Sunday, August 22, 2010

മതനിന്ദയ്ക്ക് ശിക്ഷയോ?



8 comments:

ജ്വാല said...

മുസ്ലിം നാമധാരികള്‍ പ്രവാചകനെ അപമാനിക്കുന്ന അത്രയും ഇതര മതസ്ഥര്‍ ചെയ്യുന്നില്ല എന്ന് എന്‍റെ ഒരു മുസ്ലിം സുഹ്രത്ത് പറഞ്ഞിരുന്നു. അതെങ്ങനെ എന്നുള്ള എന്‍റെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത് പ്രവാചകന്‍ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും അവഗണിക്കുകയും വിലക്കിയ കാര്യങ്ങള്‍ ആവേശപൂര്‍വ്വം ചെയ്തും ദിവസേന എത്രോയോ പ്രാവശ്യം നിന്ദിക്കുന്നു. മാത്രമല്ല മറ്റു മതസ്ഥരുടെ ഭാഗത്ത്‌ നിന്ന് നിന്ദയുണ്ടായാല്‍ അവര്‍ക്കെതിരെ കലാപകൊടി ഉയര്‍ത്താന്‍ മുന്നില്‍ നില്‍ക്കുന്നത് ഇക്കൂട്ടരാണ്.

സുശീല്‍ കുമാര്‍ said...

സത്യദൂതന്‍ ആഗസ്ത് ലക്കം കിട്ടിയപ്പോഴേ ഇത് വായിച്ചതാണ്‌. ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്‌; ഒരു പക്ഷേ അര്‍ധസത്യങ്ങള്‍. കാരണം ഖുര്‍ ആനില്‍ സമാധാനത്തിന്‌ പ്രാമുഖ്യമുള്ള വചനങ്ങളും ഒപ്പം പ്രകോപത്തിന്‌ പ്രാമുഖ്യമുള്ള വചനങ്ങളുമുണ്ട് എന്നതാണ്‌ സത്യം. ഇസ്ലാം പ്രചരിക്കുന്ന ആദ്യത്തെ പതിമൂന്നു വര്‍ഷങ്ങളില്‍ പ്രതിരോധത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗ്ഗം അവലംബിച്ച് പ്രബോധനം നടത്തിയ സമയത്തെ വചനങ്ങള്‍ സമാധാനപരമാണ്‌; എന്നാല്‍ വാള്‍ ഉപയോഗിച്ച് ഇസ്ലാം പ്രചരിപ്പിക്കാന്‍ തുടങ്ങിയശേഷം(അധികാര ലബ്ദിക്കു ശേഷം) വന്ന വചനങ്ങളില്‍‍ അക്രമത്തിന്‌ പ്രാമുഖ്യം കാണാം. ഇതിന്‌ എത്രയോ ഉദാഹരണങ്ങളുണ്ട്. ഇസ്ലാമിനെ സമാധാനത്തിന്റെ മതമായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ജനാധിപത്യത്തെയും മതേതരത്വത്തെയുമെല്ലാം അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവര്‍ക്കാവശ്യമുള്ള വചനങ്ങളും, ഇസ്ലാമികരാഷ്ട്രവാദികളും അസഹിഷ്ണുക്കളുമായ വിഭാഗം അവര്‍ക്കാവശ്യമുള്ള വചനങ്ങളും ആവശ്യാനുസരണം എടുത്തുപയോഗിക്കുന്നു എന്നു മാത്രം. ഈ സത്യത്തെ കണ്ണു തുറന്നുകാണാതെ മതത്തെ മഹത്വപ്പെടുത്തുന്നത് യഥാര്‍ത്ഥ അസുഖത്തിനുള്ള മരുന്നു പ്രയോഗമാകില്ല.

സുശീല്‍ കുമാര്‍ said...

:)

ഇ.എ.സജിം തട്ടത്തുമല said...

മതപ്രബോധനങ്ങൾ മറന്നുകൊണ്ടുള്ള മതവിശ്വാസത്തെക്കാൾ നല്ലത് മതരഹിതമായി ജീവിക്കുന്നതാണ്. ഒരു മതങ്ങളും അക്രമങ്ങൾക്ക് ലൈസൻസ് നൽകുന്നില്ല.

Salim PM said...

അധികാര ലബ്ദിക്കു ശേഷം ഇസ്‌ലാം അക്രമത്തിനു പ്രാമുഖ്യം നല്‍കുകയുണ്ടായി എന്നു പറയുന്നവര്‍ താഴെ പറയുന്ന ചരിത്ര സംഭവം നിഷ്പക്ഷമായി ഒന്നു വിലയിരുത്തുക.

മക്കയിലെ ശത്രുക്കള്‍ മുഹമ്മദ് നബി(സ)യോടും സഖാക്കളോടും കാണിച്ച ക്രൂരത ചരിത്രമറിയാവുന്നവര്‍ക്ക് അന്യമല്ല. മര്‍ദ്ധനം മൂര്‍ധന്യത്തിലെത്തിയ അവസ്ഥയിലാണ് നബിയും സഹചരന്മാരും മക്കയില്‍ നിന്നു പലായനം ചെയ്തു മദീനയിലേക്ക് പോയത്. പിന്നീട് ചരിത്രത്തിന്‍റെ ഗതി മാറി. മദീനാ നിവാസികള്‍ നബിയെ സ്വീകരിച്ചു. ശേഷം മക്കയ്ക്ക്മേല്‍ നബിക്ക് വിജയം ലഭിക്കുകയുണ്ടായി. വിജയശ്രീലാളിതനായ പ്രവാചകന്‍ തന്നോടും തന്‍റെ അനുയായികളോടും മക്കക്കാര്‍ ചെയ്ത ക്രൂരതകള്‍ക്കും അതിക്രമങ്ങള്‍ക്കും പകരമായി എന്തു ശിക്ഷയാണ് താന്‍ നല്‍കേണ്ടത് എന്ന് മക്കാനിവാസികളോട് ചോദിക്കുകയുണ്ടായി. ഇതിനു മക്കക്കാര്‍ നല്‍കിയ മറുപടി: "യൂസുഫ് തന്‍റെ തെറ്റു ചെയ്ത് സഹോദരന്മാരോട് എപ്രകാരം പ്രവര്‍ത്തിച്ചുവൊ അപ്രകാരം അപ്രകാരം അങ്ങ് ഞങ്ങളോട് പ്രവര്‍ത്തിക്കും എന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു!"

മക്കാക്കാരുടെ ഈ അഭ്യര്‍ത്ഥന കേട്ട ഉടനെ നബി (സ) പ്രഖ്യാപിച്ചു: "അല്ലാഹുവാണെ പോകൂ. ഇന്നേ ദിവസം നിങ്ങളുടെ മേല്‍ ഒരു ശിക്ഷയും ഒരു കുറ്റാരോപണവും ഇല്ല!" (ഹിശാം).

ഇത്തരം ഒരു മാപ്പുനല്‍കല്‍ ചരിത്രത്തില്‍ എവിടെയെങ്കിലും കേട്ടുകേള്‍‌വിയുണ്ടോ?!

Salim PM said...

ജ്വാലയുടെ മുസ്‌ലിം സുഹൃത്ത് പറഞ്ഞത് വാസ്തവമാണ്. ഇതൊന്നു വായിച്ചു നോക്കുക.

ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ ജ്വാലയ്ക്കും സുശീല്‍ കുമാറിനും ഇ.എ.സജിം തട്ടത്തുമലയ്ക്കും നന്ദി

Vayanakkaran said...

ഏത് സാഹചര്യത്തില്‍ ആയാലും കുറെ പേര്‍ മഹാനായി കാണുന്ന ഒരാളെ 'നായിന്റെ മോന്‍' എന്ന് വിളിക്കുന്നത്‌ പരസ്യമായി അവതരിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. വിമര്‍ശിക്കാം തെറി വിളിക്കണോ? അവിടെ "ഭ്രാന്തന്‍' എന്ന പേര് തന്നെ മതി, മുഹമ്മദ്‌ എന്ന് കൊടുക്കേണ്ട കാര്യമില്ല. അത് മനപൂര്‍വ്വമെന്നു സംശയിച്ചാല്‍ തെട്ടുപരയാനും പറ്റില്ല. നമ്മള്‍ ആത്മാവിനു തുല്യം സ്നേഹിക്കുന്ന ഒരാളെ തെറി വിളിക്കുന്നത്‌ കേള്‍ക്കുമ്പോഴുള്ള പ്രതികരണം മാത്രമാണ് കൈവെട്ടല്‍.

അഭി said...

ടിപ്പു സുല്‍ത്താന്റെ മതെതരത്വങ്ങള്‍ വായിക്കുക http://aarsha-abhi.blogspot.com/2010/11/tipu-sultan-villain-or-hero.html