കേരള ശബ്ദം 14-03-2010 ലക്കത്തില്‍ 'സിമിയുമായുള്ള ബന്ധം' എന്ന തലക്കെട്ടില്‍ ശൈഖ് മുഹമ്മദ് കരകുന്ന് എഴുതുന്നു:
"ജമാഅത്തെ ഇസ്ലാമി രൂപീകരിച്ച സംഘടനയല്ല സിമി. അതിന്റെ രൂപീകരണ യോഗത്തില്‍ പങ്കെടുത്ത വ്യക്തി എന്ന നിലയില്‍ ഉറപ്പിച്ചു പറയാനാവും; ജമാഅത്ത് സിമി രൂപീകരണത്തിനു മുന്‍കയ്യെടുത്തിട്ടില്ല. അതിന്റെ രൂപീകരണ യോഗത്തില്‍ ഒരൊറ്റ ജമാഅത്ത് നേതാവും പങ്കെടുത്തിട്ടുമില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥി സംഘടനകളുടെ നേതാക്കാള്‍ ചേര്‍ന്ന് സിമി രൂപീകരിക്കുകയുണ്ടായി"
തീവ്രവാദവുമായി ബന്ധപ്പെട്ട് സിമി നിരോധിക്കപ്പെടുകയും സമൂഹം അവരെ വെറുപ്പോടെ വീക്ഷിക്കുകയും ചെയ്ത സാഹചര്യത്തില്‍, 2010 - ല്‍ ആണ് സിമിയില്‍ നിന്ന് ജമാഅത്തെ ഇസ്ലാമിയെ രക്ഷിക്കാന്‍ ശൈഖ് മുഹമ്മദ് കാരകുന്ന് മേല്‍ വരികളെഴുതിയത്. എന്നാല്‍ ഇതേ ശൈഖവര്‍കള്‍ 1992 - ല്‍ 'പ്രബോധനം' ജമാഅത്തെ ഇസ്ലാമിയുടെ അമ്പതാം വാര്‍ഷികപ്പതിപ്പില്‍ പേജ് 268 - ല്‍ 'സിമി രൂപീകരണം' എന്ന തലവാചകത്തില്‍ എഴുതുന്നു:
"അങ്ങനെ കേരളത്തെ പ്രതിനിധീകരിച്ച് ഞങ്ങള്‍ രണ്ടുപേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നവരും രണ്ട് ദിവസം യോഗം ചേര്‍ന്നു. അവിടെ വെച്ചാണ് 'സിമി' രൂപീകരിക്കപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളില്‍ 'ജമാഅത്തെ ഇസ്ലാമി'യുടെ മേല്‍നോട്ടത്തിലും സഹായ സഹകരണളോടും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനാ പ്രതിനിധികളാണ് അലിഗറില്‍ ഒത്തുകൂടിയത്. അതുകൊണ്ടു തന്നെ സിമി രൂപീകരണ വിവരം ജമാഅത്ത് കേന്ദ്ര നേതൃത്വത്തെ അറിയിച്ച് സമ്മതവും ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങളും നേടാന്‍ പ്രസിഡണ്ടിനേയും സെക്രട്ടറിയേയും ചുമതലപ്പെടുത്തിക്കൊണ്ടാണ് യോഗം പിരിഞ്ഞത്.
"1977 ഏപ്രില്‍ 25 ന് സിമി രൂപീകരിക്കപ്പെട്ടുവെങ്കിലും കേരള ഘടകം നിലവില്‍ വന്നത് ഓക്ടോബര്‍ 2 ന് മാത്രമാണ്. കോഴിക്കോട് ജമാഅത്തെ ഇസ്ലാമി ഓഫീസില്‍ ഈ ലേഖകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് പി. എം. എ. സലാം ചെയര്‍മാനായി 14 അംഗങ്ങളുള്ള അഡ്ഹോക് കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ഇതര സംസ്ഥാനങ്ങളിലെന്നപോലെ കേരളത്തിലും ജമാഅത്തെ ഇസ്ലാമിയുടെ സഹായ സഹകരണങ്ങളോടെയാണ് സിമി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്"
- ശൈഖ് മുഹമ്മദ് കാരകുന്ന് (മുന്‍ സിമി അധ്യക്ഷന്‍, ഇപ്പോഴത്തെ ജമാഅത്തെ ഇസ്ലാമി അസി. ആധ്യക്ഷന്‍).
തീവ്രവാദം മുദ്രകുത്തപ്പെട്ടപ്പോള്‍ സിമിയുമായി ജമാഅത്തെ ഇസ്ലാമിക്ക് ഒരു ബന്ധവുമില്ലെന്നു പറഞ്ഞ് കൈകഴുകാന്‍ ശ്രമിക്കുന്ന ശൈഖ് മുഹമ്മദ് സാഹിബ് കേരള ശബ്ദത്തിലൂടെ വായനക്കാരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുമ്പോള്‍, താന്‍ തന്നെ 1992 - ല്‍ എഴുതിവെച്ച യാഥാര്‍ത്ഥ്യത്തിന്റെ മേല്‍ വരികള്‍ ആരുമറിയാതെ പൊകുമെന്നു കരുതിയോ?
10 comments:
Dear Nishad,
Kannu adachu pidichal thangalkku maathrame iruttu aakoo !
Anonymous said...
Dear Nishad,
Kannu adachu pidichal thangalkku maathrame iruttu aakoo !
theerchayaayum.jamahathanu roopikarichathennu ithil evideyanu sahodara.athanu njan chodichath.pls vekthamaakku.
>>>>nishad said...
jamahathaanu simi roopikarichath ennu evideyum kandilla.undakil vekthamakkaam..undo?
June 28, 2010 4:08 AM <<<<
ഓ അബ്ദുള്ള സാഹിബിനെ അറിയുമോ ?
അദ്ധേഹത്തിന്റെ വരികള്‍ വായിക്കൂ ഇവിടെ . മൂക്ക് മുന്‍പോട്ടു വളര്ന്നവര്ക്കൊക്കെ സിമി ജമാഅത്തെ ഇസ്ലാമിയുടെ യുവജന പ്രസ്ഥാനം ആയിരുന്നു എന്ന് അറിയാം എന്നാണു അദ്ദേഹം പറഞ്ഞത് .
പിന്നെ കല്‍ക്കിയുടെ വാദങ്ങള്‍ തെറ്റാണെന്നും അത് പരിശുദ്ധ ഖുര്‍ആന്‍ ഹദീസ് എന്നിവ കൊണ്ട് തെളിയിക്കാന്‍ സാമാന്ന്യ ബുദ്ധിയുള്ളവര്‍ക്ക് കഴിയും എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍ . ഇത് ഇവിടെ പറഞ്ഞില്ലെങ്കില്‍ ചില ജമാത്ത് സുഹൃത്തുക്കള്‍ എന്നെ ഖാദിയാനികളുടെ ഒപ്പം കൂട്ടിക്കെട്ടുവാനും മടിക്കില്ല . അതാണ് അനുഭവം :)
noushad
ജമാഹത്ത് മായി സിമിക്ക് ഒരു ബന്ദവും ഉണ്ടായിരുന്നില്ല എന്നല്ല പറഞ്ഞത്.സിമി രൂപികരിച്ചത് ജമാഹതതല്ല എന്നാണ് പറഞ്ഞത്. ഉണ്ടങ്കില്‍ അത്പ്രസ്ഥാനത്തിന്റെ ഗ്രന്ഥങ്ങള്‍ കൊണ്ട് തെളിയിക്കുക . പ്രസ്ഥാനത്തിന്റെ സത്രുകള് പറഞ്ഞാല്‍ അത് സത്യം ആവുമെങ്കില്‍ അങ്ങനെ ആവട്ടെ
"ജമാഹത്ത് മായി സിമിക്ക് ഒരു ബന്ദവും ഉണ്ടായിരുന്നില്ല എന്നല്ല പറഞ്ഞത്.സിമി രൂപികരിച്ചത് ജമാഹതതല്ല എന്നാണ് പറഞ്ഞത്. ഉണ്ടങ്കില്‍ അത്പ്രസ്ഥാനത്തിന്റെ ഗ്രന്ഥങ്ങള്‍ കൊണ്ട് തെളിയിക്കുക"
സാങ്കേതികത്വത്തില്‍ പിടിച്ചു തൂങ്ങിക്കൊണ്ടുള്ള ജമാഅത്തെ ഇസ്ലാമിയുടെ ട്രിപ്പീസ് എത്ര നാള് മുന്നോട്ട് പോകും? നൗഷാദിന്റെ ലിങ്കിലുള്ള ഓ. അബ്ദുള്ളയുടെ ലേഖനം വായിക്കുക. എന്നിട്ടും സംശയം തീരുന്നില്ലെങ്കില്‍ ഉടനെ ഒരു ഡോകടറെ കാണുക. എന്തോ അല്പം തകരാറുണ്ട്.
"പിന്നെ കല്‍ക്കിയുടെ വാദങ്ങള്‍ തെറ്റാണെന്നും അത് പരിശുദ്ധ ഖുര്‍ആന്‍ ഹദീസ് എന്നിവ കൊണ്ട് തെളിയിക്കാന്‍ സാമാന്ന്യ ബുദ്ധിയുള്ളവര്‍ക്ക് കഴിയും എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍."
നൗഷാദിനു സ്വാഗതം.
ഇതൊന്നുതെളിയിക്കുക.
June 29, 2010 3:33 AM
Pls find below SM karakunnu's reply on the above blog
"the students leaders attended in aleager to organise simi but did not attend any jamaat leader or jamaat worker in that meeting i and other leaders were students organisations leaders not jamaat workers or jamaat leaders so we decided to seek the co operation of jamaat the students organisations were working with the help of jamaat so what i wrote now and before are same and correct may allah bless us all "
sandharbathil ninnum saahacharyangalil ninnum adarthiyeduthu islamika prasthanethe thakarkuvanulla gooda lakshyam thirichariyuka..
"അഫ്ഗാന് മുജാഹിദുകളുടെ സഖ്യകക്ഷിയായ ഇത്തിഹാദെ ഇസ്ലാമിയുടെ നേതാക്കളിലൊരാളാണ് ഖദി മുഹമ്മദ് അമീന്......അഫ്ഗാന് ജിഹാദില്‍ മൗലാനാ മൗദൂദിക്കുള്ള സ്വാധീനത്തിലേക്ക് വെളിച്ചം വീശുകയാണദ്ദേഹം.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇസ്ലാമിക വ്യക്തിത്വങ്ങളുമായി ഞങ്ങള്‍ പരിചയപ്പെട്ടിരുന്നു. അവരുടെയെല്ലാം പുസ്തകങ്ങള്‍ വായിക്കുയും ചെയ്തിരുന്നു. അങ്ങനെയാണ് മൗലാനാ മൗദൂദിയെയും ആദ്യമായി പരിചയപ്പെടുന്നത്. 'സായുധ പോരാട്ടം' ആരംഭിക്കുന്നതിന് മുമ്പും ഞങ്ങളദ്ദേഹത്തെ ചെന്ന് കണ്ടിരുന്നു"- (ജമാ അത്തെ ഇസ്ലാമി അന്‍പതാം വാര്‍ഷിക പതിപ്പ് പേജ് 151-152 )
അന്നു പുളകം കൊണ്ടവര്‍ ഇന്ന് ഒഴിഞ്ഞുമാറി നല്ല പിള്ള ചമയുന്നു.
Post a Comment