍ അത് വല്ല നദിയിലോ കിണറ്റിലോ എത്തി നമ്മുടെ ആരോഗ്യത്തെ ബാധിക്കില്ല്ലെ?ഹോമിയോ മരുന്ന് കഴിക്കുന്ന ആളുടെ മൂത്രം മരുന്നിന്റെ പവര്‍ 'ഓര്‍മ്മിക്കുമോ'?എങ്കില്‍ ഇന്ന് ലോകത്തുള്ള എല്ലാ വെള്ളവും ഹോമിയോ മരുന്നായിട്ടുണ്ടാകും.ഇല്ല എന്ന് ആരെങ്കിലും ടെസ്റ്റ്‌ ചെയ്തിട്ടുണ്ടോ?പിന്നെ മരുന്നുണ്ടാക്കുന്ന പാത്രങ്ങള്‍ എങ്ങിനെ വൃത്തിയാക്കും?പാത്രം വൃത്തിയായോ എന്ന് എങ്ങിനെ അറിയും?നേരത്തെ ഉണ്ടാക്കിയ വല്ല മരുന്നുകളെയും പാത്രം കഴുകുന്ന വെള്ളം 'ഓര്‍ക്കുന്നില്ല' എന്ന് എങ്ങിനെ ഉറപ്പിക്കും?

ഇതാണ് പ്രധാനം.ഇതിനു മറുപടിയുണ്ടോ?

Anonymous said...

oru litter vellam kond homeo marunnu undakkiyal thanne oru kodi janangale chikilsikkanulla marunnakum athariyunnavark ee vattu pidicha chodyathinu pinnale poyi samayam kalayilla. dr ahamed 9846271464

Anonymous said...

ഹോമിയോപ്പതി ഒരു വട്ടു സിദ്ധാന്ധം ആണെന്ന് ഒരിക്കലും വിശ്വസിക്കില്ല .കാരണം എന്റെ മകൻ ഇപ്പോൾ 10 മാസം പ്രായം .മൂന്ന് മാസം പ്രായം എത്തിയപ്പോൾ പനി വന്നു .അലോപ്പതി ചികിത്സ ചെയ്തു .അവർ തരുന്നത് ആന്റിബൈക്കോടിക് ആണ്.1ml അകത്തു ചെന്നാൽ പിന്നെ കുഞ്ഞ് മയക്കം ആണ് .അത്രക്കാണ് അതിന്റെ പവർ .ഉറക്കം കഴിഞ്ഞു എഴെന്നേറ്റാൽ പിന്നെ ക്ഷീണവും .മൂന്നു ദിവസം കൊണ്ടു പനി മാറി,ക്ഷീണം മാറാൻ പിന്നെയും ദിവസം എടുത്തു .അടുത്ത മാസം വീണ്ടും വന്നു പനി .നേരെ ഹോമിയോ കോളേജിൽ പോയി ,അവിടെ ഡോക്ടറെ കണ്ടു മരുന്ന് വാങ്ങി .എഫക്റ്റീവ് ആകാൻ താമസം എടുക്കും ,എങ്കിലും പോയ പനി പോയത് തന്നാണ് .ഒരു ക്ഷീണവും ഇല്ലാ.അലോപ്പതിയിൽ അസുഖം മാറും ,പക്ഷെ ആന്റിബയോട്ടിക്കുകൾ ശരീരത്തിൽ ബാക്കി വെച്ച് പോകുന്ന മറ്റു പല അസുഖകാരണങ്ങളും ആരും അന്നേരം ശ്രദ്ധിക്കാറില്ല.