പ്രവാചകന്മാരുടെ കബറുകള്‍ ആരാധനാ കേന്ദ്രങ്ങളാക്കിയ ജൂതന്മാരെയും ക്രിസ്ത്യാനികളെയും ശപിച്ച പ്രവാചകന്‍ (സ) തന്‍റെ സമുദായവും ഒരു കാലത്ത് ജൂത, ക്രിസ്തീയ സമുദായങ്ങളുടെ പാത പിന്തുടരുന്ന അവസ്ഥയില്‍ എത്തും വിധം അധഃപതിക്കും എന്നു താക്കീതു നല്‍കുകയുണ്ടായി. നബി (സ) പറഞ്ഞു:
ഞങ്ങളുടെ കൈയില്‍ വിശുദ്ധ ഖുര്‍ആന്‍ ഉണ്ട് അതുകൊണ്ട് ഇനി ആരുടെ സഹായവും ഞങ്ങള്‍ക്കവശ്യമില്ല എന്നു പറയുന്ന വര്‍ക്കുള്ള മറുപടിയും നബി (സ) തിരുമേനി അന്നു തന്നെ നല്‍കിയിട്ടുണ്ട്.
എത്ര വ്യക്തമായ രീതിയിലാണ് അല്ലാഹുവിന്‍റെ ദൂതന്‍(സ) ഇക്കാലത്തെ മുസ്‌ലിങ്ങളുടെ അവസ്ഥ വിവരിച്ചിരിക്കുന്നത്?!!
മുസ്‌ലിംകളുടെ ഈ ശോച്യാവസ്ഥ കണ്ട സുപ്രസിദ്ധ കവി അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ തന്‍റെ ഒരു കവിതയില്‍ ഇപ്രകാരം പരിതപിക്കുന്നു:
എണ്ണത്തിലോ സംമ്പത്തിലോ ഇന്ന് മുസ്‌ലിംകള്‍ക്ക് എന്താണൊരു കുറവ്? എന്നിട്ടുമെന്തുകൊണ്ട് മുസ്‌ലിംകള്‍ നാലുഭാഗത്തു നിന്നും ആക്രമിക്കപ്പെടുന്നു? എന്തുകൊണ്ട് 'ഉത്തമ സമുദായം' എന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച മുസ്‌ലിം സമുദായത്തിന് ഇന്ന് ഈ ഗതി വന്നു? മറുപടി അവിടെത്തന്നെ നബി (സ) പറഞ്ഞിരിക്കുന്നു. എന്താണത്? മുസ്‌ലിംകള്‍ 'ഒഴുക്കില്‍പെട്ട ചണ്ടി' കണക്കെ ആയിരിക്കും. മുസ്‌ലിംകള്‍ക്ക് ഒരു നേതൃത്വമോ നേതാവോ ഉണ്ടായിരിക്കില്ല. ഹദ്റത്ത് ഉമര്‍ (റ) ന്‍റെ സുപ്രസിദ്ധ മായ ആ വാക്യമാണ് ഈ അവസ്ഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്:
"ജമാഅത്തില്ലാതെ ഇസ്‌ലാമില്ല. അമീറില്ലാതെ ജമാഅത്തുമില്ല. അനുസരണം ഇല്ലാതെ അമീറുമില്ല"
അതായത്, അനുസരിക്കപ്പെടുന്ന ഒരു ഇമാമിന്‍റെ (ഖലീഫ) കീഴില്‍ അല്‍ജമാഅത്തായി നിലകൊള്ളുന്ന അവസ്ഥയില്‍ മാത്രമേ ഇസ്‌ലാം യഥാര്‍ഥ ഇസ്‌ലാമാകുന്നുള്ളൂ.
അതായത്, അനുസരിക്കപ്പെടുന്ന ഒരു ഇമാമിന്‍റെ (ഖലീഫ) കീഴില്‍ അല്‍ജമാഅത്തായി നിലകൊള്ളുന്ന അവസ്ഥയില്‍ മാത്രമേ ഇസ്‌ലാം യഥാര്‍ഥ ഇസ്‌ലാമാകുന്നുള്ളൂ.
നബി(സ) യുടെയും ഖുലഫാഉര്‍റാശിദീങ്ങളുടെയും കാലത്ത് നിലവിലുണ്ടായിരുന്ന ആ അവസ്ഥ ഇസ്‌ലാമില്‍ ഇനി വന്നു ചേരുമോ?
ഈ പരിതാപകരമായ അവസ്ഥയില്‍ നിന്ന്
ഇസ്‌ലാമിനു മോചനമില്ലേ? (തുടരും)
5 comments:
"മുസ്‌ലിംകളേ! നിങ്ങള്‍ ആകൃതിയില്‍ ക്രിസ്ത്യാനികളും സംസ്കാരത്തില്‍ ഹിന്ദുക്കളും ആയിത്തീര്‍ന്നിരിക്കുന്നു.
ഇന്നത്തെ മുസ്‌ലിംകളെ കണ്ടിട്ട് യഹൂദികള്‍ പോലും നാണിച്ചു പോകുന്നു. മുസ്‌ലിംകളുടെ ഇടയില്‍ ദൈവാനുരാഗമാകുന്ന അഗ്നി കെട്ടുപോകുകയും അന്ധകാരം വ്യാപിച്ചിരിക്കുകയുമാണ്.
ഇന്നുള്ളവര്‍ മുസ്‌ലിംകളല്ല, വെറും ചാമ്പല്‍ കൂമ്പാരമത്രേ!"(അല്ലാമാ ഇഖ്ബാല്‍)
ഇതാണോ ഇസ്‌ലാം?
പ്രസക്തമായ പോസ്റ്റ്.
(പക്ഷേ,
>> "ജമാഅത്തില്ലാതെ ഇസ്‌ലാമില്ല. അമീറില്ലാതെ ജമാഅത്തുമില്ല. അനുസരണം ഇല്ലാതെ അമീറുമില്ല.
"ജമാഅത്തില്ലാതെ ഇസ്‌ലാമില്ല. അമീറില്ലാതെ ജമാഅത്തുമില്ല. അനുസരണം ഇല്ലാതെ അമീറുമില്ല.
അതായത്, അനുസരിക്കപ്പെടുന്ന ഒരു ഇമാമിന്‍റെ (ഖലീഫ) കീഴില്‍ അല്‍ജമാഅത്തായി നിലകൊള്ളുന്ന അവസ്ഥയില്‍ മാത്രമേ ഇസ്‌ലാം യഥാര്‍ഥ ഇസ്‌ലാമാകുന്നുള്ളൂ." <<
ഈ വരികളോട് യോജിക്കാനാവില്ല.
ഈ വരികള്‍ക്കിടയില്‍ ഒരപകട സൂചനയില്ലേ..?)
തീര്‍ച്ചയായും വളരെ മനോഹരം
പ്രിയ മുഖ്താര്‍,
"ലാ ഇസ്‌ലാമ ഇല്ലാ ബില്‍ ജമാഅഃ.. (ജമാഅത്തില്ലാതെ ഇസ്‌ലാമില്ല....) എന്നുള്ളത് ഉമര്‍ (റ) വിന്‍റെ പ്രസിദ്ധമായ വചനങ്ങളാണ്. ഇതില്‍ എന്തപകടമാണ് പതിയിരിക്കുന്നത് എന്നെനിക്കറിയില്ല. എന്തായാലും ഈ വചനത്തെക്കുറിച്ച് ആര്‍ക്കെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ട് എന്നെനിക്കു തോന്നുന്നില്ല.
അഭിപ്രായം പ്രകടിപ്പിച്ചതിനു നന്ദി; സമീര്‍ കലന്തനും.
റമദാന്‍ ആശംസകള്‍
Why do not you add these too to this list?
Muslima do a big yahthra in every year to Makka.
Muslims do prostrate and circumvalate in Kaba.
Muslims do animal sacrifice along with haj.
Muslims do wash kaba every year and decorate it with new clothes.
Post a Comment