Tuesday, June 8, 2010

സൗദി പണ്ഡിതന്‍റെ മുലകുടി ഫത്‌വ

അടുത്തിടപഴകുന്ന ബന്ധുക്കളല്ലാത്ത സ്ത്രീ പുരുഷന്മാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ സൗദി മത പണ്ഡിതന്മാര്‍ ഒരു പുതിയ മാര്‍ഗ്ഗം കണ്ടുപിടിച്ചിരിക്കുന്നു. അതി നൂതനവും അത്യന്തം ശാസ്ത്രീയവുമായ ഈ മാര്‍ഗ്ഗം ആര്‍ക്കും പരിശോധിച്ചു നോക്കാവുന്നതാണ്. സംഗതി വളരെ സിമ്പിള്‍. മുലകുടിപ്പിക്കുക. (വാര്‍ത്ത: കൗമുദി പ്ലസ് 05-05-2010)

അതെ, സംശയിക്കേണ്ട, മുല കുടിപ്പിക്കുക തന്നെ. മുലപ്പാല്‍ കുടിക്കുന്നതോടെ അന്യ പുരുഷന്‍ മുലപ്പാല്‍ കുടിപ്പിക്കപ്പെട്ട സ്ത്രീയുടെ ബന്ധുവായിത്തീരുന്നു! ഇസ്‌ലാമിക നിയപ്രകാരം ഇങ്ങനെ ബ്ന്ധുവാകുന്ന പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. (ബന്ധുവല്ലാത്തെ എല്ലാ പുരുഷന്മാരുമായി അതാകാം അല്ലേ?!) അതുകൊണ്ട് ഇവരുമായി എത്ര അടുത്തിടപഴകുന്നതിലും തെറ്റില്ല. എത്ര സുന്ദരമായ ഫത്‌വ!

മുലപ്പാല്‍ നേരിട്ട് തന്നെ കുടിപ്പിക്കണം കേട്ടോ. എങ്ങനെയെങ്കിലും അകത്താക്കിയാല്‍ പോരാ. അതായത് അന്യ പുരുഷന് അന്യ സ്ത്രീ സ്വന്തം മുല അയാളുടെ വായില്‍ വെച്ച് തന്നെ കുടിപ്പിക്കണം. എങ്ങനെയുണ്ട് വിദ്യ? അതി ഗംഭീരം തന്നെ അല്ലെ?

ഇതു വായിക്കുന്ന ഹൗസ് ഡ്രൈവര്‍മാര്‍ ആനന്ദത്തിലാറാടുകയൊന്നും വേണ്ട കേട്ടോ. ഡ്രൈവര്‍മാരെ ഈ കാറ്റഗറിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട് പണ്ഡിതന്മാര്‍. തങ്ങളെയും ഉള്‍പ്പെടുത്തിത്തരണം എന്ന് ഒരു അപേക്ഷ സമര്‍പ്പിച്ചു നോക്കാവുന്നതാണ് ഡ്രൈവര്‍മാര്‍ക്ക്.

കലികാല വൈഭവം തന്നെ എന്ന് ച്ന്തിച്ചിരിക്കുമ്പോഴാണ് കലികാലത്തെ പണ്ഡി തന്മാരെക്കുറിച്ച് പ്രവാചകന്‍ പറഞ്ഞ ഈ വചനം കല്‍ക്കിക്കോര്‍മ്മ വന്നത്:

"...അവരുടെ പണ്ഡിതന്മാര്‍ ആകാശത്തിന്‍കീഴില്‍ഏറ്റവും നികൃഷ്ടരായിരിക്കും. ഫിത്ന (കുഴപ്പങ്ങള്‍) അവരില്‍നിന്ന്‌ പുറപ്പെടുകയും അവരിലേക്കുതന്നെ മടങ്ങിച്ചെല്ലുകയുംചെയ്യും". (മിശ്കാത്ത്‌)

എന്താ പോരെ പണ്ഡിതന്മാരെക്കുറിച്ചുള്ള വിശേഷണം?

13 comments:

Muhammed Shan said...

:)

Nileenam said...

ഗൊള്ളാം, നല്ല പണ്ഡിതന്മാര്‍! ഹ്മ്മ്

mukthaRionism said...

ഈ വാര്‍ത്ത കൗമുദി പ്ലസ്സിനു എവിടെ നിന്നു കിട്ടി.
ഇസ്ലാമില്‍ മുലകുടി ബന്ധം ഉണ്ടാവണമെങ്കില്‍ ഒരു സ്ത്രീയുടെ മുലപ്പാല്‍ രണ്ടു വയസ്സു പ്രായമാകുന്നതിനു മുന്‍പ് ഒരാള്‍ കുടിച്ചിരിക്കണമെന്നാണു നിയമം.
തലയും വാലുമില്ലാത്ത ആളുകള്‍ക്ക് തലയും വാലുമില്ലാത്ത വാര്‍ത്തകള്‍ തന്നെ ധാരാളം.
ഹാ ..
കഷ്ടം!

Salim PM said...

വാര്‍ത്തയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല മുഖ്താര്‍, വാര്‍ത്ത് ശരിതന്നെയാണ്. ഇത്തരം ഫത്‌വകള്‍ പടച്ചുവിടുന്ന മുല്ലാക്കളെയാണ് ശരിയാക്കേണ്ടത്. ബി.ബി.സി യില്‍ വന്ന വാര്‍ത്ത നോക്കുക:
http://news.bbc.co.uk/2/hi/6681511.stm

prachaarakan said...

THE FACT ABOUT BREAST FEEDING
As per Islamic law,

If a woman breastfeeds a child under the age of 2 for five feedings, then the rulings on relationships through breastfeeding are established. She becomes his mother through breastfeeding, her husband becomes his father through breastfeeding, and all her children and the children of her husband, whether they are their own children or children through breastfeeding, become siblings of this child who was breastfed.

In order to prove that this relationship of mahram exists, it is not essential that the woman or the child should have intended it to be so, or that she should know that he was not her child. With regard to the rulings on breastfeeding, the scholars have mentioned issues from which this ruling may be understood.

They said that if an infant girl crawled to a sleeping adult and breastfed from her, then motherhood through breastfeeding is established and the rulings on breastfeeding become applicable.

See: al-Mughni, 11/333; Tuhfat al-Muhtaaj, 3/492.

prachaarakan said...

reply to the FATWA (if its like the one on news paper ) its wrong

This is not permissible; breast-feeding is only for infants aged upto 2 years. A man may suck his wife but this is counted as a sexual act, not as an act of breast-feeding that makes mahram relations. Needless to add, since all sexual acts outside of marriage are explicitly forbidden in Islam, so there is no question of any such thing being permissible between work colleagues.

Salim PM said...

അല്‍‌അസ്‌ഹര്‍ യൂനിവേഴ്സിറ്റിയിലെ വല്യ വല്യ ഡൊക്ടര്‍ മുല്ലാക്കളെയൊക്കെ തിരുത്താന്‍ നമ്മള്‍ ആരാണ് പ്രചാരകാ?

prachaarakan said...

എന്താണീ വാർത്തയുടെ നിജസ്ഥിതി എന്നറിയാതെ ഒന്നും പറയാനാകില്ല.

പക്ഷെ ഒന്ന് ഉറപ്പിച്ച് പറയാം. അൽ അസ്‌ഹറിലെ എന്നല്ല ലോകത്തെവിടെ നിന്ന് ആരു ഇസ്‌ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമായി ഫത്‌വ പുറപ്പെടുവിച്ചാലും അതിനെ പിന്താങ്ങേണ്ട ഗതികേട് മുസ്‌ലിംകൾക്കില്ല.

Salim PM said...

ഇസ്‌ലാമിക പ്രമാണങ്ങളെക്കുറിച്ച് ഒന്നുമറിയാത്തവരല്ലല്ലോ ഈ പണ്ഡിത ശ്രേഷ്ഠന്മാര്‍. പിന്നെ ആരാണ് ഇതൊക്കെ ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണോണോ അനുകൂലമാണോ എന്നു തീരുമാനിക്കുക?

ആചാര്യന്‍ said...

it is not an islamic theory may be the source is wrong?..

Salim PM said...

ബി.ബി.സി പോലുള്ള ആധികാരിക ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്ത നിഷേധിക്കപ്പെട്ടിട്ടില്ലാത്തിടത്തോളം ഇത് ശരിയാണെന്ന് വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ. ഫത്‌വ ഇറക്കിയ പണ്ഡിതന്‍റെ പേര് സഹിതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു എന്നോര്‍ക്കുക

mukthaRionism said...

വാര്‍ത്ത കണ്ടു.
വാര്‍ത്ത ശരിയെങ്കില്‍
ഈ ഫത്‌വ ഒരു മുസ്ലിമിനും അംഗീകരിക്കാനാവില്ല.
ഇത്തരം മുറിമുല്ലമാര്‍ക്കെതിരെ മുസ്ലിംലോകം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്..

`ഫത്‌വ' എന്നാല്‍ ഇസ്‌ലാമിക മതാധ്യക്ഷന്മാരുടെ ഏകീകൃതവും അലംഘ്യവും ആധികാരികവുമായ `മതവിധി'യാണ്‌ എന്ന പൊതുബോധമാണ്‌ മാധ്യമങ്ങള്‍ സൃഷ്‌ടിച്ചുവെച്ചിട്ടുള്ളത്‌. ഇതു ശരിയല്ല, ചില ഒറ്റപ്പെട്ട അഭിപ്രായങ്ങളെ ഭയങ്കര സംഭവമാക്കുന്നതിനു പിന്നിലെ മനശ്ശാസ്ത്രവും നാം തിരിച്ചറിയേണ്ടതുണ്ട്..

ഇതൂടെ കൂട്ടി വായിക്കുക.

Anonymous said...

സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ ഇതിനു സമ്മതിക്കുമോ ?