Monday, September 13, 2010
ആരാണ് മുസ്‌ലിം?
സുശീല്‍ കുമാര്‍ പി.പി. യുടെ 'നുറുങ്ങേരികള്‍' ബ്ലോഗില്‍ ചിന്തകന്‍ ഇട്ട ഒരു കമന്‍റിലെ ഭാഗമാണ് ഇങ്ങനെ ഒരു പ്രതികരണത്തിന് കാരണം. കമന്‍റിലെ ഭാഗങ്ങള്‍ താഴെ:
'ഇസ്ലാമിന്റെ അടിസ്ഥാനകാര്യ ങ്ങളെ അംങ്ങീകരിക്കുന്ന ആരും മുസ്ലീംങ്ങളായിരിക്കും. ആര്‍ക്കും അവരെ പുറത്താക്കുക സാധ്യമേ അല്ല. ഖാദ്യാനികള്‍ മുസ്ല്ലിംങ്ങളല്ല എന്നത് മൌദൂതിയുടെ തീരുമാനമല്ല. മുസ്ലീം ലോകമംങ്ങീകരിക്കുന്ന അടിസ്ഥാനങ്ങളില്‍ അവര്‍ വിത്യസ്ഥമായത് കൊണ്ടാണ് അവര്‍ അഹമദീയ(ഖാദിയാനി) ആയിമാറിയത്. അടിസ്ഥാനങ്ങള്‍ അംഗീകരിച്ചാല്‍ അവരും മുസ്ലീങ്ങളായി മാറുമെന്നതില്‍ സംശയമേതുമില്ല.'
ആരാണ് മുലിം? ഒരു മുസ്ലിമിന്‍റെ യഥാര്‍ത്ഥ ഗുണങ്ങള്‍ എന്തെല്ലാം?
'ഇസ്‌ലാം അഞ്ചു കാര്യങ്ങളില്‍ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നു. അല്ലാഹു അല്ലാതെ ആരാധ്യനില്ല, മുഹമ്മദ് അവന്‍റെ ദൂതനാകുന്നു എന്ന സത്യസാക്ഷ്യം, നമസ്കാരം നിലനിര്‍ത്തല്‍, സക്കാത്ത് നല്‍കല്‍, റമദാനില്‍ നോമ്പനുഷ്ഠിക്കല്‍, സാധ്യതയുള്ളവര്‍ ഹജ്ജ് ചെയ്യല്‍ എന്ന സുസമ്മത പ്രവാചക വചനമാണ് ഇസ്‌ലാം എന്നാല്‍ എന്ത് എന്ന ചോദ്യത്തിന്‍റെ ആധികാരിക മറുപടി.'
ഈ ചോദ്യവും ഇത്തരവും എന്‍റെ സ്വന്തമല്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക മുഖപത്രമായ പ്രബോധനത്തില്‍ മുജീബ് നല്‍കിയതാണീ മറുപടി (പ്രബോധനം ഡിസം. 21, 2003).
ഈ പറഞ്ഞ അഞ്ചു കാര്യങ്ങളും പരിപൂര്‍ണ്ണമായി അംഗിക്കരിക്കുന്നവരാണ് അഹ്‌മദി മുസ്‌ലിംകള്‍ എന്ന് അഹ്‌മദിയ്യാ ജമാഅത്തിനെക്കുറിച്ചു അല്പമെങ്കിലും അറിയാവുന്നവര്‍ക്കറിയാം.
മുജീബ് തുടരുന്നു: 'സമൂഹത്തില്‍ താന്‍ മുസ്‌ലിമാണെന്ന് വാദിക്കുകയും ഇസ്ലാമിനെ താത്വികമായി ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുന്നവരെ മുസ്‌ലിമായി കണക്കാക്കുകയാണ് സാമാന്യ രീതി. രഹസ്യം അറിയുക അല്ലാഹുവിനാണ്. വിധി കല്പിക്കേന്റതും അവന്‍ തന്നെ!'
രഹസ്യജ്ഞാനങ്ങള്‍ എല്ലാം ഇപ്പോള്‍ അല്ലാഹു ജമാഅത്തെ ഇസ്ലാമിക്ക് തുറന്നുകൊടുത്തിരിക്കുകയാണ്ല്ലോ! അല്ലാഹുവിന്‍റെ എല്ലാ പണികളും ഈയിടെയായി അല്ലാഹു ജമാഅത്തെ ഇസ്ലാമിയെ ഏല്പ്പിച്ചിരിക്കുകയുമാണ്!!
Subscribe to:
Post Comments (Atom)
1 comment:
Never escape if HE wills
Post a Comment