Saturday, December 11, 2010

ഈസാനബി ആകാശത്തിലോ?

"ഈ തര്‍ക്കത്തില്‍ ഖുര്‍ആന്‍ വിധി കല്‍പ്പിക്കുന്നത് കാണുക:
1. കൊന്നിട്ടില്ല; 2. ക്രൂശിച്ചിട്ടുമില്ല; 3. സംഭവം അവ്യക്തമാകപ്പെട്ടു; 4. ക്രിസ്തുവിനെ ദൈവം ആകാശത്തേക്ക് ഉയര്‍ത്തി............. എങ്കില്‍ മൃതദേഹം എടുത്ത് കൊണ്ട് പോകലോ ഉയിര്‍ത്തെഴുന്നേല്‍ക്കലോ സംഭവിക്കാനും സാദ്ധ്യതയില്ലല്ലോ. അതേസമയം അദ്ദേഹം ആകാശത്തേക്ക് കയറിപ്പോയി എന്ന ക്രൈസ്തവ സങ്കള്‍പ്പത്തെ ഖുര്‍ആന്‍ അംഗീകരിക്കുന്നു."

കെ. കെ ആലിക്കോയയുടെ ഇസ്ലാം-മലയാളം ബ്ലോഗില്‍ കുരിശ് സംഭവം: ഒരു കെട്ടുകഥ എന്ന പോസ്റ്റില്‍ വന്ന ചില പരാമര്‍ശങ്ങളാണ് മുകളില്‍ ഉദ്ധരിച്ചത്. ഈസാനബി(അ) യെ അല്ലാഹു ആകാശത്തിലേക്കുയര്‍ത്തി എന്ന് വിശുദ്ധ ഖുര്‍‌ആനില്‍ പറയുന്നുണ്ട് എന്ന് നിസ്സംശയം ആലിക്കോയ ആവര്‍ത്തിച്ചു പറയുന്നു. എന്നാല്‍, വിശുദ്ധ ഖുര്‍‌ആനില്‍ ഈസാനബി(അ) യെ ആകാശത്തിലേക്കുയര്‍ത്തി എന്ന സൂചന പോലും ഇല്ല എന്നതാണ് യാഥാര്‍ഥ്യം.

ഈസാനബി(അ) യെ ആകാശത്തിലേക്കുയര്‍ത്തി എന്ന വിശ്വാസം ക്രിസ്തു മതത്തില്‍നിന്ന് ഇസ്‌ലാമിലേക്ക് സംക്രമിച്ച  തെറ്റായ ഒരു വിശ്വാസമാണ്. കുരിശു മരണത്തിനു ശേഷം ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു, സ്വര്‍ഗ്ഗത്തില്‍ പിതാവായ ദൈവത്തിന്‍റെ വലതു വശത്ത് ഇരിക്കുന്നു എന്ന ക്രിസ്തീയ വിശ്വാസം ചില ബേധഗതികളോടെ ഇസ്‌ലാമിലേക്ക് കടന്നുവരികയാണുണ്ടായത്.  ഈ വിശ്വാസത്തെ വിശുദ്ധ ഖുര്‍‌ആന്‍ ശരിവെക്കുന്നില്ല. എന്നു മാത്രമല്ല, ഈസനബി(അ) എല്ലാ പ്രവാചകന്മാരെയും പോലെ മരിച്ചുപോയി എന്ന് നിസ്സംശയം പ്രഖ്യാപിക്കുന്നുമുണ്ട്. കൂടുതല്‍ വായനയ്ക്ക് ഇവിടെ ക്ലിക്കുക.

5 comments:

Name said...

അപ്പോ ആലിക്കോയ ആരായി!

ഷിബു ചേക്കുളത്ത്‌ said...

fools are those who dont believe in jesus christ- the son of god. jesuschrist is the son of god, he came to earth for the salvation of the whole world, he died on the cross and he resurected on the third day. JESUS STILL LIVING, HE WILL COME SOON.

ഷിബു ചേക്കുളത്ത്‌ said...

കുറെയെറെ നാളുകളായി കൊറെ തുലുക്കന്‍മാര്‍ ഇറങ്ങിയിട്ടുണ്ട്‌ യേശുവിനെയും ക്രിസ്ത്യാനികളെയും താറടിച്ചു കാണിക്കാന്‍. എന്നാലിവരൊന്നും മനസ്സിലാക്കുന്നില്ല, ഒന്നാം നൂറ്റാണ്ടുമുതലേ ക്രിസ്ത്യാനികളേ ഉന്‍മൂലനാശം വരുത്താന്‍ ചക്രവര്‍ത്തിമാര്‍ ശ്രമിച്ചു പരാജയപ്പെട്ടിട്ടുള്ളത്‌. നിങ്ങളുടെ പൊത്തകത്തില്‍ എന്തെങ്കിലും പറഞ്ഞോട്ടെ, ആറ്‍ക്കു ചേതം. വിശുദ്ധ ബൈബിള്‍ സംശയലേശമെന്യെ പറയുന്നു- യേശു ദൈവപുത്രനാണു. യേശു മരിച്ചുയിര്‍ത്തെഴിന്നേറ്റ്‌ സ്വര്‍ഗ്ഗത്തില്‍ ഇന്നും ജീവിക്കുന്നു. ലോകത്തെ വിധിപ്പാന്‍ യേശു വീണ്ടും വരികതന്നെ ചെയ്യും. ബൈബിളില്‍ പറഞ്ഞിരിക്കുന്ന ലോകാവസനതിണ്റ്റെ അടയാളങ്ങള്‍ അതേപടി സംഭവിച്ചുകൊണ്ടിരിക്കുന്നു. പിന്നെയും നീയിക്കെ കണ്ണൂം മൂടിക്കെട്ടിയിരുന്നാല്‍ എനിക്കൊന്നും പറയാനില്ല.

Salim PM said...

ഷിബൂ,

ഷിബുവിന്‍റെ യേശു രണ്ടായിരം വര്‍ഷം മുമ്പ് മരിച്ചു മണ്ണായിപ്പോയി മാഷേ. ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നു കരുതിയുള്ള ഈ കാത്തിരിപ്പിന് ഒരിക്കലും അവസാനം ഉണ്ടാവില്ല. ഏലിയാവ് വരാനുണ്ടെന്നു കരുതിയുള്ള ജൂതന്മാരുടെ കാത്തിരിപ്പുപോലെ നിങ്ങളും കാത്തിരുന്ന് കാത്തിരുന്ന് കാലം തീര്‍ക്കും, ഒരിക്കലും തന്നെ യേശു തിരി‍ച്ചു വരില്ല. വരാനുള്ള മിശിഹാ വന്നു കഴിഞ്ഞു. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക.

ഷിബു ചേക്കുളത്ത്‌ said...

lets see kalkki. jesus is still living.