സുശീല്‍ കുമാര്‍ പി പി എന്ന യുക്തിവാദി ബ്ലൊഗറുടെ 'അരെടാ ഈ യുക്തിവാദി?' എന്ന പോസ്റ്റ് കണ്ടപ്പോള്‍ ആ വിഷയത്തിലുള്ള ഇസ്ലാമിക കാഴ്ച്ചപ്പാട് വ്യക്തമാക്കണം എന്നു തോന്നുന്നു.
സുശീല്‍ കുമാര്‍ വളെരെ നല്ല നിലയില്‍ തന്റെ ആശയം അവതരിപ്പിച്ചിരിക്കുന്നു. അക്കാര്യത്തില്‍ അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു. മാത്രമല്ല യുക്തിവാദി ബ്ലൊഗര്മാരുടെ സ്ഥിരം ശൈലിയില്‍ നിന്നു വ്യത്യസ്തത പുലര്‍ത്തുന്ന ഒരു ഡീസ്ന്റ് യുക്തിവാദിയാണ് സുശീല്‍ കുമാര്‍ എന്നു പറയാതെ വയ്യ.
സുശീല്‍ കുമാര്‍ പറയുന്നു:
"നമ്മള് പറഞ്ഞു വന്നത് യുക്തി ബോധത്തെക്കുറിച്ചാണ്. യുക്തി ബോധം യുക്തിവാദിയുടെ മാത്രം കുത്തകയൊന്നുമല്ലെന്ന് പറഞ്ഞല്ലോ. യുക്തിവാദി അത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രയോഗിക്കുമ്പോള്‍ മത വിശ്വാസി സൗകര്യപൂര്‍വ്വം സ്വന്തം മതത്തിന്റെ മൂഢവിശ്വാസത്തെ മാത്രം സൗകര്യപൂര്‍വ്വം മറ്റിവെച്ച് ബാക്കിയെല്ലാം യുക്തിപൂര്‍വ്വം പരിശോധിക്കുന്നുവെന്നു മാത്രം."
സുശീല്‍ കുമാറിന്റെ ഈ അഭിപ്രായം പ്രഥമദൃഷ്ട്യാ ശരിയാണെന്നു തോന്നാം. എന്നാല്‍ ഈ മാറ്റിവെക്കലിനെ പരിഹസിക്കേണ്ട കാര്യം ഇല്ല. ഒരാള്‍ക്ക് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലാത്ത സംഗതികള്‍ അനിഷേധ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്നതിനെ മൂഢവിശ്വാസം എന്നു പറഞ്ഞ് പരിഹസിക്കാന്‍ ന്യായമില്ല.
ചില ഉദാഹരണങ്ങളിലൂടെ ഇത് വ്യക്തമാക്കാം.
ഉദാഹരണത്തിന്, റേഡിയോ പ്രക്ഷേപണത്തിന്റെയും അത് പിടിച്ചെടുക്കുന്ന റേഡിയോ സെറ്റിന്റെയും സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് അധികമാളുകള്‍ക്കും അറിയില്ല. അതുപോലെ ശബ്ദവും ചിത്രവും വിദ്യുത് കാന്തിക തരംഗങ്ങളാക്കി മാറ്റി പ്രക്ഷേപണം ചെയ്ത് റേഡിയോവും ടെലിവിഷനും പ്രവര്‍ത്തിപ്പിക്കുന്നതിനെപ്പറ്റിയും സാധാരണക്കാരില്‍ ബഹുഭൂരിപക്ഷത്തിനും അറിയില്ല. എങ്കിലും റേഡിയോവിനേയും ടെലിവിഷനേയും നിരക്ഷരനായ വ്യക്തിപോലും വിശ്വസിക്കുന്നു. അതുപോലെ നമ്മില്‍ പലര്‍ക്കും കമ്പ്യൂട്ടര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നറിയില്ല. പക്ഷേ, ഈ ആധുനിക യുഗത്തില്‍ അതിന്റെ പ്രവര്‍ത്തനം അറിയില്ല എന്ന കാരണം കൊണ്ടുമാത്രം അതിന്റെ അസ്തിത്വം ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. അത്തരം വിഷയങ്ങള്‍ നമുക്ക് നിഗൂഢരഹസ്യങ്ങള്‍ (Mystery)എന്ന ഗണത്തില്‍ പെടുത്താവുന്നതാണ്. ഇവിടെ അതിന്റെ അസ്തിത്വത്തെ നിഷേധിക്കുന്ന പ്രശ്നം ഉത്ഭവിക്കുന്നില്ല. അതില്‍ വിശ്വസിക്കുന്നവരെ പരിഹസിക്കേണ്ട കാര്യവുമില്ല. തീര്‍ച്ചയായും അവര്‍ അനിഷേധ്യമായ തെളിവുകളുടെ പിന്‍ബലത്തിലാണ് അങ്ങനെ വിശ്വസിക്കുന്നത്.
മതവിശ്വാസങ്ങളുടെ രൂപത്തില്‍ നിലനില്‍ക്കുന്ന ഇത്തരം നിഗൂഢ രഹസ്യങ്ങളോടു കുറെകൂടി അയവുള്ള സമീപനം സ്വീകരിക്കാവുന്നതാണ്. വിശദീകരിക്കാന്‍ കഴിയാതെയും മനസ്സിലാവാതെയും വളരെയധികം ആളുകള്‍ ഇത്തരം നിഗൂഢാത്മകമായ മതസിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്നു. പാരമ്പര്യമായി തലമുറയില്‍ നിന്ന് തലമുറയിലേക്ക് കൈമാറുന്ന ഇത്തരം വിശ്വാസങ്ങള്‍ സത്യമാണെന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കപ്പെടുന്നു. പക്ഷേ, മതവിശ്വാസങ്ങളില്‍ വൈരുദ്ധ്യങ്ങളും വിരോധാഭാസങ്ങളും കാണുമ്പോള്‍ അതിനെ അനുകൂലിക്കുന്ന സമീപനം അംഗീകരിക്കാന്‍ സാധ്യമല്ല. അമ്പരപ്പിക്കുന്ന നിഗൂഢതകളില്‍ ആളുകള്‍ വിശ്വസി ക്കുന്നുവല്ലോ എന്ന ന്യായത്തിന്മേല് ഇത്തരം വിരോധാഭാസങ്ങളില്‍ വിശ്വസിക്കുന്നതിനെ ന്യായീകരിക്കാന്‍ സാധ്യമല്ല. ഇവിടെയാണ് "മത വിശ്വാസി സൗകര്യപൂര്‍വ്വം സ്വന്തം മതത്തിന്റെ മൂഢവിശ്വാസത്തെ മാത്രം സൗകര്യപൂര്‍വ്വം മറ്റിവെച്ച് ബാക്കിയെല്ലാം യുക്തിപൂര്‍വ്വം പരിശോധിക്കുന്നുവെന്നു മാത്രം" എന്ന സുശീല്‍ കുമാറിന്റെ പ്രസ്താവന അപ്രസക്തമാകുന്നത്.
പ്രശ്നം അല്‍പ്പം സങ്കീര്‍ണ്ണമാണ്. എനിക്ക് പൂര്‍ണ്ണമായും ഗ്രഹിക്കാന്‍ സാധിക്കാത്ത സംഗതികള്‍ എനിക്ക് വിശ്വസിക്കാന്‍ സാധിക്കും. പക്ഷേ, ഒരു കാര്യം സ്വയം തന്നെ വൈരുദ്ധ്യാത്മകമാണെങ്കില്‍ എനിക്കതില്‍ വിശ്വസിക്കാന്‍ സാധ്യമല്ല. യുക്തിബോധമുള്ള എല്ലാവരും ഇങ്ങനെയായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന് ഒരുവാച്ച് എങ്ങനെയാണ് നിര്‍മ്മിക്കപ്പെട്ടതെന്ന് എനിക്കറിയില്ല. അത് ശരി തന്നെ, സമ്മതിക്കാം. പക്ഷേ, ആ വാച്ച് കുരക്കുകയും, മാന്തുകയും ചെയ്യുന്ന ഒരുപട്ടിയാണെന്ന് വിശ്വസിക്കാനുള്ള മൗഢ്യം എനിക്കില്ല. അത് നിഗൂഢാത്മകമായ സിദ്ധാന്തമല്ല. കേവലം നഗ്നമായ വിരോധാഭാസമാണ്.
6 comments:
എനിക്ക് പൂര്‍ണ്ണമായും ഗ്രഹിക്കാന്‍ സാധിക്കാത്ത സംഗതികള്‍ എനിക്ക് വിശ്വസിക്കാന്‍ സാധിക്കും. പക്ഷേ, ഒരു കാര്യം സ്വയം തന്നെ വൈരുദ്ധ്യാത്മകമാണെങ്കില്‍ എനിക്കതില്‍ വിശ്വസിക്കാന്‍ സാധ്യമല്ല.
"കമ്പ്യൂട്ടറിന്റെയും റേഡിയോ, ടിവി എന്നിവയുടെ പ്രവർത്തനങ്ങൾ 'നിഗൂഡരഹസ്യങ്ങൾ' എന്ന വിഭാഗത്തിൽ പെടുത്താം"
അമ്പട ഭയങ്കരാ...തല വെയിലുകൊള്ളിക്കല്ലേ..
കിടങ്ങൂരാന്,
അതിനെക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് അത് നിഗൂഢ രഹസ്യം തന്നെ.
ദൈവത്തിലുള്ള (അനന്തന്, അജ്ഞാതന്‍,അവര്ണ്ണനീയന്)വിശ്വാസത്തെ മത വിശ്വാസമായി കാണുകയും അതിനെ മൂഢവിശ്വാസമായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു, മൂഢ എന്നുള്ള വിശേഷണമാണു പ്രധാനം അതു ഒഴിവാക്കേണ്ടതു തന്നെയല്ലേ.
പിന്നെ കമ്പ്യൂട്ടറിന്റെയും മറ്റും പ്രവര്‍ത്തനം ആരും മനസ്സു വച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളു പക്ഷെ സയന്‍സ് പഠനം ഒരിക്കലും പൂര്ണ്ണമാക്കാനും മനുഷ്യര്‍ക്ക് സാധിക്കില്ല
@jayaharig
'മൂഢവിശ്വാസം' എന്നത് എന്റെ പ്രയൊഗം അല്ല. സുശീല്‍ കുമാറിന്റെ പ്രയോഗം ഞാന്‍ കോട്ട് ചെയ്തതാണ്.
ദാ.. ഈ കണ്മുന്നിലിരിക്കുന്ന കമ്പ്യൂട്ടറിനോട് തന്നെ വേണമോ കാണാത്ത ഒന്നിനെ താരതമ്യപ്പെടുത്താൻ
Post a Comment