ഞാന്‍ മനസ്സിലാക്കിയത് ഖുര്‍ ആന്‍ പ്രകാരം യേശു മരിച്ചതായി മുസ്ലീമുകള്‍ വിശ്വസിക്കുന്നില്ല എന്നാണ്. കുരിശില്‍ കയറിയ യേശുവിനു പകരം മറ്റൊരാളെ കിടത്തി മനുഷ്യരുടെ കണ്ണില്‍ പൊടിയിട്ട് ഈസാനബിയെ അല്ലാഹു ഉയിര്‍പ്പിച്ചു എന്നാണ് കാണുന്നത്.സാജന് പറഞ്ഞ്തുപോലെ എല്ലാ മുസ്‌ലിംകളും യേശു മരിച്ചിട്ടില്ല എന്നു വിശ്വസിക്കുന്നവരല്ല. ഭൂരിഭാഗം മുസ്ലിംകള്‍ എന്നു വേണമെങ്കില്‍ പറയാം. സാജന്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വചനത്തില്‍ എവിടെയും യേശൂ മരിച്ചിട്ടില്ല എന്നു പറയുന്നില്ല. ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്ക്കും ഇവിടെ തെറ്റുപറ്റിയിരിക്കുന്നു. യേശുവിനെ വധിക്കാനോ ക്രൂശിച്ചു കൊല്ലാനോ യഹൂദികള്ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. യേശു ഒരിക്കലും മരിച്ചിട്ടില്ല എന്നല്ല. ക്രൂശു മരണത്തില്നിനന്നു രക്ഷപ്പെട്ട യേശു സ്വാഭാവിക മരണം വരിക്കുകയാണുണ്ടായത്. (കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക)
4:157-159
അവര്‍ ഊറ്റംകൊണടു: 'മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.' സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണടായത്. അദ്ദേഹത്തെക്കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു.
അതായത് ഈസാ നബിയെ ദൈവം ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് ഉയത്തിയിരിക്കുന്നു. സ്വര്‍ഗ്ഗത്തിലാണെങ്കില്‍ മരണവും ഇല്ല. അതായത് യേശുവിനു ഇനി മരിക്കാന്‍ സാധ്യമല്ല എന്നു തന്നെ.
ഒരു മനുഷ്യനെ ദൈവത്തിലേക്കുയര്ത്തുക എന്നു പറഞ്ഞാല്‍ അയാള്‍ മരിച്ചു പോയി എന്നാണ് സാധാരണ അര്‍ത്ഥം. 'നാമെല്ലാം ദൈവത്തില്‍ നിന്നുള്ളവരാണ് അവനിലേക്കു തന്നെയാണ് മടക്കവും' എന്നത് സാധാരണയായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്. ദൈവത്തിലേക്കുയര്ത്തുക എന്നു പറഞ്ഞാല്‍ ദൈവസാമീപ്യം നല്‍കി അനുഗ്രഹിക്കുക എന്നും അര്ഥമുണ്ട്. ഇതിവിടെ ഖുര്‍ആന്‍ പറയാന്‍ കാരണം യേശു വ്യാജവാദിയും ദൈവസാമീപ്യം ഇല്ലാത്തവനും ആണ് എന്നായിരുന്നു ജൂതന്മാരുടെ വിശ്വാസം. അതു തെളിയിക്കാന്‍ വേണ്ടിയാണ് അവര്‍ യേശൂവിനെ ക്രൂശിക്കാന്‍ ശ്രമിച്ചതു. ജൂതന്മാരുടെ ആ പദ്ധതി നടപ്പിലായില്ല. യേശുവിനെ ദൈവം തെന്‍റെ സാമീപ്യം നല്‍കി അനുഗ്രഹിച്ചു എന്നാണിവിടെ ഖുര്ആ്ന്‍ പറയുന്നത്. ജൂതന്മാരുടെ അവകാശവാദത്തെ അംഗിക്കരിക്കുന്ന ക്രിസ്ത്യാനികള്‍ വാസ്തവത്തില്‍ യേശൂവിനെ നിന്ദിക്കുകയാണ് ചെയ്യുന്നത്.
സാജന്‍ പറഞ്ഞത് പോലെ ഇവിടെ എവിടെയും 'ഈസാ നബിയെ ദൈവം ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് ഉയത്തിയിരിക്കുന്നു' എന്നു ഖുര്‍ആന്‍ പറയുന്നില്ല. മാത്രമല്ല, ഈസാനബി (യേശു ക്രിസ്തു) മരിച്ചു പോയി എന്ന് വ്യക്തമായി തെളിയുന്ന ധാരാളം വചനങ്ങള്‍ ഖുര്‍ആനില്‍ ഉണ്ട് താനും അതില്‍ ചിലത് അതിവിടെ കാണാം.
35 comments:
സാജന്‍ പറഞ്ഞത് പോലെ ഇവിടെ എവിടെയും 'ഈസാ നബിയെ ദൈവം ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് ഉയത്തിയിരിക്കുന്നു' എന്നു ഖുര്‍ആന്‍ പറയുന്നില്ല. മാത്രമല്ല, ഈസാനബി (യേശു ക്രിസ്തു) മരിച്ചു പോയി എന്ന് വ്യക്തമായി തെളിയുന്ന ധാരാളം വചനങ്ങള്‍ ഖുര്‍ആനില്‍ ഉണ്ട് താനും
ഒരു ചെറിയ തിരുത്ത്....
എന്റെ പേര്‍ സാജന്‍ ജേക്കബ് എന്നല്ല. എങ്ങിനെ താങ്കള്‍ക്ക് ആ പേര്‍ കിട്ടി എന്നറിയില്ല
താങ്കളുടെ പേരിലെ 'jcb' ജേക്കബ് എന്നതിന്‍റെ ചുരുക്കം ആണെന്ന് ഞാന്‍ ധരിച്ചു. തെറ്റാണെങ്കില്‍ തിരുത്തുന്നു.
ഒരു രണ്ടു ലെറ്റര്‍ കുറച്ചിട്ട് എനിക്ക് എന്ത് കിട്ടാന്‍?
യേശുവിനെ ദൈവം തെന്‍റെ സാമീപ്യം നല്‍കി അനുഗ്രഹിച്ചു എന്നാണിവിടെ ഖുര്ആ്ന്‍ പറയുന്നത്.
---------
"ദൈവസാമീപ്യം നല്‍കി അനുഗ്രഹിക്കുക" എന്നാല്‍ എന്താണ് അര്‍ഥം?
എല്ലാ പ്രവാചകന്മാരും ദൈവസാമീപ്യം ഉള്ളവരായിരുന്നു എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.(അതുകൊണ്ടാണല്ലോ അവരെ പ്രവാചകന്മാര്‍ എന്ന് വിളിക്കുന്നത് തന്നെ.) അതില്‍ നിന്ന് വ്യത്യസ്തമായി എന്ത് ദൈവസാമീപ്യം ആണ് അല്ലാഹു ഈസാ നബിക്ക് നല്‍കിയത് (കുരിശില്‍ കയറുന്നതിനു മുമ്പ്)?
താങ്കളുടെ സംശയം തികച്ചും ന്യായം തന്നെ. താങ്കള്‍ പറഞ്ഞതുപോലെ എല്ലാ പ്രവാചകന്മാരും ദൈവ സാമീപ്യം സിദ്ധിച്ചവര്‍ തന്നെയാണ്. പിന്നെ എന്തിനാണ് യേശുവിന്‍റെ കാര്യത്തില്‍ മാത്രം ഇങ്ങനെ പറഞ്ഞത്? ഇതിനു കാരണം, ഒരു സംശയം ഉണ്ടാകുമ്പോഴാണല്ലോ അത് തിരുത്തേണ്ടി വരുന്നത്. മറ്റു പ്രവാചകന്മാരുടെ കാര്യത്തിലൊന്നും ഇത്തരം ഒരു സംശയം ഉത്ഭവിച്ചിരുന്നില്ല. യേശു സത്യപ്രവാചകനല്ല എന്നും അദ്ദേഹത്തിന്‍റെ ജനനം തന്നെ സശയാസ്പദമാണെന്നുമായിരുന്നു ജൂത മതം. ഇതു സ്ഥാപിക്കാനായാണ് അവര്‍ യേശുവിനെ കുരിശിലേറ്റിക്കൊല്ലാന്‍ ശ്രമിച്ചത്. യേശുവിനെ തങ്ങള്‍ കുരിശിലേറ്റിക്കൊകൊന്നു. അങ്ങനെ അദ്ദേഹം ശാപമരണം വരിച്ചു. അതുകൊണ്ട് അദ്ദേഹം ഒരു വ്യാജ വാദിയാണ് എന്ന് ജൂതര്‍ ഇന്നും വിശ്വസിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഈ വിശ്വാസത്തെ പിന്തുണയ്ക്കുന്ന ഒരു വാദഗതി തന്നെയാണ് ക്രിസ്തീയരും പിന്തുടരുന്നത്. യേശുവിനെ കുരിശിലേറ്റി കൊന്നുവെന്ന ജൂതന്മാരുടെ അവകാശവാദം ക്രിസ്ത്യാനികള്‍ സമ്മതിച്ചു കൊടുക്കുന്നതിനാല്‍ അദ്ദേഹം ശാപ മരണത്തിനു വിധേയനായി എന്ന ജൂതരുടെ വാദം ക്രിസ്ത്യാനികള്‍ സമ്മതിച്ചു കൊടുക്കുകയാണ്. ഇവിടെയാണ് വിശുദ്ധ ഖുര്‍ആന്‍ "അദ്ദേഹത്തെക്കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല" എന്നു പറഞ്ഞതിന്‍റെ പ്രസക്തി. യേശുവിനെക്കുറിച്ചുള്ള എല്ലാ സംശയങ്ങലും ദൂരീകരിച്ചു കൊണ്ട് യേശു ശാപമരണമല്ല മരിച്ചത് എന്നും അദ്ദേഹം ദൈവത്തിന്‍റെ വരിഷ്ഠ ദാസന്മാരില്‍ ഒരുവനായിരുന്നു എന്നും വ്യക്തമാക്കാന്‍വേണ്ടിയാണ് അദ്ദേഹം ദൈവ സാമീപ്യം സിദ്ധിച്ച വ്യക്തിയായിരുന്നു എന്ന് ദൈവം ഇവിടെ അടിവരയിട്ടു പറയുന്നത്.
യഹൂദരുടെ വിശ്വാസവും ക്രിസ്ത്യാനികളുടെ വിശ്വാസവും ആരും ഇവിടെ ചര്‍ച്ചയ്ക്ക് വയ്ച്ചിട്ടില്ല. ഖുര്‍ ആനിലെ രണ്ടു സൂക്തങ്ങള്‍ ..അതിന്റെ അര്‍ത്ഥം മാത്രമേ ചോദിച്ചുള്ളൂ.
ഖുറാന്‍ പ്രകാരം യേശു കുരിശു മരണം വരിച്ചിട്ടില്ല. അത് നിങ്ങളുടെ വിശ്വാസം.എനിക്കതില്‍ ഒരു പരാതിയും ഇല്ല. പക്ഷെ കുരിശില്‍ നിന്ന് രക്ഷപ്പെട്ട ഈസാ നബി എങ്ങോട്ട് പോയി? അതിനെ പറ്റി ഖുറാന്‍ എന്ത് പറയുന്നു? വ്യക്തമാക്കാമോ?
എന്താണ് "ദൈവ സാമീപ്യം" എന്ന് താങ്കള്‍ ഇത് വരെ വ്യക്തമാക്കിയിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ.
ഞാന്‍ മനസ്സിലാക്കിയത്
"അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു." എന്ന് പറഞ്ഞാല്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി എന്നാണു. മറിച്ച് ദൈവസാമീപ്യം എന്ന് പറഞ്ഞാല്‍ എന്താണെന്ന്‍ വ്യക്തമാക്കിയാല്‍ കൊള്ളാം
sajan jcb said...
"യഹൂദരുടെ വിശ്വാസവും ക്രിസ്ത്യാനികളുടെ വിശ്വാസവും ആരും ഇവിടെ ചര്‍ച്ചയ്ക്ക് വയ്ച്ചിട്ടില്ല. ഖുര്‍ ആനിലെ രണ്ടു സൂക്തങ്ങള്‍ ..അതിന്റെ അര്‍ത്ഥം മാത്രമേ ചോദിച്ചുള്ളൂ."
ഖുര്‍ആനില്ലെ സൂക്തങ്ങളിലുള്ള കാര്യങ്ങള്‍ തന്നെയാണ് ഞാന്‍ പറഞ്ഞത്. താങ്കള്‍ ഉദ്ധരിച്ച് ഖുര്‍ആന്‍ വചനത്തില്‍ പറയുന്നു:
അവര്‍ ഊറ്റംകൊണടു: 'മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.' സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണടായത്.
ഇവിടെ പറഞ്ഞിരിക്കുന്ന അവര്‍ യഹൂദരാണ്. അപ്പോള്‍ പിന്നെ യഹൂദരുറ്റെ വിശ്വാസത്തെക്കുറിച്ച് എങ്ങനെ പറയാതിരിക്കും? യഹൂദരുടെയും ക്രിസ്ത്യാനികളുടെയും ധാരണ തെറ്റായിരുന്നു എന്നാണ് "സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണടായത്" എന്ന വചനത്തിലൂടെ ദൈവം ഇവിടെ വ്യക്തകാക്കുന്നത്.
sajan jcb said...
"ഖുറാന്‍ പ്രകാരം യേശു കുരിശു മരണം വരിച്ചിട്ടില്ല. അത് നിങ്ങളുടെ വിശ്വാസം.എനിക്കതില്‍ ഒരു പരാതിയും ഇല്ല."
ഖുര്‍ആന്‍ പ്രകാരം മാത്രമല്ല, ബൈബിള്‍ പ്രകാരവും യേശു മരിച്ചിട്ടില്ല എന്നാണ്‍ വ്യക്തമാകുന്നത്. ഇക്കാര്യം ഞാന്‍ എന്‍റെ മിശിഹാ ബ്ലോഗില്‍ വ്യക്തമാക്കിയിട്ടുണ്ട്.
sajan jcb said...
"പക്ഷെ കുരിശില്‍ നിന്ന് രക്ഷപ്പെട്ട ഈസാ നബി എങ്ങോട്ട് പോയി? അതിനെ പറ്റി ഖുറാന്‍ എന്ത് പറയുന്നു? വ്യക്തമാക്കാമോ?"
വളരെ വ്യക്തമായിത്തന്നെ ഖുര്‍ആന്‍ ഇക്കാര്യം പറയുന്നുണ്ട്. വിശുദ്ധ ഖുര്‍ആനിലെ ഇരുപത്തി മൂന്നാം അധ്യായം അമ്പത്തി ഒന്നാം വചനത്തില്‍ പറയുന്നു:
"നിവാസ യോഗ്യമായതും നീരുറവുള്ളതുമായ ഒരു ഉയര്‍ന്ന പ്രദേശത്ത് അവര്‍ ഇരുവര്‍ക്കും നാം അഭയം നല്‍കി"
ഇതില്‍ കൂടുതല്‍ എന്തു തെളിവാണ് യേശു കുരിശില്‍ നിന്നു രക്ഷപ്പെട്ടു എന്നതിനു വേണ്ടത്?
ഈ വിഷയം സവിസ്തരം മിശിഹാ ബ്ലോഗില്‍ വായിക്കാം
sajan jcb said..
എന്താണ് "ദൈവ സാമീപ്യം" എന്ന് താങ്കള്‍ ഇത് വരെ വ്യക്തമാക്കിയിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ.
ഞാന്‍ മനസ്സിലാക്കിയത് "അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു." എന്ന് പറഞ്ഞാല്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി എന്നാണു. മറിച്ച് ദൈവസാമീപ്യം എന്ന് പറഞ്ഞാല്‍ എന്താണെന്ന്‍ വ്യക്തമാക്കിയാല്‍ കൊള്ളാം.
ദൈവത്തിന്‍റെ വരിഷ്ഠ ദാസരെ, ദൈവം ഇഷ്ടപ്പെടുന്ന അവന്‍റെ ഇഷ്ട ജനങ്ങളെയാണ് ദൈവ സാമീപ്യം സിദ്ധിച്ചവര്‍ എന്നു പറയുന്നത്. യേശു കള്ളനും ജാര സന്തതിയും അയിരുന്നതിനാല്‍ ദൈവത്തില്‍ നിന്ന് അകന്നവന്‍ അയിരുന്നു എന്നായിരുന്നു യഹൂദികളുടെ വാദം. അതു തെളിയിക്കാനാണ് അവര്‍ അദ്ദേഹത്തെ ക്രൂശിലേറ്റിക്കൊല്ലാന്‍ ശ്രമിച്ചത്. അതുകൊണ്ടാണ് ദൈവം ഇവിടെ യേശുവിനെക്കുറിച്ച് അദ്ദേഹത്തെ ദൈവ സാമീപ്യം സിദ്ധിച്ചവനാണ് എന്ന് ആലങ്കാരിക ഭാഷയില്‍ 'തന്നിലേക്കുയര്‍ത്തി' എന്നു പറഞ്ഞത്. ദൈവം ആകാശത്തിലെ സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന ഒരു ഭൗതിക ദേഹമാണെന്ന് വിശ്വാസം ഒരു മുസ്‌ലിമിനും ഇല്ല. അങ്ങനെയാണെങ്കിലല്ലേ ദൈവത്തിലേക്കുയര്‍ത്തുക എന്നത് ജഡികമായ ഉയര്‍ത്തല്‍ അകാന്‍ തരമുള്ളൂ. ഇവിടെ ഉയര്‍ത്തല്‍ തീര്‍ത്തും ആത്മീയമാണ്. യേശുവിന്‍റെ മരണത്തെക്കുറിച്ച് പറയുന്ന ധാരാണം വചനങ്ങള്‍ ഖുര്‍ആനില്‍ വേറെയും ഉണ്ട്. അവകൂടി കൂട്ടി വായിച്ചാല്‍ ആശയം കൂടുതല്‍ വ്യക്തമാകും.
ബൈബിള്‍ പ്രകാരവും യേശു മരിച്ചിട്ടില്ല എന്നാണ്‍ വ്യക്തമാകുന്നത്.
താങ്കള്‍ ബൈബിള്‍ വായിച്ചിട്ടില്ല എന്നത് ഒരു തെറ്റായി ഞാന്‍ കാണുന്നില്ല. ഖുര്‍ ആനെങ്കിലും മറ്റുള്ളവരെ തെറ്റിധരിപ്പിക്കുന്ന തരത്തില്‍ വിശദീകരിക്കരുത്.
Sura 23:50 ഇവിടെ കൊടുക്കുന്നു.
“മര്‍യമിന്‍റെ പുത്രനെയും അവന്‍റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു. നിവാസയോഗ്യമായതും ഒരു നീരുറവുള്ളതുമായ ഒരു ഉയര്‍ന്ന പ്രദേശത്ത് അവര്‍ ഇരുവര്‍ക്കും നാം അഭയം നല്‍കുകയും ചെയ്തു.“
ഇതും യേശുവിന്റെ കുരിശു മരണവും തമ്മിലുള്ള ബന്ധവും വിശദീകരിക്കാമോ? അതുപോട്ടെ മറിയത്തിനു കുരിശു മരണവുമായി എന്തു ബന്ധം. മരിയത്തിനേയും കുരിശില്‍ നിന്നാണോ ഇറക്കി കൊണ്ടു വന്നത്.?
ദൈവത്തിന്‍റെ വരിഷ്ഠ ദാസരെ, ദൈവം ഇഷ്ടപ്പെടുന്ന അവന്‍റെ ഇഷ്ട ജനങ്ങളെയാണ് ദൈവ സാമീപ്യം സിദ്ധിച്ചവര്‍ എന്നു പറയുന്നത്.
കല്‍ക്കി, മദ്രസയിലെ പിള്ളേരോട് ഈ വിശദീകരണം മതിയാകും. അതു സാരല്യ. നമുക്കു വിഷയത്തിലേക്ക് വരാം.
താങ്കള്‍ അപ്പോള്‍ പറയുന്നത് കുരിശില്‍ കയറന്നതിനു മുമ്പ് ഈസാ നബിക്ക് ദൈവ സാമീപ്യം ഇല്ലായിരുന്നോ? കുരിശില്‍ കയറാന്‍ നേരത്താണോ ദൈവസാമീപ്യം കൊടുക്കാന്‍ ദൈവത്തിനു തോന്നിയത്?
യേശുവിന്‍റെ മരണത്തെക്കുറിച്ച് പറയുന്ന ധാരാണം വചനങ്ങള്‍ ഖുര്‍ആനില്‍ വേറെയും ഉണ്ട്.
അതേ ഈ രണ്ടു സമീപനങ്ങളാണ് ചര്‍ച്ചയില്‍ വരേണ്ടതും.
ഞാന്‍ വായിച്ച ബൈബിളില്‍ നിന്ന് എനിക്കു മനസ്സിലായ കാര്യങ്ങളാണ് തെളിവുകള്‍ സഹിതന്‍ ഞാന്‍ എന്‍റെ 'മിശിഹാ' ബ്ലോഗില്‍ എഴുതിയിട്ടുള്ളത്. അതൊന്നും ശരിയല്ല എങ്കില്‍ അത് ചൂണ്ടിക്കാണിക്കേണ്ട ബാധ്യത സാജനുണ്ട്. വെറുതെ പറഞ്ഞതുകൊണ്ടായില്ല.
മര്‍യമിനും പുത്രനും നിവാസയോഗ്യമായതും ഒരു നീരുറവുള്ളതുമായ ഒരു ഉയര്‍ന്ന പ്രദേശത്ത് അഭയം നല്‍കി എന്നാണ് ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത്. എന്തെങ്കിലും അത്യാഹിതം സംഭവിക്കുന്നവര്‍ക്കാണ് അഭയം ആവശ്യമായി വരുന്നത്. തീര്‍ച്ചയായും യേശുവിന്‍റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ അത്യാഹിതം കുരിശുസംഭവം തന്നെയാണ്. ആ അത്യാഹിതത്തില്‍ നിന്ന് യേശുവിനെ രക്ഷിച്ച ദൈവം അവര്‍ക്ക് നിവാസ യോഗ്യമായ ഒരു പ്രദേശത്ത് അഭയം നല്‍കി എന്നാണ് ഖുര്‍ആന്‍ ഇവിടെ പറയുന്നത്.
മര്‍യയും യേശൂവും തമ്മിലുള്ള ബന്ധം സാജനറിയില്ലേ? സ്വന്തം പുത്രനു സംഭവിക്കുന്ന അത്യാഹിതം അമ്മയെ സംബന്ധിച്ചിടത്തോളം തനിക്കു സംഭവിക്കുന്നത് പോലെത്തന്നെയാണ്. യേശുവിന്‍റെ കൂടെ മറിയയും പലായനം ചെയ്തു. അതുകൊണ്ടാണ് അവര്‍ക്ക് രണ്ടുപേര്‍ക്കും അഭയം നല്‍കി എന്നു പറഞ്ഞത്. കുരിശിലേറ്റിയെങ്കില്‍ മാത്രമേ അഭയം നല്‍കാവൂ എന്നുണ്ടോ? മര്‍യയെ സംബന്ധിച്ചിടത്തോളവും ആ സന്ദര്‍ഭം അത്യന്തം ഭീതി ജനകം തന്നെ ആയിരുന്നു.
"ദൈവത്തിന്‍റെ വരിഷ്ഠ ദാസരെ, ദൈവം ഇഷ്ടപ്പെടുന്ന അവന്‍റെ ഇഷ്ട ജനങ്ങളെയാണ് ദൈവ സാമീപ്യം സിദ്ധിച്ചവര്‍ എന്നു പറയുന്നത്.
കല്‍ക്കി, മദ്രസയിലെ പിള്ളേരോട് ഈ വിശദീകരണം മതിയാകും. അതു സാരല്യ. നമുക്കു വിഷയത്തിലേക്ക് വരാം."
മദ്റസ വിദ്യര്‍ത്ഥികളുടെ സ്റ്റാന്‍റേര്‍ഡില്‍ ചോദ്യം ചോദിച്ചാല്‍ അതേ സ്റ്റാന്‍റേര്‍ഡില്‍ തന്നെ മറുപടി പറയേണ്ടി വരും.
ദൈവ സാമീപ്യത്തിന്‍റെ കാര്യം ഇത്രയും വിശദീകരിച്ചിട്ടും വീണ്ടും സാജന്‍ അതു തന്നെ ചോദിക്കുന്നു. മദ്റസ വിദ്യാര്‍ത്ഥികല്‍ എത്രയോ ബേധം.
അവിടെ ദൈവം ഒരു സംശയ നിവാരണം വരുത്തുകയാണെന്ന് ഞാന്‍ പറഞ്ഞു. യേശു തന്‍റെ വരിഷ്ഠ ദാസന്‍ ആയതിനാല്‍ യേശുവിനെ ശപിക്കപ്പെട്ട മരണത്തില്‍ നിന്നു ഞാന്‍ രക്ഷിച്ചു എന്നു ദൈവം പറയുകയാണ്. യേശു എപ്പോഴും ദൈവത്തിന്‍റെ സാമീപ്യത്തി തന്നെയായിരുന്നു. അതല്ല എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ജൂതന്മാര്‍ക്കുള്ള മറുപടിയാണ് ഇവിടെ ദൈവം നല്‍കുന്നത്. അല്ലാതെ കുരിശില്‍ കയറിയതുകൊണ്ട് ദൈവ സാമീപ്യം കിട്ടിയതല്ല. സാജന്‍ കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിക്കാതെ.
"യേശുവിന്‍റെ മരണത്തെക്കുറിച്ച് പറയുന്ന ധാരാണം വചനങ്ങള്‍ ഖുര്‍ആനില്‍ വേറെയും ഉണ്ട്. അതേ ഈ രണ്ടു സമീപനങ്ങളാണ് ചര്‍ച്ചയില്‍ വരേണ്ടതും.
ഇക്കാര്യം സവിസ്തരം 'അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത്' ബ്ലോഗില്‍ ഉണ്ട്. ഇവിടെ ആവര്‍ത്തിക്കേണ്ടതുണ്ട് എന്നു കരുതുന്നില്ല.
cont'
ദൈവത്തിന്‍റെ വരിഷ്ഠ ദാസരെ, ദൈവം ഇഷ്ടപ്പെടുന്ന അവന്‍റെ ഇഷ്ട
ജനങ്ങളെയാണ് ദൈവ സാമീപ്യം സിദ്ധിച്ചവര്‍ എന്നു പറയുന്നത്.
പിന്നെയും ദൈവത്തിന്റെ വിശിഷ്ട ദാസര്‍ !!! എവിടെ നിന്നാണ് താങ്കള്‍ക്ക്
ഈ പദം കിട്ടിയത്? ഈ പദം താങ്കള്‍ ഉദ്ദരിച്ച ഖുറാന്‍ സൂക്തങ്ങളില്‍ ഞാന്‍
കണ്ടില്ല. പിന്നെന്തിനാണ് അതില്‍ കടിച്ചു തൂങ്ങുന്നത്? ഇനി ഹദീസില്‍
എങ്ങാനും അങ്ങിനെ വിവരിക്കുന്നുണ്ടോ?
ഒരു മനുഷ്യനെ ദൈവത്തിലേക്കുയര്ത്തുക എന്നു പറഞ്ഞാല്‍ അയാള്‍ മരിച്ചു
പോയി എന്നാണ് സാധാരണ അര്‍ത്ഥം. 'നാമെല്ലാം ദൈവത്തില്‍ നിന്നുള്ളവരാണ്
അവനിലേക്കു തന്നെയാണ് മടക്കവും' എന്നത് സാധാരണയായി ഉപയോഗിക്കുന്ന ഒരു
പ്രയോഗമാണ്. ദൈവത്തിലേക്കുയര്ത്തുക എന്നു പറഞ്ഞാല്‍ ദൈവസാമീപ്യം നല്‍കി
അനുഗ്രഹിക്കുക എന്നും അര്ഥമുണ്ട്. എന്ന് താങ്കള്‍ ബ്ലോഗില്‍
പറയുന്നു. ഈ അര്‍ഥം താങ്കള്‍ക്ക് ആരാണ് തന്നത്? ഇവിടെ നിന്നും കിട്ടി.
മദ്രസയില്‍ വച്ച് അങ്ങിനെയാണോ പഠിപ്പിച്ചു തന്നത്?
ഒരു വ്യക്തിയെ ദൈവം ഉയര്‍ത്തുക എന്നു പറയുന്നതിന്‍റെ അര്‍ഥമാണ് ഞാന്‍ പറഞ്ഞ്ത് സാജന്‍ . ദൈവം ഉയര്‍ത്തുക എന്നു പറഞ്ഞാല്‍ ദൈവത്തിലേക്ക് ശരീരത്തോടെ ഉയര്‍ത്തുക എന്നല്ല, അയാളുടെ അത്മീയ പദവി ഉയര്‍ത്തുക എന്നാണ് സാമാന്യ ബുദ്ധിയുള്ളവര്‍ അര്‍ഥം മനസ്സിലാക്കുക. "നീ എന്നെ ഉയര്‍ത്തേണമേ" (വറഫഅനീ) എന്ന് ദിവസവും അഞ്ചുനേരവും മുസ്‌ലിംകള്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നുണ്ട്. ആരെയും ദൈവം ജഡികമായി ഉയര്‍ത്തിയിട്ടില്ല. അതിന്‍റെ അര്‍ഥവും അതല്ല. ഇതേ വാക്കു തന്നെയാണ് (റഫഅ) യേശുവിനെ സംബന്ധിച്ചും ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്.
ഇനി ഖുര്‍ആനിലെ തന്നെ തെളിവാണ് വേണ്ടത് എങ്കില്‍ ഏഴാം അധ്യായം 176- ആം വചനത്തില്‍ ഇങ്ങനെ കാണാം:
"നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ മൂലം നാം അവനെ ഉയര്‍ത്തുമായിരുന്നു. പക്ഷേ, അവന്‍ ഭൂമിയിലേക്ക് തിരിയുകയും അവന്‍റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ് ചെയ്തത്."
ഇവിടെ ആകാശത്തേക്കുയര്‍ത്തുക എന്ന് ആരും അര്‍ഥം പറയുകയില്ല. ഇവിടെയാണെങ്കില്‍ ഉയര്‍ത്തലിനു വിപരീതമായി അവന്‍ ഭൂമിയിലേക്ക് തിരിഞ്ഞു എന്നും പറഞ്ഞിരിക്കുന്നു. എന്നിട്ടും ഇതിന്‍റെ അര്‍ഥം ആത്മീയമായ ഉര്‍ത്തല്‍ എന്നു തന്നെയാണ് എല്ലാവരും മനസ്സിലാക്കുന്നത്.
വീണ്ടും ഞാന്‍ ആവര്‍ത്തിച്ചു പറയട്ടെ. വിശുദ്ധ ഖുര്‍ആനില്‍ നിരവധി സ്ഥലത്ത് ഈസാനബി മരിച്ചു പോയിരിക്കുന്നു എന്ന് വ്യക്തമായി പറഞ്ഞിരിക്കേ, ഈ ഒരു ഉപമാ പ്രയോഗത്തില്‍ കടിച്ചു തൂങ്ങുന്നതിനെക്കുറിച്ച് പിടിവാശി എന്നല്ലാതെ മറ്റോന്നും പറയാനില്ല. വ്യക്തമായ ഭാഷയില്‍ പറഞ്ഞ ഒരു കാര്യത്തിനു വിപരീതമായ അര്‍ഥം ഇത്തരം ഉപമാ പ്രയോഗങ്ങള്‍ക്ക് നല്‍കുന്നത് ഉചിതമല്ല. ലോകം ആരംഭിച്ചതു മുതല്‍ ഇന്നേവരെ സംഭവിക്കാത്ത ഒരു കാര്യമാണ് (ഒരു മനുഷ്യന്‍ ആകാശത്തിലേക്ക് ഉയര്‍ന്നുപോകുക എന്നത്) വളരെ ലാഘവത്തോടെ സാജന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്ന്ത് ആശ്ചര്യകരം തന്നെ; അതും വ്യക്തമായ തെളിവുകള്‍ അതിനെതിരായി ഉണ്ടായിരിക്കെ.
താങ്കളെ സംബധിച്ചിടത്തോളം ഖുര്‍ആന്‍ തെളിവല്ല. പിന്നെ എന്തിനാണ് ഖുര്‍ആനിലെ തെളിവുകള്‍ അന്വേഷിക്കുന്നത്. യേശു കുരിശില്‍ മരിച്ചിട്ടില്ല എന്നുള്ളതിന് ബൈബിളില്‍ നിന്നു നിരത്തിയ തെളിവുകളെക്കുറിച്ച് താങ്കള്‍ എന്തേ മൗനം പാലിക്കുന്നു?
താങ്കളെ സംബധിച്ചിടത്തോളം ഖുര്‍ആന്‍ തെളിവല്ല. പിന്നെ എന്തിനാണ് ഖുര്‍ആനിലെ തെളിവുകള്‍ അന്വേഷിക്കുന്നത്.
ഈ വാദം താങ്കള്‍ ആദ്യമേ പറഞ്ഞെങ്കില്‍ എത്ര നന്നായിരുന്നു. ഇത്ര വിശദമായ ബ്ലോഗ് എന്തിനെഴുതി? അതോ താങ്കള്‍ എഴുതിയത് മുഴുവന്‍ വിഴുങ്ങണം ഞാന്‍ എന്നാണോ ഉദ്ദേശിച്ചത്?
മര്‍യമിനും പുത്രനും നിവാസയോഗ്യമായതും ഒരു നീരുറവുള്ളതുമായ ഒരു ഉയര്‍ന്ന പ്രദേശത്ത് അഭയം നല്‍കി എന്നാണ് ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത്.
ഈ വാസ സ്ഥലം നല്‍കിയത് കുരിശില്‍ നിന്ന് രക്ഷിച്ചതിന് ശേഷമാണോ എന്ന് ചോദ്യത്തിന് എന്തെ താങ്കള്‍ ഉത്തരമൊന്നും തന്നില്ല? നമ്മുടെ വിഷയം ഖുറാനിലെ യേശുവിന്‍റെ മരണത്തെ കുറിച്ചാണ് . ബൈബിളിലെ യേശുവിന്‍റെ മരണത്തെ കുറിച്ചല്ല. യേശു കുരിശില്‍ മരിച്ചുവോ? എന്ന വിഷയം ഞാന്‍ മുമ്പേ എഴുതിയിട്ടുള്ളതാണ്. അത് പോയി നോക്കൂ. താങ്കളുടെ സംശയം അവിടെ ചര്‍ച്ച ചെയ്യാം.
ഇവിടെ ഇപ്പോള്‍ താങ്കളുടെ ബ്ലോഗില്‍ എന്റെ സംശയങ്ങള്‍ക്കുള്ള താങ്കളുടെ മറുപടികളാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഖുറാന്‍ ആസ്പദമാക്കി. തിരുത്തിയെഴുതി എന്ന് നിങ്ങള്‍ വിശ്വസിക്കുന്ന ബൈബിളിനെ എന്തിനു കൂട്ടി പിടിക്കണം?
വ്യക്തമായ ഭാഷയില്‍ പറഞ്ഞ ഒരു കാര്യത്തിനു വിപരീതമായ അര്‍ഥം ഇത്തരം ഉപമാ പ്രയോഗങ്ങള്‍ക്ക് നല്‍കുന്നത് ഉചിതമല്ല.
4:157-159
അവര്‍ ഊറ്റംകൊണടു: 'മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.' സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണടായത്. അദ്ദേഹത്തെക്കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു.
ഇവിടെ എവിടെയാണ് ഉപമ? നടന്നകാര്യങ്ങള്‍ തന്നെയല്ലേ അല്ലാഹു നബിയോട് ഓതിയത്? അതില്‍ എവിടെയാണ് ഉപമ!!!!!
ഇനി ആലങ്കാരികമായിട്ടാണ് ; അത്മീയമായിട്ടാണ് ഈസാ നബിയെ ഉയിര്‍ത്തിയതെങ്കില്‍ ഈസാ നബിയുടെ ശരീരം കുരിശില്‍ തന്നെ കിടന്നേനെ. അപ്പോള്‍ യഹൂദര്‍ ഈസാ നബിയുടെ ശരീരം തൂക്കിലേറ്റി എന്നു തന്നയാകും! ഇനി നിങ്ങള്‍ പറയൂ. ഈസാ നബിയെ "അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു" എന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണോ ? ഉപമയായിട്ടാണോ? അതോ ശരീരം മൊത്തത്തില്‍ ഉയിര്‍ത്തുകയാണോ ചെയ്തത്?
ലോകം ആരംഭിച്ചതു മുതല്‍ ഇന്നേവരെ സംഭവിക്കാത്ത ഒരു കാര്യമാണ് (ഒരു മനുഷ്യന്‍ ആകാശത്തിലേക്ക് ഉയര്‍ന്നുപോകുക എന്നത്)
ഈ പറഞ്ഞ താങ്കള്‍ തെളിയിക്കൂ.... ഈസാ നബി എങ്ങിനെയാണ് കുരിശില്‍ നിന്ന് രക്ഷപ്പെട്ടത്? താങ്കലെങ്കിലും അസംഭവ്യമായ കാര്യങ്ങള്‍ പറയില്ലെന്ന് കരുതുന്നു.
താങ്കളുടെ മുകളിലത്തെ കമന്‍റിലുള്ള മിക്കവാറും ചോദ്യങ്ങള്‍ക്കും ഞാന്‍ വ്യക്തമായ മറുപടി നല്‍കിയിട്ടുള്ളതാണ്. സമയമുണ്ടെങ്കില്‍ ഒന്നുകൂടി വായിച്ചു നോക്കുക. വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ എനിക്കു താല്പര്യമില്ല. പുതിയ സംശയങ്ങള്‍ക്ക് മാത്രം ഇവിടെ മറുപടി പറയുന്നു.
ബൈബില്‍ മനുഷ്യ സൃഷ്ടിയാണെന്നും അതില്‍ കൈകടത്തലുകള്‍ കടന്നുകൂടിയിട്ടുണ്ട് എന്നതും മുസ്‌ലിംകളുടെ മാത്രം വിശ്വാസമല്ല. ക്രിസ്തീയര്‍ സമ്മതിച്ചിട്ടുള്ളതാണ് അക്കര്യം. എങ്കിലും ബൈബിള്‍ മുഴുവന്‍ കള്ളമാണെന്ന് ഒരു മുസ്‌ലിമും വിശ്വസിക്കുന്നില്ല. അതില്‍ പറയപ്പെട്ട പല കാര്യങ്ങളും ശരിയാണെന്നു തന്നെയാണ് എന്‍റെ വിശ്വാസം. എനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ഉദ്ധരിക്കുന്നതില്‍ തെറ്റുണ്ട് എന്നു ഞാന്‍ കരുതുന്നില്ല. എന്നാല്‍, ഖുര്‍ആനെക്കുറിച്ചുള്ള താങ്കളുടെ കാഴചപ്പാട് അങ്ങനെയല്ല. അതു മുഴുവന്‍ കളവാണ് എന്നാണ്. അതുകൊണ്ടാണ് ചോദിച്ചത്.
"അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു" എന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണോ ? ഉപമയായിട്ടാണോ? അതോ ശരീരം മൊത്തത്തില്‍ ഉയിര്‍ത്തുകയാണോ ചെയ്തത്?
യഹൂദര്‍ ഈസാനബിയെ ക്രൂശിലേറ്റി എന്നത് സത്യം. പക്ഷേ അല്പസമയം മാത്രം ക്രൂശില്‍ കിടന്ന അദ്ദേഹം മരിച്ചു എന്നു തെറ്റിധരിച്ച യഹൂദര്‍ അദ്ദേഹത്തിന്‍റെ ശരീരം ശിഷ്യന്മാര്‍ക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. ഇക്കാര്യം വിശദമായി 'മിശിഹാ' ബളോഗില്‍ കാണാം.
ഇസാനബിയെ അല്ലാഹു ഉയര്‍ത്തിയത് ശാരീരികമായിട്ടല്ല. അത്മീയമായിട്ടാണ്. ജൂതരുടെ കുതന്ത്രത്തില്‍ നിന്നു രക്ഷിച്ചുകൊണ്ട് ദൈവം ഈസാനബിയുടെ പദവി ഉന്നതമാണെന്ന് ലോകത്തിനു കാണിച്ചു കൊടുത്തു. മറ്റുള്ള ഖുര്‍ആന്‍ വാക്യങ്ങളെല്ലാം ഈ വാദത്തെയാണ് അനുകൂലിക്കുന്നത്. മറീച്ച് ശരീരത്തോടെ ഈസാനബിയെ ഉയര്‍ത്തി എന്ന വാദത്തെ അനുകൂലിക്കുന്ന മറ്റൊരു വചനവും ഖുര്‍ആനിലില്ല.
ഖുര്‍ആനില്‍ പരസ്പര വൈരുദ്ധ്യം ഇല്ല. വ്യക്തവും ഖണ്ഡിതവുമായ വചനങ്ങള്‍ക്ക്നുസരിച്ചു വേണം ആലങ്കാരിക വചനങ്ങളെ വ്യാഖ്യാനിക്കാന്‍. ഇക്കാര്യം ഖുര്‍ആന്‍റെ അടിസ്ഥാന തത്വമാണ്. ഒരു മനുഷ്യനെ അല്ലാഹു ഉയര്‍ത്തി എന്നു പറഞ്ഞാല്‍ അത്മീയ സ്ഥാനമാണ്, അല്ലാതെ ശാരീരിക ഉയര്‍ത്തല്‍ അല്ല. അങ്ങനെ ഒരു സംഭവം മുമ്പൊരിക്കലും നടന്നിട്ടില്ല. അതങ്ങനെയാണെങ്കില്‍ വ്യക്തമായ വേറെയും തെളിവുകള്‍ ഇക്കാര്യത്തില്‍ ഖുര്‍ആനില്‍ നിന്നു ലഭിക്കണം. അല്ലാത്തിടത്തോളം അല്ലാഹുവിന്‍റെ ഉയര്‍ത്തല്‍ അത്മീയമായ ഉയര്‍ത്തല്‍ ആണെന്നു മാത്രമേ അര്‍ഥം കല്പിക്കാന്‍ പറ്റൂ.
"ഈസാ നബി എങ്ങിനെയാണ് കുരിശില്‍ നിന്ന് രക്ഷപ്പെട്ടത്?"
ദയവു ചെയ്ത്മിശിഹാ ബ്ളോഗ് വായിക്കുക. ഇക്കാര്യം അവിടെ വ്യക്തമാക്കിയിട്ടുണ്ട്.
എനിക്ക് വ്യക്തത വരുന്നത് വരെ ഞാന്‍ ചോദിച്ചു കൊണ്ടേയിരിക്കും. ഉത്തരം തരണോ വേണ്ടയോ എന്ന് നിങ്ങളുടെ ഇഷ്ടം.
യഹൂദര്‍ ഈസാനബിയെ ക്രൂശിലേറ്റി എന്നത് സത്യം
താങ്കള്‍ എന്താണ് പറയുന്നത്? ജീവനോടെ ഈസാ നബിയെ കുരിശില്‍ തറച്ചുവെന്നോ? അപ്പോള്‍ ഖുറാനില്‍ പറയുന്നത് കള്ളമാണോ?
സൂക്തം ശ്രദ്ധിച്ചു വായിക്കൂ.
4:157 "അവര്‍ ഊറ്റംകൊണടു: 'മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.' സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല ......."
താങ്കള്‍ പറയുന്നു ക്രൂശിലേറ്റി എന്നതാണ് സത്യം എന്ന്.
വെറുതെയല്ല താങ്കള്‍ മുസ്ലീമുകളില്‍ തന്നെ ന്യൂനപക്ഷമായി പോയത്.
താങ്കള്‍ ഖുറാനില്‍ വിശ്വസിക്കുന്ന മുസ്ലീം തന്നെയാണോ എന്ന് എനിക്ക് സംശയമുണ്ട്.
യേശുവിനെ കുരിശില്‍ കയറ്റി എന്ന് വിശ്വസിക്കുന്നത് ക്രിസ്ത്യാനികളാണ്. താങ്കളും ഒരു ക്രിസ്ത്യാനിയാണോ ബായി?
"ക്രൂശിച്ചിട്ടുമില്ല " എന്ന് ഖുറാനില്‍ പറയുന്നത് ആലങ്കാരികമായിട്ടായിരിക്കും !!! മുസ്ലീം ആണെന്ന് പറഞ്ഞു ഖുറാനെ ഈ വിധത്തില്‍ അവഹേളിക്കരുത്. നബി പറയുന്നത് കള്ളമാണെന്ന് പറയുന്നത് പ്രവാചക നിന്ദയാണോ എന്നറിയില്ല.
കൈയും തലയുമോന്നും യഥാസ്ഥാനത്ത് കാണില്ല. സൂക്ഷിക്കുക.
"താങ്കള്‍ എന്താണ് പറയുന്നത്? ജീവനോടെ ഈസാ നബിയെ കുരിശില്‍ തറച്ചുവെന്നോ? അപ്പോള്‍ ഖുറാനില്‍ പറയുന്നത് കള്ളമാണോ?
സൂക്തം ശ്രദ്ധിച്ചു വായിക്കൂ"
ഈസാനബിയെ ക്രൂശിലേറ്റി എന്ന് ഒരു മുസ്‌ലിം പറയുന്നത് സാജന്‍ ആദ്യമായി കേള്‍ക്കുന്നതു കൊണ്ടാണ് ഈ പകപ്പ്. ഞാന്‍ പറഞ്ഞത് സത്യമാണ്. യേശുവിനെ യഹൂദര്‍ ക്രൂശിലേറ്റി എന്നത് സത്യം. ഇതില്‍ ഖുര്‍ആന്‍ വിരുദ്ധമായി ഒന്നുമില്ല. ഖുര്‍ആന്‍ മനസ്സിലാക്കുന്നതില്‍ വന്ന പിഴവാണ്.
ഒരു വ്യക്തിയെക്കുറിച്ച് അയാള്‍ കൊലപ്പെടുത്തപ്പെട്ടിട്ടില്ല എന്നു പറഞ്ഞാല്‍ അതിനര്‍ഥം അയാള്‍ മറ്റൊരാളാല്‍ കൊല്ലപ്പെട്ടിട്ടില്ല എന്നാണ്. സ്വാഭാവികമായും ഏതെങ്കിലും സാഹചര്യത്തില്‍ അയാളെ ആരെങ്കിലും കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലാണ് ഇത്തരം ഒരു സംശയ നിവാരണം ആവശ്യമായി വരുന്നത്. വധശ്രമത്തില്‍ അയാള്‍ക്ക് മാരകമായി പരിക്കേല്പ്പിക്കപ്പെട്ടാല്‍ പോലും പറയുക അയാള്‍ 'വധിക്കപ്പെട്ടിട്ടില്ല' എന്നു തന്നെയായിരിക്കും. വധശ്രമം വധമായി ആരും കണക്കാക്കുകയില്ല.
ഇത്രയും വിശദീകരിക്കാന്‍ കാരണം സാജന് അറബി ഭാഷ അറിയില്ല എന്ന നിഗമനത്തിലാണ്. ഇനി അറബി ഭാഷ അറിയുമെങ്കില്‍ ഇവിറ്റെ പ്രയോഗിച്ച 'സലബ' എന്ന വാക്കിന്‍റെ അര്‍ഥം പരിശോധിച്ചാല്‍ മതി. 'സലബ' എന്ന അറബി പദത്തിന്‍റെ അര്‍ഥം 'ക്രൂശില്‍ തറച്ചു കൊലപ്പെടുത്തുക' എന്നാണ്.
ഇവിടെ ആലങ്കാരികപ്രയോഗം ഒന്നുമില്ല.
വധശ്രമത്തില്‍ അയാള്‍ക്ക് മാരകമായി പരിക്കേല്പ്പിക്കപ്പെട്ടാല്‍ പോലും പറയുക അയാള്‍ 'വധിക്കപ്പെട്ടിട്ടില്ല' എന്നു തന്നെയായിരിക്കും. വധശ്രമം വധമായി ആരും കണക്കാക്കുകയില്ല.
ഈ അര്‍ത്ഥം ആണ് ആ അറബി പദത്തിനെങ്കില്‍ അത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാലും മനസിലാകാതെ ചെറിയ കാര്യങ്ങള്‍ പിന്നെയും ഉണ്ട്.
ഖുറാന്‍ പ്രകാരം സംഭവങ്ങളെ ഒന്ന് വിലയിരുത്താം.
ഒന്ന്. യേശുവിനെ കുരിശില്‍ ജീവനോടെ തറയ്ക്കുന്നു.
രണ്ടു. പക്ഷെ യേശു മരിക്കുന്നില്ല.
മൂന്ന്‍ ഒരു ചോദ്യം ) പിന്നെ യേശു എങ്ങിനെയാണ് കുരിശില്‍ നിന്ന് രക്ഷപ്പെട്ടത് ?
- യേശുവിന്റെ ആത്മാവാണോ ഉയിപ്പിക്കപ്പെട്ടത്? അതോ ശരീരമാണോ ഉയിപ്പിക്കപ്പെട്ടത്?
ശരീരത്തെ ഉയിര്‍പ്പിക്കല്‍ അസംഭവ്യമാണെന്നു താങ്കള്‍ പറയുന്നു. " അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു." എന്നത് ആലങ്കാരികമാണെന്ന് താങ്കള്‍ നേരത്തെ പറയുകയുമുണ്ടായി.
അങ്ങിനെ വരുമ്പോള്‍ ആത്മാവായിരിക്കും ഉയിര്‍പ്പിക്കപ്പെട്ടത്.
ശരീരത്തില്‍ നിന്നു ആത്മാവ് വേര്‍പെടുന്നതിനെയാണ് മരണം എന്ന് ഞങ്ങള്‍ പറയുന്നത്.
താങ്കള്‍ പറയുന്നു യേശു കുരിശില്‍ മരിച്ചിട്ടില്ല എന്ന്.
പിന്നെ എങ്ങിനെയാണ് ജീവനോടെ കുരിശില്‍ തറയ്ക്കപ്പെട്ട യേശു അവിടെ നിന്ന് രക്ഷപ്പെട്ടത് (ശരീരത്തോട് കൂടി)?
സംഭവിച്ചത് എന്താണെന്ന് ഖുറാനോ താങ്കള്‍ക്കോ വ്യക്തതയുണ്ടെങ്കില്‍ ഒരു വിവരിക്കൂ. ഖുറാന്‍ സൂക്തങ്ങള്‍ നമ്പര്‍ സഹിതം തന്നാല്‍ എനിക്ക് നേരിട്ട് പരിശോധിക്കുകയും . എല്ലാം ഒരു ഓര്‍ഡരില്‍ വിവരിച്ചാല്‍ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാം
യേശു കുരിശില്‍ നിന്നു എങ്ങനെ രക്ഷപ്പെട്ടു എന്നതിനെക്കുറിച്ച് വിശദമായ വിവരണം ഖുര്‍ആനില്‍ ഇല്ല. പക്ഷേ, യേശു മരിച്ചു പോയിരിക്കുന്നു എന്നും വീണ്ടും ഈ ലോകത്തേക്ക് തിരിച്ചു വരില്ല എന്നും വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ വിഷയം 'അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത്' ബ്ലോഗില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട് http://ahmadiyyajamat.blogspot.com
യേശുവിനെ ദൈവത്തിലേക്കുയര്‍ത്തി എന്നതിന്‍റെ വിവക്ഷ ഞാന്‍ പലവുരു വ്യക്തമാക്കിയിട്ടുണ്ടല്ലോ സാജന്‍. ദ്ചെയ്യ്തവു ചെയ്തു മുകളിലത്തെ കമന്‍റുകള്‍ ഒന്നുകൂടി നോക്കുക.
യേശു കുരിശില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടു എന്നതിനെക്കുറിച്ച് മനസ്സിലാക്കണം എന്നുണ്ടെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ സന്ദര്‍ശിക്കുക.
1. http://mishiha.blogspot.com/
2. http://www.alislam.org/topics/jesus/
യേശു കുരിശില്‍ നിന്നു എങ്ങനെ രക്ഷപ്പെട്ടു എന്നതിനെക്കുറിച്ച് വിശദമായ വിവരണം ഖുര്‍ആനില്‍ ഇല്ല
പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണടായത്. അദ്ദേഹത്തെക്കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു.-Khur Ann
മുസ്ലീമുകള്‍ക്കും ഖുറാനും പോലും അവ്യക്തത!!
യേശുവിനെ ദൈവത്തിലേക്കുയര്‍ത്തി എന്നതിന്‍റെ വിവക്ഷ
അതിന്റെ ക്ലാരിഫിക്കെഷന്‍ ചോദിച്ചപ്പോള്‍ വിവക്ഷയ്ക്ക് ഒരു വ്യക്തതയും ഇല്ല. അലങ്കാരത്തിനു എന്ത് വ്യക്തത അല്ലെ? കുരിശില്‍ തറച്ചു എന്ന് മാത്രം അറിയാം. ചത്തോ? ജീവിച്ചോ ? എന്ത് സംഭവിച്ചു? എന്ന് ഒരു പിടുത്തവും ഇല്ല. കാശ്മീരില്‍ എത്തി എന്ന് മാത്രം അറിയാം.!! ഭീകരം.
യേശു കുരിശില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടു എന്നതിനെക്കുറിച്ച് മനസ്സിലാക്കണം എന്നുണ്ടെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ സന്ദര്‍ശിക്കുക.
അത് കൊള്ളാം ബായി. . വ്യക്തയില്ല എന്ന് പറയുന്ന ആളു തന്നെ ഇത് പറയണം.
http://mishiha.blogspot.com/
ഈ ബ്ലോഗില്‍ കുറച്ചു വിസ്ഫോടനങ്ങളെ പറ്റി കണ്ടു. അതാണോ ഉദ്ദേശിച്ചത്. കുറെ ബൈബിള്‍ വചനങ്ങളും കണ്ടു. താങ്കളുടെ പുസ്തകം വച്ച് ഒന്ന് നടക്കില്ല അല്ലെ?
ബാക്കിയുള്ള പുസ്തകങ്ങള്‍ തോണ്ടാന്‍ ഇറങ്ങുന്നതിനു മുമ്പ് സ്വന്തം പുസ്തകത്തില്‍ എന്തെങ്കിലും വ്യക്തത ഉണ്ടോ എന്ന് പരിശോധിക്കുക. എന്നിട്ട് ചര്‍ച്ചയ്ക്ക് വരിക.
അറിയിലെങ്കില്‍ അതെങ്കിലും പറയുക. വെറുതെ ഖുറാനെ നാറ്റിക്കാതെ.
ശരി. വിട പറയുന്നില്ല.
യേശു തന്‍റെ വരിഷ്ഠ ദാസന്‍ ആയതിനാല്‍ യേശുവിനെ ശപിക്കപ്പെട്ട മരണത്തില്‍ നിന്നു ഞാന്‍ രക്ഷിച്ചു എന്നു ദൈവം പറയുകയാണ്. യേശു എപ്പോഴും ദൈവത്തിന്‍റെ സാമീപ്യത്തി തന്നെയായിരുന്നു.
ഒരു സംശയം ചോദിച്ചോട്ടേ?
ഈ ശപിക്കപ്പെട്ട മരണം ഉണ്ടാകുമെന്ന് ഈ ദൈവം എന്ന ശക്തി അറിഞ്ഞില്ലായിരുന്നോ?അതും ആ ദൈവത്തിന്റെ ഒരു പ്രവാചകന്. എപ്പോഴും ദൈവത്തിന്‍റെ സാമീപ്യത്തില്‍ തന്നെയിരുന്ന ഒരു പ്രവാചകനീ അവസ്ഥ ഉണ്ടാകുമെന്ന് അറിയാത്ത ശക്തിയെ ദൈവമെന്നു തന്നെ കല്‍ക്കി വിളിക്കുന്നതില്‍ ആശ്ചര്യം തോന്നുന്നു.
പിന്നീട് രക്ഷിക്കാന്‍ വേണ്ടി സ്വന്തം പ്രവാചകനെ ശപിക്കപ്പെട്ട മരണത്തിനേല്‍പ്പിച്ചു കൊടുത്തതെന്തിനായിരുന്നു? ആദ്യമേ തന്നെ അങ്ങ് രക്ഷിച്ചുകൂടായിരുന്നോ?
ലോകം ആരംഭിച്ചതു മുതല്‍ ഇന്നേവരെ സംഭവിക്കാത്ത ഒരു കാര്യമാണ് (ഒരു മനുഷ്യന്‍ ആകാശത്തിലേക്ക് ഉയര്‍ന്നുപോകുക എന്നത്) വളരെ ലാഘവത്തോടെ സാജന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്ന്ത് ആശ്ചര്യകരം തന്നെ;
അപ്പോള്‍ ദൈവം എന്നു കല്‍ക്കി വിശ്വസിക്കുന്ന ശക്തിക്ക് ഇതൊന്നും സംഭവിപ്പിക്കാന്‍ സാധിക്കില്ല എന്നല്ലേ ഇപ്പറഞ്ഞതിന്റെ വിവക്ഷ?
കല്‍ക്കീ താങ്കളുടെ ദൈവ സങ്കല്‍പ്പത്തിനൊരു നല്ല നമസ്കാരം പറയാതെ വയ്യ.
സാജന്‍,
താങ്കള്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് ചോദിക്കുന്നതെങ്കില്‍ ഞാന്‍ നല്‍കിയ വിവരങ്ങള്‍ വേണ്ടത്ര മതിയെന്നാണ് ഞാന്‍ കരുതുന്നത്. വെറുതെ തര്‍ക്കിക്കാനാണെങ്കില്‍ ഇതൊരിക്കലും അവസാനിക്കില്ല. എങ്കിലും ചില വിശദീകരണങ്ങള്‍ കൂടി നല്‍കി ഞാന്‍ ഈ ചര്‍ച്ച അവസാനിപ്പിക്കുകയാണ്.
യേശുവിന്‍റെ ജീവ ചരിത്രം വിവരിക്കുന്ന ഗ്രന്ഥമല്ല ഖുര്‍ആന്‍. ഖുര്‍ആനില്‍ ഇരുപത്തഞ്ചോളം പ്രവാചകന്മാരുടെ പേരെടുത്ത് പറഞ്ഞിട്ടുണ്ട്. അതില്‍ ഒരു പ്രവാചനാണ് യേശുവും. ഈ ഇരുപത്തഞ്ചു പ്രവാചകന്മാരുടെയും ജീവചരിത്രം മുഴുവനായും ഖുര്‍ആന്‍ വിവരിക്കുന്നില്ല. സാന്ദര്‍ഭികമായി ചില കാര്യങ്ങള്‍ പറയുന്നുവെന്നു മാത്രം; ഭാവി തലമുറയ്ക്ക് അധ്യാപനമുള്‍ക്കൊള്ളാന്‍ വേണ്ടി. ദൈവിക ഗ്രന്ഥങ്ങളുടെയെല്ലാം ശൈലി ഇതു തന്നെയാണ്. ബൈബിളിലും ഇത്തരം ധാരാളം ഉദാഹരണങ്ങള്‍ കാണാം.
ഇവിടെ താങ്കള്‍ ഉദ്ധരിച്ച സൂക്തത്തില്‍ യേശുവിനെക്കുറിച്ചുള്ള ഒരു തെറ്റിദ്ധാരണ നീക്കുകയാണ് ഖുര്‍ആന്‍. യേശുവിനെ കുരിശില്‍ തറച്ചു കൊന്നുവെന്നു യഹൂദികളും, ക്രിസ്ത്യാനികളും ഒരുപോലെ വിശ്വസിക്കുന്നു. ഈ വിശ്വാസം ശരിയല്ല എന്നും, ദൈവം യേശുവിനെ കുരിശു മരണത്തില്‍ നിന്നു രക്ഷപ്പെടുത്തി വാസയോഗ്യമായ ഒരു സ്ഥലത്ത് അഭയം നല്‍കിയെന്നുമാണ് ഖുര്‍ആന്‍ പറയുന്നത്. പിന്നീടുള്ള ചരിത്രങ്ങളൊന്നും ഖുര്‍ആനില്‍ വിവരിക്കുന്നില്ല. അതിന്‍റെ ആവശ്യവുമില്ല.
കുരിശില്‍ നിന്നു രക്ഷപ്പെട്ട യേശുവിന് എന്തു സംഭവിച്ചു എന്നത് ഒരു ഗവേഷണ വിഷയമാണ്. ഇക്കാര്യം ബൈബിളിന്‍റെയും ചരിത്രത്തിന്‍റെയും വെളിച്ചത്തില്‍ ഗവേഷണം ചെയ്തു കണ്ടെത്തിയിട്ടുണ്ട്. അക്കാര്യങ്ങള്‍ അറിയാന്‍ താങ്കള്‍ക്ക് ഞാന്‍ നല്‍കിയ ലിങ്കുകള്‍ ഉപയോഗപ്പെടും. താങ്കളുടെ സംശയങ്ങള്‍ അത്മാര്‍ഥമാണെങ്കില്‍ ഇത്രയും വിവരങ്ങള്‍ മതിയാകും. അതല്ല വെറുതെ വാശിപിടിക്കുക മാത്രമാണ് ഉദ്ദേശ്യമെങ്കില്‍ എത്ര തെളിവുകല്‍ നല്‍കിയിട്ടും കാര്യമില്ല. നന്മ നേരുന്നു.
@ കാളിദാസന്‍
[[[[ഈ ശപിക്കപ്പെട്ട മരണം ഉണ്ടാകുമെന്ന് ഈ ദൈവം എന്ന ശക്തി അറിഞ്ഞില്ലായിരുന്നോ?അതും ആ ദൈവത്തിന്റെ ഒരു പ്രവാചകന്. എപ്പോഴും ദൈവത്തിന്‍റെ സാമീപ്യത്തില്‍ തന്നെയിരുന്ന ഒരു പ്രവാചകനീ അവസ്ഥ ഉണ്ടാകുമെന്ന് അറിയാത്ത ശക്തിയെ ദൈവമെന്നു തന്നെ കല്‍ക്കി വിളിക്കുന്നതില്‍ ആശ്ചര്യം തോന്നുന്നു.]]]]
ശപിക്കപ്പെട്ട മരണം ഉണ്ടായില്ലല്ലോ. ഉണ്ടാകാത്ത ഒരു കാര്യം എങ്ങനെ ദൈവം അറിയും? ഉണ്ടായി എന്ന് യഹൂദികളും ക്രിസ്ത്യാനികളും തെറ്റിദ്ധാരണ പരത്തുകയാണ് ചെയ്തത്. ആ തെറ്റിദ്ധാരണയാണ് ദൈവം ഇവിടെ ഖുര്‍ആനിലൂടെ തിരുത്തുന്നത്.
[[[[[ലോകം ആരംഭിച്ചതു മുതല്‍ ഇന്നേവരെ സംഭവിക്കാത്ത ഒരു കാര്യമാണ് (ഒരു മനുഷ്യന്‍ ആകാശത്തിലേക്ക് ഉയര്‍ന്നുപോകുക എന്നത്) വളരെ ലാഘവത്തോടെ സാജന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്ന്ത് ആശ്ചര്യകരം തന്നെ;
അപ്പോള്‍ ദൈവം എന്നു കല്‍ക്കി വിശ്വസിക്കുന്ന ശക്തിക്ക് ഇതൊന്നും സംഭവിപ്പിക്കാന്‍ സാധിക്കില്ല എന്നല്ലേ ഇപ്പറഞ്ഞതിന്റെ വിവക്ഷ?]]]]
കാളിദാസന്‍, ലോകാരംഭം മുതല്‍ ഉള്ള ദൈവം തന്നെയാണ് ഇപ്പോഴും ഉള്ളത്. ദൈവത്തിന് ഒരു മാറ്റവും വന്നിട്ടില്ല. കല്‍ക്കി വിശ്വസിക്കുന്ന ദൈവത്തിന് എല്ലാം ചെയ്യാന്‍ കഴിയും. എന്നു കരുതി ദൈവം ചെയ്യാത്ത ഒരു കാര്യം ചെയ്തു എന്നു വിശസിക്കാന്‍ കല്‍ക്കി തയ്യാറല്ല.
കാളിദാസനെ നിമിഷനേരം കൊണ്ട് ഒരു പൂച്ചയാക്കന്‍ ദൈവത്തിനു കഴിയും. എന്നു കരുതി കാളിദാസന്‍ ഒരു പൂച്ചയാണെന്നു ഞാന്‍ വിശ്വസിക്കണോ? ദൈവം കാളിദാസനെ പൂച്ചയാക്കട്ടെ അപ്പോള്‍ ഞാന്‍ വിശ്വസിക്കാം.
ഖുറാനില്‍ ഉണ്ട് എന്ന് താങ്കള്‍ പറഞ്ഞാല്‍ അത് കൊണ്ട് മാത്രം എനിക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. തെളിവുകള്‍ സഹിതം വൈരുദ്ധ്യങ്ങള്‍ ഇല്ലാതെ ഖുറാനില്‍ നിന്ന് സൂക്തങ്ങള്‍ തരൂ. പ്രത്യേകിച്ച് മൂന്നാം ചോദ്യത്തിനുത്തരം.
-----
മൂന്ന്‍ ഒരു ചോദ്യം ) പിന്നെ യേശു എങ്ങിനെയാണ് കുരിശില്‍ നിന്ന് രക്ഷപ്പെട്ടത് ?
- യേശുവിന്റെ ആത്മാവാണോ ഉയിപ്പിക്കപ്പെട്ടത്? അതോ ശരീരമാണോ ഉയിപ്പിക്കപ്പെട്ടത്?
ശരീരത്തെ ഉയിര്‍പ്പിക്കല്‍ അസംഭവ്യമാണെന്നു താങ്കള്‍ പറയുന്നു. " അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു." എന്നത് ആലങ്കാരികമാണെന്ന് താങ്കള്‍ നേരത്തെ പറയുകയുമുണ്ടായി.
-----
ഉത്തരം ഇല്ലെങ്കില്‍ (OR താങ്കള്‍ക്ക് അറിയില്ലെങ്കില്‍) ചര്‍ച്ച തുടരുന്നതില്‍ ഒരര്‍ഥവും ഞാന്‍ കാണുന്നില്ല
ആവശ്യമായ തെളിവുകള്‍ ഞാന്‍ നല്‍കിയിട്ടുണ്ട്. ഉറങ്ങുന്നവരെയേ ഉണര്‍ത്താന്‍ കഴിയൂ. ഉറക്കം നടിക്കുന്ന താങ്കളെ ഉണര്‍ത്താന്‍ കഴിയില്ല. ഞാന്‍ സന്മനസ്സുണ്ടെങ്കില്‍ ഞാന്‍ നല്‍കിയ തെളിവുകളും വിശദീകരണങ്ങളും ഒരിക്കല്‍ കൂടി വായിച്ചു നോക്കുക.
താങ്കള്‍ക്ക് താങ്കള്‍ തന്ന തെളിവുകള്‍ ഭേദപ്പെട്ടതാനെന്നു തോന്നുന്നെങ്കില്‍ ഈ ചോദ്യത്തിന് കൂടി ഉത്തരം പറയൂ. പക്ഷെ ആ ഉത്തരം താങ്കള്‍ മുമ്പേ തന്നെ ഉത്തരങ്ങള്‍ക്ക് വിരുദ്ധമാവരുത് എന്ന് മാത്രം.
ഇനി അതല്ല, ചര്‍ച്ചയ്ക്ക് വരുന്നവര്‍ ഒക്കെ ഉറക്കം നടിക്കുകയാണെന്ന് ആരോപിക്കുകയാണ് എങ്കില്‍ ഇവിടെ നിറുത്തുന്നതിലും എനിക്ക് പരാതിയില്ല.
താങ്കളുടെ ചോദ്യങ്ങള്‍ക്ക് ചുരുക്കത്തില്‍ ഒരിക്കലല്‍ കൂടി മറുപടി പറയാം.
പിന്നെ യേശു എങ്ങിനെയാണ് കുരിശിലല്‍ നിന്ന് രക്ഷപ്പെട്ടത് ?
ഞാന്‍ ആവര്‍ത്തിക്കുന്നു, യേശു എങ്ങനെയാണ് കുരിശില്‍ നിന്നു രക്ഷപ്പെട്ടത് എന്നതിന്‍റെ വിശദമായ വിവരണം ഖുര്‍ആനില്‍ ഇല്ല. യേശുവിന്‍റെ എന്നല്ല മറ്റൊരി പ്രവാചകന്‍റെയും ജീവചരിത്രം വിവരിക്കുകയ ഖുര്‍ആന്‍റെ ലക്ഷ്യം. ഖുര്‍ആനില്‍ അനേകം പ്രവാചകന്മാരെക്കുറിച്ചു പറഞ്ഞിട്ടുണ്ട് അവരുടെയെല്ലാം ജീവചരിത്രം മുഴുവന്‍ ഖുരാനില്‍ നിന്നു ലഭിക്ക്ണം എന്നു പറയുന്നത് പരിഹാസ്യമാണ്. ഇവിടെ ഖുര്‍ആന്‍ യേശുവിന്‍റെ കാര്യത്തിലുള്ള സുപ്രദാനമായ ഒരു വിഷയത്തില്‍ സംശയ നിവാരണം വരുത്തുകയാണ്. അതിനുശേഷമുള്ള കാര്യം ഖുര്‍ആനെ സംന്‍ബന്ധിച്ചിടത്തോളം പ്രസക്തമല്ല.
യേശു കുരിശില്‍ മരിച്ചിട്ടില്ല എന്ന് വ്യക്തമായി ഖുര്ആന് പറയുന്നു. ഇക്കാര്യം അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് എന്ന ബ്ലോഗില്‍ വിശദീകരിച്ചിട്ടുണ്ട്. എല്ലാം ഇവിടെ ആവര്ത്തിക്കേണ്ട ആവശ്യമില്ല.
യേശുവിന്‍റെ ആത്മാവാണോ ഉയിപ്പിക്കപ്പെട്ടത്? അതോ ശരീരമാണോ ഉയിപ്പിക്കപ്പെട്ടത്?
താങ്കള്‍ കാര്യങ്ങള്‍ വ്യക്തമായി വായിച്ചു മനസ്സിലാക്കാത്തതുകൊണ്ടാണ് വീണ്ടും വീണ്ടും ഈ ചോദ്യം ചോദിക്കുന്നത്. ഇക്കാര്യം ഞാന്‍ പോസ്റ്റില്‍ തന്നെ വ്യക്തമാക്കിയതാണ്.
ദൈവം ഒരു വ്യക്തിയെ ഉയര്‍ എന്നു പറഞ്ഞാല്‍ അതിനു രണ്ടര്‍ഥം മാത്രമേ ഉള്ളൂ. ഒന്ന്, ആത്മാവിനെ ഉയര്ത്തുക. അതായത് മരിപ്പിക്കുക. രണ്ട്, ഉന്നത പദവി നല്കി അനുഗ്രഹിക്കുക. ശരീരത്തെ ഉയര്‍ത്തുക എന്ന അര്‍ഥം ഇല്ല.
താങ്കള്‍ ഉദ്ധരിച്ച സൂക്തത്തില്‍ (4:157-159) യേശുവിന്‍റെ കാര്യത്തില്‍ അദ്ദേഹത്തിന്‍റെ പദവി ഉന്നതമാണെന്നു കാണിക്കുകയാണ് അദ്ദേഹത്തെ തന്നിലേക്കുയര്ത്തി എന്നു പറഞ്ഞുകൊണ്ട് ദൈവം സ്ഥാപിക്കുന്നത്. ഇക്കാര്യം മുന്‍ കമന്‍റുകളില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
യേശുവിനെ മരിപ്പിച്ച ശേഷം ആത്മാവിനെ ഉയര്‍ത്തി എന്നും ഖുര്‍ആനില്‍ പറയുന്നുണ്ട്. "അല്ലയോ ഈസാ, ഞാന്‍ നിന്നെ മരിപ്പിക്കുകയും എന്‍റെ അടുക്കലേക്ക് ഉയര്‍ത്തുകയും.." (3:56). ഇവിടെ ആത്മാവിനെ ഉയര്‍ത്തുക എന്നാണ് അര്‍ഥം. എല്ലാമനുഷ്യരും മരിക്കുന്നതുപോലെ.
കുരിശു സംഭവവുമായി ഇതിനു ബ്നധമൊന്നുമില്ല. കുരിശില്‍ നിന്നു രക്ഷപ്പെട്ട യേശു കാണാതെ പോയ ഇസ്രായേല്‍ സന്തതികളുടെ ഇടയില്‍ അനേക നാള്‍ പ്രബോധനം നടത്തി അദ്ദേഹത്തിന്‍റെ ദൗത്യം പൂര്‍ത്തിയാക്കിയശേഷമാണ് യേശൂ മരിച്ചത്. താങ്കള്‍ക്ക് കാര്യം മനസ്സിലാക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ ഞാന്‍ മുകളിലത്തെ കമന്‍റുകളില്‍ നല്‍കിയ ലിങ്കുകളില്‍ ഉണ്ട്. വെറുതെ തര്‍ക്കിക്കാനാണെങ്കില്‍ നമുക്കിവിടെ നിര്‍ത്താം.
വെറുതെ താങ്കളുടെ ബ്ലോഗില്‍ കിടന്നു സമയം കളഞ്ഞത് കൊണ്ട് എനിക്ക് ഒന്നും കിട്ടാനില്ല.
കല്‍ക്കി, താങ്കള്‍ തന്നെയാണ് വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത്.
ഉദാഹരണം.
യേശുവിനെ കുരിശില്‍ തറച്ചുവോ എന്നാ ചോദ്യത്തിന് താങ്കള്‍ പറഞ്ഞു തറച്ചുവെന്ന്. പക്ഷെ കുരിശില്‍ കിടന്നു മരിച്ചിട്ടില്ല എന്നും കൂട്ടിച്ചേര്‍ത്തു.
അതായത് യേശുവിന്റെ ശരീരം കുരിശില്‍ കിടക്കുകയാണെന്ന് ഓര്‍ക്കണം.
അപ്പോള്‍ ഞാന്‍ ചോദിച്ചു, കുരിശില്‍ നിന്ന് ഈസായെ എങ്ങിനെയാണ് രക്ഷിച്ചതെന്ന്?
അപ്പോള്‍ താങ്കള്‍ പറയുന്നു അത് ഖുറാനില്‍ വ്യക്തമായി പറയുന്നില്ല എന്ന്‍. (അതായത് യൂദന്മാരെടെത് പോല മുസ്ലീമുകള്‍ക്കും അവ്യക്തത).
ശരീരം ഉയിപ്പിക്കാന്‍ പറ്റാതതാണെന്നു (അസംഭവ്യം ആണെന്ന്) താങ്കള്‍ പറയുന്നു. ആത്മാവിനെ കുരിശില്‍ കിടന്ന ശരീരത്തില്‍ വേര്‍പ്പെടുത്തിയാല്‍ അത് യഹൂദന്മാര്‍ മനസിലാക്കിയത് പോലെയുള്ള മരണമായി.
ദൈവം ഒരു വ്യക്തിയെ ഉയര്‍ എന്നു പറഞ്ഞാല്‍ അതിനു രണ്ടര്‍ഥം മാത്രമേ ഉള്ളൂ. ഒന്ന്, ആത്മാവിനെ ഉയര്ത്തുക. അതായത് മരിപ്പിക്കുക. രണ്ട്, ഉന്നത പദവി നല്കി അനുഗ്രഹിക്കുക. ശരീരത്തെ ഉയര്‍ത്തുക എന്ന അര്‍ഥം ഇല്ല.
താങ്കള്‍ പറയുന്നു ഉയിപ്പിക്കുക എന്ന് പറഞ്ഞാല്‍ "ഉന്നത പദവി നല്കി അനുഗ്രഹിക്കുക" എന്നതാണെന്ന്. അതില്‍ എനിക്ക് വിരോധമില്ല. പക്ഷെ കുരിശില്‍ തറച്ച ഈസായുടെ ശരീരത്തിന് എന്ത് സംഭവിച്ചു എന്ന് മാത്രം പറഞ്ഞില്ല.
ആ വൈരുദ്ധ്യം താങ്കള്‍ക്കു ബോധ്യപ്പെട്ടെങ്കില്‍ വ്യക്തമാനേ ആവശ്യപ്പെട്ടുള്ളൂ.
താങ്കള്‍ പറയുന്നു ഉയിപ്പിക്കുക എന്ന് പറഞ്ഞാല്‍ "ഉന്നത പദവി നല്കി അനുഗ്രഹിക്കുക" എന്നതാണെന്ന്. അതില്‍ എനിക്ക് വിരോധമില്ല. പക്ഷെ കുരിശില്‍ തറച്ച ഈസായുടെ ശരീരത്തിന് എന്ത് സംഭവിച്ചു എന്ന് മാത്രം പറഞ്ഞില്ല.
യേശുക്രിസ്തു കശ്മീരില്‍ എന്ന ഈ പോസ്റ്റ് ദയവു ചെയ്തു വായിക്കുക.
വായിച്ചു കല്‍ക്കി. എന്റെ ചോദ്യം, രക്ഷപ്പെട്ടതിന് ശേഷം എന്ത് സംഭവിച്ചു എന്നല്ല എന്നതെങ്കിലും മനസിലാക്കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു. പോട്ടെ. എന്ത് സംഭവിച്ചു എന്നത് താങ്കള്‍ക്കും ഖുറാനും അവ്യക്തമാണെന്ന് താങ്കള്‍ തന്നെ മുമ്പ് എഴുതിയ നിലയ്ക്ക് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നില്ല.
ഞാന്‍ പറഞ്ഞുവല്ലോ, എങ്ങനെ രക്ഷപ്പെട്ടു എന്നതും രക്ഷപ്പെട്ട ശേഷം എങ്ങോട്ട് പോയി എന്നതും ഖുര്‍ആനെ സംബന്ധിച്ച് അത്ര പ്രസക്തമായ വിഷയമല്ല. കുരിശില്‍ മരിച്ചോ ഇല്ലേ എന്നതാണ് പ്രസക്തം. ആ സംശയമാണ് ഖുര്‍ആന്‍ അവിടെ വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ പ്രവചകന്മാരും എങ്ങനെ അവിടെ മരിച്ചു എന്നതൊന്നും വിവരിക്കാല്‍ ഖുര്‍ആന്‍റെ ഉദ്ദേശ്യമല്ല. എങ്കിലും ഖുര്‍ആന്‍റെ ഈ പ്രസ്താവനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ബൈബിളിന്‍റെയും പുരാതന ചരിത്ര രേഖകളുടെയും വെളിച്ചത്തില്‍ യേശു കുരിശില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടു എന്നും അതിനു ശേഷം എങ്ങോട്ട് പോയി എന്നും ഗവേഷകന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. സവിസ്തരം വിവരിക്കേണ്ട ഈ വിഷയം ഈ കമന്‍റ് ബോക്സില്‍ ഒതുങ്ങുന്നതല്ല. താങ്കളുടെ ചോദ്യം ആത്മാര്‍ഥമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ഈ വിഷയം സവിസ്തരം പ്രതിപാദിക്കുന്ന രണ്ട് പുസ്തകങ്ങള്‍ ഞാന്‍ താങ്കളുടെ ശ്രദ്ധയില്‍ പെടുത്തുന്നു. ദയവു ചെയ്തു വായിക്കുക.
1. http://www.alislam.org/library/books/Deliverance-from-the-Cross-20080607MN.pdf
2. http://www.alislam.org/library/books/Truth-About-The-Crucifixion-20080606MN.pdf
Post a Comment