Wednesday, October 10, 2012

ഹോമിയോ മരുന്നുകള്‍ ഉണ്ടാകുന്നത്

 ഹോമിയോപ്പതി തനി തട്ടിപ്പണെന്നുതെളിയിക്കാനെന്നോണം ഹോമിയോ മരുന്നുകള്‍ ഉണ്ടാക്കുരീതിയിലെ അപ്രായോഗികത തെളിയിക്കാന്‍ വേണ്ടി സുപ്രസിദ്ധ യുക്തിവാദി ബ്ലോഗര്‍ ശ്രീ മനോജ് (ബ്രൈറ്റ്) 'ഹോമിയോപ്പതി ഒരു വട്ടു സിദ്ധാന്തം' എന്ന കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി യുടെ പോസ്റ്റില്‍  ഇട്ട കമന്‍റിനെക്കുറിച്ച് ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ അറിയിക്കാന്‍ വേണ്ടി ഹോമിയോ വിശ്വാസികളെ ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ ആഹ്വാനം ചെയ്തിരുന്നു. ഒരു ഹോമിയോ വിശ്വാസിയും പ്രതികരിച്ചു കണ്ടില്ല.

മനോജിന്‍റെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്. ഹോമിയോ മരുന്നുകള്‍ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് മനോജിന് 'ഒരു ചുക്കും അറിയില്ല' എന്ന് പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു.

"നേര്‍പ്പിക്കും തോറും മരുന്നിന്റെ ശക്തി കൂടുമത്രേ. പത്തിരട്ടിയായി നേര്‍പ്പിക്കുന്ന മരുന്നുകളെ X (1X = 1/10, 2X = 1/100, 3X = 1/1,000, 6X = 1/1,000,000),നൂരിരട്ടിയായി നേര്‍പ്പിക്കുന്ന മരുന്നുകളെ C (1C = 1/100, 2C = 1/10,000, 3C = 1/1,000,000) എന്നിങ്ങനെയാണ് വിളിക്കുന്നത്‌.മിക്കവാറും മരുന്നുകള്‍ 6X മുതല്‍ 30C വരെയണ്. 30X എന്നാല്‍ 1:10 എന്ന തോതില്‍ മുപ്പതു തവണ നേര്‍പ്പിച്ച മരുന്ന് എന്നര്‍ത്ഥം.അതായത് 30X എന്നാല്‍ ഒന്നിന് ശേഷം ഒരു മുപ്പതു പൂജ്യങ്ങള്‍ ചേര്‍ത്താല്‍ കിട്ടുന്നതാണ് ഈ മരുന്നിന്‍റെ വീര്യം."

ഇത്രയും പറഞ്ഞത് ശരിയാണ്. പക്ഷേ "30X മരുന്നുണ്ടാക്കാന്‍ ഭൂമിയുടെ അന്‍പതിരട്ടി വലുപ്പമുള്ള ഒരു പാത്രം വെള്ളം വേണം." എന്ന മനോജിന്‍റെ പ്രസ്താവന അറിവില്ലായ്മയുടെ പ്രകടനമാണ്. ഹോമിയോ മരുന്നുകള്‍ നേര്‍പ്പിക്കുന്ന വിധം എങ്ങനെയാണെന്നതിക്കുറിച്ച് സാമാന്യ വിവരമുണ്ടായിരുന്നെങ്കില്‍ മനോജ് ഇങ്ങനെ എഴുതില്ലായിരുന്നു. 30X മരുന്നുണ്ടാക്കാന്‍ ഭൂമിയുടെ അന്‍പതിരട്ടി വലിപ്പമുള്ള പാത്രം പോയിട്ട് ഒരു ബക്കറ്റ് വെള്ളം പോലും വേണ്ട! വെറും 300 ml ഓ അതില്‍ കുറവോ വെള്ളം കൊണ്ട് 30X മരുന്ന് ഉണ്ടാക്കുവാന്‍ സാധിക്കും. അതിന് ഹോമിയോ മരുന്ന് പൊട്ടന്‍റൈസ് ചെയ്യുന്നത് എങ്ങനെയെന്നതിന്ക്കുറിച്ച് ചെറിയൊരു വിവരണം ആവശ്യമാണ്.

മരുന്നിന്‍റെ മൂല കഷായത്തില്‍ (Mother Tincture) നിന്ന് ഒരംശമെടുത്ത് അതിനെ അതിന്‍റ 10 ഇരട്ടി വെള്ളവുമായി, അല്ലെങ്കില്‍ ആല്‍ക്കഹോളുമായി ചേര്‍ത്താണ് 1X മരുന്നുണ്ടാക്കുന്നത്. എന്നാല്‍ മനോജ് വിചാരിക്കുന്നതു പോലെ 2X മരുന്നുണ്ടാക്കുന്നത് അതിന്‍റെ 100 ഇരട്ടി വെള്ളവുമായി ചേര്‍ത്തല്ല. ഇവിടെയാണ് അടിസ്ഥാനപരമായി മനോജിന് തെറ്റു പറ്റിയത്.

2X മരുന്നുണ്ടാക്കാന്‍ ഉണ്ടാക്കിവെച്ച 1X മരുന്നില്‍ നിന്ന് ഒരംശമെടുത്ത് അതിനെ 10 ഇരട്ടി വെള്ളവുമായി ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഇതുപോലെ 3X  ഉണ്ടാക്കാന്‍ 2X മരുന്നിന്‍റെ ഒരു ഭാഗത്തെയാണ് വീണ്ടും പത്തിലൊന്നായി നേര്‍പ്പിക്കുന്നത്. ഈ രീതിയില്‍ 30X ആവര്‍ത്തനം തയാറാക്കാന്‍ തുലോം തുച്ഛമായ അളവ് ദ്രാവകം മതി.

ഉദാഹരണത്തിന് 1X ആവര്‍ത്തനം ഉണ്ടാക്കാന്‍ മൂലകഷായത്തിന്‍റെ 1ml  എടുത്ത് 10ml വെള്ളവുമായി ചേര്‍ക്കുകയാണെന്ന് കരുതിയാല്‍ (ഇതിനേക്കാള്‍ കുറച്ചും ചെയ്യാം) 30X മരുന്നുണ്ടാക്കാല്‍ വെറും 300 ml വെള്ളം മാത്രം മതി!

ധാരാളം വായിക്കുന്ന ആളാണല്ലോ മനോജ്. കോടിക്കണക്കിനാളുകള്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള ഒരു പ്രസ്ഥാനത്തെ വിമര്‍ശിക്കാന്‍ ഒരുമ്പെടുമ്പോള്‍ ആ പ്രസ്ഥാനത്തെക്കുറിച്ചുള്ള സാമാന്യ വിവരം ആര്‍ജ്ജിക്കാന്‍ താങ്കളെപ്പോലുള്ള വ്യക്തികള്‍ ശ്രദ്ധിക്കണം; കുറഞ്ഞ പക്ഷം ഗൂഗിളമ്മച്ചിയെയെങ്കിലും ഒന്നു കണ്‍സള്‍ട്ട് ചെയ്യണം. വിമര്‍ശിക്കപ്പെടുന്നവര്‍ക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാനുള്ള സൗമനസ്യം കാണിക്കണം. 

13 comments:

Salim PM said...

കോടിക്കണക്കിനാളുകള്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള ഒരു പ്രസ്ഥാനത്തെ വിമര്‍ശിക്കാന്‍ ഒരുമ്പെടുമ്പോള്‍ ആ പ്രസ്ഥാനത്തെക്കുറിച്ചുള്ള സാമാന്യ വിവരം ആര്‍ജ്ജിക്കാന്‍ താങ്കളെപ്പോലുള്ള വ്യക്തികള്‍ ശ്രദ്ധിക്കണം; കുറഞ്ഞ പക്ഷം ഗൂഗിളമ്മച്ചിയെയെങ്കിലും ഒന്നു കണ്‍സള്‍ട്ട് ചെയ്യണം.

StarnetPmna said...

രണ്ടും ഫലത്തിൽ ഒന്നു തന്നെ.

Salim PM said...

@StarnetPmna

അതെ. രണ്ടും ഫലത്തില്‍ ഒന്നു തന്ന. അതായത്, ഭൂമിയുടെ അന്‍പതിരട്ടി വലിപ്പമുള്ള പാത്രം വേണ്ടി വരുന്ന പ്രക്രിയ 300 ml വെള്ളം കൊണ്ട് സാധിക്കാം. (താങ്കളുദ്ദേശിച്ചത് ഇതല്ലെന്നെനിക്കറിയാം. ഈ പോസ്റ്റിന്‍റെ വിഷയം അതല്ല)

Anonymous said...

Manoj may be a doc; he doesnt understand mathematics; nor does he know the basics of logic. They criticise Homeo and ayurveda to hide the fact that basis of alopathy is questioned all over the world; and if it survives its just because of the emergency medicine and the purchase power of pharmasutical companies. They purchase policy makers.

bright said...

ഈ കാര്യം പണ്ട് ഒരു പോസ്റ്റിന്റെ ഭാഗമായി പണ്ട് എഴുതിയപ്പോള്‍ അവിടെ വിശദീകരിച്ചതാണ്.ആ ഒരു എം എല്‍ Mother Tincture മുഴുവന്‍ വീര്യമുള്ള മരുന്നാക്കാന്‍ വേണ്ട വെള്ളത്തിന്റെ കണക്കാണ് ഞാന്‍ എഴുതിയത്.കണക്കു കൂട്ടിയതില്‍ ഒരു തെറ്റും പറ്റീട്ടില്ല.ഞാന്‍ തന്നെ പറഞ്ഞതുപോലെ അത് അവഗണിച്ചാലും മരുന്നുണ്ടാക്കുമ്പോള്‍ ഓരോ തവണയും നേര്‍പ്പിച്ച ശേഷം ബാക്കി വരുന്ന ദ്രാവകം എന്ത് ചെയ്യും?വെറുതെ ഒഴിച്ചുകളഞ്ഞാല്‍ അത് വല്ല നദിയിലോ കിണറ്റിലോ എത്തി നമ്മുടെ ആരോഗ്യത്തെ ബാധിക്കില്ല്ലെ?ഹോമിയോ മരുന്ന് കഴിക്കുന്ന ആളുടെ മൂത്രം മരുന്നിന്റെ പവര്‍ 'ഓര്‍മ്മിക്കുമോ'?എങ്കില്‍ ഇന്ന് ലോകത്തുള്ള എല്ലാ വെള്ളവും ഹോമിയോ മരുന്നായിട്ടുണ്ടാകും.ഇല്ല എന്ന് ആരെങ്കിലും ടെസ്റ്റ്‌ ചെയ്തിട്ടുണ്ടോ?പിന്നെ മരുന്നുണ്ടാക്കുന്ന പാത്രങ്ങള്‍ എങ്ങിനെ വൃത്തിയാക്കും?പാത്രം വൃത്തിയായോ എന്ന് എങ്ങിനെ അറിയും? നേരത്തെ ഉണ്ടാക്കിയ വല്ല മരുന്നുകളെയും പാത്രം കഴുകുന്ന വെള്ളം 'ഓര്‍ക്കുന്നില്ല' എന്ന് എങ്ങിനെ ഉറപ്പിക്കും?

ഇതാണ് പ്രധാനം.ഇതിനു മറുപടിയുണ്ടോ?

Salim PM said...

1 ml Mother Tincture മരുന്നു മുഴുവന്‍ വീര്യമുള്ള മരുന്നാക്കണം എന്ന് നിര്‍ബന്ധം പിടിക്കേണ്ടതില്ലല്ലോ. 1 ml മൂലകഷായത്തില്‍ നിന്ന് ഒരു തുള്ളി മാത്രം എടുത്ത് പത്തു തുള്ളി സ്പിരിറ്റുമായി ചേര്‍ത്താല്‍ 1X ആയി. ഈ മരുന്നില്‍ നിന്ന് ഒരു തുള്ളി എടുത്ത് പത്തു തുള്ളി സ്പിരിറ്റുമായി ചേര്‍ത്താല്‍ 2X ആയി അങ്ങനെ എല്ലാ ആവര്‍ത്തനവും ഉണ്ടാക്കിയാലും ഒന്നും വെയിസ്റ്റ് ആകുന്നില്ല, ഒന്നും ബാക്കി വരുന്നില്ല. എല്ലാ ആവര്‍ത്തനവും ഉപയോഗിക്കാവുന്നതാണ്; എവിടെയും ഒഴിച്ചുകളയേണ്ട ആവശ്യം ഇല്ല.

ഹോമിയൊ മരുന്ന് ഉണ്ടാക്കാന്‍ ഭൂമിയെക്കാള്‍ വലിയ പാത്രം വേണം എന്ന താങ്കളുടെ പരാമര്‍ശമാണ് ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ എന്നെ പ്രചോദിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ അത് ശരിയാണെന്ന് തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതുകൊണ്ട് ഒരു വിശദീകരണം നല്‍കിയെന്നു മാത്ര. പിന്നെ പാത്രത്തെക്കുറിച്ചും മൂത്രത്തെക്കുറിച്ചുമുള്ള സംശയങ്ങളും അത്ര പ്രസക്തമാണെന്നു തോന്നുന്നില്ല. മൂത്രത്തില്‍ മരുന്നിന്‍റെ പ്രഭാവം ഉണ്ടാകാന്‍ സാധ്യതയില്ല. ശരീരത്തിലൂടെ പലവിധ പ്രോസസിംഗ് കഴിഞ്ഞാണല്ലോ മൂത്രം പുറത്തു വരുന്നത്. അതുപോലെ പാത്രവും ഒരു പ്രശ്നമായി തൊന്നുന്നില്ല. ഒരു തരം മരുന്നുണ്ടാക്കാന്‍ ഒരു സെറ്റ് പാത്രങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ ആ പ്രശനം പരിഹരിക്കാവുന്നതേയുള്ളൂ.

ഇതെല്ലാമാണെങ്കിലും ശാസ്ത്രീയമായി ഹോമിയോപ്പതിഉടെ ഫലം തെളിയിക്കാന്‍ ഇന്നുവരെ സാധ്യമായിട്ടില്ല എന്ന വസ്തുത ഞാന്‍ അംഗീകരിക്കുന്നു.

bright said...

പോസ്റ്റ്‌ Law of Infinitesimals നെ ക്കുറിച്ചായിരുന്നു.ആ നേര്‍പ്പിക്കല്‍ ആശയത്തന്റെപരിഹാസ്യതയെക്കുറിച്ചായിരുന്നു.അല്ലാതെ എങ്ങനെയും കുറച്ചു ഹോമിയോ മരുന്ന്

ഉണ്ടാക്കുന്നതിനെക്കുറിച്ചായിരുന്നില്ല.പിന്നെ ഓരോ തുള്ളി വീതം എടുത്തു മരുന്നുണ്ടാക്കിയാല്‍ തന്നെ ആ ഒന്‍പതു ഘട്ടങ്ങളിലും ബാക്കി വരുന്ന മരുന്ന് എന്ത് ചെയ്യും?വെറുതെ ഒഴിച്ചുകളയാമോ എന്നാണു

ഞാന്‍ ചോദിച്ചത്.അതിനു മറുപടി കണ്ടില്ല.ഇനി അത് മുഴുവന്‍ ഉപയോഗിക്കാനാണെങ്കില്‍ തന്നെ ഒരാള്‍ ഉണ്ടാക്കുന്ന മരുന്ന് ലോകാവസാനം വരെ ഉപയോഗിച്ചാലും തീരാത്തത്ര പിന്നേയും

ബാക്കിയുണ്ടാകും.അങ്ങനെ എത്ര നിര്‍മാതാക്കള്‍.

മൂത്രത്തില്‍ മരുന്നിന്റെ പ്രഭാവം ഉണ്ടാകാന്‍ സാധ്യതയില്ല എന്ന് താങ്കള്‍ എങ്ങിനെ തീരുമാനിച്ചു?എന്തടിസ്ഥാനത്തില്‍?പ്രോസസ്സിംഗ് കഴിഞ്ഞു പുറത്തു വരുന്ന മൂത്രത്തില്‍ മറ്റെല്ലാ രാസവസ്തുക്കളുടെയും

പ്രഭാവം കാണാമെങ്കില്‍ എന്തുകൊണ്ട് ഹോമിയോ മാത്രം വ്യത്യസ്തമാകുന്നു?നേര്‍പ്പിക്കും തോറും വീര്യം കൂടുന്നതുകൊണ്ട്‌ കിഡ്നി കൂടുതല്‍ പ്രോസസ്സ് ചെയ്യും തോറും മൂത്രത്തില്‍ അവശേഷിക്കുന്ന മരുന്നിന്റെ വീര്യം കൂടുകയാണ് വേണ്ടത്.പിന്നെ മരുന്നുണ്ടാക്കുന്ന പാത്രങ്ങള്‍ എങ്ങിനെ വൃത്തിയാക്കും?പാത്രം വൃത്തിയായോ എന്ന് എങ്ങിനെ അറിയും? നേരത്തെ ഉണ്ടാക്കിയ വല്ല മരുന്നുകളെയും പാത്രം കഴുകുന്ന വെള്ളം 'ഓര്‍ക്കുന്നില്ല' എന്ന് എങ്ങിനെ ഉറപ്പിക്കും?ഇതിനൊന്നും താങ്കള്‍ മറുപടി പറഞ്ഞില്ല.

Salim PM said...

[[[പിന്നെ ഓരോ തുള്ളി വീതം എടുത്തു മരുന്നുണ്ടാക്കിയാല്‍ തന്നെ ആ ഒന്‍പതു ഘട്ടങ്ങളിലും ബാക്കി വരുന്ന മരുന്ന് എന്ത് ചെയ്യും?വെറുതെ ഒഴിച്ചുകളയാമോ എന്നാണു ഞാന്‍ ചോദിച്ചത്.അതിനു മറുപടി കണ്ടില്ല.]]]

ഇതിനുള്ള മറുപടി എന്‍റെ കമന്‍റില്‍ ഉണ്ട്. ഒന്‍പതു ഘട്ടങ്ങളിലും മരുന്നൊന്നും ബാക്കി വരുന്നില്ല. അതെല്ലാം വിവിധ പൊട്ടന്‍സികളായി ഉപയോഗിക്കാവുന്നതാണ്. (1x, 2x, 3x....)

[[[ഇനി അത് മുഴുവന്‍ ഉപയോഗിക്കാനാണെങ്കില്‍ തന്നെ ഒരാള്‍ ഉണ്ടാക്കുന്ന മരുന്ന് ലോകാവസാനം വരെ ഉപയോഗിച്ചാലും തീരാത്തത്ര പിന്നേയും ബാക്കിയുണ്ടാകും]]]

ഇതെങ്ങനെ എന്നു മനസ്സിലാകുന്നില്ല. ഓരോ പൊട്ടന്‍സിയും ആവശ്യാനുസരണം മാത്രം ഉണ്ടാക്കിയാല്‍ പിന്നെ അധികം വരുന്നതെങ്ങനെ?

ഉദാഹരണത്തിന്, 1x മരുന്ന് 10 ml മതിയെങ്കില്‍ 1ml mother tincture എടുത്ത് 10 ml സ്പിരിറ്റില്‍ കലര്‍ത്തിയാല്‍ മതിയല്ലോ. പിന്നെ ഇവിടെ ബാക്കിയാകുന്ന പ്രശ്നം എവിടെ? ഇതുപോലെ എല്ലാ പൊട്ടന്‍സികളും ആവശ്യാനുസരണം മാത്രം ഉണ്ടാക്കിയാല്‍ മതി.

മൂത്രത്തിന്‍റെ കാര്യം എന്‍റെ നിഗമനം മാത്രമാണ്. അതില്‍ മരുന്നിന്‍റെ പ്രഭാവം ഉണ്ടാകുമോ ഇല്ലേ എന്ന കാര്യം എന്‍റെ ഗവേഷണ പരിധിയില്‍ വരുന്ന വിഷയമല്ല.

പാത്രത്തിന്‍റെ കാര്യം ഞാന്‍ നേരത്തെ പറഞ്ഞതാണ്. 1x മരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രം 1x മരുന്നുണ്ടാക്കാന്‍ മാത്രം ഉപയോഗിച്ചാല്‍ മതിയല്ലോ. അപ്പോള്‍ കഴുകിവൃത്തിയാക്കേണ്ട ആവശ്യം വരുന്നില്ല.

പിന്നെ ഒരുകാര്യം ഞാന്‍ നേരത്തേ പറഞ്ഞതാണ്. ഹോമിയോപ്പതി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് യുക്തിപരമായി തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നു തന്നെയാണ് എന്‍റെ വിശ്വാസം. എന്നുകരുതി ഹോമിയോ ചികിത്സകരെല്ലാം തനി തട്ടിപ്പുകാരാണ് എന്ന രീതിയിലുള്ള പ്രചാരണം സമ്മതിക്കാന്‍ കഴിയില്ല. താങ്കളെപ്പോലുള്ളവര്‍ നടത്തുന്ന പ്രോപ്പഗണ്ട കാണുന്നവര്‍ അങ്ങനെ ഒരു തെറ്റിദ്ധാരണയില്‍ അകപ്പെടാന്‍ സാധ്യതയുണ്ട്. താങ്കളുടെ ആദ്യത്തെ കമന്‍റ് വായിച്ചാല്‍ ഹോമിയോ മരുന്നുകള്‍ ഉണ്ടാക്കുക തന്നെ അസാധ്യമാണ് എന്നാണ് തോന്നുക. മരുന്നുകള്‍ക്ക് effect ഉണ്ടോ ഇല്ലേ എന്നുള്ളത് മറ്റൊരു വിഷയമാണ്. എന്നുകരുതി ഹോമിയോ ഡൊകടര്‍മാരുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്നത് ശരിയല്ല. ആമരുന്നുകള്‍ക്ക് effect ഉണ്ട് എന്ന ഉത്തമ വിശ്വാസത്തില്‍ തന്നെയാണ് ഓരോ ഹോമിയോ ഡോകടറും അത് രോഗിക്കു കൊടുക്കുന്നത്. അല്ലാതെ താങ്കളെപ്പോലുള്ളവര്‍ കരുതുന്നതുപോലെ ഇതൊരു തട്ടിപ്പുപ്രസ്ഥാനം അല്ല.

Unknown said...

I am reading in first time, a debate like this.

Calvin H said...

താങ്കള്‍ പറഞ്ഞ ലോജിക്ക് വെച്ചും മരുന്നുണ്ടാക്കുക അസാധ്യമാണ്. നേര്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന ലായകങ്ങള്‍ എവിടെയെല്ലാം കൂടെ വന്നതാവും. മെമ്മറി എന്നൊന്നുണ്ടെങ്കില്‍ വരുന്ന വഴിയിലെ എല്ലാം അതില്‍ കാണണമല്ലോ. പ്രത്യേകിച്ചും നേര്‍പ്പിക്കും തോറും ഫലം വര്‍ദ്ധിക്കുകയാണെങ്കില്‍ ഭൂമിയുണ്ടായ കാലം മുതല്ക്കേ ഉള്ള എല്ലാ ഓര്‍മകളും എല്ലാ ലായകങ്ങളിലും കാണും. അപ്പോള്‍ ലയകങ്ങളില്‍ ഹോമിയോ മരുന്ന് ചേര്‍ത്താല്‍ എന്ത് ചേര്‍ത്തില്ലെങ്കില്‍ എന്ത്.

യുക്തിപൂര്‍വം തെളിയിക്കാത്തത് കൊണ്ട് തന്നെയാണ് ഹോമിയോ കപടശാസ്ത്രം ആകുന്നത്. ആദ്യം തെളിയിക്കട്ടെ. എന്നിട്ടാവാം പ്രാക്റ്റീസ്.

Salim PM said...

@ Calvin H
ഹോമിയോ സിദ്ധാന്തം മനുഷ്യ യുക്തിക്ക് ഗ്രാഹ്യമായ വിധത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ടോ ഇല്ലേ എന്നതല്ല ഇവിടെ വിഷയം. ബ്രൈറ്റ് ഉന്നയിച്ച ആരോപണം, "മരുന്ന് നേര്‍പ്പിക്കാന്‍ ഈ പ്രപഞ്ചത്തിലുള്ള വെള്ളം മുഴുവന്‍ മതിയാകില്ല എന്ന് തല്‍കാലം മറന്നാല്‍ തന്നെ, മരുന്നുണ്ടാക്കുമ്പോള്‍ ഓരോ തവണയും നേര്‍പ്പിച്ച ശേഷം ബാക്കി വരുന്ന ദ്രാവകം എന്ത് ചെയ്യും?" എന്നാണ്.

ഈ രണ്ട് പ്രശ്നങ്ങള്‍ക്കാണ് ഞാന്‍ മറുപടി പറഞ്ഞത്. ബ്രൈറ്റിന്‍റെ കണക്ക് തെറ്റാണ്. ഹോമിയോ മരുന്നുകള്‍ നേര്‍പ്പിക്കാന്‍ അത്രയധികം വെള്ളം എല്ലെങ്കില്‍ സ്പിരിറ്റ് ആവശ്യമില്ല. നേര്‍പ്പിച്ചു കഴിഞ്ഞ് ഒഴുക്കിക്കളയേണ്ട കാര്യവുമില്ല.

ബ്രൈറ്റിന്‍റെ ഈ ആരോപണം ശരിയാണെന്നു വന്നാല്‍ ഹോമിയോപ്പതിക്കാര്‍ മനഃപൂര്‍‌വ്വം ജനങ്ങളെ വഞ്ചിക്കുകയാണെന്നു വരും. അതങ്ങനെയല്ല എന്നു പറയാന്‍ മാത്രമേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. ഹോമിയോപ്പതി സിദ്ധാന്തം ശരിയാലായലും തെറ്റായാലും അതില്‍ വിശ്വസിച്ച് പ്രവര്‍ത്തിക്കുന്നവര്‍ ആത്മവഞ്ചന നടത്തുന്നവരല്ല. അവര്‍ അത്മാര്‍ഥമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

താന്‍ പറഞ്ഞ കാര്യം തെറ്റാണെന്ന് വ്യക്തമായിട്ടും അത് സമ്മതിക്കാന്‍ ബ്രൈറ്റിന്‍റെ ഈഗോ സമ്മതിക്കുന്നില്ല. ഇതാണോ യുക്തിവാദം?

മഞ്ഞു തോട്ടക്കാരന്‍ said...

കാല്‍വിന്‍ / ബ്രൈറ്റ് ,

ഇന്നുള്ള ശാസ്ത്രം എല്ലാം തികഞ്ഞതാണോ ? അതായത്, ഇന്ന് നാം കാണുന്ന എല്ലാ പ്രതിഭാസങ്ങളും ഇന്ന് നമുക്കറിയാവുന്ന ശാസ്ത്രം ഉപയോഗിച്ച് തെളിയിക്കാന്‍ പറ്റുമോ? ഇന്ന് നമുക്കറിയാവുന്ന ശാസ്ത്രം നാളെ മാറ്റം വരന്‍ ഒരു സധ്യതയുമില്ലതതനൊ? ഇന്ന് നിലവിലുള്ള ശാസ്ത്രം തന്നെ അല്ലെ നിങ്ങള്‍ ഉപയോഗിക്കുന്ന യുക്തി ക്ക് അടിസ്ഥാനം?

മഞ്ഞു തോട്ടക്കാരന്‍ said...

കാല്‍വിന്‍ / ബ്രൈറ്റ് ,

ഇന്നുള്ള ശാസ്ത്രം എല്ലാം തികഞ്ഞതാണോ ? അതായത്, ഇന്ന് നാം കാണുന്ന എല്ലാ പ്രതിഭാസങ്ങളും ഇന്ന് നമുക്കറിയാവുന്ന ശാസ്ത്രം ഉപയോഗിച്ച് തെളിയിക്കാന്‍ പറ്റുമോ? ഇന്ന് നമുക്കറിയാവുന്ന ശാസ്ത്രം നാളെ മാറ്റം വരന്‍ ഒരു സധ്യതയുമില്ലതതനൊ? ഇന്ന് നിലവിലുള്ള ശാസ്ത്രം തന്നെ അല്ലെ നിങ്ങള്‍ ഉപയോഗിക്കുന്ന യുക്തി ക്ക് അടിസ്ഥാനം?