Wednesday, September 15, 2010

നിരാശനായ മൗദൂദി!

ജമാഅത്തെ ഇസ്‌ലാമിയുടെ ആചാര്യന്‍ മൗലാനാ മൗദൂദി, അഹ്‌മദികള്‍ മുര്‍ത്തദ്ദുകള്‍ (മതപരിത്യാഗികള്‍) ആണെന്നും ഇസ്‌ലാമിക നിയമവ്യവസ്ഥ പ്രകാരം അവര്‍ വധാര്‍ഹരാണെന്നും എടുത്തുകാട്ടി തുടങ്ങിവെച്ച അഹ്‌മദിയ്യാ വിരുദ്ധ പ്രചാരണയുദ്ധത്തിനു പിന്നില്‍ ഉണ്ടായിരുന്ന ചേതോവികാരം എന്തായിരുന്നു? മുന്‍ സിമി പ്രവര്‍ത്തകനായ ലേഖകന്‍ ചരിത്ര പശ്ചാത്തലം വിവരിക്കുന്നു.



4 comments:

CKLatheef said...

വായിച്ചു. താങ്കള്‍ ആമുഖമായി നല്‍കിയ വാചകങ്ങള്‍ തെറ്റിദ്ധാരണജനകമാണ്. അഹ്മദികള്‍ വധാര്‍ഹരായ മുര്‍ത്തദ്ദുകളാണെന്ന വാദം ജമാഅത്തെ ഇസ്‌ലാമിക്കോ മൗദൂദിക്കോ ഉണ്ടായിരുന്നില്ല ഇപ്പോഴും ഇല്ല. മറിച്ച് അവര്‍ ഒരു പുതിയ പ്രവാചകനില്‍ വിശ്വസിക്കുന്നതിനാല്‍ പുതിയമതത്തിന്റെ ആളുകളാണ് എന്ന അഭിപ്രായമേ ഉള്ളൂ. പിന്നെ ലേഖനത്തില്‍ മറുപടി പറയാനൊന്നുമില്ല. ചില വാദത്തിനെതിരെ തെളിവുകള്‍ ഉദ്ധരിച്ച ശേഷം അത് ബോധ്യപ്പെടാത്തവര്‍ക്ക് 'ഇനി വാദത്തിന് വേണ്ടി അങ്ങനെ സമ്മതിക്കുക' എന്ന ഒരു ശൈലി പ്രവാചകന്‍മാരല്ലാത്ത പണ്ഡിതന്‍മാര്‍ സ്വാഭാവികമായി സ്വീകരിക്കാറുണ്ട്. തെളിവ് വെച്ച് സ്വന്തം യുക്തിചിന്തയെ ഉപയോഗപ്പെടുത്താനുള്ള കല്‍പനയാണത്. അതാണ് ഖത്മുന്നുബുവത്തിന്റെ അവസാനത്തിലെ വാചകത്തിലുള്ളത്.
ഖുര്‍ആനില്‍ പോലും അത്തരം യുക്തിപരമായ സംവാദശൈലി സ്വീകരിച്ചിട്ടുണ്ട്. നിഷേധികളോട് ഒന്നുകില്‍ ഞങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ സന്‍മാര്‍ഗത്തിലാണ് അല്ലെങ്കില്‍ വ്യക്തമായ വഴികേടിലാണ് എന്ന് പറായന്‍ പ്രവാചകനോടാവശ്യപ്പെടുന്നുണ്ട്.
അത് വെച്ച് ചോദ്യം ചെയ്യുന്നതില്‍ ഒരര്‍ഥവുമില്ല.

ഏതായാലും മുസ്ലിം ലോകം അംഗീകരിച്ചത്. മൗദൂദിയുടെ ഖത്മുനുബുവത്തിലുള്ള വാദങ്ങളെയാണ്. അതേ ഇര്‍ഷ്യതന്നെയാണ് സത്യദുതന്റെ ഒരു ലക്കത്തില്‍ ഒരു ലേഖനമെങ്കിലും ജമാഅത്തെന്ന 'പൊളിഞ്ഞ' പ്രസ്ഥാനത്തിന് നീക്കിവെക്കാന്‍ 'സത്യദൂതനെ' പ്രേരിപ്പിക്കുന്നത്.

ലേഖനത്തിന്റെ ബാക്കിഭാഗങ്ങളില്‍ ജമാഅത്തും മൗദൂദിയും ആകെ പാളീസായി എന്നും അഹമ്മദിയാ ജമാഅത്ത് വളരെ സുസ്ഥിതിയിലാണെന്നുമല്ലേ. അദ്യം പറഞ്ഞത് എനിക്ക് ബോധ്യപ്പെടാത്തതിനാല്‍ ഒരു നിരാശയുമില്ല. രണ്ടമത്തേത് നിങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ സന്തോഷിക്കുക. ഒരു വിരോധവുമില്ല.

Salim PM said...

ഞാന്‍ ആമുഖമായി നല്‍കിയ വാചകങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നവയാണെന്ന് ഞാന്‍ കരുതുന്നില്ല. മൗദൂദി സാഹിബിന്‍റെ അഭിപ്രായം മുര്‍ത്തദുകള്‍ വധാര്‍ഹരാണ് എന്നു തന്നെയാണ്. അക്കാര്യം അദ്ദേഹം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുമുണ്ട്. അഹ്‌മദികള്‍ ഇസ്‌ലാമിക വൃത്തത്തില്‍ നിന്നു പുറത്തുപോയവര്‍ ആണ് എന്നതും മൗദൂദിയും താങ്കളും വിശ്വസിക്കുന്നു. രണ്ടും കൂട്ടിവായിച്ചാല്‍ സംഗതി വ്യക്തം.


"ലേഖനത്തിന്റെ ബാക്കിഭാഗങ്ങളില്‍ ജമാഅത്തും മൗദൂദിയും ആകെ പാളീസായി എന്നും അഹമ്മദിയാ ജമാഅത്ത് വളരെ സുസ്ഥിതിയിലാണെന്നുമല്ലേ. അദ്യം പറഞ്ഞത് എനിക്ക് ബോധ്യപ്പെടാത്തതിനാല്‍ ഒരു നിരാശയുമില്ല. രണ്ടമത്തേത് നിങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ സന്തോഷിക്കുക. ഒരു വിരോധവുമില്ല.'

ആദ്യം പറഞ്ഞത് താങ്കള്‍ക്ക് ഇതുവരെ ബോധ്യമായിട്ടില്ലെങ്കില്‍ താമസിയാതെ ബോധ്യം വരും എന്നു തന്നെയാണ് എനിക്കു പറയാനുള്ളത്. പിന്നെ അഹ്‌മദിയാ ജമാ‌അത്തിന്‍റെ വിജയം കണ്ണുള്ളവരെല്ലാം കണ്ടുകൊണ്ടിരിക്കുന്നു. ഒരു ഖലീഫയുടെ ആത്മീയ നേതൃത്വത്തിന്‍ കീഴില്‍ ലോകം മുഴുവന്‍ പ്രവത്തിച്ചുകൊണ്ടിരിക്കുന്ന അഹ്‌മദിയ്യാ ജമാഅത്ത് ശത്രുക്കളുടെ ഉറക്കം കെടുത്തുന്നു എന്നത് ഒരു വാസ്തവം മാത്രം. ആരാലും അറിയപ്പെടാതെ ഇന്ത്യയിലെ ഖാദിയാന്‍ എന്ന ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുയര്‍ന്ന ആ ശബ്ദം, "ഞാന്‍ നിന്‍റെ സന്ദേശത്തെ ലോകത്തിന്‍റെ കോണുകളോളം എത്തിക്കും" എന്ന് അല്ലാഹു തന്നോട് പറഞ്ഞിരിക്കുന്നു എന്ന് അഹ്‌മദിയാ ജ‌മാഅത്തിന്‍റെ സ്ഥാപകര്‍ ഹദ്‌റത്ത് അഹ്‌മദ് ഒരു നൂറ്റാണ്ട് മുന്‍പ് പ്രഖ്യാപിച്ചത് 'മു‌ലിം ടെലിവിഷന്‍ അഹ്‌മദിയ്യ' എന്ന ആഗോള ഇസ്‌ലാമിക ചാനല്‍ മുഖേന ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ പുലര്‍ന്നിരിക്കുന്നു. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കതിരിക്കുക.

..naj said...

കല്‍ക്കി,
യുക്തിവാദ ബ്ലോഗില്‍ കൂടിയുള്ള കമന്റിലൂടെയാണ് ഇങ്ങോട്ടുള്ള വരവ്.
എല്ലാ ബ്ലോഗും നോക്കി.
ലക്‌ഷ്യം !!! ഈസ, അഹ്മദ് ഖാദിയാനി.. ഇങ്ങിനെ പോകുന്നു...
ഒരു കാര്യം മനസ്സിലാകാത്തത് കൊണ്ട് ചോദിക്കുകയാണ്.
ആരാണ് ഈ മിര്‍സാ ഘുലാം ആഹ്മെദ്‌, എന്തായിരുന്നു അദ്ധേഹത്തിന്റെ ലക്‌ഷ്യം, അദ്ധേഹത്തിന്റെ റോള്‍...
ഈ വാദ പ്രതിവാധങ്ങള്‍ താങ്കള്‍ നടത്തുമ്പോള്‍ ഈ ""പ്രവാചകന്റെ വരവിന്റെ പിന്നാമ്പുറം"" വ്യക്തം !
അത് താങ്കളിലൂടെ നിര്‍വഹിക്കപെടുന്നു.
എല്ലാം പ്രവാചകന്‍ മുഹമ്മദിന്റെ ലക്ഷ്യത്തെ അംഗീകരിക്കുകയും, അധ്യാപനങ്ങള്‍ പിന്തുടരുകയും ചെയ്യുന്ന സമൂഹത്തില്‍ തന്റെ റോള്‍ കൊണ്ട് എന്തെങ്കിലും ഒരു കാര്യം അദ്ദേഹത്തിന് നിര്‍വഹിക്കാനുണ്ടായിരുന്നു എങ്കില്‍ അദ്ധേഹത്തെ അംഗീകരിക്കുന്നത് കൊണ്ട് ആര്‍ക്കും ഒരു കുഴപ്പവും ഇല്ല, പ്രവാചകനെ അംഗീകരിക്കാന്‍ ഒരു ചിലവും ഇല്ലാതിരിക്കെ ഇദ്ദേഹത്തെ അമ്ഗീകരിക്കാതിരിക്കേണ്ട ദുശാട്യം ആര്‍ക്കും വേണ്ടല്ലോ.
പിന്നെ, ഇസ്ലാമിന്റെ ലക്‌ഷ്യം വാദ പ്രതിവാധമല്ല. വെറുതെ എന്തിനീ കോലാഹലം. ദീനിനെ വഴി തെറ്റിച്ചു വിടുന്ന താങ്കളുടെ ശ്രമം വൃഥാ സമയം പാഴക്കലാണ്. പ്രവാചകന്മാരുടെ ചരിത്രം ചികഞ്ഞു പുറത്തു കൊണ്ട് വരാനല്ല കുര്‍ആന്‍ പറയുന്നത്, അതിന്റെ ലക്ഷ്യവും അതല്ല.!

Salim PM said...

നാജ്,

അഹ്‌മദിയ്യാ ജമാഅത്തിനെ ചുരുക്കത്തില്‍ പരിചയപ്പെടുത്തുന്ന ഒരു പോസ്റ്റ് അഹ്‌മദിയ്യാ ജമാഅത്ത് ബ്ലോഗില്‍ ഉണ്ട്. ദയവു ചെയ്തു വായിക്കുക.

പിന്നെ താങ്കളുടെ കമന്‍റിലെ പല പരാമര്‍ശങ്ങളും എന്നെ ആശ്ചര്യപ്പെടുത്തി. ഉദാഹരണത്തിന് "പ്രവാചകനെ അംഗീകരിക്കാന്‍ ഒരു ചിലവും ഇല്ലാതിരിക്കെ ഇദ്ദേഹത്തെ അമ്ഗീകരിക്കാതിരിക്കേണ്ട ദുശാട്യം ആര്‍ക്കും വേണ്ടല്ലോ." ലോകത്ത് ഇന്നേ വരെ വന്ന ഏതെങ്കിലും പ്രവാചകന്മാരെ സമൂഹം ഇതുപോലെ സ്വീകരിച്ചിരുന്നതായി താങ്കള്‍ക്ക് കാണിച്ചു തരാമോ? നേരെ മറിച്ച് പ്രവാചകന്മാര്‍ അവരുറ്റെ സമൂഹത്തില്‍ നിന്നു നേരിടേണ്ടി വന്ന ഭ്രഷ്ടും ആക്രമണങ്ങളും എത്രത്തോളമായിരുന്നു എന്ന് വിശു‌ദ്ധ ഖുര്‍‌ആന്‍ അങ്ങോളമിങ്ങോളം വിവരിക്കുന്നു. അതുപോലെ "പിന്നെ, ഇസ്ലാമിന്റെ ലക്‌ഷ്യം വാദ പ്രതിവാധമല്ല." വാദപ്രതിവാദങ്ങളും ആശയ സം‌വാദങ്ങളും ഇസ്‌ലാമില്‍ പുതിയ കാര്യമല്ല. ഇല്ലായിരുന്നുവെങ്കില്‍ ഇസ്‌ലാമില്‍ ഇക്കാണുന്ന വിഭാഗങ്ങള്‍ ഒന്നും ഉണ്ടാകുമായിരുന്നില്ല. പിന്നെ എന്‍റെ പ്രവര്‍ത്തനം വൃഥാ സമയം പാഴാക്കലാണെന്നു താങ്കള്‍ക്ക് തോന്നുവെങ്കില്‍ എനിക്കു വിരോധമില്ല. ഞാന്‍ എന്നില്‍ അര്‍പ്പിക്കപ്പെട്ട ബാധ്യത എന്നെക്കൊണ്ടു കഴിയുന്നതുപൊലെ നിര്‍‌വ്വഹിക്കുന്നു.