മത വിശ്വാസികള്‍ ശാസ്ത്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യമ്പോഴും, തങ്ങള്‍ വിശ്വസിക്കുന്ന വിശ്വാസാദര്‍ശവുമായി ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ താരതമ്യം ചെയ്യുമ്പോഴും നാസ്തികര്‍ക്ക് എന്തെന്നില്ലാത്ത ഒരു കലിപ്പാണ്. യുക്തിവാദി ബ്ലോഗര്‍മാരുടെ ബ്ലോഗുകളും കമന്‍റുകളും ഇത്തരം ഹാലിളക്കത്തില്‍ നിന്നുണ്ടാകുന്ന അസഹിഷ്ണുതാ പരമായ പ്രസ്താവനകള്‍ നിറഞ്ഞു നില്‍ക്കുന്നതായിക്കാണാം. മണ്ടശിരോമണികളായ വിശ്വാസികള്‍ ശാസ്ത്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍മാത്രം വളര്‍ന്നിട്ടില്ലെന്നും അവര്‍ അവരുടെ യുക്തിഹീനമായ വിശ്വാസവും ആരാധനകളുമായി ഏതെങ്കിലും ഒരു മൂലയില്‍ ഒതുങ്ങിക്കഴിഞ്ഞാല്‍ മതിയെന്നുമാണ് യുക്തിവാദികളുടെ പക്ഷം. അങ്ങനെ ഒതുങ്ങിക്കഴിയുകയാണെങ്കില്‍ അവര്‍ക്ക് വിരോധമൊന്നുമില്ല (ഭാഗ്യം).
ഇതിപ്പോള്‍ ഇവിടെ പറയാന്‍ കാരണം, ചന്ദ്രനില്‍ ജലാംശമുണ്ടെന്നുള്ള നാസയുടെ കണ്ടുപിടിത്തത്തെത്തുടര്‍ന്ന് ഈ വസ്തുത ഭാരതീയ ഋഷിമാര്‍ രചിച്ച പൗരാണിക ഗ്രന്ഥങ്ങളില്‍ മുമ്പേതന്നെ പ്രസ്താവിക്കപ്പെട്ടിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ വേണ്ടി 'ചന്ദ്രനിലെ ജലം പുതുമയല്ല' എന്ന തലക്കെട്ടില്‍ അഞ്ഞൂര്‍ രമേഷ് പണിക്കര്‍ മനോരമ പത്രത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു. ഇത് കണ്ടു കലിപൂണ്ട കാല്‍വിന്‍ എന്ന യുക്തിവാദി ബ്ലോഗര്‍ 'അതും നമുക്കറിയാമായിരുന്നു' എന്ന പേരില്‍ ഒരു പരിഹാസ പോസ്റ്റ് ഇടുകയുണ്ടായി. പരിഹാസം എന്നതില്‍ കവിഞ്ഞ് വസ്തുനിഷ്ഠമായ ഒരു വിമര്‍ശനവും കാല്‍വിന്‍ അതില്‍ നടത്തിയതായി കാണാന്‍ സാധിച്ചില്ല. അതില്‍ വന്ന കമന്‍റുകളും തഥൈവ.
അഞ്ഞൂര്‍ രമേഷ് പണിക്കരുടെ വാദത്തെ ന്യായീകരിക്കുകയോ, അതിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുകയോ അല്ല ഈ പോസ്റ്റ്കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച്, യുക്തിവാദികളെന്ന് ഊറ്റംകൊള്ളുന്ന നാസ്തികരുടെ ഉപരിപ്ലവമായ സമീപനവും മതവാദികളോടുള്ള അവരുടെ പരിഹാസ പൂര്‍ണ്ണമായ നിലപാടുകളും തുറന്ന് കാണിക്കുക മാത്രമാണിവിടെ.
കാല്‍വിന്‍റെ പ്രസ്തുത പോസ്റ്റില്‍ കണ്ട ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ എന്‍റെ ഒരു സംശയം അവിടെ കമന്‍റി. അതിങ്ങനെ:
[[["പ്രകാശശൂന്യേ ജലമയേ ചന്ദ്രമസി രവിരശ്മിസംപാതാത് സംപ്രകാശം ചന്ദ്രശരീരമുത്പദ്യതേ ഇതി യുക്ത്യാ സിദ്ധ്യതി
(പ്രകാശശൂന്യനും ജലമയനുമായ ചന്ദ്രനില്‍ സൂര്യരശ്മിയുടെ സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ ചന്ദ്രന്‍ പ്രകാശത്തോടു കൂടിയതാകുന്നു എന്നതു യുക്തിസിദ്ധമാകുന്നു)"
ചന്ദ്രന്‍ പ്രകാശ ശൂന്യനും സൂര്യപ്രകാശത്തിന്‍റെ പ്രതിഫലനമാണ് (വെള്ളത്തിന്‍റെ കാര്യം വിട്) ചന്ദ്രവെളിച്ചം എന്നും ഇവിടെ വ്യക്തമാകുന്നില്ലേ? ശാസ്ത്രം ഇക്കാര്യം സ്ഥിരീകരിക്കുന്നതിനു മുമ്പുള്ളതാണ് ഹോരശാസ്ത്രം എങ്കില്‍ (അറിവുള്ളവര്‍ വ്യക്തമാക്കുക) ഇത് ചിന്തിക്കേണ്ട വിഷയം തന്നെയല്ലേ? എന്‍റെ ചെറിയ പുത്തിയില്‍ വന്ന ഒരു സംശയം ചോദിച്ചുവെന്നേയുള്ളൂ കേട്ടോ.]]]
എന്‍റെ ഈ സംശയത്തെ പരിഹസിച്ചു കൊണ്ടുള്ള കാല്‍വിന്‍റെ മറുപടി ഇങ്ങനെ:
[[[അദ്ദാണ് കല്‍ക്കി ഞാനും പറയണത്. കല്‍ക്കി തന്നെ കണ്ട് പിടിച്ച് വെളിച്ചത് കൊണ്ട് വരൂ. ഞാനൊണ്ട് കല്‍ക്കിക്ക് സപ്പോര്‍ട്ടായി]]]
യുക്തിവാദി കന്‍റുകളില്‍ നിഴലിച്ച പരിഹാസവും പുച്ഛവും കണ്ട ഞാന്‍ വീണ്ടും ഒരു കമന്‍റു കൂടി ഇട്ടു:
[[[ചിരിച്ചു തള്ളാന്‍ വരട്ടെ ബുദ്ധിജീവികളേ,
ഹോരശാസ്ത്രം എട്ടാം നൂറ്റാണ്ടിലാണ് എഴുതിയത്. ചന്ദ്രന്‍റെ വെളിച്ചം സൂര്യപ്രകാശത്തിന്‍റെ പ്രഫലനമാണെന്ന് ശാസ്ത്രം മനസ്സിലാക്കുന്നതിന് വളരെ മുമ്പ്.
''പ്രകാശശൂന്യേ ജലമയേ ചന്ദ്രമസി രവിരശ്മിസംപാതാത് സംപ്രകാശം ചന്ദ്രശരീരമുത്പദ്യതേ ഇതി യുക്ത്യാ സിദ്ധ്യതി"
(പ്രകാശശൂന്യനും ജലമയനുമായ ചന്ദ്രനില്‍ സൂര്യരശ്മിയുടെ സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ ചന്ദ്രന്‍ പ്രകാശത്തോടു കൂടിയതാകുന്നു എന്നതു യുക്തിസിദ്ധമാകുന്നു) എന്ന് ഹോരശാസ്ത്ര കര്‍ത്താവ് എട്ടാം നൂറ്റാണ്ടില്‍ എങ്ങനെ എഴുതി? എന്താണ് ഇതിനുള്ള ശാസ്ത്രീയ വിശദീകരണം?]]]
ഇതിനുള്ള കാല്‍വിന്‍റെ മറുപടി:
[[[എനിക്കറിഞ്ഞൂടാ കല്‍ക്കി തന്നെ പറഞ്ഞു താ.]]]
[[[കല്‍ക്കീടെ കയ്യില്‍ ഹോരാശാസ്ത്രം ഒറിജിനലിന്റെ കോപ്പി കാണും എന്നൂഹിക്കുന്നു. ഒന്ന് സ്കാന്‍ ചെയ്ത് ഇട്ടേരെ.]]]
എന്‍റെ മറുപടി ഞാന്‍ ഇങ്ങനെ എഴുതി:
പറഞ്ഞു തരാം. അക്കാലത്തെ ഋഷമാര്‍ക്ക് ദൈവിക വെളിപാടിലൂടെ കിട്ടിയതാണ് ഈ ജ്ഞാനം. താങ്കള്‍ക്ക് ഇത് നിഷേധിക്കാം. പക്ഷേ, അവര്‍ക്കെങ്ങനെ ഈ അറിവ് കിട്ടിയെന്ന് 'ശാസ്ത്രീയമായി' താങ്കള്‍ തെളിയിക്കണം; അല്ലെങ്കില്‍ കുറഞ്ഞപക്ഷം ഹോരശാസ്ത്രത്തില്‍ അങ്ങനെ ഒരു ശ്ലോകം ഇല്ല എന്നെങ്കിലും. ഇതുരണ്ടും ചെയ്യുന്നില്ല എങ്കില്‍ "എനിക്കറിഞ്ഞൂടാ" എന്നുള്ള താങ്കളുടെ പ്രസ്താവനയില്‍ ഉറച്ച് മിണ്ടാതിരിക്കണം.
ഹോരശാസ്ത്രം എട്ടാം നൂറ്റാണ്ടിലാണ് എഴുതിയത് എന്ന് വിക്കി പറയുന്നു.
The Bṛhat Parāśara Horāśāstra is a composite work of 71 chapters. The first part (chapters 1-51) dates to the 7th and early 8th centuries, and the second part (chapters 52-71) dates to the latter part of the 8th century. A commentary by Govindaswamin on the second portion, which presupposes the first, is dated to ca. 850 CE and attests to the scope of the work at that date.
ഇതിനെ അവിശ്വസിക്കാന്‍ കാരണമൊന്നും ഞാന്‍ കാണുന്നില്ല. ഉണ്ടെങ്കില്‍ കാല്‍വിന്‍ വ്യക്തമാക്കുക.
ഒറിജിനല്‍ കയ്യെഴുത്തുപ്രതി നോക്കി മാത്രമേ എന്തെങ്കിലും ക്വാട്ട് ചെയ്യാന്‍ പാടു എന്നുള്ള മുരട്ട് ന്യായവാദം ഉത്തരം മുട്ടുമ്പോള്‍ കാട്ടുന്ന കൊഞ്ഞനത്തിന്‍റെ ഗണത്തില്‍ പെടുത്തി അവഗണിക്കുന്നു.]]]
കാല്‍വിന്‍ ഇപ്പോഴും മൗനം പാലിക്കുന്നു. ചിലപ്പോള്‍, മണ്ടശിരോമണിയായ ഈ മതവിഡ്ഢിയുടെ വിഡ്ഡിച്ചോദ്യം മറുപടി അര്‍ഹിക്കാത്തത് കൊണ്ടായിരിക്കാം!
11 comments:
കൊള്ളാം.........
ദൈവിക വെളിപാടിലൂടെ കിട്ടിയതാണ് ഈ ജ്ഞാനം...
ചന്ദ്രപ്രകാശം സൂര്യപ്രകാശത്തിന്‍റെ പ്രതിഫലനമാണ് എന്ന് ആദ്യം പറഞ്ഞത് ഹോര ശാസ്ത്രത്തിലാണ് എന്നാരു പറഞ്ഞു?ആദ്യം അത് പറഞ്ഞത് അനാക്സഗോറസ് ആയിരുന്നു.(500 BC – 428 BC).ഹോര ശാസ്ത്രത്തേക്കാള്‍ ഒരു ആയിരത്തി മുന്നൂറ് കൊല്ലം മുന്‍പ്.ഇനി ഇതും ദൈവീക വെളിപാടായിരുന്നു എങ്കില്‍ അനാക്സഗോറസ്സിന്റെ മറ്റു ദൈവീക വെളിപാടുകള്‍ കൂടി കണ്ടോളൂ..from wikki....
.....He attempted to give a scientific account of eclipses, meteors, rainbows, and the sun, which he described as a mass of blazing metal, larger than the Peloponnese. He was the first to explain that the moon shines due to reflected light from the sun. He also said that the moon had mountains and he believed that it was inhabited. The heavenly bodies, he asserted, were masses of stone torn from the earth and ignited by rapid rotation. He explained that though both sun and the stars were fiery stones, we do not feel the heat of the stars because of their enormous distance from earth. He thought that the earth is flat and floats supported by 'strong' air under it and disturbances in this air sometimes causes earthquakes.....
ഹോരശാസ്ത്രത്തെ ന്യായീകരിക്കലോ അതിന്‍റെ അപ്രമാദിത്വം സ്ഥാപിക്കലോ എന്‍റെ ഉദ്ദേശ്യമല്ല. യുക്തിവാദികള്‍ എന്നു സ്വയം പ്രഖ്യാപിച്ച ചിലര്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കാണിക്കുന്ന അസഹിഷ്ണുതയും പരിഹാസവും ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ. റാന്‍ മൂളികളായ ഒരു കൂട്ടം യുക്തിവാദികള്‍ അതിനൊപ്പിച്ചു കമന്‍റാനും.
പിന്നെ അനാക്സഗോറസ് ബി.സി. 400 നു മുന്‍പ് പറഞ്ഞതില്‍ നിന്നാണ് ഹോരശാസ്സ്ത്രം എഴുതിയ ആള്‍ക്ക് ഈ അറിവുകിട്ടിയത് എന്നു വിശ്വസിക്കാനും അല്പം ബുദ്ധിമുട്ടുണ്ട്. എതെന്തെങ്കിലും ആകട്ടെ. അക്കാര്യത്തില്‍ ഒരു തര്‍ക്കത്തിനില്ല.
ഈ അറിവുകിട്ടിയത് എന്നു വിശ്വസിക്കാനും അല്പം ബുദ്ധിമുട്ടുണ്ട്. എതെന്തെങ്കിലും ആകട്ടെ. അക്കാര്യത്തില്‍ ഒരു തര്‍ക്കത്തിനില്ല.
****
ഹാ ... അങ്ങിനെ പോകല്ലേ കല്‍ക്കി മാമ .......!!!!
യുക്തി വാദികളെ യുക്തി യും മാന്യതയും പഠിപ്പിക്കാന്‍ ഇറങ്ങിയിട്ട് സംഭവം തിരിഞ്ഞു കുത്തിയപ്പോള്‍ ഞ്ഞ മിഞ്ഞ പറഞ്ഞു ഒഴിഞ്ഞു മാറല്ലേ ....!!
എന്ത് ശാസ്ത്രീയ സിദ്ധാന്തം കണ്ടാലും അത് ഒന്ന് വായിച്ചു നോക്കാന്‍ പോലും മിനക്കെടാതെ അതെല്ലം " ഞമ്മന്റെ കിത്താബില്‍ പണ്ടേ പറഞ്ഞതാ " എന്നാ മത വിഡ്ഢികളുടെ എട്ടു കാലി മമ്മൂഞ്ഞ് മനോഭാവം കൊണ്ട് തന്നെ ആണ് അത്തരം വിഡ്ഢികള്‍ ( ചന്ദ്രനില്‍ ജലം ഉണ്ട് എന്ന് ഹോര ശാസ്ത്ര കര്‍ത്താവിനു വെളിപാട് കിട്ടി എന്ന് ജല്പനം നടത്തിയ കലക്കിയും ആ കൂട്ടത്തില്‍ തന്നെ ) "ശാസ്ത്ര ആഭാസങ്ങള്‍ക്ക്" ഇറങ്ങുന്പോള്‍ വിഷയം അറിയുന്ന , ശാസ്ത്ര സ്നേഹികള്‍ അവഞ്ഞയോടെ വീക്ഷിക്കുന്നത് ...
അതില്‍ കേരുവിച്ചിട്ടു കാര്യം ഇല്ല ....!!
"കഴിവ് " ഉണ്ടെങ്കില്‍ ആ വിഷയത്തില്‍ അല്പം ജ്ഞാനം കൈവരിച്ച ശേഷം ആ പണിക്കു ഇറങ്ങിയാല്‍ അര്‍ഹിക്കുന്ന ബഹുമാനം കിട്ടിയേക്കും !!!
യുക്തിവാദികളെ പണി പഠിപ്പിക്കാന്‍ ശ്രമിച്ചു പണി ഇരന്നു വാങ്ങിയ ഈ സൈസ് പോസ്റ്റ് വീണ്ടും തട്ടും മുന്‍പ് ഈ യുക്തി ഓര്‍ത്തോ ട്ടോ ..കല്‍ക്കി മാമാ ....
....പിന്നെ അനാക്സഗോറസ് ബി.സി. 400 നു മുന്‍പ് പറഞ്ഞതില്‍ നിന്നാണ് ഹോരശാസ്സ്ത്രം എഴുതിയ ആള്‍ക്ക് ഈ അറിവുകിട്ടിയത് എന്നു വിശ്വസിക്കാനും അല്പം ബുദ്ധിമുട്ടുണ്ട്. എതെന്തെങ്കിലും ആകട്ടെ. അക്കാര്യത്തില്‍ ഒരു തര്‍ക്കത്തിനില്ല.......
അങ്ങനെ ദയവു തോന്നി തര്‍ക്കത്തില്‍നിന്നു പിന്മാറേണ്ട.ഹോരശാസ്ത്രതിലെ ഹോര എന്ന വാക്കുതന്നെ മണികൂര്‍ എന്നര്‍ത്ഥമുള്ള ഗ്രീക്ക് വാക്കില്‍ നിന്ന് വന്നതാണ്.Hour,horoscope ഒക്കെ അങ്ങിനെ തന്നെ.ഗ്രീക്ക് ബന്ധം തെളിയിക്കാന്‍ അതുപോരെ?പിന്നെ ഈ പറഞ്ഞ ഹോരശാസ്ത്രത്തില്‍ത്തന്നെ,മ്ലെച്ഛന്മാരെങ്കിലും യവനര്‍ക്ക് ഈ ഹോരശാസ്ത്രത്തില്‍ നല്ല പാണ്ഠിത്യമുണ്ട് എന്ന് പറയുന്നുമുണ്ട്.ഇനിയും അനാക്സഗോറസ് ബി.സി. 400 നു മുന്‍പ് പറഞ്ഞതില്‍ നിന്നാണ് ഹോരശാസ്സ്ത്രം എഴുതിയ ആള്‍ക്ക് ഈ അറിവുകിട്ടിയത് എന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണോ?ഒട്ടും ബുദ്ധിമുട്ടില്ലാത്തത് ദൈവിക വെളിപാടിലൂടെ കിട്ടിയതാണ് എന്ന് വിശ്വസിക്കാനായിരിക്കും അല്ലെ?കഷ്ടം..:-)
ബ്രൈറ്റ്, താങ്കളുടെ നിരീക്ഷണങ്ങള്‍ അംഗീകരിക്കുന്നു. ദയവു തോന്നി തര്‍ക്കത്തില്‍ നിന്നു പിന്മാറിയതല്ല. ഞാന്‍ മുന്‍കൂര്‍ ജാമ്യം എടുത്തതാണ് 'അഞ്ഞൂര്‍ രമേഷ് പണിക്കരുടെ വാദത്തെ ന്യായീകരിക്കുകയോ, അതിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുകയോ അല്ല ഈ പോസ്റ്റ്കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച്, യുക്തിവാദികളെന്ന് ഊറ്റംകൊള്ളുന്ന നാസ്തികരുടെ ഉപരിപ്ലവമായ സമീപനവും മതവാദികളോടുള്ള അവരുടെ പരിഹാസ പൂര്‍ണ്ണമായ നിലപാടുകളും തുറന്ന് കാണിക്കുക മാത്രമാണിവിടെ' എന്നു ഞാന്‍ പോസ്റ്റിന്‍റെ തുടക്കത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. വെളിപാടുവാദം ഒരു Argument sake ല്‍ കാച്ചിയതാണ്. പക്ഷേ, കാല്‍വിന്‍ വിഷയം കൈകാര്യം ചെയ്ത രീതി അപലപനീയം തന്നെയാണ്. ഒരു വിഭാഗം ഗൗരവത്തില്‍ ഒരു വിഷയം അവതരിപ്പിക്കുമ്പോള്‍ അതേ ഗൗരവത്തില്‍ തന്നെ അതിനെ വിമര്‍ശിക്കുന്നതാണ് മാന്യത; അല്പം പരിഹാസമൊക്കെ ആകാമെങ്കിലും. താങ്കളുടെയും ജെറിയുടെയും കമന്‍റുകള്‍ തന്നെ ഉദാഹരണം. വന്നതിനും അഭിപ്രായം പറഞ്ഞതിനു നന്ദി.
യുക്തിവാദികളെന്ന് ഊറ്റംകൊള്ളുന്ന നാസ്തികരുടെ ഉപരിപ്ലവമായ സമീപനവും മതവാദികളോടുള്ള അവരുടെ പരിഹാസ പൂര്‍ണ്ണമായ നിലപാടുകളും തുറന്ന് കാണിക്കുക മാത്രമാണിവിടെ'
*****
കല്‍ക്കിയുടെ പോസ്റ്റ് ഉം അതിനു കിട്ടിയ കമന്റ് കളും വായിക്കുന്ന സാമാന്യ ബോധം ഉള്ള ഒരുവന് ആരാണ് ഇവിടെ ഉപരിപ്ലവം ആയി കാര്യങ്ങളെ സമീപിക്കുന്നത് എന്ന് പകല്‍ പോലെ വ്യക്തം ആണ് ... !!!!
തികച്ചും നിരീക്ഷനാത്മകം ആയ ഒരു കാര്യത്തെ ( ഭൂമി പരന്നത് ആണെന്ന് മത ഗ്രന്ഥങ്ങള്‍ മുഴുവന്‍ വാശി പിടിച്ചപ്പോഴും ഭാരതത്തിലെയും പ്രാചീന ഗ്രീസിലെയും നിരവധി ധിഷണ ശാലികള്‍ അവരുടെ നിരീക്ഷണ പാടവം കൊണ്ട് ഭൂമിയുടെ ഗോള ആകൃതി നിരൂപിച്ചിരുന്നു .... )
അതില്‍ ഉള്ളത് ദൈവിക വെളിപാട് അല്ല , മറിച്ചു യുക്തിപരം ആയ ചിന്തയും നിരീക്ഷണവും ആണ് .... പല അവസരത്തിലും ഇത്തരം നിരീക്ഷ്നാതമക നിഗമാനഗല്‍ തെറ്റായും വന്നിട്ടുണ്ട് ...അത് അതിന്റെ സ്വാഭാവിക രീതി തന്നെ ആണ്..അത് കൊണ്ട് ആ ധിഷണാ ശാളികളുടെ മഹത്വം കുരയുന്നും ഇല്ല ....
എന്നാല്‍ കലക്കിയെ പോലെ ഉള്ള മത വിഡ്ഢികള്‍ ഇത് വരെയുള്ള ശാസ്ത്ര കണ്ടെത്തലുകളും ഇനി കണ്ടെത്താനുള്ള ശാസ്ത്രവും ഒക്കെ "തന്റെ മത കിത്താബില്‍ പണ്ടേ പറഞ്ഞതാ" എന്നാ മട്ടില്‍ ഉള്ള എട്ടു കാലി മമ്മൂഞ്ഞ് ശ്രമം നടത്തി വിഷയത്തില്‍ ജ്ഞാനം ഉള്ളവരില്‍ നിന്നും പരിഹാസം ഇരന്നു വാങ്ങുന്നു ...
അതില്‍ താങ്ങള്‍ക്ക് ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല .....!!
ഏതു ശാസ്ത്ര സിദ്ധാന്തവും വായിച്ചു മനസ്സില്‍ ആക്കാന്‍ പോലും മിനക്കെടാതെ ( ഒരു പക്ഷെ അതിനുള്ള കഴിവില്ലാതെ ) എല്ലാം ദൈവിക വെളിപാട് വഴി ആണ് എന്ന് പറയുന്ന താങ്ങള്‍ പരിഹാസം അല്ലാതെ എന്താണ് സുഹൃത്തെ അര്‍ഹിക്കുന്നത് ...? ( ഒരു പക്ഷെ സഹതാപം ആകാം , അല്ലെ ..? )
ഇനി താങ്ങള്‍ ആഗ്രഹിക്കുന്ന പോലെ സകല ശാസ്ത്ര സിദ്ധാന്തവും താങ്കളുടെ മത ഗ്രന്ഥത്തില്‍ ഒളിഞ്ഞു കിടപ്പുണ്ട് എങ്കില്‍ തന്നെ അത് കൊണ്ട് മനുഷ്യ രാശിക്ക് ഇന്നോളം ഒരു പ്രയോജനവും ഉണ്ടായിട്ടില്ല ....!!
മത ഗ്രന്ഥത്തിലെ നിഗൂഡ അറിവുകള്‍ മുന്‍ നിര്‍ത്തി ഒരുത്തനും ഇത് വരെ ഒരു മൊട്ടു സൂചി പോലും ഉണ്ടാക്കിയതായി കേട്ടിട്ടില്ല ....
ശാസ്ത്രം കണ്ടെത്തുന്നത് വരെ മത ഗ്രന്ഥത്തിലെ വെളിപാടുകള്‍ മറഞ്ഞു തന്നെ കിടക്കും ....
ശാസ്ത്രം അസന്നിഗ്ധം ആയി തെളിയിക്കും വരെ മത ഗ്രന്ഥത്തില്‍ തല പൂഴ്ത്തിയ മത വിഡ്ഢികള്‍ക്കു ഭൂമി പരന്നത് തന്നെ ആയിരുന്നല്ലോ ..!!!
ശാസ്ത്രം കണ്ടെത്തി കഴിയുമ്പോള്‍ , "അയ്യോ മുന്‍പ് വായിച്ചത് തെറ്റി പോയതാ..ശരിക്കും ഇത് പോലെ തന്നെയാ കിതാബിലും " എന്ന് പറയാനല്ലാതെ മത വിഡ്ഢികളെ കൊണ്ട് മനുഷ്യ രാശിക്ക് എന്ത് പ്രയോജനം ..?
റെജീ, താങ്കളുടെ അസുഖത്തിന് അക്യൂപങ്ചര്‍ നല്ല ചികില്‍സയാണ്. ജപ്പാനില്‍ അത് എളുപ്പം ലഭിക്കുമല്ലോ അല്ലേ? ഒന്നു ട്രൈ ചെയ്തു നോക്കുക.
[[[മത ഗ്രന്ഥത്തിലെ നിഗൂഡ അറിവുകള്‍ മുന്‍ നിര്‍ത്തി ഒരുത്തനും ഇത് വരെ ഒരു മൊട്ടു സൂചി പോലും ഉണ്ടാക്കിയതായി കേട്ടിട്ടില്ല]]]
റജിക്ക് ഇബ്‌നുസീനയെ (Avecenna) അറിയുമോ? ഇബ്നു ഹൈത്തമിനെ (Ibn-al-Haitham)? അല്‍ബിറൂനിയെ (AI Biruni)? അറിയാന്‍ സാധ്യതയില്ല. റജിയുടെ അഭിപ്രായത്തില്‍ ഇവരെല്ലാം മത വിഡ്ഢികളാണ്. വിശുദ്ധ ഖുര്‍ആനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ശാസ്ത്രീയ ഗവേഷണം നടത്തിയ മഹാ ശാസ്ത്രജ്ഞന്മാരില്‍ ചിലരാണ് ഇവര്‍. അതൊക്കെ പഴയ കഥ എന്നു പറഞ്ഞ് റെജി പുച്ഛിക്കുമായിരിക്കും. എന്നാല്‍ ഈ വാക്യങ്ങള്‍ ശ്രദ്ധിക്കുക:
"Let me say at the outset that I am both a believer as well as a practicing Muslim. I am a Muslim because I believe in the spiritual message of the Holy Quran. As a scientist, the Quran speaks to me in that it emphasizes reflection on the Laws of Nature, with examples drawn from cosmology, physics, biology and medicine, as signs for all men"
ഇതും ഒരു മത വിഡ്ഢിയുടേതാണ്. അബ്ദുസ്സലാം എന്നാണ് അദ്ദേഹത്തിന്‍റെ പേര്. 1979 - ല്‍ ഈ വിഡ്ഢിക്ക് ഫിസിക്സിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.
നോബല്‍ സമ്മാനം സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ വിശുദ്ധ ഖുര്‍ആനിലെ താഴെ പറയുന്ന വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ശ്രദ്ധിക്കുക:
"Thou seest not, in the creation of the All-merciful any imperfection, Return thy gaze, seest thou any fissure. Then Return thy gaze, again and again. Thy gaze, Comes back to thee dazzled, aweary." (Holy Qur'an)
This, in effect, is the faith of all physicists; the deeper we seek, the more is our wonder excited, the more is the dazzlement for our gaze.
ഇതൊക്കെ പറഞ്ഞ് റജിയെ ഒരു മത വിഡ്ഢിയാക്കാമെന്ന വ്യാമോഹമൊന്നും എനിക്കില്ല.
താങ്കളുടെ അസുഖത്തിന് അക്യൂപങ്ചര്‍ നല്ല ചികില്‍സയാണ്. ജപ്പാനില്‍ അത് എളുപ്പം ലഭിക്കുമല്ലോ അല്ലേ? ഒന്നു ട്രൈ ചെയ്തു നോക്കുക.
****
എന്റെ അസുഖത്തിന്റെ മരുന്ന് പറഞ്ഞതിന് നന്ദി ( ഒരു പാട് ഗവേഷണം നടത്തുന്നുടല്ലോ ....കൂടുതല്‍ വിവരങ്ങള്‍ "കൈ വെട്ടു മാഫിയ" ക്ക് കൊടുക്കരുതേ !! )
പക്ഷെ കല്‍ക്കി മാമ , ഏതു ശാസ്ത്ര സിദ്ധാന്തം കണ്ടാളും( മനസ്സില്‍ ആയാലും ഇല്ലെങ്കിലും ) "അത് ഞമ്മന്റെ കിത്താബില്‍ പണ്ടേ പറഞ്ഞതാ" എന്ന് തോന്നുന്ന താങ്കളുടെ അസുഖത്തിന് കൂടി ഒരു മരുന്ന് നോക്കരുതോ ...? !!
പിന്നെ താങ്ങള്‍ ചൂണ്ടിയ ആ രണ്ടു പേര്‍ അല്ലാതെ നിരവധി ശാസ്ത്ര കാരന്മാര്‍ മത വിശ്വാസികള്‍ ആയിട്ടുണ്ട് ...അത് അവരുടെ വ്യക്തി പരം ആയ കാര്യം ....
ഒരു ശാസ്ത്ര കാരന്റെ സിദ്ധാന്തങ്ങള്‍ സ്വീകരിക്കുക എന്നതിന് ആ ശാസ്ത്ര കാരന്റെ വ്യക്തിപരം ആയ എല്ലാ ആശയങ്ങളെയും അന്ഗീകരിക്കുക എന്ന് അര്‍ഥം ഇല്ല ...
ഇവിടെ ഞാന്‍ ഉന്നയിച്ചത് താനഗ്ല്‍ അവകാശ പ്പെടുന്ന പോലെ ശാസ്ത്ര സിദ്ധാന്തങ്ങള്‍ കിത്താബില്‍ വെളിപാടുറ്റ് തന്നിട്ടുണ്ടോ എന്നാണു....
ശാസ്ത്രത്തിന്റെ രീതി കല്‍ ഉപയോഗിച്ച് ഏതെങ്കിലും ഒരു വ്യക്തി പുതിയ കാര്യങ്ങള്‍ കണ്ടെത്തിയത് തികച്ചും വ്യത്യസ്തം ആയ കാര്യം ആണ് ...
അവിടെ താങ്ങള്‍ അവകാശപെട്ട വെളിപാട് കടന്നു വരുന്നില്ല .....
( പിന്നെ അത് കഴിഞ്ഞു പ്രസങ്ങിക്കുമ്പോള്‍ പറയുന്നത് ഓസ്കാര്‍ കിട്ടി റഹ്മാന്‍ "എന്റെ പക്കല്‍ അമ്മയുണ്ട്" എന്ന് പറഞ്ഞ പോലെ ഒരു പ്രകടനം മാത്രമേ ആകുന്നുള്ളൂ ...!!)
Post a Comment