Monday, August 16, 2010

സി.കെ. ലത്തീഫിന്‍റെ വ്യാജാരോപണങ്ങള്‍

സി. കെ. ലത്തീഫ് എന്ന മൗദൂദി ആശയക്കാരന്‍റെ 'ഞാന്‍ അറിഞ്ഞ ജമാ‌അത്തെ ഇസ്‌ലാമി' എന്ന ബ്ലോഗില്‍ അഹ്‌മദിയ്യാ ജമാഅത്തിനെക്കുറിച്ചു വന്ന ഒരു പരാമര്‍ശവും അതിനു ഞാന്‍ നല്‍കിയ മറുപടിയുമാണ് താഴെ:

പരാമര്‍ശം:


ഏതാണ്ടെല്ലാ മുസ്ലിം മതപണ്ഡിത ന്മാരുടെയും കണ്ണില്‍, പുതിയൊരു പ്രവാചകനില്‍ വിശ്വസിക്കുന്ന അഹ്മദികള്‍ ഇസ്ലാമില്‍നിന്ന് പുറത്താണ് (അഹ്മദികളുടെ കണ്ണില്‍ മറ്റു മുസ്ലിംകളും)

എന്‍റെ മറുപടി:


പരസ്പരം ഇസ്‌ലാമില്‍ നിന്നു പുറത്താക്കാത്ത ഏതെങ്കിലും ഇസ്‌ലാമിക സംഘടന ഭൂലോകത്തുണ്ടെങ്കില്‍ അത് ലത്തീഫും 'മുജീബും' കാണിക്കട്ട. പിന്നെ എല്ലാവരും കൂടിച്ചേര്‍ന്ന് അഹ്‌മദികളെ ഇസ്‌ലാമില്‍ നിന്നു പുറത്തുപോയവര്‍ എന്നു പ്രഖ്യാപിച്ചെങ്കില്‍ അത് എഴുപത്തി രണ്ടും ഒരു ഭാഗത്തും ഒന്ന് മറുഭാഗത്തും ആയിരിക്കും എന്ന നബി(സ)യുടെ പ്രവചനത്തിനു തെളിവാണ്.


അഹ്‌മദികളുടെ കണ്ണില്‍ മറ്റുമുസ്‌ലിംകള്‍ ഇസ്‌ലാമിനു പുറത്താണെന്നുള്ള പ്രസ്താവന കള്ളമാണ്. തെളിവുണ്ടെകില്‍ നല്‍കുക. അഹ്‌മദികള്‍ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നവരാണ്. ഇസ്‌ലാമില്‍ നിന്നു പുറത്താക്കലും പുറത്തുപോയവരെ കൊല്ലലും ജമാ‌അത്തെ ഇസ്‌ലാമിയുടെ ജോലിയാണ്

ഇതിനു ലത്തീഫു നല്‍കിയ മറുപടി:

"ഏതാണ്ടെല്ലാ മുസ്ലിം മതപണ്ഡിതന്മാരുടെയും കണ്ണില്‍, പുതിയൊരു പ്രവാചകനില്‍ വിശ്വസിക്കുന്ന അഹ്മദികള്‍ ഇസ്ലാമില്‍നിന്ന് പുറത്താണ് (അഹ്മദികളുടെ കണ്ണില്‍ മറ്റു മുസ്ലിംകളും)"


അഹ്മദികളുടെ ഒട്ടേറെ പുസ്തകങ്ങള്‍ വായിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അവയില്‍നിന്ന് എനിക്ക് ലഭിച്ച ധാരണയും ഇതില്‍നിന്ന് വ്യത്യസ്ഥമല്ല. 'ഏതാണ്ടെല്ലാ മതപണ്ഡിതന്‍മാരുടെയും കണ്ണില്‍ പുതിയൊരു പ്രവാചകനില്‍ വിശ്വസിക്കുന്ന അഹ്മദികള്‍ ഇസ്‌ലാമില്‍നിന്ന് പുറത്താണ്' എന്നത് തികച്ചും സത്യസന്ധമായ ഒരു പരാമര്‍ശമാണ്. അത് കളവല്ല. അഹ്മദികളല്ലാത്ത മുഴുവന്‍ മതപണ്ഡിതന്‍മാരുടെയും കണ്ണില്‍ എന്ന് പറഞ്ഞാല്‍ പോലും അത് കളാവാകുമോ എന്ന കാര്യത്തില്‍ സംശയമാണ്.


ഇനി അഹ്മദികളുടെ കണ്ണില്‍ മറ്റുമുസ്‌ലിംകള്‍ ഇസ്‌ലാമില്‍നിന്ന് പുറത്താണ് എന്ന പ്രസ്താവനയെക്കുറിച്ചാണല്ലോ താങ്കള്‍ കളവെന്ന് പറഞ്ഞെത്. ഒരു പുതിയ പ്രവാചകന്‍ ആഗതനായാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവര്‍ നിഷേധികള്‍ തന്നെ, ആ നിലക്ക് അഹമദ് ഖാദിയാനിയെ നബിയായി അംഗീകാത്തവരെ എങ്ങനെയാണ് മുസ്‌ലിംകളായിത്തനെ അവര്‍ തിരിച്ചു കാണുന്നത് എന്ന് താങ്കളാണ് വിശദീകരിക്കേണ്ടത്.


അഹ്മദികളുടെ ഇസ്‌ലാമിലേക്കുള്ള ക്ഷണത്തില്‍ മറ്റുമുസ്‌ലിംകള്‍ പെടുമോ. ഉണ്ടെങ്കില്‍ മുജീബ് പറഞ്ഞത് കളവല്ല.


ജമാഅത്തെ ഇസ്‌ലമിക്കെതിരെ തീര്‍ത്തും നിന്ദ്യമായ ഒരു കള്ളാരോപണം താങ്കള്‍ ഒരു തെളിവുമില്ലാതെ കെട്ടിച്ചമച്ചാരോപിച്ചിട്ടുണ്ട്. താങ്കളുടെ പുതിയ പ്രവാചകാദ്ധ്യാപനമനുസരിച്ച് ഒരു പക്ഷെ അതില്‍ ഗൗരവതരമായി ഒന്നും ഉണ്ടായി എന്ന് വരില്ല. പക്ഷെ മുഹമ്മദീയ പ്രവാചകത്വമനുസരിച്ച് ഗുരുതരമായ പാതകമാണ് താങ്കള്‍ ചെയ്തത്.


മൗദൂദിയോ അദ്ദേഹത്തിന്റെ പ്രസ്ഥാനമോ ഏതെങ്കിലും മുസ്ലിം സംഘടനകളെ ഇസ്‌ലമില്‍നിന്ന് പുറത്താണ് എന്ന് പ്രഖ്യാപിച്ചിട്ടില്ല.


നിങ്ങള്‍ക്ക് ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തമാക്കാനുദ്ദേശ്യമുണ്ടെങ്കില്‍ താങ്കളുടെ ബ്ലോഗില്‍ വ്യക്തമാക്കിക്കൊള്ളുക. കാരണം ഇവിടെ ചര്‍ച ഖാദിയാനിസമല്ലല്ലോ.

ഇതിനു  ഞാന്‍ നല്‍കിയ വിശദീകരണം ലത്തീഫ് ഡിലീറ്റി. അതിപ്രകാരമായിരുന്നു.

താങ്കളുടെ ബ്ലോഗില്‍ അഹ്‌മദിയ്യാ ജമാഅത്തിനെക്കുറിച്ചു തറ്റായ പരാമര്‍ശം വന്നതുകൊണ്ട് അതിന്‍റെ യാഥാര്‍ത്ഥ്യം ഇവിടെ തന്നെ വ്യക്തമാക്കുക എന്‍റെ കടമയായി ഞാന്‍ കരുതുന്നു. ഇതിവിടെ നിലനിര്‍ത്തുകയോ ഡിലീറ്റുകയോ ചെയ്യല്‍ താങ്കളുടെ ഇഷ്ടം.


അഹ്‌മദികള്‍ മുസ്‌ലിംകളല്ല എന്നു മുജീബ് പറഞ്ഞത് ലത്തീഫ് ഏറ്റു പറഞ്ഞിരിക്കുകയാണ്. ഇതേ മുജീബ്, ആരാണ് മുസ്‌ലിം എന്ന ചോദ്യത്തിനു കുറച്ചു നാള്‍ മുമ്പ് നല്‍കിയ മറുപടി ശ്രദ്ധിക്കുക:


"ഇസ്‌ലാം അഞ്ചു കാര്യങ്ങളില്‍ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നു. അല്ലാഹു അല്ലാതെ ആരാധ്യനില്ല, മുഹമ്മദ് അവന്‍റെ ദൂതനാകുന്നു എന്ന സത്യസാക്ഷ്യം, നമസ്കാരം നിലനിര്‍ത്തല്‍, സക്കാത്ത് നല്‍കല്‍, റമദാനില്‍ നോമ്പനുഷ്ഠിക്കല്‍, സാധ്യതയുള്ളവര്‍ ഹജ്ജ് ചെയ്യല്‍ എന്ന സുസമ്മത പ്രവാചക വചനമാണ് ഇസ്‌ലാം എന്നാല്‍ എന്ത് ന്ന ചോദ്യത്തിന്‍റെ ആധികാരിക മറുപടി. ...... സമൂഹത്തില്‍ താന്‍ മുസ്‌ലിമാണെന്ന് വാദിക്കുകയും ഇസ്‌ലാമിനെ താത്വികമായി ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുന്നവരെ മുസ്‌ലിംകളായി കണക്കാക്കുകയാണ് സാമാന്യ രീതി. രഹസ്യം അറിയുക അല്ലാഹുവിനാണ്. വിധി കല്പ്പിക്കേണ്ടതും അവന്‍ തന്നെ!" (പ്രബോധനം ഡിസം. 21, 2003)


അഹ്‌മദികളെ സംബന്ധിച്ചിടത്തോളം നബിതിരുമേനി (സ) പറഞ്ഞതാണ് അടിസ്ഥാനം. മുകളില്‍ പറഞ്ഞ നിബന്ധനകള്‍ പാലിക്കുന്ന ആരെയും കാഫിര്‍ (അവിശ്വാസി) എന്നു വിളിക്കാന്‍ അഹ്‌മദികള്‍ തയ്യാറല്ല. അഹ്‌മദികളുടെ ഒട്ടേറെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട് എന്നു പറയുന്ന ലത്തിഫ് ഏതെങ്കിലും പുസ്തകത്തില്‍ നിന്ന് അഹ്‌മദികള്‍ അഹ്‌മദികളല്ലാത്ത മുസ്‌ലിംകളെ കാഫിര്‍ എന്നു വിളിച്ചതായി കാണിക്കാമോ?


അഹ്‌മദികള്‍ മറ്റുമുസ്‌ലിംകളെ അല്ലാഹുവിനാല്‍ നിയുക്തനായ മഹ്‌ദി ഇമാമിന്‍റെ ജമാഅത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവിന്‍റെ തൃപ്തിക്കു പാത്രീഭവിക്കണമെങ്കില്‍ അല്ലാഹുവിനാല്‍ നിയുക്തനായ മഹ്‌ദി ഇമാമിനെ സ്വീകരിക്കണം എന്നു അഹ്‌മദികള്‍ വിശ്വസിക്കുന്നു.


സുസമ്മതമെന്നു മുജീബ് തന്നെപറഞ്ഞ മേല്‍ പ്രവാചക വചനത്തിനെതിരായി എന്തെങ്കിലും അധ്യാപനങ്ങള്‍ അഹ്‌മദികള്‍ ചെയ്യുന്നതായി മുജീബിനോ ലത്തീഫിനോ ചൂണ്ടിക്കാണിക്കാനുണ്ടോ?


'സമൂഹത്തില്‍ താന്‍ മുസ്‌ലിമാണെന്ന് വാദിക്കുകയും ഇസ്‌ലാമിനെ താത്വികമായി ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുന്നവരെ മുസ്‌ലിംകളായി കണക്കാക്കുകയാണ് സാമാന്യ രീതി. രഹസ്യം അറിയുക അല്ലാഹുവിനാണ്. വിധി കല്പ്പിക്കേണ്ടതും അവന്‍ തന്നെ'


സമൂഹത്തില്‍ തങ്ങള്‍ മുസ്‌ലിമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നവരാണ് അഹ്‌മദികള്‍. അങ്ങനെയുള്ള അഹ്‌മദികള്‍ മുസ്‌ലിംകളല്ല എന്നു പറയാന്‍ മൗദൂദിക്കും, മുജീബിനും, ലത്തീഫിനും അല്ലാഹു രഹസ്യജ്ഞാനം വല്ലതും നല്‍കിയോ?


'ജമാഅത്തെ ഇസ്‌ലമിക്കെതിരെ തീര്‍ത്തും നിന്ദ്യമായ ഒരു കള്ളാരോപണം താങ്കള്‍ ഒരു തെളിവുമില്ലാതെ കെട്ടിച്ചമച്ചാരോപിച്ചിട്ടുണ്ട്.'


ഇതെന്താണെന്ന് ലത്തീഫ് വ്യക്തമാക്കണം.


എന്‍റെ കമന്‍റ് ഡിലീറ്റാന്‍ അദ്ദേഹം കണ്ടുപിടിച്ച ന്യായം:

തന്റെ മതപരമായ വിശദീകരണം കല്‍കി വീണ്ടും നല്‍കിയത് വിഷയവുമായി ബന്ധമില്ലാത്തതിനാല്‍ ഡിലീറ്റ് ചെയ്യുകയല്ലാതെ നിവൃത്തിയില്ല. മാത്രമല്ല അതില്‍ വലിയ കാര്യവും കാണുന്നില്ല. എങ്കിലും അതുമായി ബന്ധപ്പെട്ട ഒരു ചോദ്യം ഞാന്‍ പറഞ്ഞ് പോയത് കൊണ്ട് വ്യക്തമാക്കേണ്ടതുണ്ട്. അത് ഇതാണ്.


kalki said.


 'ജമാഅത്തെ ഇസ്‌ലമിക്കെതിരെ തീര്‍ത്തും നിന്ദ്യമായ ഒരു കള്ളാരോപണം താങ്കള്‍ ഒരു തെളിവുമില്ലാതെ കെട്ടിച്ചമച്ചാരോപിച്ചിട്ടുണ്ട്.'


ഇതെന്താണെന്ന് ലത്തീഫ് വ്യക്തമാക്കണം.


ഇസ്‌ലാമില്‍ നിന്നു പുറത്താക്കലും പുറത്തുപോയവരെ കൊല്ലലും ജമാ‌അത്തെ ഇസ്‌ലാമിയുടെ ജോലിയാണ്.

മുഹമ്മദീയ ശരീഅത്തനുസരിക്കുന്ന മുസ്‌ലിമിന് ഇത്രയും വലിയ കള്ളം ഇങ്ങനെ ആരോപിക്കാനാവില്ല. മൗദൂദിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ഖാദിയാനികള്‍കെതിരെ ഇസ്‌ലാമിന്റെ നിലപാട് വ്യക്തമാക്കിയ അദ്ദേഹത്തിന്റെ പുസ്തകമായ ഖാദിയാനി മസ്അലയെ എടുത്ത് പറയാറുണ്ട്. വിഷയവുമായി ബന്ധമില്ലെങ്കിലും ഇവിടെ മൗദൂദിയുടെ നിലപാട് കൂടുതല്‍ വ്യക്തമാക്കാനാണ്. ഖാദിയാനികള്‍ മറ്റുമുസ്ലിംകളെ നിഷേധികളായി കാണുന്നില്ലെങ്കില്‍ എനിക്കതില്‍ സന്തോഷമേ ഉള്ളൂ. അത്രയും അവര്‍ സത്യത്തോടടുത്തല്ലോ.

ഒരു പ്രസ്ഥാനത്തെക്കുറിച്ച് തികച്ചും വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും. അതിനു പറുപടി പറയുംമ്പോള്‍ ആ കമന്‍റുകള്‍ ഡിലീറ്റുകയും ചെയ്യുന്നത് ഏത് തത്ത്വശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തിലാണാവോ? മൗദൂദിയന്‍ തത്വശാസ്ത്രത്തില്‍ കളവുപറയലും നിരപരാധികളെക്കൊല്ലലും എല്ലാം എല്ലാം 'ജാഇസാ'ണല്ലോ; പലപ്പോഴും 'ഫര്‍സു' തന്നെയും ആകും. ഇസ്‌ലാമില്‍ നിന്നു പുറത്താക്കലും പുറത്തുപോയവരെ കൊല്ലലും ജമാ‌അത്തെ ഇസ്‌ലാമിയുടെ ജോലിയാണ്. എന്നതാണ് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് ഞാന്‍ നടത്തിയ ഗുരുതരമായ വ്യാജമായി ലത്തീഫ് കണ്ടത്. അതിനു ഞാന്‍ നല്‍കിയ തെളിവുകളും ലത്തീഫ് ഡിലീറ്റി.  അതിപ്രകാരമായിരുന്നു:

ഇതില്‍ എന്താണ് വ്യാജം? ലത്തീഫിന്‍റെ പോസ്റ്റില്‍ തന്നെ ഇതുള്ള തെളിവുണ്ടല്ലോ?

മൌദൂദിക്ക് പട്ടാളക്കോടതി വധശിക്ഷ വിധിക്കാന്‍ പോലും കാരണമായ കൃതിയാണ് 'ഖാദിയാനി പ്രശ്നം.' അതില്‍ പോലും അദ്ദേഹം എഴുതിയത് ഖാദിയാനികളെ അമുസ്ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ച് ന്യൂനപക്ഷങ്ങള്‍ക്കുള്ള എല്ലാ അവകാശങ്ങളും അവര്‍ക്ക് അനുവദിക്കണം എന്നാണ്.


ഇത് ഇസ്‌ലാമില്‍ നിന്നു പുറത്താക്കലല്ലേ? അമുസ്‌ലിംകളായി പ്രഖ്യാപിക്കണം എന്നു മൗദൂദി പറയുന്നതില്‍ നിന്നു തന്നെ അതുവരെ അഹ്‌മദികള്‍ മുസ്‌ലിംകളായാണ് ഗണിക്കപ്പെട്ടിരുന്നത് എന്നതിനു തെളിവാണല്ലോ.


പിന്നെ ഇസ്‌ലാമില്‍ നിന്നു പുറത്തുപോയവരെ കൊല്ലണം എന്ന മൗദൂദിയന്‍ തത്വശാസ്ത്രത്തെ ന്യായീകരിക്കാനാണല്ലോ ഈ പോസ്റ്റ് മുഴുവന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇനി മൗദൂദിയുടെ തന്നെ വാക്യങ്ങള്‍ ഇതാ:


'ഏതൊരു നാട്ടിലാണോ ഇസ്ലാമിക വിപ്ലവം ഉണ്ടാകുന്നത് അവിറ്റെയുള്ള മുസ്ലിം ജനതയ്ക്ക് ഒരു നോട്ടീസ് നല്‍കപ്പെടും. അതായത് അരാണോ ഇസ്ലാമില്‍ നിന്നും വിശ്വാസപരവും കര്‍മ്മ പരവുമായ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാഗ്രഹിക്കുന്നത് എന്നാരാഞ്ഞു കൊണ്ടുള്ളതാണ് ആ നോട്ടീസ്. ഈ വിളംബരത്തിനു ശേഷം ഒരു വര്‍ഷത്തിനകം അമുസ്ലിമാകാന്‍ ആഗ്രഹിക്കുന്നവര്‍ അമുസ്ലിംകളാണെന്നു പ്രഖ്യാപിച്ചു കൊണ്ട് മുസ്ലിം സൊസൈറ്റിയില്‍ നിന്നു പുറത്തു പോകേണ്ടതാണ്. ഈ കാലപരിധിക്കു ശേഷം ജന്മനാ മുസ്ലിംകളെല്ലാം മുസ്ലിംകളായി കണക്കാക്കപ്പെടും. ഇസ്ലാമിന്‍റെ എല്ലാ നിയമങ്ങളും അവരില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നതാണ്. ഇസ്ലാമിലെ എല്ലാ നിര്‍ബന്ധ കാര്യങ്ങളും അവരില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നതാണ്. ഇസ്ലാമിലെ എല്ലാ നിര്‍ബന്ധ കാര്യങ്ങളും ബാധ്യതകളും നടപ്പാക്കാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീരുന്നതാണ്. ഇതിനു ശേഷം ആരെങ്കിലും ഇസ്ലാമിക വൃത്തത്തില്‍ നിന്നു പുറത്തു പോകാന്‍ ആഗ്രഹിച്ചാല്‍ അവര്‍ വധിക്കപ്പെടുന്നതാണ്.
(മുത്തദ് കി സസാ ഇസ്ലാമീ ഖാനൂന്‍ മെ)


കള്ളം പറയല്‍ അഹ്‌മദികള്‍ക്ക് നിഷിദ്ധമാണ്. തെളിവില്ലാതെ അഹ്‌മദികള്‍ ഒന്നും പറയില്ല. കള്ളം പറയല്‍ ഹലാലാക്കിയ പണ്ഡിതന്‍ താങ്കളുടെ നേതാവ് മൗദൂദി തന്നെയാണ്. അതിനും തെളിവുവേണോ?


യാതൊരു തെളിവുമില്ലാതെ ഒരു പ്രസ്ഥാനത്തിനു നേരെ വ്യാജാരോപണങ്ങള്‍ ഉന്നയിച്ച ലത്തീഫ് അതിനു നല്‍കിയ മറുപടി പ്രസിദ്ധീകരിക്കാന്‍ വിസമ്മതിക്കുക മാത്രമല്ല, വാദിയെ പ്രതിയാക്കിക്കൊണ്ട് വ്യാജം എന്‍റെ മേല്‍ കെട്ടിവെക്കുകയുമാണിവിടെ. ഞാന്‍ നല്‍കിയ തെളിവുകള്‍ക്ക് എന്തുണ്ട് ലത്തീഫിനു മറുപടി?

3 comments:

CKLatheef said...

>>> ഏതാണ്ടെല്ലാ മുസ്ലിം മതപണ്ഡിത ന്മാരുടെയും കണ്ണില്‍, പുതിയൊരു പ്രവാചകനില്‍ വിശ്വസിക്കുന്ന അഹ്മദികള്‍ ഇസ്ലാമില്‍നിന്ന് പുറത്താണ് (അഹ്മദികളുടെ കണ്ണില്‍ മറ്റു മുസ്ലിംകളും)<<<

പ്രബോധനത്തില്‍ മുജീബിന്റേതായി വന്ന മേല്‍ പരാമര്‍ശങ്ങള്‍ എന്റെ ബ്ലോഗില്‍ ചേര്‍ത്തതാണല്ലോ. താങ്കളെ പ്രകോപിപ്പിച്ച് ഞാന്‍ വ്യാജാരോപണമുന്നയിച്ചു എന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇത് ദൈവനിഷേധികളായ ഒരു യുക്തിവാദ ശൈലിയായി പോയി. മേല്‍ പറയപ്പെട്ട വരികള്‍ എങ്ങനെയാണ് വ്യാജമാക്കുന്നത് എന്ന് താങ്കള്‍ ഇത്രവിശദമായ പോസ്റ്റ് നല്‍കിയിട്ടും പറഞ്ഞതുമില്ല. എന്റെ അവിടുത്തെ വിശയം അഹ്മദികളുമായി ബന്ധപ്പെട്ടതായിരുന്നില്ല. എങ്കിലും അഹ്മദികളെ പരാമര്‍ശിച്ചതിനാല്‍ അതിനെതിരെയുള്ള ഒരു കമന്റ് ഞാന്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. താങ്കളെങ്ങനെയാണ് വിഷയത്തെ കാണുന്നതെന്നും ചര്‍ചയില്‍ പങ്കെടുക്കുന്നതെന്നുമുള്ള വ്യക്തമായ സൂചന അതില്‍തന്നെയുള്ള സ്ഥിതിക്ക് ആര്‍ക്കും ഉപകാരമില്ലാത്ത അക്ഷേപങ്ങള്‍ മാത്രം ഉന്നയിച്ചുകൊണ്ടുള്ള ഒരുചര്‍ച എന്റെ ബ്ലോഗില്‍ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടാണ് താങ്കളുടെ ബ്ലോഗില്‍ അത് നല്‍കാനാവശ്യപ്പെട്ടത്. എനിക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ചചെയ്യുന്നതില്‍ കാര്യമില്ലെന്ന് തോന്നിയത് കൊണ്ടാണ് വിട്ടുനിന്നത്. ചോദിക്കട്ടെ ഇതാണ് ഒരു അഹ്മദിയാ സംസ്‌കാരമെങ്കില്‍ എന്ത് സംസ്‌കരണമാണ് പുതിയ പ്രവാചകന്‍ ചെയ്തത്. ഒരു വേദഗ്രന്ഥവും പ്രവാചക ചര്യയും നിലനില്‍ക്കുകയും യഥാര്‍ഥ ഇസ്്‌ലാമിനെ പ്രതിനിധീകരിക്കുന്ന ഒരു വിഭാഗം എന്നും ഇവിടെയുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും. അന്ത്യനാള്‍ വരെ പ്രവാചക സന്ദേശം പ്രചരിപ്പിക്കാനുള്ള അധികാരം അതിലെ വിശ്വാസികള്‍ക്ക് നല്‍കുകയും ചെയ്തിട്ടും നിലവിലെ മുസ്‌ലിംകളില്‍ ചിലര്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ മാത്രം ഉപകരിക്കുന്ന ഒരു പ്രവാചകന്റെ ആഗമനം ആര്‍ക്ക് വേണ്ടിയിരുന്നു എന്ന സ്വയം ചിന്തിക്കുക.

താങ്കള്‍ക്ക് കഴിയുമെങ്കില്‍ അഹ്മദിയാ ജമാഅത്തിനെ പരിചയപ്പെടുത്തുക. അത് സത്യമെന്ന് മനസ്സിലാക്കുന്നവര്‍ അത് പിന്‍പറ്റികൊള്ളട്ടെ. ഇവിടെ ആര്‍ക്കും ഒരു പരാതിയുമില്ല. മറിച്ച് ഇതേ പോലുള്ള കാളിദാസന്‍ മോഡല്‍ പോസ്റ്റുകള്‍ താങ്കള്‍ക്കോ താങ്കളുടെ പ്രസ്ഥാനത്തിനോ ഒരു ഉപകാരവും ചെയ്യില്ല. അഹമ്മദ് ഖാദിയാനിയെ പിന്‍പറ്റാത്തത് കൊണ്ട് എന്ത് പ്രശ്‌നമാണ് ഞങ്ങള്‍ അനുഭവിക്കുന്നത് എന്ന് ഞങ്ങള്‍ക്ക മനസ്സിലായിട്ടില്ല. മനസ്സിലാക്കിത്തരാന്‍ താങ്കള്‍ ശ്രമിച്ചിട്ടുമില്ല.
നന്മ നേരുന്നു.

Salim PM said...

>>> ഏതാണ്ടെല്ലാ മുസ്ലിം മതപണ്ഡിത ന്മാരുടെയും കണ്ണില്‍, പുതിയൊരു പ്രവാചകനില്‍ വിശ്വസിക്കുന്ന അഹ്മദികള്‍ ഇസ്ലാമില്‍നിന്ന് പുറത്താണ് (അഹ്മദികളുടെ കണ്ണില്‍ മറ്റു മുസ്ലിംകളും)<<<

ഇതില്‍ അഹ്‌മദികളുടെ കണ്ണില്‍ മറ്റു മുസ്‌ലിംകള്‍ ഇസ്‌ലാമല് നിന്നു പുറത്താണ് എന്ന് പരാമര്‍ശമാണ് വ്യാജമാണ് എന്നു ഞാന്‍ പറഞ്ഞത്. ഇതില്‍ 'ദൈവനിഷേധികളായ ഒരു യുക്തിവാദ ശൈലി' എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല. അഹ്‌മദികള്‍ അല്ലാത്ത മുസ്‌ലിംകളെയും അഹ്‌മദികള്‍ മുസ്‌ലിംകള്‍ ആയി തന്നെയാണ് കാണുന്നത്. 'അനഹ്‌മദി മുസ്‌ലിംകള്‍' എന്നു തന്നെയാണ് എപ്പോഴും അഹ്‌മദികള്‍ മറ്റു മുസ്‌ലിംകളെ സംബോധന ചെയ്യാറുള്ളത്.

കൂടാതെ,

"ജമാഅത്തെ ഇസ്‌ലമിക്കെതിരെ തീര്‍ത്തും നിന്ദ്യമായ ഒരു കള്ളാരോപണം താങ്കള്‍ ഒരു തെളിവുമില്ലാതെ കെട്ടിച്ചമച്ചാരോപിച്ചിട്ടുണ്ട്. മുഹമ്മദീയ ശരീഅത്തനുസരിക്കുന്ന മുസ്‌ലിമിന് ഇത്രയും വലിയ കള്ളം ഇങ്ങനെ ആരോപിക്കാനാവില്ല."

ഇതാണ് താങ്കള്‍ എനിക്കെതിരില്‍ ഉന്നയിച്ച ഗുരുതരമായ വ്യാജാരോപണം. ഇതിനുള്ള വിശദീകരനം ഈ പോസ്റ്റില്‍ തന്നെയുണ്ട്.

sajan jcb said...

വായിച്ചിട്ട് അധികമൊന്നും മനസിലായില്ല. എങ്കിലും ലത്തീഫ്‌ വിശ്വസിക്കുന്ന പ്രമാണങ്ങള്‍ അല്ല കല്‍ക്കിയുടെതെന്നു മനസ്സിലായി.

"യഹൂദര്‍ ഈസാനബിയെ ക്രൂശിലേറ്റി എന്നത് സത്യം " എന്ന് കല്‍ക്കി ഇവിടെ പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യമൊന്നു പകച്ചു. ഇത് കൂടി കണ്ടപ്പോള്‍ തീരുമാനമായി.