മതനിന്ദ വികാര സാന്ദ്രമായ വിശ്വാസികളുടെ ഭാവുകത്വത്തെ വ്രണപ്പെടുത്തുകയും കലാപങ്ങള്‍ക്കും ലഹളകള്‍ക്കും കാരണമായിത്തീരുകയും ചെയ്യാറുണ്ട്. ഇതിനൊരുദാഹരണമാണ് വിവാദ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം മേധാവിയായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റിയ കിരാത സംഭവം. ഈക്രൂരതയ്ക്കെതിരെ മനുഷ്യത്ത്വം അല്പമെങ്കിലും അവശേഷിച്ചിട്ടുള്ള എല്ലാ മനുഷ്യസ്നേഹികളും പ്രതികരിച്ചിരിക്കുന്നു. ഈ കാടത്തം തികച്ചും അപലപനീയം തന്നെ
പ്രവാചകനെയും ഇസ്‌ലാം മതത്തെയും ടി.ജെ. ജോസഫ് ആക്ഷേപിച്ചു, ഇത് മതനിന്ദയാണ്, മതനിന്ദ നടത്തിയെ ജോസഫ് ശിക്ഷാര്‍ഹനാണ്, അതുകൊണ്ട് ഞങ്ങള്‍ അയാളെ ശിക്ഷിച്ചു എന്നായിരിക്കണമല്ലോ ഈ ക്രൂരകൃത്യം ചെയ്തവരുടെ ന്യായം. ഈ സാഹചര്യത്തില്‍ മതനിന്ദയ്ക്ക് ഇസ്‌ലാം എന്തു ശിക്ഷയാണ് വിധിക്കുന്നത് എന്നു പരിശോധിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും എന്നു കരുതുന്നു.
മത നിന്ദ ഒരു പാപമാണ്. എല്ലാ സമൂഹത്തിലും ദൈവത്തിലേക്ക് ക്ഷണിച്ചുകൊണ്ട് മത പുരുഷന്മാരെ നിയോഗിച്ചിട്ടുണ്ടെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. എല്ലാ മതങ്ങളും ദൈവത്തില്‍ നിന്നുല്‍ഭവിച്ചതാണെന്നാണ് ഇസ്‌ലാമിക സങ്കല്പ്പം. മഹാന്മാരായ ആ മത പുരുഷന്മാരെ നിന്ദിക്കുന്നത് വാസ്തവത്തില്‍ പാപമായി ഇസ്‌ലാം കാണുന്നു. അത്തരം മത പുരുഷന്മാരുടെ യഥാര്‍ത്ഥ അധ്യാപനം ഉള്‍ക്കൊള്ളുന്നതിനു പകരം അവരുടെ ദൗത്യത്തിനു വിപരീതമായ നിലയില്‍ മിക്ക മതങ്ങളും അവരെ സമീപിക്കുന്നതായി ഇസ്‌ലാം കാണുന്നു. അതായത്, ദൈവത്തിലേക്കു നയിക്കാന്‍ മനുഷ്യര്‍ക്കു മാതൃകയായി മനുഷ്യര്‍ക്കിടയില്‍ ജീവിച്ച പ്രവാചകന്മാരെത്തന്നെ ദൈവമായി സങ്കല്പ്പിച്ച് ആരാധനാ മൂര്‍ത്തിയാക്കുന്നതിനോട് ഇസ്‌ലാം വിയോജിക്കുന്നു. ഈ ബ്രഹ്മാണ്ഡ കടാഹം സൃഷ്ടിച്ചു പരിപാലിക്കുന്ന സ്രഷ്ടാവായ ദൈവത്തിന്‍റെ ഉണ്മയും ഗുണങ്ങളും പ്രവര്‍ത്തനങ്ങളും മനുഷ്യന്‍ അതിന്‍റെ മഹിത ഭാവത്തില്‍ തിരിച്ചറിയണമെന്ന് ഇസ്‌ലാം അത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
മതങ്ങള്‍ തമ്മിലുള്ള ദാര്‍ശനികവും ദൈവശാസ്ത്രപരവുമായ ഇത്തരം വിയോജിപ്പുകളില്‍ ഏറ്റവും നല്ല നിലയില്‍ ആശയ സംവാസം നടത്താനാണ് ഇസ്‌ലാമിന്‍റെ നിര്‍ദ്ദേശം. ഖുര്‍ആന്‍ പറയുന്നു:
"തത്ത്വജ്ഞാനവും സദുപദേശവും കൊണ്ട് നിന്‍റെ നാഥന്‍റെ മാര്‍ഗ്ഗത്തിലേക്ക് നീ ക്ഷണിക്കുക. ഏറ്റവും ഉല്‍കൃഷ്ടമായ രീതിയില്‍ അവരോട് സംവാദം നടത്തുകയും ചെയ്യുക. തന്‍റെ മാര്‍ഗ്ഗത്തില്‍ ഇന്നു വ്യതിചലിച്ചു പോകുന്നവനെ സംബന്ധിച്ചു അല്ലായു നന്നായി അറിയുന്നവനാണ്. നേര്‍മാര്‍ഗ്ഗം പ്രാപിച്ചവനെയും അവന്‍ നന്നായി അറിയുന്നു"
അന്യ മതസ്ഥരുടെ ആരാധനാ മൂര്‍ത്തികളോടും, ആരാധനാ സമ്പ്രദായത്തോടും അഭിപ്രായ വ്യത്യാസം ഉണ്ടങ്കില്‍ തന്നെ അധിക്ഷേപിച്ചുകൊണ്ടോ നിന്ദിച്ചുകൊണ്ടോ ഒരു വാക്കുപോലും ഉച്ചരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ഖുര്‍ആന്‍ പറയുന്നു:
"അല്ലാഹുവിനു പുറ്മേ അവര്‍ മറ്റാരെ വിളിച്ചു പ്രാര്‍ഥിക്കുന്നുവോ അവരെ നിങ്ങള്‍ ശകാരിക്കരുത്; അപ്പോള്‍ ശത്രുത നിമിത്തം അവര്‍ അറിവില്ലാതെ അല്ലാഹുവിനെ ശകാരിച്ചേക്കും. ഇപ്രകാരം എല്ലാ സമുദായവും അവരവരുടെ പ്രവര്‍ത്തനങ്ങള്‍ അലങ്കൃതമായിക്കാണുന്നു. പിന്നീട് അവന്‍റെ നാഥന്‍റെയടുക്കലേക്കു തന്നെയാണ് അവരുടെ മടക്കം. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച് അവര്‍ക്ക് അവന്‍ വിവരം നല്‍കുന്നതാണ്." (6:109).
അല്ലാഹുവിനെ ശകാരിക്കുന്നത് കേള്‍ക്കാന്‍ മുസ്‌ലിംകള്‍ ഒരിക്കലും ഇഷ്ടപ്പെടില്ല. ഈയൊരു ബോധത്തെ ഉണര്‍ത്തിക്കൊണ്ട്, എല്ലാ മത വിശ്വാസികള്‍ക്കും അവരവരുടെ ആരാധനാ മൂര്‍ത്തികളും ആരാധനാ സമ്പ്രദായവും പ്രിയപ്പെട്ടവയും പവിത്രവുമാണെന്ന അധ്യാപനമാണ്താ ഖുര്‍ആന്‍ നല്‍കുന്നത്. പരലോകവുമായി ബന്ധപ്പെട്ട ആരാധനയുടെ ഗുണദോഷങ്ങള്‍ നോക്കല്‍ അല്ലാഹുവിന്‍റെ പരിധിയില്‍ പെട്ടതാണ്. അതുകൊണ്ട് വിശ്വാസികള്‍ തമ്മില്‍ അത്ന്‍റെ പേരില്‍ കലഹിക്കരുത് എന്ന പൊതു തത്ത്വം ഖുര്‍ആന്‍ അതിന്‍റെ വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു.
ആത്മീയ, ധാര്‍മ്മിക, സാമൂഹിക മൂല്യങ്ങളോടുള്ള തുറന്ന സംഘട്ടനം എന്ന നിലയില്‍ മതനിന്ദ തികച്ചും അപലപനീയമാണ്. പക്ഷേ, മതനിന്ദക്കെതിരെ നിയമ നിര്‍മ്മാണം നടത്തുന്നതിനോട് മതങ്ങളെ ബഹുമാനിക്കുന്ന ഇസ്‌ലാം യോജിക്കുന്നില്ല എന്നതാണ് വാസ്തവം. മത നിന്ദയ്ക്ക് ഇസ്‌ലാമില്‍ യാതൊരു ശിക്ഷയും നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. മത നിന്ദയെ ശിക്ഷമൂലം തടയാനല്ല ഇസ്‌ലാം അനുശാസിക്കുന്നത്. അത്തരം നിയമങ്ങള്‍ മനുഷ്യന്‍റെ ധൈഷണിക സ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയ്യേറ്റമായി പരിണമിച്ചേക്കാമെന്ന് ഇസ്‌ലാം ന്യായമായും ഭയപ്പെടുന്നു. മതത്തിനെതിരെയും മതത്തിന്‍റെ പേരിലുള്ളതുമായ കാര്യങ്ങളോടുള്ള ബുധിപരമായ വിയോജ്ജിപ്പും മാന്യമായ വിമര്‍ശനങ്ങള്‍ പോലും സഹിക്കാനും മറുപടി പറയാനും വികാര ജീവികളായ മത വിശ്വാസികളില്‍ മിക്കവരും, പ്രത്യേകിച്ച് മുല്ലാ വര്‍ഗ്ഗം കൂട്ടാക്കില്ല. മത നിന്ദാ നിയമത്തിന്‍റെ പേരില്‍ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ പോലും വധശിക്ഷയര്‍ഹിക്കുന്ന (പാക്കിസ്താനില്‍ മതനിന്ദയ്ക്ക് വധശിക്ഷയാണ്!) കുറ്റമായി മാറ്റാന്‍ നീതിപീഠത്തിലിരിക്കുന്ന മതത്തിന്‍റെ വക്താക്കള്‍ക്ക് ഏളുപ്പമാണ്. ഇസ്‌ലാം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന, മതങ്ങള്‍ തമ്മിലുള്ള സംവാദവും ആരോഗ്യകരമായ വിമര്‍ശനങ്ങളും അത് ഇല്ലാതാക്കുന്നു. അങ്ങനെ, അതുമൂലം ലഭിക്കുന്ന ധിഷണാപരമായ ഔന്നത്യവും മനോവികാസവും ഇത് മൂലം അന്യം നിന്നുപോകുകയും ചെയ്യുന്നു.
മത നിന്ദയെ പരാമര്‍ശിച്ച ഭാഗങ്ങളിലെല്ലാം വിശ്വാസികളോട് സംയമനവും ആത്മ നിയന്ത്രണവും പാലിക്കാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. ഏതെങ്കിലും വിഢികള്‍ ഇസ്‌ലാം മതത്തെയോ നബി(സ) യെയോ അധിക്ഷേപിക്കുമ്പോഴേക്കും വെളിച്ചപ്പാടായി ഉറഞ്ഞുതുള്ളുന്ന വികാര ജീവികളുടെ സമൂഹമല്ല ഇസ്‌ലാം വിഭാവന ചെയ്യുന്നത്. ഇസ്‌ലാം അതിന്‍റെ അനുയായികളുടെ ആത്മീയ ബലത്തിലും ആത്മ സംയമനത്തിലും വിശ്വസിക്കുന്നു. നിന്ദാ വചനം കേട്ടാല്‍ മുസ്‌ലിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു:
"അവര്‍ നിരര്‍ഥക വചനം കേള്‍ക്കാനിടയായാല്‍ ഗ്വൗരവത്തോടെ നടന്നു കളയുന്നു. നിസ്സാര സംഗതികള്‍ക്കായി അവര്‍ ശണ്ഠ കൂടില്ല." (25:72).
മറ്റൊരു വചനത്തില്‍ ഖുര്‍ആന്‍ പറയുന്നു:
"അല്ലാഹുവിന്‍റെ വചനങ്ങളെ സംബന്ധിച്ച് നിഷേധം പ്രകടിപ്പിക്കുന്നതായും, പരിഹസിക്കപ്പെടുന്നതായും നിങ്ങള്‍ കേള്‍ക്കുന്നതായാല്‍, നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുത് എന്ന് അല്ലാഹു ഈ ഗ്രന്ഥത്തില്‍ വിധി ഇറക്കിയിട്ടുണ്ട്" (4:141)
മതം നിന്ദിക്കപ്പെടുമ്പോള്‍ അല്ലാഹുവിന്‍റെ വിധി അവരോടൊപ്പം ഇരിക്കാതെ വിട്ടുനില്‍ക്കാനാണ്. അല്ലാതെ നിന്ദ നടത്തുന്നവരുടെ കൈ വെട്ടാനോ അവരെ കൊല്ലാനോ അല്ല.
15 comments:
പാക്കിസ്ഥാനിലെ ലാഹോറില്‍ അഹമ്മദിയ്യാ പള്ളിയില്‍ മുസ്ലിം ഭീകരര്‍ നടത്തിയ ആക്രമണത്തിനിടയില്‍ ഒരു ഭീകരനെ അവര്‍ പിടിച്ചുവെച്ചു. എന്തിനാണ് ഞങ്ങള്‍ക്കെതിരെ വെടിയുതിര്‍ത്തതെന്ന് ചോദ്യത്തിന് അവിശ്വാസികളെ കൊല്ലുന്നതിന് ഞങ്ങള്‍ ജിഹാദ് തുടരുമെന്ന് അയാള്‍ ആക്രോശിച്ചു. (സത്യദൂതന്‍ മാസിക- ജൂണ്‍ 2010)
ഒരു മുഹമ്മദ് കളവു നടത്തിയാല്‍ മൊത്തം മുസല്‍മാന്‍ മാരും കള്ളന്‍ മാര്‍ ആണെന്ന് ആരും പറയാറില്ല.
എന്നാല്‍ ഒരു മുഹമ്മദ് ഇസ്ലാമിക വ്യവസ്ഥയ്ക്ക് വേണ്ടി കളവു ചെയ്യുമ്പോള്‍ അത് സമൂഹത്തിനു മുഴുവന്‍ അപകീര്‍ത്തികരം ആയേക്കും.
എന്നത് പോലെ ഒരു മുഹമ്മദ് ജൊസഫ് മാഷിന്‍റെ കൈ വെട്ടിയാല്‍ അത് മുഹമ്മദിന്‍റെ സംസ്കാരം ഇല്ലായ്മ എന്നെ പറയൂ
എന്നാല്‍ അത് ഇസ്ലാമിക വ്യവസ്ഥിതിക്ക് വേണ്ടി എന്ന് പറയുകയും അതിനെ അനുകൂലിക്കാന്‍ ഇസ്ലാമിക വ്യവസ്ഥിതിയില്‍ വിശ്വോസിക്കുന്ന കുറെ ആളുകള്‍ മുന്നോട്ട് വരികയും ചെയ്യുമ്പോള്‍ അത് ആ വ്യവസ്ഥിതിയില്‍ വിശ്വോസിക്കുന്ന ഭൂരിപക്ഷം ആളുകളുടെയും,ആ വ്യവസ്ഥിതിയുടെയും തന്നെ സംസ്കാരം ആണ് പ്രകടിപ്പിക്കുന്നത്.
ഇസ്ലാമിന് വേണ്ടി കുഴലൂത്ത് നടത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഇസ്ലാമിന്‍റെ വസ്ത്രാക്ഷേപം നടത്തുന്നവര്‍ ആയി മാറിയിരിക്കുന്നു.
Islam the way it is practiced is a fanatic political ideology. It can not tolerate variety, leave alone opposition. One Hameed Chendamangaloor and a couple of Sufi saints can not clean up the wrong doings os Islam. If any muslim is really hurt by the barbaric act of NDF people, and if they really dont want such things to happen in the name of religion, they should do one thing- they should quit the religion.
Ambedkar quit Hinduism and joined Buddhism-that made a large section of Hndus re-think about casteism.
Is there any brave soul among muslims?
There is another thing which all secular people can do. The entire trouble started with those muslims (i dont include politicians) who get easily "provoked" by the use of name Muhammed. The only way to reduce the extra-senstitivity is by repeated use. Let a hundred stories be published with the dirtiest character in it bearing name Muhammad. Robber Muhammed, Murderer Muhammed, Rapist Muhammed, cheat Muhammed....then it will be alright.
Look into todays news paper. The co-ordinater of the first terrorist act- killing of atheletes in a hotel bombing as they belonged to Israel- is reported as to have died. His name? Muhammed.
A person is arrested in Manjeri with a kilo of gold and lakhs of currency. His name Muhammed....Yesterday two were arrested in Calicut with 4 Kg of ganja. One of them is a Muhammed.
Publish it. Yes the medicine for certain diceased are extremely sour!
FYI,
The controversial question is borrowed (word by word) from the book written by PT Kunju Muhammad. “Thirakkadhayude neethi shasthram” Page 58. But the Prof gave the name ‘Muhammad’ to character. Don’t know his intension . (may be because the conversation style is Muslim stereotyped and Muhammad is a common name of Muslims).
http://www.google.com/profiles/abhiprayam#buzz
ജമാഅത്തെ ഇസ്‌ലാമി ആചാര്യന്‍ അബുല്‍ അഅ്‌ലാ മൗദൂദി 1953-ല്‍ തുടങ്ങിവെച്ച അഹ്‌മദിയ്യാ വിരുദ്ധ പ്രക്ഷോഭം അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ അദ്ധ്യാപനം സ്വായത്തമാക്കിയ അദ്ദേഹത്തിന്‍റെ പിന്‍ഗാമികളായ താലിബാനികള്‍ പാക്കിസ്താനില്‍ ഇന്നും തുടരുന്നു. എന്തുകൊണ്ട് സുശീല്‍ കുമാര്‍ ഇസ്‌ലാമിന്‍റെ ശാപമായിത്തീര്‍ന്ന ഇത്തരം ഭീകരരെ മാത്രം ഇസ്‌ലാമിന്‍റെ ലേബലില്‍ പ്രതിഷ്ഠിക്കുന്നു? എന്തേ മറുപുറം കാണുന്നില്ല. 90-ല്‍ അധികം നിരപരാധരായ അഹ്‌മദി മുസ്‌ലിംകളെ നിഷ്കരുണം കൊന്നൊടുക്കിയിട്ടും പിടിക്കപ്പെട്ട രണ്ടു ഭീകരന്മാരെ (പോലീസല്ല അവരെ പിടികൂടിയത് എന്നോര്‍ക്കുകക, അവിടെ ഉണ്ടായിരുന്ന അഹ്‌മദി യുവാക്കളാണ് അവരെ പിടികൂടിയത്) ദേഹോപദ്രവമൊന്നും ഏല്പ്പിക്കാതെ നിയപാലകര്‍ക്ക് കൈമാറിയ അഹ്‌മദി മുസ്‌ലിങ്ങളുടെ മാതൃക, യഥാര്‍ത്ഥ ഇസ്‌ലാമിക മാതൃക എന്തുകൊണ്ട് ബോധപൂര്‍വ്വം തമസ്കരിക്കപ്പെടുന്നു? കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി അഹ്‌മദികള്‍ പാക്കിസ്താനില്‍ മുല്ലാക്കളുടെ ഭാഗത്തു നിന്നും മുല്ലാക്കള്‍ നിയന്ത്രിക്കുന്ന സര്‍ക്കാറിന്‍റെ ഭാഗത്തു നിന്നുമുള്ള കൊടിയ പീഢനങ്ങള്‍ക്കും അവഗണനയ്ക്കും ഇരയാകുന്നു. ഇന്നു വരെ അഹ്‌മദികളുടെ ഭാഗത്ത് നിന്ന് അനിഷ്ടകരമായ ഒരു സംഭവം പോലും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഹ്‌മദികള്‍ അവിടെ എണ്ണത്തില്‍ കുറവായതു കൊണ്ടല്ല. 80 ലക്ഷത്തിലധികം അഹ്‌മദികള്‍ പാക്കിസ്താനിലുണ്ട്. അതും ഒരു നേതാവിന്‍റെ ആജ്ഞക്കൊത്ത് ഒറ്റക്കെട്ടായി നീങ്ങുന്നവര്‍. പക്ഷേ, ഇസ്‌ലാം സമാധാനത്തിന്‍റെ മതമാണെന്നു വിശ്വസിക്കുന്ന, യഥാര്‍ത്ഥ ഇസ്‌ലാമിക അദ്ധ്യാപനങ്ങള്‍ പിന്‍പറ്റുന്ന അഹ്‌മദി മുസ്‌ലിംകള്‍ അക്രമത്തിന്‍റെ പാത ഒരിക്കലും സ്വീകരിക്കുന്നില്ല. ഇസ്‌ലാമിന്‍റെ സുന്ദരമായ ഈ മുഖം എന്തുകൊണ്ട് സുശീല്‍കുമാര്‍ കണ്ടില്ലെന്നു നടിക്കുന്നു?
സുശീലിനോട് പറഞ്ഞത് തന്നെയാണ് എനിക്കു ഷാനോടും പറയാനുള്ളത്. ഭീകരവാദം കൊണ്ടുനടക്കുന്ന മുസ്‌ലിം സംഘടനകള്‍ തുലോം ന്യൂനപക്ഷമാണെന്നുള്ളത് മറഞ്ഞ സംഗതിയല്ല. എന്നിട്ടും എന്തുകൊണ്ട് ഷാന്‍ അവരെ മാത്രം ഇസ്‌ലാമിക വ്യവസ്ഥയുടെ വക്താക്കളായി മുദ്രകുത്തുന്നു? എന്തുകൊണ്ട് നിഷ്പക്ഷമായി ചിന്തിക്കുന്നില്ല ഷാന്‍?
കല്‍ക്കി പറഞ്ഞു:
"സുശീലിന്‍റെ "ഭൂരിപക്ഷം മുസ്ലിംകളും ഈ നരാധമര്‍ക്കെതിരാണ്. ആ സ്നേഹിതരെ അവരാക്കിയത് അവര്‍ ജീവിക്കുന്ന മതേതര സമൂഹമാണ് എന്ന് ഞാന്‍ കരുതുന്നു." എന്ന പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. കേരളത്തില്‍ മാത്രമല്ല മുസ്‌ലിങ്ങളുള്ളത്. ഇസ്‌ലാമിക ഫണ്ടമെന്‍റലിസത്തിന്‍റെ ഈറ്റില്ലമായ പാക്കിസ്താനില്‍ അഹ്‌മദി മുസ്‌ലിങ്ങള്‍ കാണിക്കുന്ന യഥാര്ത്ഥ ഇസ്‌ലാമിക മാതൃക താങ്കളെപ്പോലുള്ളവര്‍ കാണാതെ പോകരുത്."
>>>> ഇസ്‌ലാമിക ഫണ്ടമെന്‍റലിസത്തിന്‍റെ ഈറ്റില്ലമായ പാക്കിസ്താനില്‍ അഹ്‌മദി മുസ്‌ലിങ്ങള്‍ കാണിക്കുന്ന യഥാര്ത്ഥ ഇസ്‌ലാമിക മാതൃക താങ്കളെപ്പോലുള്ളവര്‍ കാണാതെ പോകരുത്. --- തീര്‍ച്ചയായും കല്‍ക്കി. ഒരിക്കലും കാണാതെ പോകില്ല. പക്ഷേ അതിനു മുമ്പ് താങ്കള്‍ എനിക്ക് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തരണം:-
1. പാക്കിസ്ഥാനില്‍ അഹ്മദി മുസ്ലിംകള്‍ ഏത് വിഭാഗത്തിലാണ് പെടുക. മുസ്ലിംകളുടെയോ അതോ അമുസ്ലിംകളുടേയോ? അല്ലാഹുവിനെയും, പ്രവാചകന്മാരെയും, പരലോകത്തെയും, അദൃശ്യ ജീവികളെയും എല്ലാം അംഗീകരിക്കുന്ന അഹ്മദികളെ മുസ്ലിംകളായിപോലും അംഗീകരിക്കാന്‍ കൂട്ടാക്കാതെ കൊന്നൊടുക്കാന്‍ പാക്കിസ്ഥാനിലെ ഭരണകൂടത്തിന്റെയടക്കം ഒത്താശയോടെ വാളും തോക്കുമെടുത്ത നരാധമന്മാര്‍ക്ക് പ്രചോദനം ഏകുന്ന മത ദര്‍ശനമേതാണ്?
2. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും താലീബാനിസത്തിന് വളക്കൂറുള്ള മണ്ണ് എങ്ങനെയുണ്ടായി? ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പാക്കിസ്ഥാനിലെ ഒരു കോളേജിലാണ് പഠിപ്പിക്കുന്നതെങ്കില്‍ അദ്ദേഹത്തിന്റെ കയ്യു പോകട്ടെ കഴുത്തിനു മേല്‍ തല കാണുമായിരുന്നോ?
3. മതേതര സമൂഹത്തില്‍ ജീവിക്കുന്ന ഏത് മനുഷ്യനും അവന്‍ മുസല്‍മാനോ, ഹിന്ദുവോ, കൃസ്ത്യാനിയോ, യുക്തിവാദിയോ ആരുമാകട്ടെ (മത സമൂഹത്തില്‍ യുക്തിവാദം ഉണ്ടാകില്ലല്ലോ) അവര്‍ കാണിക്കുന്ന സഹിഷ്ണുതയും പരസ്പര സ്നേഹവും ഒരു മത സമൂഹത്തിന് മേധാവിത്വമുള്ള സമൂഹത്തില്‍ മറ്റൊരു മത സമൂഹത്തോട് കാണിക്കാന്‍ കഴിയുമെന്ന് ഉദാഹരണ സഹിതം താങ്കള്‍ തെളിയിക്കുമെങ്കില്‍ ഞാന്‍ നൂറു വട്ടം മാപ്പു ചോദിക്കുന്നു എന്റെ 'വിവരമില്ലാത്ത' വാക്കുകള്‍ക്ക്.
Kerala: Islamic court ordered chopping of professor's hand
(From rediff.com)
It was a Taliban-model court Darul Khada (God's abode or God's court) which ordered the chopping off the palm of Professor T D Joseph, the Malayalam professor of Newman's College, Thodupuzha, recently.
The shocking revelation had come during the interrogation of Popular Front activist Ashraf, who is the first accused in the case. Joseph was accused of preparing an internal question paper for second year B Com students of the college, which outraged the Muslim community, who found it defamatory to Prophet Mohammed.
A group of eight persons, allegedly members of the Popular Front of India [ Images ], had waylaid Joseph and chopped off his right palm, while he was returning from his Sunday mass at the local Nirmala church in Muvattupuzha, along with his mother and sister.
Sources in the state police told rediff.com that Ashraf had spilled the beans that the Islamic court, which was functioning in Kerala [ Images ] under the auspicious of the Popular Front, had given the sentence to chop off the right hand of Prof Joseph, for 'blasphemy to Prophet Mohammed.'
Police sources also informed that Eaasa Moulavi was the Kerala coordinator of the Darul Khada, and this particular case was decided by its branch in Eearattupettah, in Kottayam district, which is very near to Muvattupuzha, the site of the incident.
Those arrested have also confirmed to the police that the Popular Front is interfering in several family disputes involving Muslim families in the state, and trying to persuade them to come to Darul Khuda, and not to other courts, to settle their disputes.
The state police have appraised the central intelligence agencies about these developments.
സുശീലിന്‍റെ ചോദ്യങ്ങള്‍ക്ക് ചുരുക്കി മറുപടി പറയാം:
1. സുശീല്‍ കുമാര്‍ പറഞ്ഞപോലെ, അല്ലഹുവിലും, മുഹമ്മദ് നബി(സ) യിലും പരലോകത്തിലും മറ്റെല്ലാ ഇസ്‌ലാമിക വിശ്വാസത്തിലും അടിയുറച്ചു വിശ്വസിക്കുന്ന അഹ്‌മദികളെ ഭൂട്ടോവിന്‍റെ കാലത്ത് ഭരണഘടനാ ബേധഗതിയിലൂടെ അമുസ്‌ലിങ്ങളായി പ്രഖ്യാപിച്ചു. ഒരു വ്യക്തിയുടെ വിശ്വാസം ഒരു ഗവണ്മെന്‍റ് തീരിമാനിക്കുക എന്ന വിചിത്രവും കിരാതവുമായ ഈ നടപടിക്ക് ലോകചരിത്രത്തില്‍ ഉദാഹരണം കാണില്ല. അതിനു ശേഷം വന്ന മുല്ലാക്കളുടെ കളിപ്പാട്ടമായിരുന്ന സിയാവുല്‍ ഹഖ് അഹ്‌മദികളുടെ വ്യക്തിസ്വാതന്ത്ര്യം പോലും ഹനിച്ചു കൊണ്ട്, അഹ്‌മദികള്‍ ഇസ്‌ലാമിന്‍റെ യാതൊരു ചിഹ്നങ്ങളും ഉപയോഗിക്കാന്‍ പാടില്ല എന്ന് ഒരു ഓര്‍ഡിനന്‍സിലൂടെ പാസ്സാക്കി. അഹ്‌മദികളുടെ പ്രാര്‍ഥനാലയങ്ങളെ 'മസ്ജിദ്' എന്നു പറയാന്‍ പാടില്ല. പള്ളികളില്‍ 'ബാങ്ക്' വിളിക്കാന്‍ പാടില്ല. പരസ്പരം 'അസ്സലാമു അലൈക്കും' എന്നു പയാന്‍ പാടില്ല തുടങ്ങിയ അതീവ വിചിത്രമായ നിയമങ്ങളാണ് ആ ഓര്‍ഡിനന്‍സലൂടെ സിയ കൊണ്ടുവന്നത്. അങ്ങനെ ചയ്താല്‍ ചെയ്യുന്നവര്‍ ജയിലിലടയ്ക്കപ്പെടും. ഇപ്പോഴും ആ നിയമങ്ങള്‍ തുടരുന്നു. മൗദൂദിയെപ്പോലുള്ള പണ്ഡിതന്മരുടെ അദ്ധ്യാപനമനുസരിച്ച്, ഇസ്‌ലാമില്‍ നിന്നു പുറത്തായ അഹ്‌മദികളെ കൊല്ലുന്നത് സ്വര്‍ഗ്ഗം ലഭിക്കുന്ന കര്‍മ്മമാണെന്ന് കരുതുന്ന വിഭാഗം ജനങ്ങള്‍ ചുളുവില്‍ സ്വര്‍ഗ്ഗം ലഭിക്കാന്‍ വേണ്ടി അഹ്‌മദികളെ ആക്രമിക്കുന്നു. ഇസ്‌ലാം സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മതമാണെന്നും, അക്രമം ഇസ്‌ലാമിന്‍റെ മാര്‍ഗ്ഗമല്ലെന്നും നാഴികയ്ക്ക് നാല്പ്പതുവട്ടം ഉദ്ഘോഷിക്കുന്ന മുസ്‌ലിം സംഘടനകളില്‍ ഏതെങ്കിലും ഒരു സംഘടന പാക്കിസ്താനില്‍ നടക്കുന്ന ഈ കിരാത നടപടിക്കെതിരെ ശബ്ദമുയര്‍ത്തിയതായി കാണുന്നില്ല. എന്നു മാത്രമല്ല പാക്കിസ്താനില്‍ അഹ്‌മദികള്‍ക്കെതിരെ ചെയ്യുന്നത് ശരിയാണെന്ന രീതിയിലാണ് അവരുടെയെല്ലാം പ്രതികരണം. ഇതിനെല്ലാം പ്രചോദനം നല്‍കുന്ന ദര്‍ശനം ഇസ്‌ലാമല്ല എന്നു തീര്‍ത്തു പറയാന്‍ കഴിയും.
2. പാക്കിസ്താനിലും അഫ്‌ഗാനിസ്താനിലും താലിബാനിസത്തിന് വളക്കൂറുള്ള മണ്ണുണ്ടായത് അവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നാണ്; ഇസ്‌ലാമിക അദ്ധ്യാപനങ്ങളില്‍ നിന്നല്ല. സാമ്രാജ്യത്വ, കമ്യൂണിസ്റ്റ്, ജൂത ശക്തികള്‍ അത് പരമാവധി ചൂഷണം ചെയ്ത് ആയുധക്കച്ചവടം പൊടിപൊടിക്കുന്നു.
3. സുശീല്‍ കുമാര്‍ പി പി പറഞ്ഞു "മതേതര സമൂഹത്തില്‍ ജീവിക്കുന്ന ഏത് മനുഷ്യനും അവന്‍ മുസല്‍മാനോ, ഹിന്ദുവോ, കൃസ്ത്യാനിയോ, യുക്തിവാദിയോ ആരുമാകട്ടെ (മത സമൂഹത്തില്‍ യുക്തിവാദം ഉണ്ടാകില്ലല്ലോ) അവര്‍ കാണിക്കുന്ന സഹിഷ്ണുതയും പരസ്പര സ്നേഹവും ഒരു മത സമൂഹത്തിന് മേധാവിത്വമുള്ള സമൂഹത്തില്‍ മറ്റൊരു മത സമൂഹത്തോട് കാണിക്കാന്‍ കഴിയുമെന്ന് ഉദാഹരണ സഹിതം താങ്കള്‍ തെളിയിക്കുമെങ്കില്‍ ഞാന്‍ നൂറു വട്ടം മാപ്പു ചോദിക്കുന്നു എന്റെ 'വിവരമില്ലാത്ത' വാക്കുകള്‍ക്ക്."
ഒരുപാടുദാഹരണങ്ങള്‍ പ്രവാചകന്‍റെയും ആദ്യത്തെ നാലു ഖലീഫമാരുടെയും കാലഘട്ടത്തില്‍ എടുത്തു കാണിക്കാന്‍ സാധിക്കും. വര്‍ത്തമാന കാലഘട്ടത്തിലെ കാര്യമാണെങ്കില്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഈ കാലഘട്ടത്തെപ്പറ്റി, "ഇസ്‌ലാമിന്‍റെ നാമവും ഖുര്‍ആനിലെ ലിപികളും മാത്രം അവശേഷിക്കുന്ന കാലം" എന്നാണ് പ്രവാചകന്‍ (സ) വിശേഷിപ്പിച്ചത്. ആ പ്രവചനം അക്രം പ്രതി പൂത്തിയായിരിക്കുന്നു എന്നുള്ളതിന്‍റെ തെളിവാണ് അത്.
ഇനി സുശീലിനോട് തിരിച്ചൊരു ചൊദ്യം ചോദിക്കട്ടെ. നാസ്തിക, കമ്യൂണിസ്റ്റ് മേധാവിത്തമുള്ള ഏതെങ്കിലും രാജ്യത്ത് മറ്റാദര്‍ശങ്ങള്‍ പുലര്‍ത്തുന്നവര്‍ക്ക് സ്വതന്ത്രമായി അവരവരുടെ വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്താനും, അവ പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കിയതായി കേട്ടറിവുണ്ടോ? എന്തിനേറെ, നമ്മുടെ കണ്‍മുന്നില്‍ തന്നെയുണ്ടല്ലോ ഉദാഹരണം. പാര്‍ട്ടി വിട്ടുപോകുന്നവരെയും, പാര്‍ട്ടിക്കെതിരായി പ്രവര്‍ത്തിക്കുന്നവരെയും വെട്ടിയും കുത്തിയും കൊല്ലുന്ന മഹത്തായ സംസ്‌കാരമല്ലേ നമ്മുടെ കേരളത്തില്‍ പോലും കമ്യൂണിസ്റ്റ് പാര്‍ട്ടി നടപ്പാക്കിവരുന്നത്.
നാസ്തികരെ മുഴുവന്‍ കമുനിസ്റ്റുകള്‍ ആക്കണോ കാല്‍ക്കീ ?
@Muhammed Shan
ഇതാണ് നാസ്തികരോട് സംവദിക്കുമ്പോഴുള്ള പ്രശ്നം. അവര്‍ക്ക് ഒരു പ്രത്യയശാസ്ത്രമോ ആദര്‍ശമോ ഇല്ല. ഏതു വിഷയവും ഏതു വീക്ഷണവും ഏത് വ്യക്തിയേയും അവര്‍ക്കു വിമര്‍ശിക്കാം. മറുപടി പറയുമ്പോള്‍ എങ്ങനെ ആരെ എന്തിനെ ചൂണ്ടിപ്പറയും എന്നതാണ് പ്രശ്നം.
കല്‍ക്കി പറഞ്ഞു:-
"മൗദൂദിയെപ്പോലുള്ള പണ്ഡിതന്മരുടെ അദ്ധ്യാപനമനുസരിച്ച്, ഇസ്‌ലാമില്‍ നിന്നു പുറത്തായ അഹ്‌മദികളെ കൊല്ലുന്നത് സ്വര്‍ഗ്ഗം ലഭിക്കുന്ന കര്‍മ്മമാണെന്ന് കരുതുന്ന വിഭാഗം ജനങ്ങള്‍ ചുളുവില്‍ സ്വര്‍ഗ്ഗം ലഭിക്കാന്‍ വേണ്ടി അഹ്‌മദികളെ ആക്രമിക്കുന്നു. ഇസ്‌ലാം സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മതമാണെന്നും, അക്രമം ഇസ്‌ലാമിന്‍റെ മാര്‍ഗ്ഗമല്ലെന്നും നാഴികയ്ക്ക് നാല്പ്പതുവട്ടം ഉദ്ഘോഷിക്കുന്ന മുസ്‌ലിം സംഘടനകളില്‍ ഏതെങ്കിലും ഒരു സംഘടന പാക്കിസ്താനില്‍ നടക്കുന്ന ഈ കിരാത നടപടിക്കെതിരെ ശബ്ദമുയര്‍ത്തിയതായി കാണുന്നില്ല. എന്നു മാത്രമല്ല പാക്കിസ്താനില്‍ അഹ്‌മദികള്‍ക്കെതിരെ ചെയ്യുന്നത് ശരിയാണെന്ന രീതിയിലാണ് അവരുടെയെല്ലാം പ്രതികരണം. "
>>> ഉഷാര്‍, ഉഷാര്‍.... കല്‍ക്കീ ഇതില്‍ കൂടുതലൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. എന്നു മാത്രമല്ല ഞാന്‍ പറഞ്ഞതില്‍ കൂടുതല്‍ താങ്കള്‍ പറഞ്ഞിരിക്കുന്നു.
"ഒരുപാടുദാഹരണങ്ങള്‍ പ്രവാചകന്‍റെയും ആദ്യത്തെ നാലു ഖലീഫമാരുടെയും കാലഘട്ടത്തില്‍ എടുത്തു കാണിക്കാന്‍ സാധിക്കും. വര്‍ത്തമാന കാലഘട്ടത്തിലെ കാര്യമാണെങ്കില്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഈ കാലഘട്ടത്തെപ്പറ്റി, "ഇസ്‌ലാമിന്‍റെ നാമവും ഖുര്‍ആനിലെ ലിപികളും മാത്രം അവശേഷിക്കുന്ന കാലം" എന്നാണ് പ്രവാചകന്‍ (സ) വിശേഷിപ്പിച്ചത്. ആ പ്രവചനം അക്രം പ്രതി പൂത്തിയായിരിക്കുന്നു എന്നുള്ളതിന്‍റെ തെളിവാണ് അത്."
>>> വര്‍ത്തമാന കാലത്തെക്കുറിച്ചാണ് നമ്മല്‍ സംസാരിക്കുന്നത്.
"ഇതിനെല്ലാം പ്രചോദനം നല്‍കുന്ന ദര്‍ശനം ഇസ്‌ലാമല്ല എന്നു തീര്‍ത്തു പറയാന്‍ കഴിയും"
>>> കാത്തിരുന്നു കണ്ടോളൂ.
"ഇനി സുശീലിനോട് തിരിച്ചൊരു ചൊദ്യം ചോദിക്കട്ടെ. നാസ്തിക, കമ്യൂണിസ്റ്റ് മേധാവിത്തമുള്ള ഏതെങ്കിലും രാജ്യത്ത് മറ്റാദര്‍ശങ്ങള്‍ പുലര്‍ത്തുന്നവര്‍ക്ക് സ്വതന്ത്രമായി അവരവരുടെ വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്താനും, അവ പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കിയതായി കേട്ടറിവുണ്ടോ? എന്തിനേറെ, നമ്മുടെ കണ്‍മുന്നില്‍ തന്നെയുണ്ടല്ലോ ഉദാഹരണം. പാര്‍ട്ടി വിട്ടുപോകുന്നവരെയും, പാര്‍ട്ടിക്കെതിരായി പ്രവര്‍ത്തിക്കുന്നവരെയും വെട്ടിയും കുത്തിയും കൊല്ലുന്ന മഹത്തായ സംസ്‌കാരമല്ലേ നമ്മുടെ കേരളത്തില്‍ പോലും കമ്യൂണിസ്റ്റ് പാര്‍ട്ടി നടപ്പാക്കിവരുന്നത്."
>>> അതിനു മറുപടി പറയേണ്ടത് ഞാനല്ല. എന്റെ നിലപാട് എന്റെ പോസ്റ്റില്‍ തെന്നെ വ്യക്തമാക്കിയിരുന്നു.
താങ്കള്‍ക്കുള്ള പച്ച മലയാളത്തിലുള്ള മറുപടി അനോണിയില്‍ നിന്നു കിട്ടിയല്ലോ? സഹിഷ്ണുതയുടെ അളവെടുത്തുകൊള്ളുക. എല്ലാ അഹ് മദികളും രാജാവിനേക്കാള്‍ വലിയ രാജഭക്തരാണ്.(കുറ്റപ്പെടുത്തിയതല്ല; അഹ്മദി പ്രസ്ഥാനത്തിന്റെ ആദര്‍ശത്തെ എത്ര വിമര്‍ശിച്ചാലും അവരുടെ സഹിഷ്ണുതയെ ഞാന്‍ മാനിക്കുന്നു)
ബിനോയ് യുടെ പോസ്റ്റിലെ അനോണിയെക്കുറിച്ചാണ് മേല്‍ സൂചിപ്പിച്ചത്.
സുശീല്‍ കുമാര്‍ പി പി said...
" കാത്തിരുന്നു കണ്ടോളൂ."
നമുക്ക് കാത്തിരുന്നു കണാം സുശീല്‍.
സുശീല്‍ കുമാര്‍ പി പി said...
"താങ്കള്‍ക്കുള്ള പച്ച മലയാളത്തിലുള്ള മറുപടി അനോണിയില്‍ നിന്നു കിട്ടിയല്ലോ?"
(ബിനോയ് യുടെ പോസ്റ്റിലെ അനോണിയെക്കുറിച്ചാണ് മേല്‍ സൂചിപ്പിച്ചത്.)
അവിടെ അതിനു മറുപടിപറയുന്നതിലെ അനൗചിത്യം ഓര്‍ത്ത് ഞാന്‍ മൗനം പാലിച്ചതാണ്. പിന്നെ ഒരു അനോണിയുടെ വക്കുകള്‍ക്ക് അനാവശ്യമായ പ്രാധാന്യം കൊടുക്കുന്നതില്‍ അര്‍ഥമില്ല.
Post a Comment